< 2 Kings 10 >

1 Ahab had nowe seuentie sonnes in Samaria. And Iehu wrote letters, and sent to Samaria vnto the rulers of Izreel, and to the Elders, and to the bringers vp of Ahabs children, to this effect,
ആഹാബിന്നു ശമൎയ്യയിൽ എഴുപതു പുത്രന്മാർ ഉണ്ടായിരുന്നു. യേഹൂ യിസ്രായേൽപ്രഭുക്കന്മാൎക്കും മൂപ്പന്മാൎക്കും ആഹാബിന്റെ പുത്രപാലകന്മാൎക്കും ശമൎയ്യയിലേക്കു എഴുത്തുകളെ എഴുതി അയച്ചതു എന്തെന്നാൽ:
2 Nowe when this letter commeth to you, (for ye haue with you your masters sonnes, yee haue with you both charets and horses, and a defenced citie, and armour)
നിങ്ങളുടെ യജമാനന്റെ പുത്രന്മാരും രഥങ്ങളും കുതിരകളും ഉറപ്പുള്ള പട്ടണവും ആയുധങ്ങളും നിങ്ങളുടെ കൈവശം ഉണ്ടല്ലോ.
3 Consider therefore which of your masters sonnes is best and most meete, and set him on his fathers throne, and fight for your masters house.
ആകയാൽ ഈ എഴുത്തു നിങ്ങളുടെ അടുക്കൽ എത്തിയ ഉടനെ നിങ്ങളുടെ യജമാനന്റെ പുത്രന്മാരിൽ ഉത്തമനും യോഗ്യനുമായവനെ നോക്കിയെടുത്തു അവന്റെ അപ്പന്റെ സിംഹാസനത്തിൽ ഇരുത്തി നിങ്ങളുടെ യജമാനന്റെ ഗൃഹത്തിന്നുവേണ്ടി യുദ്ധം ചെയ്‌വിൻ.
4 But they were exceedingly afraid, and saide, Behold two Kings coulde not stande before him, how shall we then stand?
അവരോ ഏറ്റവും ഭയപ്പെട്ടു: രണ്ടു രാജാക്കന്മാൎക്കും അവനോടു എതിൎത്തുനില്പാൻ കഴിഞ്ഞില്ലല്ലോ; പിന്നെ നാം എങ്ങനെ നില്ക്കും എന്നു പറഞ്ഞു.
5 And he that was gouernour of Ahabs house, and he that ruled the citie, and the Elders, and the bringers vp of the children sent to Iehu, saying, We are thy seruants, and will doe all that thou shalt bid vs: we will make no King: do what seemeth good to thee.
ആകയാൽ രാജധാനിവിചാരകനും നഗരാധിപതിയും മൂപ്പന്മാരും പുത്രപാലകന്മാരും യേഹൂവിന്റെ അടുക്കൽ ആളയച്ചു: ഞങ്ങൾ നിന്റെ ദാസന്മാർ; ഞങ്ങളോടു കല്പിക്കുന്നതൊക്കെയും ഞങ്ങൾ ചെയ്യാം; ഞങ്ങൾ ഒരുത്തനെയും രാജാവാക്കുന്നില്ല; നിന്റെ ഇഷ്ടംപോലെ ചെയ്തുകൊൾക എന്നു പറയിച്ചു. അവൻ രണ്ടാമതും എഴുത്തു എഴുതിയതു: നിങ്ങൾ എന്റെ പക്ഷം ചേന്നു എന്റെ കല്പന കേൾക്കുമെങ്കിൽ നിങ്ങളുടെ യജമാനന്റെ പുത്രന്മാരുടെ തല നാളെ ഈ നേരത്തു യിസ്രെയേലിൽ എന്റെ അടുക്കൽ കൊണ്ടുവരുവിൻ.
6 Then he wrote another letter to them, saying, If ye be mine, and wil obey my voyce, take the heads of ye men that are your masters sonnes, and come to me to Izreel by to morowe this time. (Nowe the Kings sonnes, euen seuentie persons were with the great men of the citie, which brought them vp)
എന്നാൽ രാജകുമാരന്മാർ എഴുപതു പേരും തങ്ങളെ വളൎത്തുന്ന നഗരപ്രധാനികളോടുകൂടെ ആയിരുന്നു.
