< Psalms 119 >

1 BLESSED are the undefiled in the way, who walk in the law of the Lord.
യഹോവയുടെ ന്യായപ്രമാണം അനുസരിച്ച് നടപ്പിൽ നിഷ്കളങ്കരായവർ ഭാഗ്യവാന്മാർ.
2 Blessed are they that keep his testimonies, and that seek him with the whole heart.
അവിടുത്തെ സാക്ഷ്യങ്ങൾ പ്രമാണിച്ച് പൂർണ്ണഹൃദയത്തോടെ അവിടുത്തെ അന്വേഷിക്കുന്നവർ ഭാഗ്യവാന്മാർ.
3 They also do no iniquity: they walk in his ways.
അവർ നീതികേട് പ്രവർത്തിക്കാതെ കർത്താവിന്റെ വഴികളിൽതന്നെ നടക്കുന്നു.
4 Thou hast commanded us to keep thy precepts diligently.
അങ്ങയുടെ പ്രമാണങ്ങൾ കൃത്യമായി ആചരിക്കേണ്ടതിന് അങ്ങ് അവ കല്പിച്ചുതന്നിരിക്കുന്നു.
5 O that my ways were directed to keep thy statutes!
അങ്ങയുടെ ചട്ടങ്ങൾ ആചരിക്കേണ്ടതിന് എന്റെ നടപ്പ് സ്ഥിരതയുള്ളതായെങ്കിൽ കൊള്ളാമായിരുന്നു.
6 Then shall I not be ashamed, when I have respect unto all thy commandments.
അങ്ങയുടെ സകല കല്പനകളും ശ്രദ്ധിക്കുന്ന കാലത്തോളം ഞാൻ ലജ്ജിച്ചു പോകുകയില്ല.
7 I will praise thee with uprightness of heart, when I shall have learned thy righteous judgments.
അങ്ങയുടെ നീതിയുള്ള വിധികൾ പഠിച്ചിട്ട് ഞാൻ പരമാർത്ഥ ഹൃദയത്തോടെ അങ്ങേക്കു സ്തോത്രം ചെയ്യും.
8 I will keep thy statutes: O forsake me not utterly.
ഞാൻ അങ്ങയുടെ ചട്ടങ്ങൾ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.
9 Wherewithal shall a young man cleanse his way? by taking heed thereto according to thy word.
ഒരു ബാലൻ തന്റെ നടപ്പ് നിർമ്മലമായി സൂക്ഷിക്കുന്നത് എങ്ങനെ? അങ്ങയുടെ വചനപ്രകാരം തന്റെ നടപ്പ് ശ്രദ്ധിക്കുന്നതിനാൽ തന്നെ.
10 With my whole heart have I sought thee: O let me not wander from thy commandments.
൧൦ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ അന്വേഷിക്കുന്നു; അങ്ങയുടെ കല്പനകൾ വിട്ടുനടക്കുവാൻ എനിക്ക് ഇടവരരുതേ.
11 Thy word have I hid in mine heart, that I might not sin against thee.
൧൧ഞാൻ അങ്ങയോട് പാപം ചെയ്യാതിരിക്കേണ്ടതിന് അങ്ങയുടെ വചനം എന്റെ ഹൃദയത്തിൽ സംഗ്രഹിക്കുന്നു.
12 Blessed art thou, O Lord: teach me thy statutes.
൧൨യഹോവേ, അവിടുന്ന് വാഴ്ത്തപ്പെട്ടവൻ; അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
13 With my lips have I declared all the judgments of thy mouth.
൧൩ഞാൻ എന്റെ അധരങ്ങൾ കൊണ്ട് അങ്ങയുടെ വായിൽനിന്നുള്ള വിധികളെ ഒക്കെയും വർണ്ണിക്കുന്നു.
14 I have rejoiced in the way of thy testimonies, as much as in all riches.
൧൪ഞാൻ സർവ്വസമ്പത്തിലും എന്നപോലെ അങ്ങയുടെ സാക്ഷ്യങ്ങളുടെ വഴിയിൽ ആനന്ദിക്കുന്നു.
15 I will meditate in thy precepts, and have respect unto thy ways.
൧൫ഞാൻ അങ്ങയുടെ പ്രമാണങ്ങൾ ധ്യാനിക്കുകയും അങ്ങയുടെ വഴികളെ ശ്രദ്ധിച്ചുനോക്കുകയും ചെയ്യുന്നു.
16 I will delight myself in thy statutes: I will not forget thy word.
൧൬ഞാൻ അങ്ങയുടെ ചട്ടങ്ങളിൽ പ്രമോദിക്കും; അങ്ങയുടെ വചനം മറക്കുകയുമില്ല.
17 Deal bountifully with thy servant, that I may live, and keep thy word.
൧൭ജീവിച്ചിരുന്ന് അങ്ങയുടെ വചനം പ്രമാണിക്കേണ്ടതിന് അടിയന് നന്മ ചെയ്യണമേ.
18 Open thou mine eyes, that I may behold wondrous things out of thy law.
൧൮അങ്ങയുടെ ന്യായപ്രമാണത്തിലെ അത്ഭുതകാര്യങ്ങൾ കാണേണ്ടതിന് എന്റെ കണ്ണുകളെ തുറക്കേണമേ.
19 I am a stranger in the earth: hide not thy commandments from me.
൧൯ഞാൻ ഭൂമിയിൽ പരദേശിയാകുന്നു; അങ്ങയുടെ കല്പനകൾ എനിക്ക് മറച്ചുവയ്ക്കരുതേ.
20 My soul breaketh for the longing that it hath unto thy judgments at all times.
൨൦അങ്ങയുടെ വിധികൾക്കുവേണ്ടിയുള്ള നിരന്തരവാഞ്ഛകൊണ്ട് എന്റെ മനസ്സു തകർന്നിരിക്കുന്നു.
21 Thou hast rebuked the proud that are cursed, which do err from thy commandments.
൨൧അങ്ങയുടെ കല്പനകൾ വിട്ട് തെറ്റി നടക്കുന്നവരായ ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭത്സിക്കുന്നു.
22 Remove from me reproach and contempt; for I have kept thy testimonies.
൨൨നിന്ദയും അപമാനവും എന്നോട് അകറ്റണമേ; ഞാൻ അങ്ങയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു.
