< Psalms 72 >

1 [A Psalm] for Solomon. Give the king thy judgments, O God, and thy righteousness unto the king’s son.
ശലമോന്റെ ഒരു സങ്കീർത്തനം. ദൈവമേ, രാജാവിന് അവിടുത്തെ ന്യായവും രാജകുമാരന് അവിടുത്തെ നീതിയും നല്കണമേ.
2 He shall judge thy people with righteousness, and thy poor with judgment.
അവൻ അങ്ങയുടെ ജനത്തെ നീതിയോടും അങ്ങയുടെ എളിയജനത്തെ ന്യായത്തോടും കൂടി പരിപാലിക്കട്ടെ.
3 The mountains shall bring peace to the people, and the little hills, by righteousness.
നീതിയാൽ പർവ്വതങ്ങളിലും കുന്നുകളിലും ജനത്തിന് സമാധാനം വിളയട്ടെ.
4 He shall judge the poor of the people, he shall save the children of the needy, and shall break in pieces the oppressor.
ജനത്തിലെ എളിയവർക്ക് അവൻ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവൻ രക്ഷിക്കുകയും പീഡിപ്പിക്കുന്നവനെ തകർത്തുകളയുകയും ചെയ്യട്ടെ;
5 They shall fear thee as long as the sun and moon endure, throughout all generations.
സൂര്യചന്ദ്രന്മാരുള്ള കാലത്തോളം അവന്‍ തലമുറതലമുറയായി ജീവിക്കും.
6 He shall come down like rain upon the mown grass: as showers [that] water the earth.
അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
7 In his days shall the righteous flourish; and abundance of peace so long as the moon endureth.
അവന്റെ കാലത്ത് നീതി തഴയ്ക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
8 He shall have dominion also from sea to sea, and from the river unto the ends of the earth.
അവൻ സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങൾവരെയും ഭരിക്കട്ടെ.
9 They that dwell in the wilderness shall bow before him; and his enemies shall lick the dust.
മരുഭൂമിയിൽ വസിക്കുന്നവർ അവന്റെ മുമ്പിൽ വണങ്ങട്ടെ; അവന്റെ ശത്രുക്കൾ നിലത്തെ പൊടിമണ്ണ് നക്കട്ടെ.
10 The kings of Tarshish and of the isles shall bring presents: the kings of Sheba and Seba shall offer gifts.
൧൦തർശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാർ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാർ കപ്പം കൊടുക്കട്ടെ.
11 Yea, all kings shall fall down before him: all nations shall serve him.
൧൧സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജനതകളും അവനെ സേവിക്കട്ടെ.
12 For he shall deliver the needy when he crieth; the poor also, and [him] that hath no helper.
൧൨അവൻ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും രക്ഷിക്കുമല്ലോ.
13 He shall spare the poor and needy, and shall save the souls of the needy.
൧൩എളിയവനെയും ദരിദ്രനെയും അവൻ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവൻ രക്ഷിക്കും.
14 He shall redeem their soul from deceit and violence: and precious shall their blood be in his sight.
൧൪അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ പ്രാണന്‍ അവന് വിലയേറിയതായിരിക്കും.
15 And he shall live, and to him shall be given of the gold of Sheba: prayer also shall be made for him continually; [and] daily shall he be praised.
൧൫അവൻ ജീവിച്ചിരിക്കും; ശെബയിൽ നിന്നുള്ള പൊന്ന് അവന് കാഴ്ചയായി കൊണ്ട് വരും; അവനുവേണ്ടി എപ്പോഴും പ്രാർത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.
16 There shall be an handful of corn in the earth upon the top of the mountains; the fruit thereof shall shake like Lebanon: and [they] of the city shall flourish like grass of the earth.
൧൬ദേശത്ത് പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവ് ലെബാനോനെപ്പോലെ ഉലയും; നഗരവാസികൾ ഭൂമിയിലെ സസ്യംപോലെ തഴയ്ക്കും.
17 His name shall endure for ever: his name shall be continued as long as the sun: and [men] shall be blessed in him: all nations shall call him blessed.
൧൭അവന്റെ നാമം എന്നേക്കും നിലനില്ക്കും; അവന്റെ നാമം സൂര്യൻ ഉള്ളിടത്തോളം നിലനില്ക്കും; മനുഷ്യർ അവന്റെ പേര് ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ‘ഭാഗ്യവാൻ’ എന്നു പറയും.
18 Blessed [be] the LORD God, the God of Israel, who only doeth wondrous things.
൧൮താൻ മാത്രം അത്ഭുതങ്ങൾ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
19 And blessed [be] his glorious name for ever: and let the whole earth be filled [with] his glory; Amen, and Amen.
൧൯അവിടുത്തെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ഭൂമി മുഴുവനും അവിടുത്തെ മഹത്വംകൊണ്ട് നിറയുമാറാകട്ടെ. ആമേൻ, ആമേൻ.
20 The prayers of David the son of Jesse are ended.
൨൦യിശ്ശായിയുടെ പുത്രനായ ദാവീദിന്റെ പ്രാർത്ഥനകൾ അവസാനിച്ചിരിക്കുന്നു.

< Psalms 72 >