7 And when the letter came to them, they tooke the Kings sonnes, and slewe the seuentie persons, and layde their heads in baskets, and sent them vnto him to Izreel.
ഈ എഴുത്തു അവരുടെ അടുക്കൽ എത്തിയപ്പോൾ അവർ രാജകുമാരന്മാരെ എഴുപതുപേരെയും പിടിച്ചു കൊന്നു അവരുടെ തല കൊട്ടയിൽ ആക്കി യിസ്രെയേലിൽ അവന്റെ അടുക്കൽ കൊടുത്തയച്ചു.
8 Then there came a messenger and tolde him, saying, They haue brought the heads of the Kings sonnes. And he sayd, Let them lay them on two heapes at the entring in of the gate vntil the morning.
ഒരു ദൂതൻ വന്നു അവനോടു: അവർ രാജകുമാരന്മാരുടെ തലകൊണ്ടുവന്നിരിക്കുന്നു എന്നു അറിയിച്ചു. അവയെ പടിപ്പുരവാതില്ക്കൽ രണ്ടു കൂമ്പാരമായി കൂട്ടി രാവിലെവരെ വെച്ചേക്കുവിൻ എന്നു അവൻ കല്പിച്ചു.
9 And when it was day, he went out, and stood and sayd to all the people, Ye be righteous: behold, I conspired against my master, and slew him: but who slew all these?
പിറ്റെന്നാൾ രാവിലെ അവൻ പുറത്തു ചെന്നുനിന്നു സൎവ്വജനത്തോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ നീതിമാന്മാർ; ഞാനോ എന്റെ യജമാനന്നു വിരോധമായി കൂട്ടുകെട്ടുണ്ടാക്കി അവനെ കൊന്നുകളഞ്ഞു; എന്നാൽ ഇവരെ ഒക്കെയും കൊന്നതു ആർ?
10 Knowe nowe that there shall fall vnto the earth nothing of the word of the Lord, which the Lord spake concerning the house of Ahab: for the Lord hath brought to passe the things that hee spake by his seruant Eliiah.
ആകയാൽ യഹോവ ആഹാബ് ഗൃഹത്തെക്കുറിച്ചു അരുളിച്ചെയ്ത യഹോവയുടെ വചനങ്ങളിൽ ഒന്നും നിഷ്ഫലമാകയില്ല എന്നു അറിഞ്ഞുകൊൾവിൻ; യഹോവ തന്റെ ദാസനായ ഏലീയാവുമുഖാന്തരം അരുളിച്ചെയ്തതു നിവൎത്തിച്ചിരിക്കുന്നുവല്ലോ.
11 So Iehu slew al that remained of the house of Ahab in Izreel, and all that were great with him, and his familiars and his priestes, so that he let none of his remaine.
അങ്ങനെ യേഹൂ യിസ്രെയേലിൽ ആഹാബ് ഗൃഹത്തിൽ ശേഷിച്ചവരെ ഒക്കെയും അവന്റെ സകലമഹത്തുക്കളെയും ബന്ധുക്കളെയും പുരോഹിതന്മാരെയും ആരും ശേഷിക്കാതവണ്ണം സംഹരിച്ചുകളഞ്ഞു.
12 And he arose, and departed and came to Samaria. And as Iehu was in the way by an house where the shepheards did shere,
പിന്നെ അവൻ പുറപ്പെട്ടു ശമൎയ്യയിൽ ചെന്നു വഴിയിൽ ഇടയന്മാർ രോമം കത്രിക്കുന്ന വീട്ടിന്നരികെ എത്തിയപ്പോൾ യോഹൂ
13 He met with the brethre of Ahaziah king of Iudah, and sayd, Who are ye? And they answered, We are the brethren of Ahaziah, and goe downe to salute the children of the King and the children of the Queene.
യെഹൂദാരാജാവായ അഹസ്യാവിന്റെ സഹോദരന്മാരെ കണ്ടിട്ടു: നിങ്ങൾ ആർ എന്നു ചോദിച്ചു. ഞങ്ങൾ അഹസ്യാവിന്റെ സഹോദരന്മാർ; രാജാവിന്റെ മക്കളെയും രാജ്ഞിയുടെ മക്കളെയും അഭിവന്ദനം ചെയ്‌വാൻ പോകയാകുന്നു എന്നു അവർ പറഞ്ഞു.
