< 2 Kings 8 >
1 Then spake Elisha vnto the woman, whose sonne he had restored to life, saying, Vp, and goe, thou, and thine house, and soiourne where thou canst soiourne: for the Lord hath called for a famine, and it commeth also vpon the land seuen yeeres.
അനന്തരം എലീശാ താൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീയോടു: നീയും നിന്റെ ഭവനവും പുറപ്പെട്ടു എവിടെയെങ്കിലും പരദേശവാസം ചെയ്തുകൊൾവിൻ; യഹോവ ഒരു ക്ഷാമം വരുത്തുവാൻ പോകുന്നു; അതു ഏഴു സംവത്സരം ദേശത്തു ഉണ്ടായിരിക്കും എന്നു പറഞ്ഞു.
2 And the woman arose, and did after the saying of the man of God, and went both shee and her housholde and soiourned in the lande of the Philistims seuen yeeres.
ആ സ്ത്രീ എഴുന്നേറ്റു ദൈവപുരുഷൻ പറഞ്ഞതുപോലെ ചെയ്തു; അവളും ഭവനവും ഫെലിസ്ത്യദേശത്തുപോയി ഏഴു സംവത്സരം പരദേശവാസം ചെയ്തു.
3 And at the seuen yeeres ende, the woman returned out of the lande of the Philistims, and went out to call vpon the King for her house and for her land.
ഏഴു സംവത്സരം കഴിഞ്ഞിട്ടു അവൾ ഫെലിസ്ത്യദേശത്തുനിന്നു മടങ്ങിവന്നു; പിന്നെ അവൾ തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിപ്പാൻ ചെന്നു.
4 And the King talked with Gehazi the seruant of the man of God, saying, Tell mee, I pray thee, all the great actes, that Elisha hath done.
അന്നേരം രാജാവു ദൈവപുരുഷന്റെ ബാല്യക്കാരനായ ഗേഹസിയോടു സംസാരിക്കയിൽ: എലീശാ ചെയ്ത വൻകാര്യങ്ങളൊക്കെയും നീ എന്നോടു വിവരിച്ചുപറക എന്നു കല്പിച്ചു.
5 And as he told the King, howe he had restored one dead to life, behold, the woman, whose sonne he had raised to life, called vpon the King for her house and for her land. Then Gehazi sayd, My lorde, O King, this is the woman, and this is her sonne, whom Elisha restored to life.
മരിച്ചുപോയവനെ ജീവിപ്പിച്ച വിവരം അവൻ രാജാവിനെ കേൾപ്പിക്കുമ്പോൾ തന്നേ അവൻ മകനെ ജീവിപ്പിച്ചുകൊടുത്തിരുന്ന സ്ത്രീ വന്നു തന്റെ വീടും നിലവും സംബന്ധിച്ചു രാജാവിനോടു സങ്കടം ബോധിപ്പിച്ചു. അപ്പോൾ ഗേഹസി: യജമാനനായ രാജാവേ, ഇവൾ തന്നേ ആ സ്ത്രീ; എലീശാ ജീവിപ്പിച്ചുകൊടുത്ത മകൻ ഇവൻ തന്നേ എന്നു പറഞ്ഞു.
6 And when the King asked the woman, shee told him: so the King appoynted her an Eunuch, saying, Restore thou all that are hers, and all the fruites of her landes since the day shee left the land, euen vntill this time.
രാജാവു സ്ത്രീയോടു ചോദിച്ചപ്പോൾ അവളും അതു വിവരിച്ചു പറഞ്ഞു രാജാവു ഒരു ഉദ്യോഗസ്ഥനെ നിയമിച്ചു: അവൾക്കുണ്ടായിരുന്നതൊക്കെയും അവൾ ദേശം വിട്ടുപോയ നാൾമുതൽ ഇതുവരെയുള്ള നിലത്തിന്റെ ആദായവും അവൾക്കു കൊടുപ്പിക്കേണം എന്നു കല്പിച്ചു.
