< 1 Kings 20 >

1 And Ben-Hadad king of Aram has gathered all his force, and thirty-two kings [are] with him, and horse and chariot, and he goes up and lays siege against Samaria, and fights with it,
അരാംരാജാവായ ബെൻ-ഹദദ്, തന്റെ സർവസൈന്യത്തെയും ഒരുമിച്ചുകൂട്ടി. അദ്ദേഹത്തോടൊപ്പം മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും അവരുടെ രഥങ്ങളും കുതിരകളുമായി ശമര്യയ്ക്കെതിരേ പാഞ്ഞടുത്ത് അതിനെ ഉപരോധിച്ച് അതിനെതിരേ യുദ്ധംചെയ്തു.
2 and sends messengers to Ahab king of Israel, to the city,
അദ്ദേഹം, പട്ടണത്തിൽ ഇസ്രായേൽരാജാവായ ആഹാബിന്റെ അടുക്കലേക്ക് ഈ സന്ദേശവുമായി തന്റെ ദൂതന്മാരെ അയച്ചു:
3 and says to him, “Thus said Ben-Hadad: Your silver and your gold are mine, and your wives and your sons—the best—are mine.”
“ഇതാ ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളിയും സ്വർണവും എനിക്കുള്ളതാണ്! നിന്റെ അതിസുന്ദരിമാരായ ഭാര്യമാരും മക്കളും എനിക്കുള്ളവർ!’”
4 And the king of Israel answers and says, “According to your word, my lord, O king: I [am] yours, and all that I have.”
ഇസ്രായേൽരാജാവു മറുപടി പറഞ്ഞത്: “എന്റെ യജമാനനായ രാജാവേ, അങ്ങു കൽപ്പിച്ചതുപോലെ ഞാനും എനിക്കുള്ളതെല്ലാം അങ്ങയുടേതാകുന്നു.”
5 And the messengers turn back and say, “Thus spoke Ben-Hadad, saying, Surely I sent to you, saying, Your silver, and your gold, and your wives, and your sons, you give to me;
ബെൻ-ഹദദ് തന്റെ ദൂതന്മാരെ വീണ്ടും ആഹാബിന്റെ അടുക്കൽ അയച്ചു പറഞ്ഞതു: “ഇതാ, ബെൻ-ഹദദ് കൽപ്പിക്കുന്നു: ‘നിന്റെ വെള്ളി, സ്വർണം, നിന്റെ ഭാര്യമാർ, മക്കൾ എന്നിവരെയെല്ലാം എന്നെ ഏൽപ്പിക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ടു ഞാൻ ആളയച്ചിരുന്നല്ലോ!
6 for if, at this time tomorrow, I send my servants to you, then they have searched your house, and the houses of your servants, and it has been [that] every desirable thing of your eyes they place in their hand, and have taken [them] away.”
എങ്കിലും, നാളെ ഏകദേശം ഈസമയമാകുമ്പോൾ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിക്കാനായി ഞാൻ എന്റെ സേവകരെ അങ്ങോട്ടയയ്ക്കും. അവർ നിന്റെ കൊട്ടാരവും നിന്റെ സേവകരുടെ വസതികളും പരിശോധിച്ച് നീ വിലമതിക്കുന്നതെല്ലാം പിടിച്ചെടുക്കും.’”
7 And the king of Israel calls to all [the] elderly of the land and says, “Please know and see that this [one] is seeking evil, for he sent to me for my wives, and for my sons, and for my silver, and for my gold, and I did not withhold from him.”
ഇസ്രായേൽരാജാവായ ആഹാബ് രാജ്യത്തെ സകലനേതാക്കന്മാരെയും വിളിച്ചുവരുത്തി അവരോടു പറഞ്ഞു: “നോക്കൂ! ഈ മനുഷ്യൻ നമ്മെ എങ്ങനെ ഉപദ്രവിക്കുന്നു എന്നു നിങ്ങൾതന്നെ കാണുക! എന്റെ ഭാര്യമാരെയും മക്കളെയും എന്റെ വെള്ളിയും സ്വർണവും ആവശ്യപ്പെട്ടുകൊണ്ട് അയാൾ ആളയച്ചപ്പോൾ ഞാൻ അതു നിരസിച്ചില്ല.”
