< Psalms 74 >
1 Maschil of Asaph. Why, O God, hast Thou cast us off for ever? Why doth Thine anger smoke against the flock of Thy pasture?
൧ആസാഫിന്റെ ഒരു ധ്യാനം. ദൈവമേ, അങ്ങ് ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞത് എന്ത്? അങ്ങയുടെ മേച്ചില്പുറത്തെ ആടുകളുടെ നേരെ അവിടുത്തെ കോപം പുകയുന്നത് എന്ത്?
2 Remember Thy congregation, which Thou hast gotten of old, which Thou hast redeemed to be the tribe of Thine inheritance; and mount Zion, wherein Thou hast dwelt.
൨അങ്ങ് പണ്ടുപണ്ടേ സമ്പാദിച്ച അവിടുത്തെ സഭയെയും അങ്ങ് വീണ്ടെടുത്ത അവിടുത്തെ അവകാശഗോത്രത്തെയും അങ്ങ് വസിച്ചിരുന്ന സീയോൻ പർവ്വതത്തെയും ഓർക്കണമേ.
3 Lift up Thy steps because of the perpetual ruins, even all the evil that the enemy hath done in the sanctuary.
൩നിത്യശൂന്യങ്ങളിലേക്ക് അങ്ങയുടെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തിൽ സകലവും നശിപ്പിച്ചിരിക്കുന്നു.
4 Thine adversaries have roared in the midst of Thy meeting-place; they have set up their own signs for signs.
൪അങ്ങയുടെ വൈരികൾ അങ്ങയുടെ സമാഗമന സ്ഥലത്തിന്റെ നടുവിൽ അലറുന്നു; അവരുടെ കൊടികൾ അവർ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
5 It seemed as when men wield upwards axes in a thicket of trees.
൫അവർ മരക്കൂട്ടത്തിന്മേൽ കോടാലി ഓങ്ങുന്നതുപോലെ തോന്നി.
6 And now all the carved work thereof together they strike down with hatchet and hammers.
൬ഇതാ, അവർ മഴുകൊണ്ടും ചുറ്റിക കൊണ്ടും അതിന്റെ ചിത്രപ്പണികൾ മുഴുവനും തകർത്തുകളയുന്നു.
7 They have set Thy sanctuary on fire; they have profaned the dwelling-place of Thy name even to the ground.
൭അവർ അങ്ങയുടെ വിശുദ്ധമന്ദിരം തീവച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവർ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
8 They said in their heart: 'Let us make havoc of them altogether'; they have burned up all the meeting-places of God in the land.
൮“നാം അവരെ നശിപ്പിച്ചുകളയുക” എന്ന് അവരുടെ ഹൃദയത്തിൽ പറഞ്ഞു, ദേശത്തിൽ ദൈവത്തിന്റെ ആലയങ്ങളെല്ലാം ചുട്ടുകളഞ്ഞു.
9 We see not our signs; there is no more any prophet; neither is there among us any that knoweth how long.
൯ഞങ്ങൾ ഒരു അടയാളവും കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇത് എത്രത്തോളം എന്നറിയുന്നവൻ ആരും ഞങ്ങളുടെ ഇടയിൽ ഇല്ല.
10 How long, O God, shall the adversary reproach? Shall the enemy blaspheme Thy name for ever?
൧൦ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു അവിടുത്തെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
11 Why withdrawest Thou Thy hand, even Thy right hand? Draw it out of Thy bosom and consume them.
൧൧അവിടുത്തെ കൈ, അങ്ങയുടെ വലങ്കൈ അവിടുന്ന് പിൻവലിച്ചുകളയുന്നത് എന്ത്? അങ്ങയുടെ മാറിൽ നിന്ന് അത് എടുത്ത് അവരെ നശിപ്പിക്കണമേ.
12 Yet God is my King of old, working salvation in the midst of the earth.
൧൨ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യത്തിൽ അവിടുന്ന് രക്ഷ പ്രവർത്തിക്കുന്നു.
13 Thou didst break the sea in pieces by Thy strength; Thou didst shatter the heads of the sea-monsters in the waters.
൧൩അങ്ങയുടെ ശക്തികൊണ്ട് അവിടുന്ന് സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തല ഉടച്ചുകളഞ്ഞു.
14 Thou didst crush the heads of leviathan, Thou gavest him to be food to the folk inhabiting the wilderness.
൧൪ലിവ്യാഥാന്റെ തലകളെ അവിടുന്ന് തകർത്തു; മരുഭൂവാസികളായ ജീവികൾക്ക് അതിനെ ആഹാരമായി കൊടുത്തു.
15 Thou didst cleave fountain and brook; Thou driedst up ever-flowing rivers.
൧൫അങ്ങ് ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ അങ്ങ് വറ്റിച്ചുകളഞ്ഞു.
16 Thine is the day, Thine also the night; Thou hast established luminary and sun.
൧൬പകൽ നിനക്കുള്ളത്; രാവും അങ്ങേക്കുള്ളത്; വെളിച്ചത്തെയും സൂര്യനെയും അവിടുന്ന് ഉണ്ടാക്കിയിരിക്കുന്നു.
17 Thou hast set all the borders of the earth; Thou hast made summer and winter.
൧൭ഭൂസീമകൾ എല്ലാം അവിടുന്ന് സ്ഥാപിച്ചു; അങ്ങ് ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
18 Remember this, how the enemy hath reproached the LORD, and how a base people have blasphemed Thy name.
൧൮യഹോവേ, ശത്രു നിന്ദിച്ചതും മൂഢജനത തിരുനാമത്തെ ദുഷിച്ചതും ഓർക്കണമേ.
19 O deliver not the soul of Thy turtle-dove unto the wild beast; forget not the life of Thy poor for ever.
൧൯അങ്ങയുടെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന് ഏല്പിക്കരുതേ; അങ്ങയുടെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
20 Look upon the covenant; for the dark places of the land are full of the habitations of violence.
൨൦അങ്ങയുടെ നിയമത്തെ മാനിക്കണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങൾ സാഹസനിവാസങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു.
21 O let not the oppressed turn back in confusion; let the poor and needy praise Thy name.
൨൧പീഡിതൻ ലജ്ജിച്ച് പിന്തിരിയരുതേ; എളിയവനും ദരിദ്രനും തിരുനാമത്തെ സ്തുതിക്കട്ടെ.
22 Arise, O God, plead Thine own cause; remember Thy reproach all the day at the hand of the base man.
൨൨ദൈവമേ, എഴുന്നേറ്റ് അങ്ങയുടെ വ്യവഹാരം നടത്തണമേ; മൂഢൻ ഇടവിടാതെ അങ്ങയെ നിന്ദിക്കുന്നത് ഓർക്കണമേ.
23 Forget not the voice of Thine adversaries, the tumult of those that rise up against Thee which ascendeth continually.
൨൩അങ്ങയുടെ വൈരികളുടെ ആരവം മറക്കരുതേ; അങ്ങയുടെ എതിരാളികളുടെ കലഹം എപ്പോഴും വർദ്ധിച്ചുകൊണ്ടിരിക്കുന്നു.