14 And he sayde, Take them aliue. And they tooke them aliue, and slew them at the well beside the house where the sheepe are shorne, euen two and fourtie men, and he left not one of them.
അപ്പോൾ അവൻ: അവരെ ജീവനോടെ പിടിപ്പിൻ എന്നു കല്പിച്ചു; അവർ അവരെ ജീവനോടെ പിടിച്ചു; അവരെ നാല്പത്തിരണ്ടുപേരെയും രോമം കത്രിക്കുന്ന വീട്ടിന്റെ കളത്തിങ്കൽവെച്ചു കൊന്നു; അവരിൽ ഒരുത്തനെയും ശേഷിപ്പിച്ചില്ല.
15 And when he was departed thence, hee met with Iehonadab the sonne of Rechab comming to meete him, and he blessed him, and sayde to him, Is thine heart vpright, as mine heart is towarde thine? And Iehonadab answered, Yea, doubtlesse. Then giue me thine hande. And when he had giuen him his hande, he tooke him vp to him into the charet.
അവൻ അവിടെനിന്നു പുറപ്പെട്ടപ്പോൾ തന്നെ എതിരേല്പാൻ വരുന്ന രേഖാബിന്റെ മകനായ യോനാദാബിനെ കണ്ടു വന്ദനം ചെയ്തു അവനോടു: എന്റെ ഹൃദയം നിന്റെ ഹൃദയത്തോടു ചേൎന്നിരിക്കുന്നതുപോലെ നിന്റെ ഹൃദയം പരമാൎത്ഥമായിരിക്കുന്നുവോ എന്നു ചോദിച്ചു. അതിന്നു യോനാദാബ് അതെ എന്നു പറഞ്ഞു. അങ്ങനെ എങ്കിൽ കൈ തരിക. അവൻ കൈ കൊടുത്തു; അവൻ അവനെ തന്റെ രഥത്തിൽ കയറ്റി.
16 And he sayde, Come with me, and see the zeale that I haue for the Lord: so they made him ride in his charet.
നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാൺക എന്നു അവൻ പറഞ്ഞു; അങ്ങനെ അവനെ രഥത്തിൽ കയറ്റി അവർ ഓടിച്ചുപോയി.
17 And when he came to Samaria, he slew all that remained vnto Ahab in Samaria, till he had destroyed him, according to the worde of the Lord, which he spake to Eliiah.
ശമൎയ്യയിൽ എത്തിയപ്പോൾ അവൻ ശമൎയ്യയിൽ ആഹാബിന്നു ശേഷിച്ചവരെ ഒക്കെയും യഹോവ ഏലീയാവോടു അരുളിച്ചെയ്ത വചനപ്രകാരം ഒട്ടൊഴിയാതെ സംഹരിച്ചുകളഞ്ഞു.
18 Then Iehu assembled all the people, and sayd vnto them, Ahab serued Baal a litle, but Iehu shall serue him much more.
പിന്നെ യേഹൂ സകലജനത്തെയും കൂട്ടി അവരോടു: ആഹാബ് ബാലിനെ അല്പമേ സേവിച്ചുള്ളു; യേഹൂവോ അവനെ അധികം സേവിക്കും.
19 Now therefore call vnto me all ye prophets of Baal, all his seruants, and all his priests, and let not a man be lacking: for I haue a great sacrifice for Baal: whosoeuer is lacking, he shall not liue. But Iehu did it by a subtiltie to destroy ye seruats of Baal.
ആകയാൽ ബാലിന്റെ സകലപ്രവാചകന്മാരെയും സകലപൂജകന്മാരെയും സകലപുരോഹിതന്മാരെയും എന്റെ അടുക്കൽ വരുത്തുവിൻ; ഒരുത്തനും വരാതിരിക്കരുതു; ഞാൻ ബാലിന്നു ഒരു മഹായാഗം കഴിപ്പാൻ പോകുന്നു; വരാത്തവർ ആരും ജീവനോടിരിക്കയില്ല എന്നു കല്പിച്ചു; എന്നാൽ ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ ഈ ഉപായം പ്രയോഗിച്ചു.