8 And all the elderly and all the people say to him, “Do not listen, nor consent.”
ഇതു കേട്ടപ്പോൾ, സകലനേതാക്കന്മാരും സകലജനവും ആഹാബിനോടു മറുപടി പറഞ്ഞു: “അയാൾ പറയുന്നതു ശ്രദ്ധിക്കരുത്; അയാളുടെ വ്യവസ്ഥകൾക്കു വഴങ്ങുകയുമരുത്.”
9 And he says to the messengers of Ben-Hadad, “Say to my lord the king, All that you sent to your servant for at the first I do, and this thing I am not able to do”; and the messengers go and take him back word.
അതുകൊണ്ട്, ബെൻ-ഹദദിന്റെ ദൂതന്മാർക്ക് ആഹാബ് ഇപ്രകാരം മറുപടികൊടുത്തു: “നിങ്ങൾ എന്റെ യജമാനനായ രാജാവിനോടു പറയുക, ‘അങ്ങ് ആദ്യം ആവശ്യപ്പെട്ടതെല്ലാം ഈ ദാസൻ നിറവേറ്റിക്കൊള്ളാം എന്നാൽ, ഈ അവകാശവാദം എനിക്ക് അംഗീകരിക്കാൻ സാധ്യമല്ല.’” അവർ ആഹാബിന്റെ മറുപടി ബെൻ-ഹദദിനെ അറിയിച്ചു.
10 And Ben-Hadad sends to him and says, “Thus the gods do to me, and thus do they add, if the dust of Samaria suffice for handfuls for all the people who [are] at my feet.”
പിന്നെ, ബെൻ-ഹദദ് മറ്റൊരു സന്ദേശം ആഹാബിനു കൊടുത്തയച്ചു: “എന്റെ അനുയായികൾക്ക് ഓരോ പിടിവീതം വാരാനുള്ള മണ്ണ് ശമര്യയിൽ അവശേഷിക്കുന്നപക്ഷം ഇതും ഇതിലപ്പുറവുമായി ദേവന്മാർ എന്നെ ശിക്ഷിക്കട്ടെ.”
11 And the king of Israel answers and says, “Speak: Do not let him who is girding on boast himself as him who is loosing [his armor].”
അതിന് ഇസ്രായേൽരാജാവ്: “‘യുദ്ധംചെയ്യാൻ പോകുന്നവൻ അതു കഴിഞ്ഞു വന്നവനെപ്പോലെ വമ്പു പറയരുത്,’ എന്ന് അദ്ദേഹത്തോടു പറയുക” എന്നു മറുപടികൊടുത്തു.
12 And it comes to pass at the hearing of this word—and he is drinking, he and the kings, in the shelters—that he says to his servants, “Set yourselves”; and they set themselves against the city.
ബെൻ-ഹദദ്, തന്റെ സഖ്യരാജാക്കന്മാരുമായി കൂടാരങ്ങളിൽ മദ്യപിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന് ആഹാബിന്റെ സന്ദേശം എത്തിയത്. “ആക്രമണത്തിന് ഒരുങ്ങിക്കൊള്ളുക,” എന്ന് അദ്ദേഹം തന്റെ അനുയായികൾക്കു കൽപ്പനകൊടുത്തു; അവർ നഗരത്തെ ആക്രമിക്കാൻ തയ്യാറായി നിലയുറപ്പിച്ചു.
13 And behold, a certain prophet has come near to Ahab king of Israel and says, “Thus said YHWH: Have you seen all this great multitude? Behold, I am giving it into your hand today, and you have known that I [am] YHWH.”
ഇതിനിടയിൽ, ഒരു പ്രവാചകൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ച്, “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഈ മഹാസൈന്യത്തെ നീ കാണുന്നോ! ഇന്നു ഞാൻ അതിനെ നിന്റെ കൈയിൽ ഏൽപ്പിക്കും; ഞാൻ യഹോവ ആകുന്നു എന്നു നീ അറിയും’ എന്ന് അറിയിച്ചു.”
