< 1 Chronicles 3 >
1 And these were the sons of David, who were born unto him in Hebron: The first-born, Amnon, of Achino'am the Jizre'elitess; the second, Daniel, of Abigayil the Carmelitess;
ഹെബ്രോനിൽവെച്ചു ദാവീദിന്നു ജനിച്ച പുത്രന്മാരാവിതു: യിസ്രെയേല്ക്കാരത്തിയായ അഹീനോവാം പ്രസവിച്ച അമ്നോൻ ആദ്യജാതൻ; കൎമ്മേല്ക്കാരത്തിയായ അബിഗയിൽ പ്രസവിച്ച ദാനീയേൽ രണ്ടാമൻ;
2 The third, Abshalom the son of Ma'achah the daughter of Thalmai the king of Geshur; the fourth, Adoniyah the son of Chaggith;
ഗെശൂർരാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ;
3 The fifth, Shephatyah of Abital; the sixth, Yithre'am of 'Eglah his wife.
അബീതാൽ പ്രസവിച്ച ശെഫത്യാവു അഞ്ചാമൻ; അവന്റെ ഭാൎയ്യ എഗ്ലാ പ്രസവിച്ച യിഥ്‌രെയാം ആറാമൻ.
4 Six were born unto him in Hebron: and he reigned there seven years and six months; and thirty and three years he reigned in Jerusalem.
ഈ ആറുപേരും അവന്നു ഹെബ്രോനിൽവെച്ചു ജനിച്ചു; അവിടെ അവൻ ഏഴു സംവത്സരവും ആറു മാസവും വാണു; യെരൂശലേമിൽ അവൻ മുപ്പത്തിമൂന്നു സംവത്സരം വാണു.
5 And these were born unto him in Jerusalem: Shim'a! and Shobab, and Nathan, and Solomon, four, of Bathshua' the daughter of 'Ammiel;
യെരൂശലേമിൽവെച്ചു അവന്നു ജനിച്ചവരാവിതു: അമ്മീയേലിന്റെ മകളായ ബത്ത്-ശൂവ പ്രസവിച്ച ശിമേയാ, ശോബാബ്, നാഥാൻ,
6 And Yibchar, and Elishama', and Eliphelet,
ശലോമോൻ എന്നീ നാലുപേരും യിബ്ഹാർ, എലീശാമാ,
7 And Nogah, and Nepheg, and Japhia'.
എലീഫേലെത്ത്, നോഗഹ്, നേഫെഗ്, യാഫീയാ,
8 And Elishama', and Elyada', and Eliphelet, nine.
എലീശാമാ, എല്യാദാ എലീഫേലെത്ത് എന്നീ ഒമ്പതുപേരും.
9 [These were] all the sons of David, beside the sons of the concubines, and Thamar their sister.
വെപ്പാട്ടികളുടെ പുത്രന്മാരൊഴികെ ദാവീദിൻ പുത്രന്മാരൊക്കെയും ഇവരത്രേ. താമാർ അവരുടെ സഹോദരി ആയിരുന്നു.
10 And Solomon's son was Rehobo'am. Abiyah his son, Assa his son, Jehoshaphat his son.
ശലോമോന്റെ മകൻ രെഹബെയാം; അവന്റെ മകൻ അബീയാവു; അവന്റെ മകൻ ആസാ;
11 Joram his son, Achazyahu his son, Joash his son,
അവന്റെ മകൻ യെഹോശാഫാത്ത്; അവന്റെ മകൻ യഹോരാം; അവന്റെ മകൻ അഹസ്യാവു;
12 Amazyahu his son, 'Azaryah his son, Jotham his son,
അവന്റെ മകൻ യോവാശ്; അവന്റെ മകൻ അമസ്യാവു; അവന്റെ മകൻ അസൎയ്യാവു. അവന്റെ മകൻ യോഥാം; അവന്റെ മകൻ ആഹാസ്;
13 Achaz his son, Hezekiah his son, Menasseh his son,
അവന്റെ മകൻ ഹിസ്കീയാവു; അവന്റെ മകൻ മനശ്ശെ;
14 Amon his son, Josiah his son.
അവന്റെ മകൻ ആമോൻ; അവന്റെ മകൻ യോശീയാവു.