23 Princes also did sit and speak against me: but thy servant did meditate in thy statutes.
൨൩അധികാരികളും കൂടിയിരുന്ന് എനിക്ക് വിരോധമായി സംസാരിക്കുന്നു; എങ്കിലും അടിയൻ അങ്ങയുടെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
24 Thy testimonies also are my delight and my counsellers.
൨൪അങ്ങയുടെ സാക്ഷ്യങ്ങൾ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു.
25 My soul cleaveth unto the dust: quicken thou me according to thy word.
൨൫എന്റെ പ്രാണൻ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
26 I have declared my ways, and thou heardest me: teach me thy statutes.
൨൬എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ അങ്ങ് എനിക്ക് ഉത്തരമരുളി; അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
27 Make me to understand the way of thy precepts: so shall I talk of thy wondrous works.
൨൭അങ്ങയുടെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കണമേ; എന്നാൽ ഞാൻ അങ്ങയുടെ അത്ഭുത ഉപദേശങ്ങളെ ധ്യാനിക്കും.
28 My soul melteth for heaviness: strengthen thou me according unto thy word.
൨൮എന്റെ പ്രാണൻ വിഷാദംകൊണ്ട് ഉരുകുന്നു; അങ്ങയുടെ വചനപ്രകാരം എന്നെ ശക്തീകരിക്കണമേ.
29 Remove from me the way of lying: and grant me thy law graciously.
൨൯ഭോഷ്കിന്റെ വഴി എന്നോട് അകറ്റണമേ; അങ്ങയുടെ ന്യായപ്രമാണം എനിക്ക് കൃപയോടെ നല്കണമേ.
30 I have chosen the way of truth: thy judgments have I laid before me.
൩൦വിശ്വസ്തതയുടെ മാർഗ്ഗം ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു; അങ്ങയുടെ വിധികൾ എന്റെ മുമ്പിൽ വച്ചിരിക്കുന്നു.
31 I have stuck unto thy testimonies: O Lord, put me not to shame.
൩൧ഞാൻ അങ്ങയുടെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
32 I will run the way of thy commandments, when thou shalt enlarge my heart.
൩൨അങ്ങ് എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോൾ ഞാൻ അങ്ങയുടെ കല്പനകളുടെ വഴിയിൽ ഓടും.
33 Teach me, O Lord, the way of thy statutes; and I shall keep it unto the end.
൩൩യഹോവേ, അങ്ങയുടെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കണമേ; ഞാൻ അത് അവസാനത്തോളം പ്രമാണിക്കും.
34 Give me understanding, and I shall keep thy law; yea, I shall observe it with my whole heart.
൩൪ഞാൻ അങ്ങയുടെ ന്യായപ്രമാണം കാക്കേണ്ടതിനും അത് പൂർണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിനും എനിക്ക് ബുദ്ധി നല്കണമേ.
35 Make me to go in the path of thy commandments; for therein do I delight.
൩൫അങ്ങയുടെ കല്പനകളുടെ പാതയിൽ എന്നെ നടത്തണമേ; ഞാൻ അത് ഇഷ്ടപ്പെടുന്നുവല്ലോ.
36 Incline my heart unto thy testimonies, and not to covetousness.
൩൬ദുരാദായത്തിലേക്കല്ല, അങ്ങയുടെ സാക്ഷ്യങ്ങളിലേക്കു തന്നെ എന്റെ ഹൃദയം ചായുമാറാക്കണമേ.
37 Turn away mine eyes from beholding vanity; and quicken thou me in thy way.
൩൭വ്യാജത്തിലേക്കു നോക്കാതെ എന്റെ കണ്ണുകൾ തിരിച്ച് അങ്ങയുടെ വഴികളിൽ എന്നെ ജീവിപ്പിക്കണമേ.
38 Stablish thy word unto thy servant, who is devoted to thy fear.
൩൮അങ്ങയോടുള്ള ഭക്തി വർദ്ധിപ്പിക്കുന്ന അങ്ങയുടെ വചനം അടിയന് ഉറപ്പിച്ചുതരണമേ.
39 Turn away my reproach which I fear: for thy judgments are good.
൩൯ഞാൻ പേടിക്കുന്ന നിന്ദ എന്നോട് അകറ്റിക്കളയണമേ; അങ്ങയുടെ വിധികൾ നല്ലവയല്ലയോ?
40 Behold, I have longed after thy precepts: quicken me in thy righteousness.
൪൦ഇതാ, ഞാൻ അങ്ങയുടെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; അങ്ങയുടെ നീതിയാൽ എന്നെ ജീവിപ്പിക്കണമേ.
41 Let thy mercies come also unto me, O Lord, even thy salvation, according to thy word.
൪൧യഹോവേ, അങ്ങയുടെ വചനപ്രകാരം അങ്ങയുടെ ദയയും അങ്ങയുടെ രക്ഷയും എന്നിലേക്ക് വരുമാറാകട്ടെ.
42 So shall I have wherewith to answer him that reproacheth me: for I trust in thy word.
൪൨ഞാൻ അങ്ങയുടെ വചനത്തിൽ ആശ്രയിക്കുന്നതുകൊണ്ട് എന്നെ നിന്ദിക്കുന്നവനോട് ഉത്തരം പറയുവാൻ ഞാൻ പ്രാപ്തനാകും.
43 And take not the word of truth utterly out of my mouth; for I have hoped in thy judgments.
൪൩ഞാൻ അങ്ങയുടെ വിധികൾക്കായി കാത്തിരിക്കുകയാൽ സത്യത്തിന്റെ വചനം എന്റെ വാളിൽനിന്ന് നീക്കിക്കളയരുതേ.
44 So shall I keep thy law continually for ever and ever.
൪൪അങ്ങനെ ഞാൻ അങ്ങയുടെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
45 And I will walk at liberty: for I seek thy precepts.
൪൫അങ്ങയുടെ പ്രമാണങ്ങൾ ആരായുന്നതുകൊണ്ട് ഞാൻ വിശാലതയിൽ നടക്കും.