14 And Ahab says, “By whom?” And he says, “Thus said YHWH: By the young men of the heads of the provinces”; and he says, “Who directs the battle?” And he says, “You.”
“എന്നാൽ, ആര് അതു ചെയ്യും?” എന്ന് ആഹാബ് ചോദിച്ചു. “ദേശാധിപതികളുടെ സംരക്ഷകർ അതു ചെയ്യും എന്ന് യഹോവ അരുളിച്ചെയ്യുന്നു,” എന്നു പ്രവാചകൻ പറഞ്ഞു. “എന്നാൽ, ആരാണ് യുദ്ധം ആരംഭിക്കേണ്ടത്?” എന്ന് ആഹാബ് ചോദിച്ചു. “താങ്കൾതന്നെ,” എന്നു പ്രവാചകൻ മറുപടി നൽകി.
15 And he inspects the young men of the heads of the provinces, and they are two hundred and thirty-two, and after them he has mustered all the people, all the sons of Israel—seven thousand,
അതുകൊണ്ട്, ദേശാധിപതികളുടെ സംരക്ഷകരെ ആഹാബ് വിളിച്ചുവരുത്തി. അവർ 232 പേരായിരുന്നു. പിന്നെ, അദ്ദേഹം 7,000 പേരടങ്ങുന്ന ഇസ്രായേല്യസൈനികരെയും അണിനിരത്തി.
16 and they go out at noon, and Ben-Hadad is drinking—drunk in the shelters, he and the kings, the thirty-two kings helping him.
അവർ മധ്യാഹ്നത്തിൽ ആക്രമണം ആരംഭിച്ചു. അപ്പോൾ, ബെൻ-ഹദദും അദ്ദേഹത്തോടൊപ്പമുള്ള മുപ്പത്തിരണ്ടു സഖ്യരാജാക്കന്മാരും മദ്യപിച്ചു മദോന്മത്തരായി അവരുടെ കൂടാരങ്ങളിലായിരുന്നു.
17 And the young men of the heads of the provinces go out at the first, and Ben-Hadad sends, and they declare to him, saying, “Men have come out of Samaria.”
ദേശാധിപതികളുടെ പോരാളികളാണ് ആദ്യം യുദ്ധത്തിനായി പുറപ്പെട്ടത്. ബെൻ-ഹദദ് നിയോഗിച്ചിരുന്ന രംഗനിരീക്ഷകർ അദ്ദേഹത്തോട്: “ശമര്യയിൽനിന്ന് സൈനികനീക്കമുണ്ട്” എന്ന് അറിവുകൊടുത്തു.
18 And he says, “If they have come out for peace, catch them alive; and if they have come out for battle, catch them alive.”
“അവർ സമാധാനത്തിനാണു വരുന്നതെങ്കിൽ അവരെ ജീവനോടെ പിടികൂടുക; അതല്ല, അവർ യുദ്ധത്തിനായിട്ടാണു വരുന്നതെങ്കിലും അവരെ ജീവനോടെ പിടികൂടുക,” എന്ന് ബെൻ-ഹദദ് ആജ്ഞാപിച്ചു.
19 And these have gone out of the city—the young men of the heads of the provinces—and the force that [is] after them,
ദേശാധിപതികളുടെ സംരക്ഷകർ ഇസ്രായേൽസൈന്യത്തെ പിന്നണിയിലാക്കിക്കൊണ്ട് നഗരത്തിൽനിന്ന് മുന്നോട്ടു കുതിച്ചു പാഞ്ഞു.
20 and each strikes his man, and Aram flees, and Israel pursues them, and Ben-Hadad king of Aram escapes on a horse—and the horsemen;
അവരിൽ ഓരോരുത്തനും തന്റെ എതിരാളിയെ വെട്ടിവീഴ്ത്തി. അപ്പോൾ അരാമ്യർ പലായനംചെയ്തുതുടങ്ങി. ഇസ്രായേല്യർ അവരെ പിൻതുടർന്നു. എന്നാൽ, അരാംരാജാവായ ബെൻ-ഹദദ് കുതിരപ്പുറത്തുകയറി തന്റെ കുതിരച്ചേവകരോടൊപ്പം രക്ഷപ്പെട്ടു.
