< 1 Samuel 28 >
1 Nowe at that time the Philistims assembled their bandes and armie to fight with Israel: therfore Achish said to Dauid, Be sure, thou shalt go out with me to the battel, thou, and thy men.
൧ആ കാലത്ത് ഫെലിസ്ത്യർ യിസ്രായേലിനോട് യുദ്ധം ചെയ്യേണ്ടതിന് തങ്ങളുടെ സേനകളെ ഒന്നിച്ചുകൂട്ടി; അപ്പോൾ ആഖീശ് ദാവീദിനോട്: “നീയും നിന്റെ ആളുകളും എന്നോടുകൂടെ യുദ്ധത്തിന് പോരേണം” എന്നു പറഞ്ഞു.
2 And Dauid said to Achish, Surely thou shalt knowe, what thy seruant can doe. And Achish sayde to Dauid, Surely I will make thee keeper of mine head for euer.
൨അപ്പോൾ ദാവീദ് ആഖീശിനോട്: “അടിയന് എന്ത് ചെയ്യുവാൻ കഴിയും എന്ന് നീ കാണുക” എന്നു പറഞ്ഞു. ആഖീശ് ദാവീദിനോട്: “അതുകൊണ്ട് ഞാൻ നിന്നെ എപ്പോഴും എന്റെ അംഗരക്ഷകരിൽ പ്രധാനിയാക്കും” എന്നു പറഞ്ഞു.
3 (Samuel was then dead, and all Israel had lamented him, and buried him in Ramah his owne citie: and Saul had put away the sorcerers, and the soothsayers out of the land)
൩എന്നാൽ ശമൂവേൽ മരിച്ചുപോയിരുന്നു; യിസ്രായേലെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവന്റെ സ്വന്തപട്ടണമായ രാമയിൽ അവനെ അടക്കം ചെയ്തിരുന്നു. ശൌല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു.
4 Then the Philistims assembled themselues, and came, and pitched in Shunem: and Saul assembled all Israel, and they pitched in Gilboa.
൪എന്നാൽ ഫെലിസ്ത്യർ ഒന്നിച്ചുകൂടി ശൂനേമിൽ പാളയം ഇറങ്ങി; ശൌല്‍ എല്ലാ യിസ്രായേലിനെയും ഒന്നിച്ചുകൂട്ടി ഗിൽബോവയിൽ പാളയം ഇറങ്ങി.
5 And when Saul saw the hoste of the Philistims, he was afraid, and his heart was sore astonied.
൫ശൌല് ഫെലിസ്ത്യരുടെ സൈന്യത്തെ കണ്ട് ഭയപ്പെട്ട്, അവന്റെ ഹൃദയം വിറെച്ചു.
6 Therefore Saul asked counsel of the Lord, and the Lord answered him not, neither by dreames, nor by Vrim, nor yet by Prophets.
൬ശൌല് യഹോവയോട് ചോദിച്ചപ്പോൾ യഹോവ അവനോട് സ്വപ്നംകൊണ്ടോ ഊറീംകൊണ്ടോ പ്രവാചകന്മാരെക്കൊണ്ടോ ഉത്തരം അരുളിയില്ല.
7 Then saide Saul vnto his seruants, Seeke me a woman that hath a familiar spirite, that I may goe to her, and aske of her. And his seruants said to him, Beholde, there is a woman at En-dor that hath a familiar spirit.
൭അപ്പോൾ ശൌല്‍ തന്റെ ഭൃത്യന്മാരോട്: “എനിക്ക് ഒരു വെളിച്ചപ്പാടത്തിയെ അന്വേഷിക്കുവിൻ; ഞാൻ അവളുടെ അടുക്കൽ ചെന്ന് ചോദിക്കും” എന്നു പറഞ്ഞു. അവന്റെ ഭൃത്യന്മാർ അവനോട്: “ഏൻ-ദോരിൽ ഒരു വെളിച്ചപ്പാടത്തി ഉണ്ട്” എന്നു പറഞ്ഞു.
8 Then Saul changed him selfe, and put on other raiment, and he went, and two men with him, and they came to the woman by night: and he saide, I pray thee, coniecture vnto me by the familiar spirite, and bring me him vp whome I shall name vnto thee.
൮ശൌല് വേഷംമാറി, രണ്ടാളെയും കൂട്ടി, രാത്രിയിൽ ആ സ്ത്രീയുടെ അടുക്കൽ എത്തി: “വെളിച്ചപ്പാടാത്മാവുകൊണ്ട് നീ എനിക്കായി പ്രശ്നം നോക്കുകയും ഞാൻ പറയുന്നവനെ കൊണ്ടുവരുകയും ചെയ്യേണം” എന്നു പറഞ്ഞു.
9 And the woman saide vnto him, Beholde, thou knowest what Saul hath done, how he hath destroyed the sorcerers, and the southsayers out of the land: wherefore then seekest thou to take me in a snare to cause me to die?