7 Then Elisha came to Damascus, and Ben-hadad the King of Aram was sicke, and one told him, saying, The man of God is come hither.
അനന്തരം എലീശാ ദമ്മേശെക്കിൽ ചെന്നു; അന്നു അരാംരാജാവായ ബെൻ-ഹദദ് ദീനംപിടിച്ചു കിടക്കുകയായിരുന്നു; ദൈവപുരുഷൻ വന്നിട്ടുണ്ടു എന്നു അവന്നു അറിവുകിട്ടി.
8 And the king sayd vnto Hazael, Take a present in thine hande, and goe meete the man of God, that thou mayest inquire of ye Lord by him, saying, Shall I recouer of this disease?
രാജാവു ഹസായേലിനോടു: ഒരു സമ്മാനം എടുത്തുകൊണ്ടു ദൈവപുരുഷനെ ചെന്നുകണ്ടു: ഈ ദീനം മാറി എനിക്കു സൗഖ്യം വരുമോ എന്നു അവൻമുഖാന്തരം യഹോവയോടു ചോദിക്ക എന്നു പറഞ്ഞു.
9 So Hazael went to meete him, and tooke the present in his hand, and of euery good thing of Damascus, euen the burden of fourtie camels, and came and stood before him, and sayde, Thy sonne Ben-hadad King of Aram hath sent me to thee, saying, Shall I recouer of this disease?
അങ്ങനെ ഹസായേൽ ദമ്മേശെക്കിലെ വിശേഷവസ്തുക്കളിൽനിന്നൊക്കെയും എടുത്തു നാല്പതു ഒട്ടകച്ചുമടുമായി അവനെ ചെന്നുകണ്ടു അവന്റെ മുമ്പിൽ നിന്നു: നിന്റെ മകൻ അരാം രാജാവായ ബെൻ-ഹദദ് എന്നെ നിന്റെ അടുക്കൽ അയച്ചു: ഈ ദീനം മാറി എനിക്കു സൗഖ്യംവരുമോ എന്നു ചോദിക്കുന്നു എന്നു പറഞ്ഞു. അതിന്നു എലീശാ;
10 And Elisha sayd to him, Goe, and say vnto him, Thou shalt recouer: howbeit the Lord hath shewed me, that he shall surely dye.
നീ ചെന്നു അവനോടു: നിനക്കു നിശ്ചയമായിട്ടു സൗഖ്യം വരും എന്നു പറക; എന്നാൽ അവൻ നിശ്ചയമായി മരിച്ചുപോകുമെന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
11 And hee looked vpon him stedfastly, till Hazael was ashamed, and the man of God wept.
പിന്നെ അവന്നു ലജ്ജ തോന്നുവോളം അവൻ കണ്ണുപറിക്കാതെ അവനെ ഉറ്റുനോക്കി ദൈവപുരുഷൻ കരഞ്ഞു.
12 And Hazael sayde, Why weepeth my lord? And he answered, Because I knowe the euill that thou shalt do vnto the children of Israel: for their strong cities shalt thou set on fire, and their yong men shalt thou slay with the sworde, and shalt dash their infantes against the stones, and rent in pieces their women with child.
യജമാനൻ കരയുന്നതു എന്തു എന്നു ഹസായേൽ ചോദിച്ചതിന്നു അവൻ: നീ യിസ്രായേൽമക്കളോടു ചെയ്‌വാനിരിക്കുന്ന ദോഷം ഞാൻ അറിയുന്നതുകൊണ്ടു തന്നേ; നീ അവരുടെ ദുർഗ്ഗങ്ങളെ തീയിട്ടു ചുടുകയും അവരുടെ യൗവനക്കാരെ വാൾകൊണ്ടു കൊല്ലുകയും അവരുടെ കുഞ്ഞുങ്ങളെ അടിച്ചു തകർക്കയും അവരുടെ ഗർഭിണികളെ പിളർക്കയും ചെയ്യും എന്നു പറഞ്ഞു.
13 Then Hazael said, What? is thy seruant a dog, that I should doe this great thing? And Elisha answered, The Lord hath shewed mee, that thou shalt be King of Aram.