21 and the king of Israel goes out, and strikes the horses, and the charioteers, and has struck among the Arameans a great striking.
ഇസ്രായേൽരാജാവു പിൻതുടർന്നു കുതിരകളെയും രഥങ്ങളെയും കൈവശപ്പെടുത്തുകയും അരാമ്യസൈന്യത്തിനു കനത്തപ്രഹരം ഏൽപ്പിക്കുകയും ചെയ്തു.
22 And the prophet comes near to the king of Israel and says to him, “Go, strengthen yourself, and know and see that which you do, for at the turn of the year the king of Aram is coming up against you.”
അതിനുശേഷം, ആ പ്രവാചകൻ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്ന്: “അങ്ങയുടെ സൈനികശക്തി വർധിപ്പിക്കുക; എന്താണു ചെയ്യേണ്ടതെന്നു കരുതിക്കൊള്ളുക. കാരണം, അടുത്തവർഷം വസന്തകാലത്ത് അരാംരാജാവു വീണ്ടും അങ്ങയെ ആക്രമിക്കും” എന്നു പറഞ്ഞു.
23 And the servants of the king of Aram said to him, “Their gods [are] gods of hills, therefore they were stronger than us; and yet, we fight with them in the plain—are we not stronger than they?
അരാംരാജാവായ ബെൻ-ഹദദ്ദിനോട് അദ്ദേഹത്തിന്റെ ഭൃത്യന്മാർ ഉപദേശിച്ചത്: “ഇസ്രായേലിന്റെ ദൈവം പർവതദേവനാണ്; അതുകൊണ്ടാണ് അവർ നമ്മെക്കാൾ ശക്തരായത്. എന്നാൽ, നാം അവരുമായി സമഭൂമിയിൽവെച്ചു പൊരുതിയാൽ, തീർച്ചയായും നാം അവരുടെമേൽ വിജയംനേടും.
24 And this thing you do: turn aside each of the kings out of his place, and set captains in their stead;
അതിനാൽ, ഇതു ചെയ്താലും. ആ രാജാക്കന്മാരെയെല്ലാം സൈന്യാധിപസ്ഥാനത്തുനിന്നു നീക്കംചെയ്താലും; തൽസ്ഥാനത്ത് സൈന്യത്തിലെ ഇതര ഉദ്യോഗസ്ഥരെ നിയമിച്ചാലും.
25 and you, number for yourself a force as the force that is fallen from you, and horse for horse, and chariot for chariot, and we fight with them in the plain; are we not stronger than they?” And he listens to their voice, and does so.
അങ്ങേക്കു നഷ്ടപ്പെട്ടതുപോലെയുള്ള ഒരു വിപുലമായ സൈന്യത്തെ സംഘടിപ്പിക്കുക— കുതിരയ്ക്കു കുതിരയും രഥത്തിനു രഥവും കരുതുക—അങ്ങനെ, സമഭൂമിയിൽവെച്ച് ഇസ്രായേലിനോടു യുദ്ധംചെയ്യുക; അപ്പോൾ, തീർച്ചയായും നാം അവരെ ജയിക്കുന്നതായിരിക്കും.” അരാംരാജാവ് അവരുടെ ആലോചനയോടു യോജിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്തു.
26 And it comes to pass at the turn of the year, that Ben-Hadad inspects the Arameans, and goes up to Aphek, to battle with Israel,
അടുത്തവർഷം, വസന്തകാലത്തു ബെൻ-ഹദദ് അരാമ്യസൈന്യത്തെ സമാഹരിച്ച് ഇസ്രായേലിനോടു യുദ്ധത്തിനായി അഫേക്കിലേക്കു സൈന്യവുമായിച്ചെന്നു.
27 and the sons of Israel have been inspected, and supported, and go to meet them, and the sons of Israel encamp before them, like two flocks of goats, and the Arameans have filled the land.