46 I will speak of thy testimonies also before kings, and will not be ashamed.
൪൬ഞാൻ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും അങ്ങയുടെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
47 And I will delight myself in thy commandments, which I have loved.
൪൭ഞാൻ അങ്ങയുടെ കല്പനകളിൽ പ്രമോദിക്കുന്നു; അവ എനിക്ക് പ്രിയമായിരിക്കുന്നു.
48 My hands also will I lift up unto thy commandments, which I have loved; and I will meditate in thy statutes.
൪൮എനിക്ക് പ്രിയമായിരിക്കുന്ന അങ്ങയുടെ കല്പനകളിലേക്ക് ഞാൻ കൈകൾ ഉയർത്തുന്നു; അങ്ങയുടെ ചട്ടങ്ങൾ ഞാൻ ധ്യാനിക്കുന്നു.
49 Remember the word unto thy servant, upon which thou hast caused me to hope.
൪൯എനിക്ക് പ്രത്യാശ നൽകുവാൻ കാരണമായ അടിയനോടുള്ള അങ്ങയുടെ വചനത്തെ ഓർക്കണമേ.
50 This is my comfort in my affliction: for thy word hath quickened me.
൫൦അങ്ങയുടെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നത് എന്റെ കഷ്ടതയിൽ എനിക്ക് ആശ്വാസമാകുന്നു.
51 The proud have had me greatly in derision: yet have I not declined from thy law.
൫൧അഹങ്കാരികൾ എന്നെ അത്യന്തം പരിഹസിച്ചു; എന്നാൽ ഞാൻ അങ്ങയുടെ ന്യായപ്രമാണം വിട്ടുമാറിയിട്ടില്ല.
52 I remembered thy judgments of old, O Lord; and have comforted myself.
൫൨യഹോവേ, പുരാതനമായ അങ്ങയുടെ വിധികൾ ഓർത്ത് ഞാൻ എന്നെത്തന്നെ ആശ്വസിപ്പിക്കുന്നു.
53 Horror hath taken hold upon me because of the wicked that forsake thy law.
൫൩അങ്ങയുടെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാർനിമിത്തം എനിക്ക് ഉഗ്രകോപം പിടിച്ചിരിക്കുന്നു.
54 Thy statutes have been my songs in the house of my pilgrimage.
൫൪ഞാൻ പരദേശിയായി പാർക്കുന്ന വീട്ടിൽ അങ്ങയുടെ ചട്ടങ്ങൾ എന്റെ കീർത്തനം ആകുന്നു.
55 I have remembered thy name, O Lord, in the night, and have kept thy law.
൫൫യഹോവേ, രാത്രിയിൽ ഞാൻ തിരുനാമം ഓർക്കുന്നു; അങ്ങയുടെ ന്യായപ്രമാണം ഞാൻ ആചരിക്കുന്നു.
56 This I had, because I kept thy precepts.
൫൬അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കുന്നത് എനിക്ക് അനുഗ്രഹമായിരിക്കുന്നു.
57 Thou art my portion, O Lord: I have said that I would keep thy words.
൫൭യഹോവേ, അങ്ങ് എന്റെ ഓഹരിയാകുന്നു; ഞാൻ അങ്ങയുടെ വചനങ്ങൾ പ്രമാണിക്കും എന്നു ഞാൻ പറഞ്ഞു.
58 I intreated thy favour with my whole heart: be merciful unto me according to thy word.
൫൮പൂർണ്ണഹൃദയത്തോടെ ഞാൻ അങ്ങയുടെ കൃപയ്ക്കായി അപേക്ഷിക്കുന്നു; അങ്ങയുടെ വാഗ്ദാനപ്രകാരം എന്നോട് കൃപയുണ്ടാകണമേ.
59 I thought on my ways, and turned my feet unto thy testimonies.
൫൯ഞാൻ എന്റെ വഴികളെക്കുറിച്ച് ചിന്തിച്ച്, എന്റെ കാലുകൾ അങ്ങയുടെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
60 I made haste, and delayed not to keep thy commandments.
൬൦അങ്ങയുടെ കല്പനകൾ പ്രമാണിക്കുവാൻ ഞാൻ ഒട്ടും വൈകാതെ ബദ്ധപ്പെടുന്നു;
61 The bands of the wicked have robbed me: but I have not forgotten thy law.
൬൧ദുഷ്ടന്മാരുടെ കയറുകൾ എന്നെ ചുറ്റിയിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുന്നില്ല.
62 At midnight I will rise to give thanks unto thee because of thy righteous judgments.
൬൨അങ്ങയുടെ നീതിയുള്ള ന്യായവിധികൾനിമിത്തം അങ്ങേക്കു സ്തോത്രം ചെയ്യുവാൻ ഞാൻ അർദ്ധരാത്രിയിൽ എഴുന്നേല്ക്കും.
63 I am a companion of all them that fear thee, and of them that keep thy precepts.
൬൩അങ്ങയെ ഭയപ്പെടുകയും അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഞാൻ സ്നേഹിതനാകുന്നു.
64 The earth, O Lord, is full of thy mercy: teach me thy statutes.
൬൪യഹോവേ, ഭൂമി അങ്ങയുടെ ദയകൊണ്ടു നിറഞ്ഞിരിക്കുന്നു; അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
65 Thou hast dealt well with thy servant, O Lord, according unto thy word.
൬൫യഹോവേ, തിരുവചനപ്രകാരം അങ്ങ് അടിയന് നന്മ ചെയ്തിരിക്കുന്നു.
66 Teach me good judgment and knowledge: for I have believed thy commandments.
൬൬അങ്ങയുടെ കല്പനകൾ ഞാൻ വിശ്വസിച്ചിരിക്കുകയാൽ എനിക്ക് നല്ലബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചു തരണമേ.
67 Before I was afflicted I went astray: but now have I kept thy word.
൬൭കഷ്ടതയിൽ ആകുന്നതിനു മുമ്പ് ഞാൻ തെറ്റിപ്പോയി; ഇപ്പോൾ ഞാൻ അങ്ങയുടെ വചനം പ്രമാണിക്കുന്നു.
68 Thou art good, and doest good; teach me thy statutes.
൬൮അങ്ങ് നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
69 The proud have forged a lie against me: but I will keep thy precepts with my whole heart.
൬൯അഹങ്കാരികൾ എന്നെക്കുറിച്ച് നുണ പറഞ്ഞുണ്ടാക്കി; ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കും.
