< 2 Chronicles 11 >

1 And when Rehoboam was come to Ierusalem, he gathered of the house of Iudah and Beniamin nine score thousande chosen men of warre to fight against Israel, and to bring the kingdome againe to Rehoboam.
രെഹബെയാം യെരൂശലേമിൽ വന്നശേഷം യിസ്രായേലിനോട് യുദ്ധം ചെയ്ത് രാജ്യം വീണ്ടെടുക്കേണ്ടതിന് യെഹൂദാ ഗോത്രത്തിൽനിന്നും ബെന്യാമീൻ ഗോത്രത്തിൽനിന്നും യോദ്ധാക്കളായ ഒരുലക്ഷത്തി എൺപതിനായിരംപേരെ തെരഞ്ഞെടുത്തു.
2 But the worde of the Lord came to Shemaiah the man of God, saying,
എന്നാൽ ദൈവപുരുഷനായ ശെമയ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
3 Speake vnto Rehoboam, the sonne of Salomon King of Iudah, and to all Israel that are in Iudah, and Beniamin, saying,
“ശലോമോന്റെ മകൻ യെഹൂദാ രാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള യിസ്രായേൽജനത്തോടും ഇപ്രകാരം പറയുക:
4 Thus sayth the Lord, Ye shall not goe vp, nor fight against your brethren: returne euery man to his house: for this thing is done of me. They obeyed therfore the word of the Lord, and returned from going against Ieroboam.
‘നിങ്ങൾ പുറപ്പെടുകയോ നിങ്ങളുടെ സഹോദരന്മാരോട് യുദ്ധം ചെയ്യുകയോ അരുത്; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിൻ; ഈ കാര്യം എന്റെ ഹിതത്താൽ സംഭവിച്ചിരിക്കുന്നു’ എന്ന് യഹോവ അരുളിച്ചെയ്യുന്നു”. അവർ യഹോവയുടെ അരുളപ്പാട് അനുസരിച്ച് യൊരോബെയാമിനെ ആക്രമിക്കാതെ മടങ്ങിപ്പോയി.
5 And Rehoboam dwelt in Ierusalem, and buylt strong cities in Iudah.
അങ്ങനെ രെഹബെയാം യെരൂശലേമിൽ പാർത്തു. യെഹൂദയിൽ പ്രതിരോധത്തിനായി പട്ടണങ്ങൾ പണിതു.
6 Hee buylt also Beth-lehem, and Etam, and Tekoa,
അവൻ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്-ലേഹേം ഏതാം, തെക്കോവ,
7 And Beth-zur, and Shoco, and Adullam,
ബേത്ത്-സൂർ, സോഖോ, അദുല്ലാം
8 And Gath, and Maresha, and Ziph,
ഗത്ത്, മാരേശാ, സീഫ്,
9 And Adoraim, and Lachish, and Azekah,
അദോരയീം, ലാഖീശ്, അസേക്കാ,
10 And Zorah, and Aialon, and Hebron, which were in Iudah and Beniamin, strong cities.
൧൦സോരാ, അയ്യാലോൻ, ഹെബ്രോൻ എന്നീ ഉറപ്പുള്ള പട്ടണങ്ങൾ പണിതു.
11 And he repaired the strong holdes and put captaines in them, and store of vitaile, and oyle and wine.
൧൧അവൻ കോട്ടകൾ ഉറപ്പിച്ച്, അവയിൽ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.
12 And in all cities he put shieldes and speares, and made them exceeding strong: so Iudah and Beniamin were his.
൧൨അവൻ ഓരോ പട്ടണത്തിലും പരിചകളും കുന്തങ്ങളും സ്ഥാപിച്ച് അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്ത് ഉണ്ടായിരുന്നു.
13 And the Priests and the Leuites that were in all Israel, resorted vnto him out of all their coastes.
൧൩യിസ്രായേലിന്റെ എല്ലാ പ്രദേശങ്ങളിലുമുള്ള പുരോഹിതന്മാരും ലേവ്യരും അവന്റെ അടുക്കൽ വന്നുചേർന്നു.
14 For the Leuites left their suburbes and their possession, and came to Iudah and to Ierusalem: for Ieroboam and his sonnes had cast them out from ministring in the Priestes office vnto the Lord.
൧൪യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞ്, പൂജാഗിരികൾക്കും ഭൂതങ്ങൾക്കും, കാളക്കുട്ടികളുടെ വിഗ്രഹങ്ങൾക്കും ശുശ്രൂഷ ചെയ്യാൻ വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ട്,
15 And he ordeyned him Priests for the hie places, and for the deuils and for the calues which he had made.
൧൫ലേവ്യർ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും ഉപേക്ഷിച്ച് യഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
16 And after the Leuites there came to Ierusalem of all the tribes of Israel, such as set their heartes to seeke the Lord God of Israel, to offer vnto the Lord God of their fathers.
൧൬അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളിൽ നിന്നും ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന് മനസ്സുവെച്ചവർ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവക്കു യാഗംകഴിപ്പാൻ യെരൂശലേമിൽ വന്നു.
17 So they strengthened the kingdome of Iudah, and made Rehoboam the sonne of Salomon mightie, three yeere long: for three yeere they walked in in the way of Dauid and Salomon.
൧൭ഇങ്ങനെ അവർ ദാവീദിന്റെയും ശലോമോന്റെയും വഴികളിൽ നടന്ന് മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന് ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
18 And Rehoboam tooke him Mahalath ye daughter of Ierimoth the sonne of Dauid to wife, and Abihail the daughter of Eliab the sonne of Ishai,
൧൮രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.
19 Which bare him sonnes Ieush, and Shemariah, and Zaham.
൧൯അവർ അവന് യെയൂശ്, ശെമര്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
20 And after her he tooke Maakah ye daughter of Absalom which bare him Abiiah, and Atthai, and Ziza, and Shelomith.
൨൦അതിന് ശേഷം അവൻ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹം കഴിച്ചു; അവൾ അവന് അബീയാവ്, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
21 And Rehoboam loued Maakah ye daughter of Absalom aboue all his wiues and his concubines: for he tooke eighteene wiues, and three score concubines, and begate eyght and twentie sonnes, and three score daughters.
൨൧രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും അധികം അബ്ശാലോമിന്റെ മകളായ മയഖയെ സ്നേഹിച്ചു; അവൻ പതിനെട്ട് ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
22 And Rehoboam made Abiiah the sonne of Maakah the chiefe ruler among his brethren: for he thought to make him King.
൨൨രെഹബെയാം മയഖയുടെ മകനായ അബീയാവിനെ രാജാവാക്കുവാൻ താൽപ്പര്യപ്പെട്ടിരുന്നതുകൊണ്ട് അവനെ അവന്റെ സഹോദരന്മാരിൽ തലവനും പ്രധാനിയുമായി നിയമിച്ചു.
23 And he taught him: and dispersed all his sonnes throughout all the countreis of Iudah and Beniamin vnto euery strong citie: and hee gaue them aboundance of vitaile, and desired many wiues.
൨൩അവൻ ബുദ്ധിയോടെ പ്രവർത്തിച്ചു; യെഹൂദയിലും ബെന്യാമീനിലും ഉള്ള ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ മറ്റ് പുത്രന്മാരെ പിരിച്ചയച്ചു, അവർക്ക് ധാരാളം ഭക്ഷണസാധനങ്ങൾ കൊടുക്കുകയും അവർക്കുവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കുകയും ചെയ്തു.

< 2 Chronicles 11 >