ഇസ്രായേല്യരും സൈന്യത്തെ ഒരുമിച്ചുകൂട്ടി ഭക്ഷണവും ശേഖരിച്ച് യുദ്ധത്തിനായി മുമ്പോട്ടുനീങ്ങി. ഇസ്രായേല്യസൈന്യം അരാമ്യസൈന്യത്തിന്റെ മുമ്പിൽ രണ്ടു ചെറിയ ആട്ടിൻപറ്റംപോലെ കാണപ്പെട്ടു. അരാമ്യസൈന്യമോ, ആ പ്രദേശമാകെ വ്യാപിച്ചിരുന്നു.
28 And a man of God comes near, and speaks to the king of Israel and says, “Thus said YHWH: Because that the Arameans have said, YHWH [is] God of [the] hills, but He [is] not God of [the] valleys—I have given the whole of this great multitude into your hand, and you have known that I [am] YHWH.”
അപ്പോൾ, ഒരു ദൈവപുരുഷൻ ഇസ്രായേൽരാജാവായ ആഹാബിനെ സമീപിച്ചു യഹോവയുടെ അരുളപ്പാട് ഇപ്രകാരം അറിയിച്ചു: “‘യഹോവ വെറുമൊരു പർവതദേവൻമാത്രമാണെന്നും താഴ്വരകളിലെ ദൈവമല്ലെന്നും അരാമ്യർ കരുതുന്നു,’ അതിനാൽ ഈ മഹാസൈന്യത്തെ ഞാൻ നിന്റെ കൈയിൽ ഏൽപ്പിക്കും. അങ്ങനെ, ഞാൻ യഹോവ ആകുന്നു എന്നു നീയും നിന്റെ സകലജനവും അറിയും.”
29 And they encamp opposite one another [for] seven days, and it comes to pass on the seventh day, that the battle draws near, and the sons of Israel strike one hundred thousand footmen of Aram in one day.
രണ്ടു സൈന്യങ്ങളും ഏഴുദിവസത്തോളം അഭിമുഖമായി താവളമടിച്ചു കിടന്നു. ഏഴാംദിവസം ഇരുസൈന്യങ്ങളുംതമ്മിൽ ഏറ്റുമുട്ടി. ഒരു ദിവസംകൊണ്ട് ഇസ്രായേല്യർ അരാമ്യരുടെ കാലാൾപ്പടയിൽ ഒരു ലക്ഷംപേരെ വധിച്ചു.
30 And those left flee to Aphek, into the city, and the wall falls on twenty-seven chief men who are left, and Ben-Hadad has fled, and comes into the city, into the innermost part.
ശേഷിച്ചവർ അഫേക്ക് നഗരത്തിലേക്ക് പ്രാണരക്ഷാർഥം ഓടിപ്പോയി. എന്നാൽ, പട്ടണമതിൽ അവരുടെമേൽ തകർന്നുവീണ് ഇരുപത്തേഴായിരംപേർ മരിച്ചു. ബെൻ-ഹദദും പട്ടണത്തിലേക്കു പലായനംചെയ്ത് ഒരു ഉള്ളറയിൽ ഒളിച്ചു.
31 And his servants say to him, “Now behold, we have heard that the kings of the house of Israel—that they are kind kings; please let us put sackcloth on our loins and ropes on our heads, and we go out to the king of Israel; it may be he keeps you alive.”
ബെൻ-ഹദദിന്റെ സേവകന്മാർ അദ്ദേഹത്തോടു പറഞ്ഞു: “ഇസ്രായേലിലെ രാജാക്കന്മാർ കരുണയുള്ളവരാണെന്നു ഞങ്ങൾ കേട്ടിട്ടുണ്ട്. ഞങ്ങൾ അരയിൽ ചാക്കുശീല ഉടുത്തും തലയിൽ കയറുചുറ്റിയും ഇസ്രായേൽരാജാവിന്റെ അടുക്കൽ ചെല്ലട്ടെ! ഒരുപക്ഷേ, അദ്ദേഹം അങ്ങയുടെ ജീവൻ രക്ഷിക്കുമായിരിക്കും.”
32 And they gird sackcloth on their loins, and ropes [are] on their heads, and they come to the king of Israel, and say, “Your servant Ben-Hadad has said, Please let me live”; and he says, “Is he still alive? He [is] my brother.”