70 Their heart is as fat as grease; but I delight in thy law.
൭൦അവരുടെ ഹൃദയത്തില്‍ സത്യം ഇല്ല; ഞാൻ അങ്ങയുടെ ന്യായപ്രമാണത്തിൽ രസിക്കുന്നു.
71 It is good for me that I have been afflicted; that I might learn thy statutes.
൭൧അങ്ങയുടെ ചട്ടങ്ങൾ പഠിക്കുവാൻ തക്കവണ്ണം ഞാൻ കഷ്ടതയിൽ ആയിരുന്നത് എനിക്ക് ഗുണമായി.
72 The law of thy mouth is better unto me than thousands of gold and silver.
൭൨ആയിരം ആയിരം പൊൻവെള്ളി നാണ്യങ്ങളെക്കാൾ അങ്ങയുടെ വായിൽനിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.
73 Thy hands have made me and fashioned me: give me understanding, that I may learn thy commandments.
൭൩തൃക്കൈകൾ എന്നെ സൃഷ്ടിക്കുകയും രൂപപ്പെടുത്തുകയും ചെയ്തിരിക്കുന്നു; അങ്ങയുടെ കല്പനകൾ പഠിക്കുവാൻ എനിക്ക് ബുദ്ധി നല്കണമേ.
74 They that fear thee will be glad when they see me; because I have hoped in thy word.
൭൪തിരുവചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുകയാൽ അങ്ങയുടെ ഭക്തന്മാർ എന്നെ കണ്ട് സന്തോഷിക്കുന്നു.
75 I know, O Lord, that thy judgments are right, and that thou in faithfulness hast afflicted me.
൭൫യഹോവേ, അങ്ങയുടെ വിധികൾ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ അങ്ങ് എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാൻ അറിയുന്നു.
76 Let, I pray thee, thy merciful kindness be for my comfort, according to thy word unto thy servant.
൭൬അടിയനോടുള്ള അങ്ങയുടെ വാഗ്ദാനപ്രകാരം അങ്ങയുടെ ദയ എന്നെ ആശ്വസിപ്പിക്കട്ടെ.
77 Let thy tender mercies come unto me, that I may live: for thy law is my delight.
൭൭ഞാൻ ജീവിച്ചിരിക്കേണ്ടതിന് എന്നോട് കരുണ തോന്നണമേ; അങ്ങയുടെ ന്യായപ്രമാണത്തിൽ ഞാൻ പ്രമോദിക്കുന്നു.
78 Let the proud be ashamed; for they dealt perversely with me without a cause: but I will meditate in thy precepts.
൭൮കാരണംകൂടാതെ എന്നെ വെറുതെ ഉപദ്രവിക്കുന്ന അഹങ്കാരികൾ ലജ്ജിച്ചുപോകട്ടെ; ഞാൻ അങ്ങയുടെ കല്പനകൾ ധ്യാനിക്കുന്നു.
79 Let those that fear thee turn unto me, and those that have known thy testimonies.
൭൯അങ്ങയുടെ ഭക്തന്മാരും അങ്ങയുടെ സാക്ഷ്യങ്ങൾ അറിയുന്നവരും എന്റെ അടുക്കൽ വരട്ടെ.
80 Let my heart be sound in thy statutes; that I be not ashamed.
൮൦ഞാൻ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന് എന്റെ ഹൃദയം അങ്ങയുടെ ചട്ടങ്ങളിൽ നിഷ്കളങ്കമായിരിക്കട്ടെ.
81 My soul fainteth for thy salvation: but I hope in thy word.
൮൧ഞാൻ അങ്ങയുടെ രക്ഷക്കായി കാത്തിരുന്ന് തളർന്നുപോകുന്നു; അങ്ങയുടെ വാഗ്ദാനം ഞാൻ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
82 Mine eyes fail for thy word, saying, When wilt thou comfort me?
൮൨എപ്പോൾ അങ്ങ് എന്നെ ആശ്വസിപ്പിക്കും എന്ന് ചിന്തിച്ച് എന്റെ കണ്ണ് അങ്ങയുടെ വാഗ്ദാനം കാത്തിരുന്ന് ക്ഷീണിക്കുന്നു.
83 For I am become like a bottle in the smoke; yet do I not forget thy statutes.
൮൩ഞാൻ പുകയത്തു വച്ച തോൽതുരുത്തിപോലെ ആകുന്നു. എങ്കിലും അങ്ങയുടെ ചട്ടങ്ങൾ മറക്കുന്നില്ല.
84 How many are the days of thy servant? when wilt thou execute judgment on them that persecute me?
൮൪അടിയന്റെ ജീവകാലം എത്ര നാൾ? എന്നെ ഉപദ്രവിക്കുന്നവരുടെമേൽ അങ്ങ് എപ്പോൾ ന്യായവിധി നടത്തും?
85 The proud have digged pits for me, which are not after thy law.
൮൫അങ്ങയുടെ ന്യായപ്രമാണം അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
86 All thy commandments are faithful: they persecute me wrongfully; help thou me.
൮൬അങ്ങയുടെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവർ എന്നെ വെറുതെ ഉപദ്രവിക്കുന്നു; എന്നെ സഹായിക്കണമേ.
87 They had almost consumed me upon earth; but I forsook not thy precepts.
൮൭അവർ ഭൂമിയിൽ എന്നെ മിക്കവാറും ഇല്ലാതെയാക്കിയിരിക്കുന്നു; അങ്ങയുടെ പ്രമാണങ്ങൾ ഞാൻ ഉപേക്ഷിച്ചില്ലതാനും.
88 Quicken me after thy lovingkindness; so shall I keep the testimony of thy mouth.
൮൮അങ്ങയുടെ ദയയ്ക്കു തക്കവണ്ണം എന്നെ സംരക്ഷിക്കേണമേ; ഞാൻ അങ്ങയുടെ വായിൽനിന്നുള്ള സാക്ഷ്യങ്ങൾ പ്രമാണിക്കും.
89 For ever, O Lord, thy word is settled in heaven.
൮൯യഹോവേ, അങ്ങയുടെ വചനം സ്വർഗ്ഗത്തിൽ എന്നേക്കും സ്ഥിരമായിരിക്കുന്നു.