20 And Iehu sayd, Proclaime a solemne assemblie for Baal. And they proclaimed it.
ബാലിന്നു ഒരു വിശുദ്ധസഭായോഗം ഘോഷിപ്പിൻ എന്നു യേഹൂ കല്പിച്ചു. അവർ അങ്ങനെ ഘോഷിച്ചു.
21 So Iehu sent vnto all Israel, and all the seruants of Baal came, and there was not a man left that came not. And they came into the house of Baal, and the house of Baal was full from ende to ende.
യേഹൂ യിസ്രായേൽ ദേശത്തു എല്ലാടവും ആളയച്ചതുകൊണ്ടു ബാലിന്റെ സകലപൂജകന്മാരും വന്നു; ഒരുത്തനും വരാതിരുന്നില്ല; അവർ ബാലിന്റെ ക്ഷേത്രത്തിൽ കൂടി; ബാൽക്ഷേത്രം ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ തിങ്ങി നിറഞ്ഞു.
22 Then he said vnto him that had the charge of the vestrie, Bring forth vestments for al the seruants of Baal. And he brought the out vestments.
അവൻ വസ്ത്രവിചാരകനോടു: ബാലിന്റെ സകലപൂജകന്മാൎക്കും വസ്ത്രം കൊണ്ടുവന്നു കൊടുക്ക എന്നു കല്പിച്ചു. അവൻ വസ്ത്രം കൊണ്ടുവന്നു കൊടുത്തു.
23 And when Iehu went, and Iehonadab the sonne of Rechab into the house of Baal, he sayde vnto the seruants of Baal, Searche diligently, and looke, lest there be here with you any of the seruants of the Lord, but the seruants of Baal only.
പിന്നെ യേഹൂവും രേഖാബിന്റെ മകനായ യോനാദാബും ബാലിന്റെ ക്ഷേത്രത്തിൽ കടന്നു ബാലിന്റെ പൂജകന്മാരോടു: ബാലിന്റെ പൂജകന്മാർ മാത്രമല്ലാതെ യഹോവയുടെ പൂജകന്മാർ ആരും ഇവിടെ നിങ്ങളോടുകൂടെ ഇല്ലാതിരിക്കേണ്ടതിന്നു തിരഞ്ഞുനോക്കുവിൻ എന്നു കല്പിച്ചു.
24 And when they went in to make sacrifice and burnt offering, Iehu appoynted foure score men without, and sayd, If any of the men whome I haue brought into your hands, escape, his soule shalbe for his soule.
അവർ ഹനനയാഗങ്ങളും ഹോമയാഗങ്ങളും കഴിപ്പാൻ അകത്തു ചെന്നശേഷം യേഹൂ പുറത്തു എണ്പതുപേരെ നിൎത്തി: ഞാൻ നിങ്ങളുടെ കയ്യിൽ ഏല്പിക്കുന്ന ആളുകളിൽ ഒരുത്തൻ ചാടിപ്പോയാൽ അവന്റെ ജീവന്നു പകരം അവനെ വിട്ടയച്ചവന്റെ ജീവൻ ആയിരിക്കും എന്നു കല്പിച്ചു.
25 And when hee had made an ende of the burnt offring, Iehu sayde to the garde, and to the captaines, Goe in, slay them, let not a man come out. And they smote them with the edge of the sworde. And the garde, and the captaines cast them out, and went vnto the citie, where was the temple of Baal.
ഹോമയാഗം കഴിച്ചുതീൎന്നപ്പോൾ യേഹൂ അകമ്പടികളോടും പടനായകന്മാരോടും: അകത്തു കടന്നു അവരെ കൊല്ലുവിൻ; ഒരുത്തനും പുറത്തു പോകരുതു എന്നു കല്പിച്ചു. അങ്ങനെ അവർ വാളിന്റെ വായ്ത്തലയാൽ അവരെ കൊന്നു; അകമ്പടികളും പടനായകന്മാരും അവരെ പുറത്തു എറിഞ്ഞുകളഞ്ഞു; ബാൽക്ഷേത്രത്തിന്റെ നഗരത്തിൽ ചെന്നു
26 And they brought out the images of the temple of Baal, and burnt them.
ബാൽക്ഷേത്രത്തിലെ സ്തംഭവിഗ്രഹങ്ങളെ പുറത്തു കൊണ്ടുവന്നു ചുട്ടുകളഞ്ഞു.