൯സ്ത്രീ അവനോട്: “ശൌല്‍ വെളിച്ചപ്പാടന്മാരെയും മന്ത്രവാദികളെയും ദേശത്തുനിന്ന് നീക്കിക്കളഞ്ഞിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നെ നശിപ്പിക്കാൻ നീ എന്റെ ജീവന് കെണി ഒരുക്കുന്നത് എന്തിന്?” എന്നു പറഞ്ഞു.
10 And Saul sware to her by the Lord, saying, As the Lord liueth, no harme shall come to thee for this thing.
൧൦“യഹോവയാണ ഈ കാര്യം കൊണ്ട് നിനക്ക് ഒരു ദോഷവും ഭവിക്കുകയില്ല” എന്ന് ശൌല്‍ യഹോവയുടെ നാമത്തിൽ അവളോട് സത്യംചെയ്തു.
11 Then said the woman, Whom shall I bring vp vnto thee? And he answered, Bring me vp Samuel.
൧൧“ഞാൻ ആരെ വരുത്തിത്തരേണം” എന്ന് സ്ത്രീ ചോദിച്ചതിന്: “ശമൂവേലിനെ വരുത്തിത്തരേണം” എന്ന് അവൻ പറഞ്ഞു.
12 And when the woman sawe Samuel, she cryed with a loude voyce, and the woman spake to Saul, saying, Why hast thou deceiued me? for thou art Saul.
൧൨സ്ത്രീ ശമൂവേലിനെ കണ്ടപ്പോൾ ഉച്ചത്തിൽ നിലവിളിച്ചു. എന്നിട്ട് ശൌലിനോട്: “നീ എന്നെ ചതിച്ചത് എന്തിന്? നീ ശൌല്‍ ആകുന്നുവല്ലോ” എന്നു പറഞ്ഞു.
13 And the King said vnto her, Be not afraid: for what sawest thou? And the woman said vnto Saul, I saw gods ascending vp out of the earth.
൧൩രാജാവ് അവളോട്: “ഭയപ്പെടേണ്ടാ; നീ കാണുന്നത് എന്ത്?” എന്ന് ചോദിച്ചതിന്: “ഒരു ദേവൻ ഭൂമിയിൽനിന്ന് കയറി വരുന്നത് ഞാൻ കാണുന്നു” എന്ന് സ്ത്രീ ശൌലിനോട് പറഞ്ഞു.
14 Then he said vnto her, What facion is hee of? And she answered, An olde man commeth vp lapped in a mantel: and Saul knewe that it was Samuel, and he enclined his face to the grounde, and bowed him selfe.
൧൪അവൻ അവളോട്: “അവന്റെ രൂപം എന്ത് എന്ന് ചോദിച്ചതിന് അവൾ: “ഒരു വൃദ്ധൻ കയറിവരുന്നു; അവൻ ഒരു അങ്കിയും ധരിച്ചിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അത് ശമൂവേൽ എന്നറിഞ്ഞ് ശൌല്‍ സാഷ്ടാംഗം വീണു നമസ്കരിച്ചു.
15 And Samuel said to Saul, Why hast thou disquieted me, to bring me vp? Then Saul answered, I am in great distresse: for the Philistims make warre against me, and God is departed from me, and answereth me no more, neither by Prophetes, neither by dreames: therefore I haue called thee, that thou mayest tell me, what I shall doe.
൧൫ശമൂവേൽ ശൌലിനോട്: “നീ എന്നെ ഇവിടെ കൊണ്ടുവന്ന് എന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തിയത് എന്ത്” എന്നു ചോദിച്ചു. അതിന് ശൌല്‍: “ഞാൻ മഹാകഷ്ടത്തിലായിരിക്കുന്നു; ഫെലിസ്ത്യർ എന്നോട് യുദ്ധം ചെയ്യുന്നു; ദൈവം എന്നെ വിട്ടുമാറിയിരിക്കുന്നു; പ്രവാചകന്മാരെക്കൊണ്ടാകട്ടെ സ്വപ്നംകൊണ്ടാകട്ടെ എന്നോട് ഉത്തരമരുളുന്നില്ല; അതുകൊണ്ട് ഞാൻ എന്ത് ചെയ്യേണമെന്ന് എനിക്ക് പറഞ്ഞുതരേണ്ടതിന് ഞാൻ നിന്നെ വിളിപ്പിച്ചു” എന്ന് ഉത്തരം പറഞ്ഞു.
16 Then said Samuel, Wherefore then doest thou aske of me, seeing the Lord is gone from thee, and is thine enemie?
൧൬അതിന് ശമൂവേൽ: “ദൈവം നിന്നെ വിട്ടുമാറി നിനക്ക് ശത്രു ആയതിനാൽ നീ എന്തിന് എന്നോട് ചോദിക്കുന്നു?
17 Euen the Lord hath done to him, as hee spake by mine hande: for the Lord will rent the kingdome out of thine hande, and giue it thy neighbour Dauid.