90 Thy faithfulness is unto all generations: thou hast established the earth, and it abideth.
൯൦അങ്ങയുടെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; അങ്ങ് ഭൂമിയെ സ്ഥാപിച്ചു, അത് നിലനില്ക്കുന്നു.
91 They continue this day according to thine ordinances: for all are thy servants.
൯൧അവ ഇന്നുവരെ അങ്ങയുടെ നിയമപ്രകാരം നിലനില്ക്കുന്നു; സർവ്വസൃഷ്ടികളും അങ്ങയുടെ ദാസരല്ലോ.
92 Unless thy law had been my delights, I should then have perished in mine affliction.
൯൨അങ്ങയുടെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കിൽ ഞാൻ എന്റെ കഷ്ടതയിൽ നശിച്ചുപോകുമായിരുന്നു.
93 I will never forget thy precepts: for with them thou hast quickened me.
൯൩ഞാൻ ഒരുനാളും അങ്ങയുടെ പ്രമാണങ്ങൾ മറക്കുകയില്ല; അവയാൽ അങ്ങ് എന്നെ ജീവിപ്പിച്ചിരിക്കുന്നു.
94 I am thine, save me; for I have sought thy precepts.
൯൪ഞാൻ അങ്ങേക്കുള്ളവനത്രെ; എന്നെ രക്ഷിക്കണമേ; ഞാൻ അങ്ങയുടെ പ്രമാണങ്ങൾ അന്വേഷിക്കുന്നു.
95 The wicked have waited for me to destroy me: but I will consider thy testimonies.
൯൫ദുഷ്ടന്മാർ എന്നെ നശിപ്പിക്കുവാൻ കാത്തിരുന്നു; എന്നാൽ ഞാൻ നിന്റെ സാക്ഷ്യങ്ങൾ ചിന്തിച്ചുകൊള്ളും.
96 I have seen an end of all perfection: but thy commandment is exceeding broad.
൯൬സകല പൂർണ്ണതയ്ക്കും ഞാൻ ഒരു പര്യവസാനം കണ്ടിരിക്കുന്നു; അങ്ങയുടെ കല്പനയോ അതിരുകള്‍ ഇല്ലാത്തതായിരിക്കുന്നു.
97 O how love I thy law! it is my meditation all the day.
൯൭അങ്ങയുടെ ന്യായപ്രമാണം എനിക്ക് എത്രയോ പ്രിയം; ദിവസം മുഴുവനും അത് എന്റെ ധ്യാനമാകുന്നു.
98 Thou through thy commandments hast made me wiser than mine enemies: for they are ever with me.
൯൮അങ്ങയുടെ കല്പനകൾ എന്നെ എന്റെ ശത്രുക്കളെക്കാൾ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കൽ ഉണ്ട്.
99 I have more understanding than all my teachers: for thy testimonies are my (meditation)
൯൯അങ്ങയുടെ സാക്ഷ്യങ്ങൾ എന്റെ ധ്യാനമായിരിക്കുകകൊണ്ട് എന്റെ സകല ഗുരുക്കന്മാരെക്കാളും ഞാൻ വിവേകമുള്ളവനാകുന്നു.
100 I understand more than the ancients, because I keep thy precepts.
൧൦൦അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കുകയാൽ ഞാൻ വൃദ്ധന്മാരിലും വിവേകമുള്ളവനാകുന്നു.
101 I have refrained my feet from every evil way, that I might keep thy word.
൧൦൧അങ്ങയുടെ വചനം പ്രമാണിക്കേണ്ടതിന് ഞാൻ സകല ദുർമാർഗ്ഗത്തിൽനിന്നും കാലുകളെ വിലക്കുന്നു.
102 I have not departed from thy judgments: for thou hast taught me.
൧൦൨അങ്ങ് എന്നെ ഉപദേശിച്ചിരിക്കുകയാൽ ഞാൻ അങ്ങയുടെ വിധികൾ വിട്ടുമാറിയിട്ടില്ല.
103 How sweet are thy words unto my taste! yea, sweeter than honey to my mouth!
൧൦൩തിരുവചനം എന്റെ നാവിന് എത്ര മധുരം! അവ എന്റെ വായ്ക്ക് തേനിലും നല്ലത്.
104 Through thy precepts I get understanding: therefore I hate every false way.
൧൦൪അങ്ങയുടെ പ്രമാണങ്ങളാൽ ഞാൻ വിവേകമുള്ളവനാകുന്നു. അതുകൊണ്ട് ഞാൻ സകലവ്യാജമാർഗ്ഗവും വെറുക്കുന്നു.
105 Thy word is a lamp unto my feet, and a light unto my path.
൧൦൫അങ്ങയുടെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്കു പ്രകാശവും ആകുന്നു.
106 I have sworn, and I will perform it, that I will keep thy righteous judgments.
൧൦൬അങ്ങയുടെ നീതിയുള്ള വിധികൾ പ്രമാണിക്കുമെന്ന് ഞാൻ സത്യംചെയ്തു; അത് ഞാൻ നിവർത്തിക്കും.
107 I am afflicted very much: quicken me, O Lord, according unto thy word.
൧൦൭ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, അങ്ങയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
108 Accept, I beseech thee, the freewill offerings of my mouth, O Lord, and teach me thy judgments.
൧൦൮യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളിൽ പ്രസാദിക്കണമേ; അങ്ങയുടെ വിധികൾ എനിക്ക് ഉപദേശിച്ചു തരണമേ.
109 My soul is continually in my hand: yet do I not forget thy law.
൧൦൯എന്റെ ജീവന്‍ എപ്പോഴും അപകടത്തില്‍ ആയിരിക്കുന്നു; എങ്കിലും അങ്ങയുടെ ന്യായപ്രമാണം ഞാൻ മറക്കുന്നില്ല.
110 The wicked have laid a snare for me: yet I erred not from thy precepts.
൧൧൦ദുഷ്ടന്മാർ എനിക്ക് കെണി വച്ചിരിക്കുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങൾ ഉപേക്ഷിക്കുന്നില്ല.