15 And the sons of Josiah were, the first-born Jochanan, the second Jehoyakim, the third Zedekiah, the fourth Shallum.
യോശീയാവിന്റെ പുത്രന്മാർ: ആദ്യജാതൻ യോഹാനാൻ; രണ്ടാമൻ യെഹോയാക്കീം; മൂന്നാമൻ സിദെക്കിയാവു; നാലാമൻ ശല്ലൂം.
16 And the sons of Jehoyakim: Jechonyah his son, Zedekiah his son.
യെഹോയാക്കീമിന്റെ പുത്രന്മാർ: അവന്റെ മകൻ യെഖൊന്യാവു; അവന്റെ മകൻ സിദെക്കിയാവു.
17 And the sons of Jechonyah: Assir, Shealthiel his son,
ബദ്ധനായ യെഖൊന്യാവിന്റെ പുത്രന്മാർ: അവന്റെ മകൻ ശെയല്ത്തീയേൽ,
18 And Malkiram, and Pedayah, and Shenazzar, Jekamyah, Hoshama', and Nedabyah.
മല്ക്കീരാം, പെദായാവു, ശെനസ്സർ, യെക്കമ്യാവു, ഹോശാമാ, നെദബ്യാവു.
19 And the sons of Pedayah were, Zerubbabel, and Shim'i: and the sons of Zerubbabel were, Meshullam, and Chananyah, and Shelomith their sister;
പെദായാവിന്റെ മക്കൾ: സെരുബ്ബാബേൽ, ശിമെയി. സെരുബ്ബാബേലിന്റെ മക്കൾ: മെശുല്ലാം, ഹനന്യാവു, അവരുടെ സഹോദരി ശെലോമീത്ത് എന്നിവരും
20 And Chashubah, and Ohel, and Berechyah, and Chassadyah, Jushab-chessed, five.
ഹശൂബാ, ഓഹെൽ, ബേരെഖ്യാവു, ഹസദ്യാവു, യൂശബ്-ഹേസെദ് എന്നീ അഞ്ചുപേരും തന്നേ.
21 And the sons of Chananyah: Pelatyah, and Jesha'yah; the sons of Rephayah, the sons of Arnan, the sons of 'Ohadiah, the sons of Shechanyah.
ഹനന്യാവിന്റെ മക്കൾ: പെലത്യാവു, യെശയ്യാവു, രെഫായാവിന്റെ മക്കൾ, അൎന്നാന്റെ മക്കൾ, ഓബദ്യാവിന്റെ മക്കൾ, ശെഖന്യാവിന്റെ മക്കൾ.
22 And the sons of Shechanyah: Shema'yah: and the sons of Shema'yah were Chattush, and Yigal, and Bariach, and Ne'aryah, and Shaphat, six.
ശെഖന്യാവിന്റെ മക്കൾ: ശെമയ്യാവു; ശെമയ്യാവിന്റെ മക്കൾ: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയൎയ്യാവ്, ശാഫാത്ത് ഇങ്ങനെ ആറു പേർ.
23 And the sons of Ne'aryah: Elyo'enai, and Hezekiah, and 'Azrikam, three.
നെയൎയ്യാവിന്റെ മക്കൾ: എല്യോവേനായി, ഹിസ്കീയാവു, അസ്രീക്കാം ഇങ്ങനെ മൂന്നുപേർ.
24 And the sons of Elyo'enai were, Hodavyahu, and Elyashib, and Pelayah, and 'Akkub, and Jochanan, and Delayah, and 'Anani, seven.
എല്യോവേനായിയുടെ മക്കൾ: ഹോദവ്യാവു, എല്യാശീബ്, പെലായാവു, അക്കൂബ്, യോഹാനാൻ, ദെലായാവു, അനാനി ഇങ്ങനെ ഏഴുപേർ.