അങ്ങനെ, അരയിൽ ചാക്കുശീലയുടുത്തും തലയിൽ കയറുചുറ്റിയും അവർ ഇസ്രായേൽരാജാവിന്റെ അടുക്കൽവന്നു: “‘എന്റെ ജീവൻ രക്ഷിക്കണമേ,’ എന്ന് അവിടത്തെ ദാസൻ ബെൻ-ഹദദ് അപേക്ഷിക്കുന്നു” എന്നു പറഞ്ഞു. “അദ്ദേഹം ഇപ്പോഴും ജീവിച്ചിരിക്കുന്നോ? അദ്ദേഹം എന്റെ സഹോദരൻതന്നെ,” എന്ന് ആഹാബ് രാജാവു മറുപടി നൽകി.
33 And the men observe diligently, and hurry, and catch [the word] from him, and say, “Your brother Ben-Hadad”; and he says, “Go in, bring him”; and Ben-Hadad comes out to him, and he causes him to come up on the chariot.
ആ ആളുകൾ ഇതൊരു ശുഭലക്ഷണമായി കരുതി; വേഗത്തിൽ അദ്ദേഹത്തിന്റെ വാക്കിന്റെ പൊരുൾ ഗ്രഹിച്ചു. “അതേ, അങ്ങയുടെ സഹോദരൻ ബെൻ-ഹദദ്!” എന്ന് അവരും മറുപടി പറഞ്ഞു. “പോയി അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരിക,” എന്ന് ആഹാബു കൽപ്പിച്ചു. ബെൻ-ഹദദ് എത്തിയപ്പോൾ രാജാവ് അദ്ദേഹത്തെ തന്റെ രഥത്തിൽ കയറ്റിയിരുത്തി.
34 And he says to him, “The cities that my father took from your father, I give back, and you make streets for yourself in Damascus, as my father did in Samaria; and I, with a covenant, send you away”; and he makes a covenant with him, and sends him away.
ബെൻ-ഹദദ് വാഗ്ദാനംചെയ്തു: “എന്റെ പിതാവ് അങ്ങയുടെ പിതാവിൽനിന്ന് പിടിച്ചെടുത്ത നഗരങ്ങൾ ഞാൻ തിരികെ നൽകാം. എന്റെ പിതാവു ശമര്യയിൽ ചെയ്തതുപോലെ അങ്ങ് ദമസ്കോസിൽ കമ്പോളങ്ങൾ സ്ഥാപിക്കുക.” ആഹാബു പറഞ്ഞു: “ഒരു സന്ധിയുടെ അടിസ്ഥാനത്തിൽ ഞാൻ താങ്കളെ വിട്ടയയ്ക്കാം.” അങ്ങനെ, ആഹാബ് അദ്ദേഹവുമായി ഒരു സന്ധിയുണ്ടാക്കി അദ്ദേഹത്തെ മോചിപ്പിച്ചു.
35 And a certain man of the sons of the prophets said to his neighbor by the word of YHWH, “Please strike me”; and the man refuses to strike him,
യഹോവയുടെ അരുളപ്പാടിനാൽ പ്രവാചകശിഷ്യന്മാരിൽ ഒരുവൻ മറ്റൊരു പ്രവാചകനോടു പറഞ്ഞു: “നിന്റെ ആയുധംകൊണ്ട് എന്നെ അടിക്കുക” പക്ഷേ, അയാൾ വിസമ്മതിച്ചു.
36 and he says to him, “Because that you have not listened to the voice of YHWH, behold, you are going from me, and the lion has struck you”; and he goes from him, and the lion finds him, and strikes him.
അതുകൊണ്ട്, ആ പ്രവാചകൻ പറഞ്ഞു: “നീ യഹോവയുടെ കൽപ്പന അനുസരിക്കാഞ്ഞതിനാൽ, എന്നെവിട്ടു യാത്രയാകുന്ന സമയം ഒരു സിംഹം നിന്നെ കൊല്ലും.” ആ മനുഷ്യൻ പുറപ്പെടുമ്പോൾ ഒരു സിംഹം അയാളെ ആക്രമിച്ചു കൊന്നുകളഞ്ഞു.
