< Job 10 >
1 My soul is weary of my life; I will give free course to my complaint; I will speak in the bitterness of my soul.
൧“എന്റെ ജീവൻ എനിയ്ക്ക് വെറുപ്പാകുന്നു; ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തിൽ ഞാൻ സംസാരിക്കും.
2 I will say unto God: Do not condemn me; make me know wherefore Thou contendest with me.
൨ഞാൻ ദൈവത്തോട് പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നെ കുറ്റപ്പെടുത്താൻ സംഗതി എന്ത്? എന്നെ അറിയിക്കണമേ.
3 Is it good unto Thee that Thou shouldest oppress, that Thou shouldest despise the work of Thy hands, and shine upon the counsel of the wicked?
൩പീഡിപ്പിക്കുന്നതും അവിടുത്തെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയിൽ പ്രസാദിക്കുന്നതും അങ്ങയ്ക്ക് യോഗ്യമോ?
4 Hast Thou eyes of flesh? or seest Thou as man seeth?
൪മാംസനേത്രങ്ങളോ അങ്ങയ്ക്കുള്ളത്? മനുഷ്യൻ കാണുന്നതുപോലെയോ അങ്ങ് കാണുന്നത്?
5 Are Thy days as the days of man, or Thy years as a man's days,
൫അങ്ങ് എന്റെ അകൃത്യം അന്വേഷിക്കുവാനും എന്റെ പാപത്തെ ശോധന ചെയ്യുവാനും
6 That Thou inquirest after mine iniquity, and searchest after my sin,
൬അങ്ങയുടെ നാളുകൾ മനുഷ്യന്റെ നാളുകൾ പോലെയോ? അങ്ങയുടെ ആണ്ടുകൾ മർത്യന്റെ ജീവകാലം പോലെയോ?
7 Although Thou knowest that I shall not be condemned; and there is none that can deliver out of Thy hand?
൭ഞാൻ കുറ്റക്കാരനല്ല എന്ന് അങ്ങ് അറിയുന്നു; അങ്ങയുടെ കയ്യിൽനിന്ന് വിടുവിക്കാവുന്നവൻ ആരുമില്ല.
8 Thy hands have framed me and fashioned me together round about; yet Thou dost destroy me!
൮അങ്ങയുടെ കൈ എനിക്ക് രൂപം നൽകി എന്നെ മുഴുവനും സൃഷ്ടിച്ചു; എന്നിട്ടും അവിടുന്ന് എന്നെ നശിപ്പിച്ചുകളയുന്നു.
9 Remember, I beseech Thee, that Thou hast fashioned me as clay; and wilt Thou bring me into dust again?
൯അങ്ങ് എന്നെ കളിമണ്ണുകൊണ്ട് മെനഞ്ഞു എന്നോർക്കണമേ; അവിടുന്ന് എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?
10 Hast Thou not poured me out as milk, and curdled me like cheese?
൧൦അങ്ങ് എന്നെ പാലുപോലെ പകർന്ന് തൈരുപോലെ ഉറകൂടുമാറാക്കിയല്ലോ.
11 Thou hast clothed me with skin and flesh, and knit me together with bones and sinews.
൧൧ത്വക്കും മാംസവും അങ്ങ് എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ട് എന്നെ നെയ്തിരിക്കുന്നു.
12 Thou hast granted me life and favour, and Thy providence hath preserved my spirit.
൧൨ജീവനും കൃപയും അങ്ങ് എനിയ്ക്ക് നല്കി; അങ്ങയുടെ കരുണ എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.
13 Yet these things Thou didst hide in Thy heart; I know that this is with Thee;
൧൩എന്നാൽ അങ്ങ് ഇത് അങ്ങയുടെ ഹൃദയത്തിൽ ഒളിച്ചുവെച്ചു; ഇതായിരുന്നു അങ്ങയുടെ താത്പര്യം എന്ന് ഞാൻ അറിയുന്നു.
14 If I sin, then Thou markest me, and Thou wilt not acquit me from mine iniquity.
൧൪ഞാൻ പാപം ചെയ്താൽ അങ്ങ് കാണുന്നു; എന്റെ അകൃത്യം അങ്ങ് ശിക്ഷിക്കാതെ വിടുന്നതുമില്ല.
15 If I be wicked, woe unto me; and if I be righteous, yet shall I not lift up my head — being filled with ignominy and looking upon mine affliction.
൧൫ഞാൻ ദുഷ്ടനെങ്കിൽ എനിയ്ക്ക് അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാൻ തല ഉയർത്തേണ്ടതല്ല; ലജ്ജാപൂർണ്ണനായി ഞാൻ എന്റെ കഷ്ടത കാണുന്നു.
16 And if it exalt itself, Thou huntest me as a lion; and again Thou showest Thyself marvellous upon me.
൧൬തല ഉയർത്തിയാൽ അങ്ങ് ഒരു സിംഹംപോലെ എന്നെ വേട്ടയാടും. പിന്നെയും എനിക്കെതിരെ അങ്ങയുടെ അത്ഭുതശക്തി കാണിക്കുന്നു.
17 Thou renewest Thy witnesses against me, and increasest Thine indignation upon me; host succeeding host against me.
൧൭അങ്ങയുടെ സാക്ഷികളെ അങ്ങ് വീണ്ടുംവീണ്ടും എന്റെ നേരെ നിർത്തുന്നു; അങ്ങയുടെ ക്രോധം എന്റെ മേൽ വർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
18 Wherefore then hast Thou brought me forth out of the womb? Would that I had perished, and no eye had seen me!
൧൮അങ്ങ് എന്നെ ഗർഭപാത്രത്തിൽനിന്ന് പുറപ്പെടുവിച്ചതെന്തിന്? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണൻ പോകുമായിരുന്നു.
19 I should have been as though I had not been; I should have been carried from the womb to the grave.
൧൯ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗർഭപാത്രത്തിൽനിന്ന് എന്നെ ശവക്കുഴിയിലേക്ക് കൊണ്ടുപോകുമായിരുന്നു;
20 Are not my days few? Cease then, and let me alone, that I may take comfort a little,
൨൦എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്ക് അർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും
21 Before I go whence I shall not return, even to the land of darkness and of the shadow of death;
൨൧വെളിച്ചം അർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്ക് തന്നേ, മടങ്ങിവരാതെ, പോകുന്നതിനുമുമ്പ്
22 A land of thick darkness, as darkness itself; a land of the shadow of death, without any order, and where the light is as darkness.
൨൨ഞാൻ അല്പം ആശ്വസിക്കേണ്ടതിന് അങ്ങ് മതിയാക്കി എന്നെ വിട്ടുമാറണമേ”.