< Psalms 101 >
1 I will sing of mercy and judgment: unto thee, O Yhwh, will I sing.
൧ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ ദയയെയും ന്യായത്തെയും കുറിച്ച് പാടും; യഹോവേ, ഞാൻ അങ്ങേക്ക് കീർത്തനം പാടും.
2 I will behave myself wisely in a perfect way. O when wilt thou come unto me? I will walk within my house with a perfect heart.
൨ഞാൻ നിഷ്കളങ്കമാർഗ്ഗത്തിൽ ശ്രദ്ധവെക്കും; എപ്പോൾ അങ്ങ് എന്റെ അടുക്കൽ വരും? ഞാൻ എന്റെ വീട്ടിൽ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
3 I will set no wicked thing before mine eyes: I hate the work of them that turn aside; it shall not cleave to me.
൩ഞാൻ ഒരു നീചകാര്യവും എന്റെ കണ്ണിന് മുമ്പിൽ വയ്ക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തി ഞാൻ വെറുക്കുന്നു; ഞാൻ അതിൽ പങ്കുചേരുകയില്ല.
4 A perverse heart shall depart from me: I will not know a wicked person.
൪വക്രഹൃദയം എന്നോട് അകന്നിരിക്കും; ദുഷ്ടത ഞാൻ അറിയുകയില്ല.
5 Whoso privily slandereth his neighbour, him will I cut off: him that hath an high look and a proud heart will not I suffer.
൫കൂട്ടുകാരനെക്കുറിച്ച് ഏഷണി പറയുന്നവനെ ഞാൻ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാൻ സഹിക്കുകയില്ല.
6 Mine eyes shall be upon the faithful of the land, that they may dwell with me: he that walketh in a perfect way, he shall serve me.
൬ദേശത്തിലെ വിശ്വസ്തന്മാർ എന്നോടുകൂടി വസിക്കേണ്ടതിന് എന്റെ കണ്ണുകൾ അവരെ അന്വേഷിക്കുന്നു; നിഷ്കളങ്കമാർഗ്ഗത്തിൽ നടക്കുന്നവൻ എന്നെ ശുശ്രൂഷിക്കും.
7 He that worketh deceit shall not dwell within my house: he that telleth lies shall not tarry in my sight.
൭വഞ്ചനചെയ്യുന്നവൻ എന്റെ വീട്ടിൽ വസിക്കുകയില്ല; ഭോഷ്ക് പറയുന്നവൻ എന്റെ മുമ്പിൽ ഉറച്ചുനില്ക്കുകയില്ല.
8 I will early destroy all the wicked of the land; that I may cut off all wicked doers from the city of Yhwh.
൮യഹോവയുടെ നഗരത്തിൽനിന്ന് സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയും വരെ ദേശത്തിലെ ദുഷ്ടന്മാരെ എല്ലാം ഞാൻ ദിനംപ്രതി നശിപ്പിക്കും.