111 Thy testimonies have I taken as an heritage for ever: for they are the rejoicing of my heart.
൧൧൧ഞാൻ അങ്ങയുടെ സാക്ഷ്യങ്ങളെ എന്റെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
112 I have inclined mine heart to perform thy statutes alway, even unto the end.
൧൧൨അങ്ങയുടെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിക്കുവാൻ ഞാൻ എന്റെ ഹൃദയം ചായിച്ചിരിക്കുന്നു.
113 I hate vain thoughts: but thy law do I love.
൧൧൩ഇരുമനസ്സുള്ളവരെ ഞാൻ വെറുക്കുന്നു; എന്നാൽ അങ്ങയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു.
114 Thou art my hiding place and my shield: I hope in thy word.
൧൧൪അങ്ങ് എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാൻ തിരുവചനത്തിൽ പ്രത്യാശ വച്ചിരിക്കുന്നു.
115 Depart from me, ye evildoers: for I will keep the commandments of my God.
൧൧൫എന്റെ ദൈവത്തിന്റെ കല്പനകൾ ഞാൻ പ്രമാണിക്കേണ്ടതിന് ദുഷ്കർമ്മികളേ, എന്നെവിട്ടു പോകുവിൻ.
116 Uphold me according unto thy word, that I may live: and let me not be ashamed of my hope.
൧൧൬ഞാൻ ജീവിച്ചിരിക്കേണ്ടതിന് അങ്ങയുടെ വചനപ്രകാരം എന്നെ താങ്ങണമേ; എന്റെ പ്രത്യാശയിൽ ഞാൻ ലജ്ജിച്ചുപോകരുതേ.
117 Hold thou me up, and I shall be safe: and I will have respect unto thy statutes continually.
൧൧൭ഞാൻ രക്ഷപെടേണ്ടതിന് എന്നെ താങ്ങണമേ; അങ്ങയുടെ ചട്ടങ്ങൾ ഞാൻ നിരന്തരം അനുസരിക്കും.
118 Thou hast trodden down all them that err from thy statutes: for their deceit is falsehood.
൧൧൮അങ്ങയുടെ ചട്ടങ്ങൾ ഉപേക്ഷിക്കുന്ന സകലരേയും അങ്ങ് നിരസിക്കുന്നു; അവരുടെ വഞ്ചന വ്യർത്ഥമാകുന്നു.
119 Thou puttest away all the wicked of the earth like dross: therefore I love thy testimonies.
൧൧൯ഭൂമിയിലെ സകലദുഷ്ടന്മാരെയും അങ്ങ് മാലിന്യംപോലെ നീക്കിക്കളയുന്നു; അതുകൊണ്ട് അങ്ങയുടെ സാക്ഷ്യങ്ങൾ എനിക്ക് പ്രിയമാകുന്നു.
120 My flesh trembleth for fear of thee; and I am afraid of thy judgments. AIN.
൧൨൦അങ്ങയെക്കുറിച്ചുള്ള ഭയം നിമിത്തം എന്റെ ദേഹം വിറയ്ക്കുന്നു; അങ്ങയുടെ വിധികൾനിമിത്തം ഞാൻ ഭയപ്പെടുന്നു.
121 I have done judgment and justice: leave me not to mine oppressors.
൧൨൧ഞാൻ നീതിയും ന്യായവും പ്രവർത്തിക്കുന്നു; എന്റെ പീഡകന്മാർക്ക് എന്നെ ഏല്പിച്ചുകൊടുക്കരുതേ.
122 Be surety for thy servant for good: let not the proud oppress me.
൧൨൨അടിയന്റെ നന്മയ്ക്കുവേണ്ടി ഉത്തരവാദി ആയിരിക്കണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
123 Mine eyes fail for thy salvation, and for the word of thy righteousness.
൧൨൩എന്റെ കണ്ണ് അങ്ങയുടെ രക്ഷയെയും അങ്ങയുടെ നീതിയുടെ വചനത്തെയും കാത്തിരുന്ന് ക്ഷീണിക്കുന്നു.
124 Deal with thy servant according unto thy mercy, and teach me thy statutes.
൧൨൪അങ്ങയുടെ ദയക്കു തക്കവണ്ണം അടിയനോടു പ്രവർത്തിച്ച്, അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
125 I am thy servant; give me understanding, that I may know thy testimonies.
൧൨൫ഞാൻ അങ്ങയുടെ ദാസൻ ആകുന്നു; അങ്ങയുടെ സാക്ഷ്യങ്ങൾ ഗ്രഹിക്കുവാൻ എനിക്ക് ബുദ്ധി നല്കണമേ.
126 It is time for thee, Lord, to work: for they have made void thy law.
൧൨൬യഹോവേ, ഇത് അങ്ങേക്കു പ്രവർത്തിക്കുവാനുള്ള സമയമാകുന്നു; അവർ അങ്ങയുടെ ന്യായപ്രമാണം ദുർബ്ബലമാക്കിയിരിക്കുന്നു.
127 Therefore I love thy commandments above gold; yea, above fine gold.
൧൨൭അതുകൊണ്ട് അങ്ങയുടെ കല്പനകൾ എനിക്ക് പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
128 Therefore I esteem all thy precepts concerning all things to be right; and I hate every false way.
൧൨൮അതുകൊണ്ട് അങ്ങയുടെ സകലപ്രമാണങ്ങളും സത്യമെന്ന് കരുതി, ഞാൻ സകലവ്യാജമാർഗ്ഗങ്ങളും വെറുക്കുന്നു.
129 Thy testimonies are wonderful: therefore doth my soul keep them.
൧൨൯അങ്ങയുടെ സാക്ഷ്യങ്ങൾ അതിശയകരമാകയാൽ എന്റെ മനസ്സ് അവ പ്രമാണിക്കുന്നു.
130 The entrance of thy words giveth light; it giveth understanding unto the simple.
൧൩൦അങ്ങയുടെ വചനങ്ങളുടെ പ്രവേശനം പ്രകാശം പ്രദാനം ചെയ്യുന്നു; അത് അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
131 I opened my mouth, and panted: for I longed for thy commandments.
൧൩൧അങ്ങയുടെ കല്പനകൾക്കായി വാഞ്ഛിക്കുകയാൽ ഞാൻ വായ് തുറന്ന് കിതയ്ക്കുന്നു.