൧൭യഹോവ എന്നെക്കൊണ്ട് പറയിച്ചതുപോലെ അവൻ നിന്നോട് ചെയ്തിരിക്കുന്നു; രാജത്വം യഹോവ നിന്റെ കയ്യിൽനിന്ന് പറിച്ചെടുത്ത് നിന്റെ കൂട്ടുകാരനായ ദാവീദിന് കൊടുത്തിരിക്കുന്നു.
18 Because thou obeyedst not the voyce of the Lord, nor executedst his fierce wrath vpon the Amalekites, therefore hath the Lord done this vnto thee this day.
൧൮നീ യഹോവയുടെ കല്പന കേട്ടില്ല; അമാലേക്കിന്റെമേൽ അവന്റെ ഉഗ്രകോപം നടത്തിയതുമില്ല; അതുകൊണ്ട് യഹോവ ഈ കാര്യം ഇന്ന് നിന്നോട് ചെയ്തിരിക്കുന്നു.
19 Moreouer the Lord wil deliuer Israel with thee into the handes of the Philistims: and to morowe shalt thou and thy sonnes be with me, and the Lord shall giue the hoste of Israel into the handes of the Philistims.
൧൯യഹോവ നിന്നെയും യിസ്രായേലിനെയും ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും; നാളെ നീയും നിന്റെ പുത്രന്മാരും എന്നോടുകൂടെ ആകും; യിസ്രായേൽപാളയത്തെ യഹോവ ഫെലിസ്ത്യരുടെ കയ്യിൽ ഏല്പിക്കും”.
20 Then Saul fell streight way all along on the earth, and was sore afraide because of the wordes of Samuel, so that there was no strength in him: for he had eaten no bread all the day nor all the night.
൨൦പെട്ടെന്ന് ശൌല്‍ നെടുനീളത്തിൽ നിലത്ത് വീണു. ശമൂവേലിന്റെ വാക്കുകൾ കാരണം ഭയപ്പെട്ടുപോയി; അവനിൽ ഒട്ടും ബലമില്ലാതെയായി; അന്ന് രാവും പകലും അവൻ ഒന്നും ഭക്ഷിച്ചിട്ടില്ലായിരുന്നു.
21 Then the woman came vnto Saul, and sawe that he was sore troubled, and said vnto him, See, thine handmaide hath obeyed thy voyce, and I haue put my soule in mine hande, and haue obeyed thy wordes which thou saydest vnto me.
൨൧അപ്പോൾ ആ സ്ത്രീ ശൌലിന്റെ അടുക്കൽവന്ന്, അവൻ ഏറ്റവും പരിഭ്രമിച്ചിരിക്കുന്നത് കണ്ട് അവനോട്: “അടിയൻ നിന്റെ വാക്ക് കേട്ട് ജീവനെ ഉപേക്ഷിച്ചുകൊണ്ട്, നീ എന്നോട് പറഞ്ഞവാക്ക് അനുസരിച്ചുവല്ലോ.
22 Now therefore, I pray thee, hearke thou also vnto ye voyce of thine handmaid, and let me set a morsell of bread before thee, that thou mayest eat and get thee strength, and go on thy iourney.
൨൨അതുകൊണ്ട് അടിയന്റെ വാക്ക് നീയും കേൾക്കേണമേ. ഞാൻ ഒരു കഷണം അപ്പം നിന്റെ മുമ്പിൽ വെക്കട്ടെ; നീ തിന്നേണം; എന്നാൽ യാത്ര ചെയ്യുവാൻ നിനക്ക് ബലം ഉണ്ടാകും” എന്നു പറഞ്ഞു.
23 But he refused, and said, I will not eate: but his seruants and the woman together compelled him, and he obeyed their voyce: so he arose from the earth, and sate on the bed.
൨൩അതിന് അവൻ: “വേണ്ടാ, ഞാൻ തിന്നുകയില്ല” എന്നു പറഞ്ഞു; എങ്കിലും അവന്റെ ഭൃത്യന്മാരും ആ സ്ത്രീയും അവനെ നിർബന്ധിച്ചു; അവൻ അവരുടെ വാക്ക് കേട്ട് നിലത്തുനിന്ന് എഴുന്നേറ്റ് മെത്തമേൽ ഇരുന്നു.
24 Nowe the woman had a fat calfe in the house, and she hasted, and killed it, and tooke floure and kneaded it, and baked of it vnleauened bread.
൨൪സ്ത്രീയുടെ വീട്ടിൽ ഒരു തടിച്ച പശുക്കിടാവ് ഉണ്ടായിരുന്നു; അവൾ വേഗത്തിൽ അതിനെ അറുത്ത്, മാവ് എടുത്ത് കുഴെച്ച് പുളിപ്പില്ലാത്ത അപ്പം ചുട്ടു.
25 Then she brought them before Saul, and before his seruants: and when they had eaten, they stoode, and went away the same night.
൨൫അവൾ അത് ശൌലിന്റെയും ഭൃത്യന്മാരുടെയും മുമ്പിൽ വെച്ചു. അവർ അത് ഭക്ഷിച്ചിട്ട് എഴുന്നേറ്റ് രാത്രിയിൽ തന്നെ പോയി.