< Psalms 67 >

1 To the chief Musician on Neginoth, A Psalm [or] Song. God be merciful unto us, and bless us; [and] cause his face to shine upon us; (Selah)
സംഗീതസംവിധായകന്. തന്ത്രിനാദത്തോടെ. ഒരു സങ്കീർത്തനം; ഒരു ഗീതം. ദൈവം നമ്മോട് കൃപാലുവായിരിക്കുകയും നമ്മെ അനുഗ്രഹിക്കുകയും ചെയ്യട്ടെ, തിരുമുഖം നമ്മുടെമേൽ പ്രകാശിപ്പിക്കുകയും ചെയ്യട്ടെ— (സേലാ)
2 That thy way may be known upon earth, thy saving health among all nations.
അങ്ങനെ അവിടത്തെ മാർഗം ഭൂതലത്തിലെങ്ങും അറിയപ്പെടട്ടെ, അവിടത്തെ രക്ഷ സകലരാഷ്ട്രങ്ങളിലും.
3 Let the people praise thee, O God; let all the people praise thee.
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
4 O let the nations be glad and sing for joy: for thou shalt judge the people righteously, and govern the nations upon earth. (Selah)
രാഷ്ട്രങ്ങൾ ആഹ്ലാദത്തോടെ ആനന്ദഗീതം ആലപിക്കട്ടെ, കാരണം അങ്ങ് ജനതകളെ നീതിപൂർവം ഭരിക്കുകയും ഭൂമിയിലെ രാഷ്ട്രങ്ങളെ നയിക്കുകയും ചെയ്യുന്നു. (സേലാ)
5 Let the people praise thee, O God; let all the people praise thee.
ദൈവമേ, ജനതകൾ അങ്ങയെ സ്തുതിക്കട്ടെ; സകലജനതകളും അങ്ങയെ സ്തുതിക്കട്ടെ.
6 [Then] shall the earth yield her increase; [and] God, [even] our own God, shall bless us.
അപ്പോൾ ഭൂമി അതിന്റെ വിളവ് നൽകുന്നു; ദൈവം, നമ്മുടെ ദൈവം, നമ്മെ അനുഗ്രഹിക്കും.
7 God shall bless us; and all the ends of the earth shall fear him.
അതേ, ദൈവം നമ്മെ അനുഗ്രഹിക്കും, അങ്ങനെ ഭൂമിയിലെ സകലജനതകളും അവിടത്തെ ഭയപ്പെടും.

< Psalms 67 >