132 Look thou upon me, and be merciful unto me, as thou usest to do unto those that love thy name.
൧൩൨തിരുനാമത്തെ സ്നേഹിക്കുന്നവർക്ക് അങ്ങ് ചെയ്യുന്നതുപോലെ എങ്കലേക്ക് തിരിഞ്ഞ് എന്നോട് കൃപ ചെയ്യണമേ.
133 Order my steps in thy word: and let not any iniquity have dominion over me.
൧൩൩എന്റെ കാലടികൾ അങ്ങയുടെ വചനത്തിൽ സ്ഥിരമാക്കണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
134 Deliver me from the oppression of man: so will I keep thy precepts.
൧൩൪മനുഷ്യന്റെ പീഡനത്തിൽനിന്ന് എന്നെ വിടുവിക്കണമേ; എന്നാൽ ഞാൻ അങ്ങയുടെ പ്രമാണങ്ങൾ അനുസരിക്കും.
135 Make thy face to shine upon thy servant; and teach me thy statutes.
൧൩൫അടിയന്റെമേൽ തിരുമുഖം പ്രകാശിപ്പിച്ച് അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചു തരണമേ.
136 Rivers of waters run down mine eyes, because they keep not thy law.
൧൩൬അവർ അങ്ങയുടെ ന്യായപ്രമാണം അനുസരിക്കാത്തതിനാൽ എന്റെ കണ്ണിൽ നിന്ന് ജലനദികൾ ഒഴുകുന്നു.
137 Righteous art thou, O Lord, and upright are thy judgments.
൧൩൭യഹോവേ, അങ്ങ് നീതിമാനാകുന്നു; അങ്ങയുടെ വിധികൾ നേരുള്ളവ തന്നെ.
138 Thy testimonies that thou hast commanded are righteous and very faithful.
൧൩൮അങ്ങ് നീതിയോടും അത്യന്തം വിശ്വസ്തതയോടും കൂടി അങ്ങയുടെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
139 My zeal hath consumed me, because mine enemies have forgotten thy words.
൧൩൯എന്റെ വൈരികൾ തിരുവചനങ്ങൾ മറക്കുന്നതുകൊണ്ട് എന്റെ എരിവ് എന്നെ സംഹരിക്കുന്നു.
140 Thy word is very pure: therefore thy servant loveth it.
൧൪൦അങ്ങയുടെ വചനം അത്യന്തം വിശുദ്ധമാകുന്നു; അതുകൊണ്ട് അടിയന് അത് പ്രിയമാകുന്നു.
141 I am small and despised: yet do not I forget thy precepts.
൧൪൧ഞാൻ എളിയവനും നിന്ദിതനും ആകുന്നു; എങ്കിലും ഞാൻ അങ്ങയുടെ പ്രമാണങ്ങൾ മറക്കുന്നില്ല.
142 Thy righteousness is an everlasting righteousness, and thy law is the truth.
൧൪൨അങ്ങയുടെ നീതി ശാശ്വതനീതിയും അങ്ങയുടെ ന്യായപ്രമാണം സത്യവുമാകുന്നു.
143 Trouble and anguish have taken hold on me: yet thy commandments are my delights.
൧൪൩കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും അങ്ങയുടെ കല്പനകൾ എന്റെ പ്രമോദമാകുന്നു.
144 The righteousness of thy testimonies is everlasting: give me understanding, and I shall live.
൧൪൪അങ്ങയുടെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന് എനിക്ക് ബുദ്ധി നല്കണമേ.
145 I cried with my whole heart; hear me, O Lord: I will keep thy statutes.
൧൪൫ഞാൻ പൂർണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്ക് ഉത്തരം അരുളണമേ; യഹോവേ, ഞാൻ അങ്ങയുടെ ചട്ടങ്ങൾ പ്രമാണിക്കും.
146 I cried unto thee; save me, and I shall keep thy testimonies.
൧൪൬ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കണമേ; ഞാൻ അങ്ങയുടെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
147 I prevented the dawning of the morning, and cried: I hoped in thy word.
൧൪൭ഞാൻ ഉദയത്തിനു മുമ്പ് എഴുന്നേറ്റ് പ്രാർത്ഥിക്കുന്നു; അങ്ങയുടെ വചനത്തിൽ ഞാൻ പ്രത്യാശവക്കുന്നു.
148 Mine eyes prevent the night watches, that I might meditate in thy word.
൧൪൮തിരുവചനം ധ്യാനിക്കേണ്ടതിന് എന്റെ കണ്ണ് യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
149 Hear my voice according unto thy lovingkindness: O Lord, quicken me according to thy judgment.
൧൪൯അങ്ങയുടെ ദയയ്ക്കു തക്കവണ്ണം എന്റെ അപേക്ഷ കേൾക്കണമേ; യഹോവേ, അങ്ങയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
150 They draw nigh that follow after mischief: they are far from thy law.
൧൫൦ദുഷ്ടതയെ പിന്തുടരുന്നവർ സമീപിച്ചിരിക്കുന്നു; അങ്ങയുടെ ന്യായപ്രമാണത്തോട് അവർ അകന്നിരിക്കുന്നു.
151 Thou art near, O Lord; and all thy commandments are truth.
൧൫൧യഹോവേ, അങ്ങ് സമീപസ്ഥനാകുന്നു; അങ്ങയുടെ കല്പനകൾ സകലവും സത്യം തന്നെ.
152 Concerning thy testimonies, I have known of old that thou hast founded them for ever.
൧൫൨അങ്ങയുടെ സാക്ഷ്യങ്ങൾ അങ്ങ് എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്ന് ഞാൻ പണ്ടുതന്നെ അറിഞ്ഞിരിക്കുന്നു.
153 Consider mine affliction, and deliver me: for I do not forget thy law.
൧൫൩എന്റെ അരിഷ്ടത കടാക്ഷിച്ച് എന്നെ വിടുവിക്കണമേ; ഞാൻ അങ്ങയുടെ ന്യായപ്രമാണം മറക്കുന്നില്ല.
154 Plead my cause, and deliver me: quicken me according to thy word.
൧൫൪എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കണമേ; അങ്ങയുടെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കണമേ.