ഈ മഹാകാര്യം ചെയ്‌വാൻ നായായിരിക്കുന്ന അടിയൻ എന്തുമാത്രമുള്ളു എന്നു ഹസായേൽ പറഞ്ഞതിന്നു എലീശാ: നീ അരാമിൽ രാജാവാകും എന്നു യഹോവ എനിക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നു എന്നു പറഞ്ഞു.
14 So he departed from Elisha, and came to his master, who said to him, What saide Elisha to thee? And he answered, Hee tolde mee that thou shouldest recouer.
അവൻ എലീശയെ വിട്ടു പുറപ്പെട്ടു തന്റെ യജമാനന്റെ അടുക്കൽ വന്നപ്പോൾ: എലീശാ നിന്നോടു എന്തു പറഞ്ഞു എന്നു അവൻ ചോദിച്ചു. നിനക്കു നിശ്ചയമായി സൗഖ്യം വരും എന്നു അവൻ എന്നോടു പറഞ്ഞു എന്നു അവൻ ഉത്തരം പറഞ്ഞു.
15 And on the morow he tooke a thick cloth and dipt in it water, and spread it on his face, and hee dyed: and Hazael reigned in his stead.
പിറ്റെന്നാൾ അവൻ ഒരു കമ്പിളി എടുത്തു വെള്ളത്തിൽ മുക്കി അവന്റെ മുഖത്തിട്ടു; അതിനാൽ അവൻ മരിച്ചുപോയി; ഹസായേൽ അവന്നുപകരം രാജാവായ്തീർന്നു.
16 Now in the fift yere of Ioram ye sonne of Ahab King of Israel, and of Iehoshaphat King of Iudah, Iehoram the sonne of Iehoshaphat King of Iudah began to reigne.
യിസ്രായേൽരാജാവായ ആഹാബിന്റെ മകനായ യോരാമിന്റെ അഞ്ചാം ആണ്ടിൽ യെഹോശാഫാത്ത് യെഹൂദയിൽ രാജാവായിരിക്കുമ്പോൾ തന്നേ യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ മകൻ യെഹോരാം രാജാവായി.
17 He was two and thirtie yere olde, when he began to reigne: and hee reigned eight yeere in Ierusalem.
അവൻ വാഴ്ചതുടങ്ങിയപ്പോൾ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവൻ എട്ടു സംവത്സരം യെരൂശലേമിൽ വാണു.
18 And hee walked in the wayes of the Kings of Israel, as did the house of Ahab: for the daughter of Ahab was his wife, and hee did euill in the sight of the Lord.
ആഹാബിന്റെ മകൾ അവന്നു ഭാര്യയായിരുന്നതുകൊണ്ടു അവൻ ആഹാബിന്റെ ഗൃഹം ചെയ്തതുപോലെ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു.
19 Yet the Lord would not destroy Iudah, for Dauid his seruants sake, as he had promised him to giue him a light, and to his children for euer.
എങ്കിലും യഹോവ തന്റെ ദാസനായ ദാവീദിനോടു അവന്നും അവന്റെ മക്കൾക്കും എന്നേക്കും ഒരു ദീപം നല്കും എന്നു വാഗ്ദാനം ചെയ്തിരുന്നതുകൊണ്ടു അവന്റെ നിമിത്തം യെഹൂദയെ നശിപ്പിപ്പാൻ തനിക്കു മനസ്സായില്ല.
20 In those dayes Edom rebelled from vnder the hand of Iudah, and made a King ouer themselues.
അവന്റെ കാലത്തു എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങൾക്കു ഒരു രാജാവിനെ വാഴിച്ചു.
21 Therefore Ioram went to Zair, and all his charets with him, and he arose by night, and smote the Edomites which were about him with the captains of the charets, and the people fled into their tents.