27 And they destroyed the image of Baal, and threwe downe the house of Baal, and made a iakes of it vnto this day.
അവർ ബാൽസ്തംഭത്തെ തകൎത്തു ബാൽക്ഷേത്രത്തെ ഇടിച്ചു അതിനെ മറപ്പുരയാക്കിത്തീൎത്തു; അതു ഇന്നുവരെ അങ്ങനെതന്നേ ഇരിക്കുന്നു.
28 So Iehu destroyed Baal out of Israel.
ഇങ്ങനെ യേഹൂ ബാലിനെ യിസ്രായേലിൽനിന്നു നശിപ്പിച്ചുകളഞ്ഞു.
29 But from the sinnes of Ieroboam the sonne of Nebat which made Israel to sinne, Iehu departed not from them, neither from the golden calues that were in Beth-el and that were in Dan.
എങ്കിലും ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെക്കൊണ്ടു യിസ്രായേലിനെ പാപം ചെയ്യുമാറാക്കിയ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ പാപങ്ങളെ യേഹൂ വിട്ടുമാറിയില്ല.
30 And the Lord sayde vnto Iehu, Because thou hast diligently executed that which was right in mine eyes, and hast done vnto the house of Ahab according to all things that were in mine heart, therefore shall thy sonnes vnto the fourth generation sit on the throne of Israel.
യഹോവ യേഹൂവിനോടു: എനിക്കു ഇഷ്ടമുള്ളതു നീ നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ടും എന്റെ ഹിതപ്രകാരം ഒക്കെയും ആഹാബുഗൃഹത്തോടു ചെയ്തതുകൊണ്ടും നിന്റെ പുത്രന്മാർ യിസ്രായേലിന്റെ രാജാസനത്തിൽ നാലാം തലമുറവരെ ഇരിക്കും എന്നു അരുളിച്ചെയ്തു.
31 But Iehu regarded not to walke in the law of the Lord God of Israel with all his heart: for hee departed not from the sinnes of Ieroboam, which made Israel to sinne.
എങ്കിലും യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂൎണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല; യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിച്ച യൊരോബെയാമിന്റെ പാപങ്ങളെ അവൻ വിട്ടുമാറിയതുമില്ല.
32 In those dayes the Lord began to lothe Israel, and Hazael smote them in all the coastes of Israel,
ആ കാലത്തു യഹോവ യിസ്രായേലിനെ കുറെച്ചുകളവാൻ തുടങ്ങി; ഹസായേൽ യിസ്രായേലിന്റെ അതിരുകളിലൊക്കെയും അവരെ തോല്പിച്ചു.
33 From Iorden Eastward, euen all the land of Gilead, the Gadites, and the Reubenites, and them that were of Manasseh, from Aroer (which is by the riuer Arnon) and Gilead and Bashan.
അവൻ യോൎദ്ദാന്നു കിഴക്കു ഗാദ്യർ, രൂബേന്യർ, മനശ്ശേയർ എന്നിവരുടെ ദേശമായ ഗിലെയാദ് മുഴുവനും ജയിച്ചടക്കി അൎന്നോൻതോട്ടിന്നരികെയുള്ള അരോവേർ മുതൽ ഗിലെയാദും ബാശാനും തന്നേ.
34 Concerning the rest of the actes of Iehu, and all that he did, and all his valiant deedes, are they not written in the booke of the Chronicles of the Kings of Israel?
യേഹൂവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും അവന്റെ സകലപരാക്രമപ്രവൃത്തികളും യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
35 And Iehu slept with his fathers, and they buryed him in Samaria, and Iehoahaz his sonne reigned in his stead.
യേഹൂ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ശമൎയ്യയിൽ അടക്കം ചെയ്തു. അവന്റെ മകനായ യെഹോവാഹാസ് അവന്നു പകരം രാജാവായി.
36 And the time that Iehu reigned ouer Israel in Samaria is eight and twentie yeeres.
യേഹൂ ശമൎയ്യയിൽ യിസ്രായേലിനെ വാണ കാലം ഇരുപത്തെട്ടു സംവത്സരം ആയിരുന്നു.

< 2 Kings 10 >