155 Salvation is far from the wicked: for they seek not thy statutes.
൧൫൫രക്ഷ ദുഷ്ടന്മാരോട് അകന്നിരിക്കുന്നു; അവർ അങ്ങയുടെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
156 Great are thy tender mercies, O Lord: quicken me according to thy judgments.
൧൫൬യഹോവേ, അങ്ങയുടെ കരുണ വലിയതാകുന്നു; അങ്ങയുടെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കണമേ.
157 Many are my persecutors and mine enemies; yet do I not decline from thy testimonies.
൧൫൭എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാൻ അങ്ങയുടെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
158 I beheld the transgressors, and was grieved; because they kept not thy word.
൧൫൮ഞാൻ ദ്രോഹികളെ കണ്ട് വ്യസനിച്ചു; അവർ അങ്ങയുടെ വചനം പ്രമാണിക്കുന്നില്ലല്ലോ.
159 Consider how I love thy precepts: quicken me, O Lord, according to thy lovingkindness.
൧൫൯അങ്ങയുടെ പ്രമാണങ്ങൾ എനിക്ക് എത്ര പ്രിയം എന്നു കണ്ട്, യഹോവേ, അങ്ങയുടെ ദയയ്ക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കണമേ.
160 Thy word is true from the beginning: and every one of thy righteous judgments endureth for ever.
൧൬൦അങ്ങയുടെ വചനത്തിന്റെ സാരം സത്യം തന്നെ; അങ്ങയുടെ നീതിയുള്ള വിധികൾ എല്ലാം എന്നേക്കുമുള്ളവ.
161 Princes have persecuted me without a cause: but my heart standeth in awe of thy word.
൧൬൧അധികാരികള്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും അങ്ങയുടെ വചനത്തെ എന്റെ ഹൃദയം ഭയപ്പെടുന്നു.
162 I rejoice at thy word, as one that findeth great spoil.
൧൬൨വലിയ കൊള്ള കണ്ടെത്തിയവനെപ്പോലെ ഞാൻ അങ്ങയുടെ വചനത്തിൽ ആനന്ദിക്കുന്നു.
163 I hate and abhor lying: but thy law do I love.
൧൬൩ഞാൻ ഭോഷ്ക് വെറുത്ത് അറയ്ക്കുന്നു; എന്നാൽ അങ്ങയുടെ ന്യായപ്രമാണം എനിക്ക് പ്രിയമാകുന്നു.
164 Seven times a day do I praise thee because of thy righteous judgments.
൧൬൪അങ്ങയുടെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം അങ്ങയെ സ്തുതിക്കുന്നു.
165 Great peace have they which love thy law: and nothing shall offend them.
൧൬൫അങ്ങയുടെ ന്യായപ്രമാണത്തോട് പ്രിയം ഉള്ളവർക്ക് മഹാസമാധാനം ഉണ്ട്; അവർ ഒന്നിനാലും ഇടറിപ്പോകുകയില്ല.
166 Lord, I have hoped for thy salvation, and done thy commandments.
൧൬൬യഹോവേ, ഞാൻ അങ്ങയുടെ രക്ഷയിൽ പ്രത്യാശ വയ്ക്കുന്നു; അങ്ങയുടെ കല്പനകൾ ഞാൻ ആചരിക്കുന്നു.
167 My soul hath kept thy testimonies; and I love them exceedingly.
൧൬൭എന്റെ മനസ്സ് അങ്ങയുടെ സാക്ഷ്യങ്ങൾ പ്രമാണിക്കുന്നു; അവ എനിക്ക് അത്യന്തം പ്രിയമാകുന്നു.
168 I have kept thy precepts and thy testimonies: for all my ways are before thee.
൧൬൮ഞാൻ അങ്ങയുടെ പ്രമാണങ്ങളും സാക്ഷ്യങ്ങളും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം അങ്ങയുടെ മുമ്പാകെ ഇരിക്കുന്നു.
169 Let my cry come near before thee, O Lord: give me understanding according to thy word.
൧൬൯യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങയുടെ വചനപ്രകാരം എനിക്ക് ബുദ്ധി നല്കണമേ.
170 Let my supplication come before thee: deliver me according to thy word.
൧൭൦എന്റെ യാചന തിരുസന്നിധിയിൽ വരുമാറാകട്ടെ; അങ്ങയുടെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കണമേ.
171 My lips shall utter praise, when thou hast taught me thy statutes.
൧൭൧അങ്ങയുടെ ചട്ടങ്ങൾ എനിക്ക് ഉപദേശിച്ചുതരുന്നതുകൊണ്ട് എന്റെ അധരങ്ങൾ സ്തുതി പൊഴിക്കട്ടെ.
172 My tongue shall speak of thy word: for all thy commandments are righteousness.
൧൭൨അങ്ങയുടെ കല്പനകൾ എല്ലാം നീതിയായിരിക്കുകയാൽ എന്റെ നാവ് അങ്ങയുടെ വാഗ്ദാനത്തെക്കുറിച്ച് പാടട്ടെ.
173 Let thine hand help me; for I have chosen thy precepts.
൧൭൩അങ്ങയുടെ കല്പനകളെ ഞാൻ തിരഞ്ഞെടുത്തിരിക്കുകയാൽ അങ്ങയുടെ കൈ എനിക്ക് തുണയായിരിക്കട്ടെ.
174 I have longed for thy salvation, O Lord; and thy law is my delight.
൧൭൪യഹോവേ, ഞാൻ അങ്ങയുടെ രക്ഷക്കായി വാഞ്ഛിക്കുന്നു; അങ്ങയുടെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
175 Let my soul live, and it shall praise thee; and let thy judgments help me.
൧൭൫അങ്ങയെ സ്തുതിക്കേണ്ടതിന് എന്റെ പ്രാണൻ ജീവിച്ചിരിക്കട്ടെ; അങ്ങയുടെ വിധികൾ എനിക്ക് തുണയായിരിക്കട്ടെ.
176 I have gone astray like a lost sheep; seek thy servant; for I do not forget thy commandments.
൧൭൬കാണാതെപോയ ആടുപോലെ ഞാൻ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കണമേ; അങ്ങയുടെ കല്പനകൾ ഞാൻ മറക്കുന്നില്ല.

< Psalms 119 >