അപ്പോൾ യെഹോരാം സകലരഥങ്ങളുമായി സായിരിലേക്കു ചെന്നു; എന്നാൽ രാത്രിയിൽ അവൻ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും രഥനായകന്മാരെയും തോല്പിച്ചു; ജനം തങ്ങളുടെ കൂടാരങ്ങളിലേക്കു ഓടിപ്പോയി.
22 So Edom rebelled from vnder the hand of Iudah vnto this day. then Libnah rebelled at that same time.
അങ്ങിനെ എദോമ്യർ യെഹൂദയുടെ മേലധികാരത്തോടു ഇന്നുവരെ മത്സരിച്ചുനില്ക്കുന്നു; ആ കാലത്തു തന്നേ ലിബ്നയും മത്സരിച്ചു.
23 Concerning the rest of the actes of Ioram and all that hee did, are they not written in the booke of the Chronicles of the Kings of Iudah?
യെഹോരാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യെഹൂദാ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
24 And Ioram slept with his fathers, and was buried with his fathers in the citie of Dauid. And Ahaziah his sonne reigned in his stead.
യെഹോരാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു അവന്റെ പിതാക്കന്മാരോടുകൂടെ ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അഹസ്യാവു അവന്നു പകരം രാജാവായി.
25 In the twelft yere of Ioram the sonne of Ahab King of Israel did Ahaziah the sonne of Iehoram King of Iudah begin to reigne.
യിസ്രായേൽരാജാവായ ആഹാബിന്റെ മകൻ യോരാമിന്റെ പന്ത്രണ്ടാം ആണ്ടിൽ യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു രാജാവായി.
26 Two and twentie yeere olde was Ahaziah when he began to reigne, and he reigned one yere in Ierusalem, and his mothers name was Athaliah the daughter of Omri King of Israel.
അഹസ്യാവു വാഴ്ച തുടങ്ങിയപ്പോൾ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവൻ ഒരു സംവത്സരം യെരൂശലേമിൽ വാണു. അവന്റെ അമ്മെക്കു അഥല്യാ എന്നു പേർ; അവൾ യിസ്രായേൽരാജാവായ ഒമ്രിയുടെ പൗത്രി ആയിരുന്നു.
27 And he walked in the way of the house of Ahab, and did euill in the sight of the Lord, like the house of Ahab: for hee was the sonne in law of the house of Ahab.
അവൻ ആഹാബ് ഗൃഹത്തിന്റെ വഴിയിൽ നടന്നു ആഹാബ് ഗൃഹം ചെയ്തതുപോലെ യഹോവെക്കു അനിഷ്ടമായുള്ളതു ചെയ്തു; അവൻ ആഹാബിന്റെ ഗൃഹത്തോടു സംബന്ധമുള്ളവൻ ആയിരുന്നുവല്ലോ.
28 And he went with Ioram the sonne of Ahab to warre against Hazael King of Aram in Ramoth Gilead, and the Aramites smote Ioram.
അവൻ ആഹാബിന്റെ മകനായ യോരാമിനോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു അരാംരാജാവായ ഹസായേലിനോടു യുദ്ധം ചെയ്‌വാൻ പോയി; എന്നാൽ അരാമ്യർ യോരാമിനെ മുറിവേല്പിച്ചു.
29 And King Ioram returned to bee healed in Izreel of the wounds which ye Aramites had giuen him at Ramah, whe he fought against Hazael King of Aram. And Ahaziah the sonne of Iehoram King of Iudah went downe to see Ioram the sonne of Ahab in Izreel, because he was sicke.
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തിൽ രാമയിൽവെച്ചു അരാമ്യർ തന്നെ വെട്ടിയ മുറിവുകൾക്കു യിസ്രെയേലിൽവെച്ചു ചികിത്സചെയ്യേണ്ടതിന്നു യോരാംരാജാവു മടങ്ങിപ്പോയി; ആഹാബിന്റെ മകനായ യോരാം രോഗിയാകകൊണ്ടു യെഹൂദാരാജാവായ യെഹോരാമിന്റെ മകൻ അഹസ്യാവു യിസ്രെയേലിൽ അവനെ കാണ്മാൻ ചെന്നിരുന്നു.