37 And he finds another man and says, “Please strike me”; and the man strikes him, striking and wounding,
അതിനുശേഷം, ആ പ്രവാചകൻ മറ്റൊരാളെക്കണ്ടു: “എന്നെ അടിക്കണേ!” എന്നപേക്ഷിച്ചു. അയാൾ അദ്ദേഹത്തെ അടിച്ചുമുറിവേൽപ്പിച്ചു.
38 and the prophet goes and stands for the king on the way, and disguises himself with ashes on his eyes.
പിന്നെ, ആ പ്രവാചകൻ പോയി, തന്റെ തലപ്പാവ് കണ്ണിലേക്കിറക്കിക്കെട്ടി വേഷപ്രച്ഛന്നനായി വഴിയരികെ രാജാവിനെയുംകാത്തുനിന്നു.
39 And it comes to pass—the king is passing by—that he has cried to the king and says, “Your servant went out into the midst of the battle, and behold, a man has turned aside and brings a man to me, and says, Keep this man; if he is at all missing, then your life has been for his life, or you weigh out a talent of silver;
രാജാവ് കടന്നുപോയപ്പോൾ പ്രവാചകൻ അദ്ദേഹത്തോടു വിളിച്ചുപറഞ്ഞു: “യജമാനനായ രാജാവേ, അടിയൻ യുദ്ധഭൂമിയിലേക്കു ചെന്നു; ഒരുവൻ ഒരു അടിമയെയുംകൂട്ടി അടിയന്റെ അടുത്തുവന്നു പറഞ്ഞു: ‘ഈ മനുഷ്യനെ സൂക്ഷിക്കുക; ഇയാളെ കാണാതെവന്നാൽ നിന്റെ ജീവൻ ഇവന്റെ ജീവനുപകരം നൽകേണ്ടതായിവരും. അല്ലാത്തപക്ഷം, നീ ഒരു താലന്തു വെള്ളി നൽകണം.’
40 and it comes to pass, your servant is working here and there, and he is not!” And the king of Israel says to him, “Your judgment [is] right; you have determined [it].”
അടിയൻ മറ്റുകാര്യങ്ങൾക്കിടയിൽ ബദ്ധപ്പാടിലായിരിക്കുമ്പോൾ ആ മനുഷ്യൻ രക്ഷപ്പെട്ടു.” ഇസ്രായേൽരാജാവു പറഞ്ഞു: “നിന്റെ കാര്യത്തിലുള്ള വിധിയും അപ്രകാരമായിരിക്കും. നീ സ്വയം അതു പ്രഖ്യാപിച്ചിരിക്കുന്നു!”
41 And he hurries and turns aside the ashes from off his eyes, and the king of Israel discerns him, that he [is] of the prophets,
ഉടൻതന്നെ, ആ പ്രവാചകൻ തന്റെ കണ്ണിൽ കെട്ടിയിരുന്ന തലപ്പാവുനീക്കി, അദ്ദേഹം പ്രവാചകന്മാരിലൊരാൾ എന്ന് ഇസ്രായേൽരാജാവു തിരിച്ചറിഞ്ഞു.
42 and he says to him, “Thus said YHWH: Because you have sent away the man I devoted, out of [your] hand, even your life has been for his life, and your people for his people”;
പ്രവാചകൻ രാജാവിനോടു പറഞ്ഞു: “ഇതാ, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘ഞാൻ മരണത്തിനായി നിശ്ചയിച്ചിരുന്ന ഒരുവനെ നീ വിട്ടയച്ചു; അതിനാൽ, അവന്റെ ജീവനുപകരം നിന്റെ ജീവനും അവന്റെ ജനത്തിനു പകരം നിന്റെ ജനവും ആയിരിക്കും.’”
43 and the king of Israel goes to his house, sulky and angry, and comes to Samaria.
ഇതു കേട്ടമാത്രയിൽ ദുഃഖവും നീരസവും നിറഞ്ഞവനായി ഇസ്രായേൽരാജാവ് ശമര്യയിൽ തന്റെ കൊട്ടാരത്തിലേക്കു മടങ്ങിപ്പോയി.

< 1 Kings 20 >