< 1 Kings 3 >
1 Salomon then made affinitie with Pharaoh King of Egypt, and tooke Pharaohs daughter, and brought her into the citie of Dauid, vntill hee had made an ende of buylding his owne house, and the house of the Lord, and the wall of Ierusalem round about.
൧അനന്തരം ശലോമോൻ ഈജിപ്റ്റിലെ രാജാവായ ഫറവോനുമായി സംബന്ധം കൂടി, അദ്ദേഹത്തിന്റെ മകളെ വിവാഹംചെയ്തു; തന്റെ അരമനയും യഹോവയുടെ ആലയവും യെരൂശലേമിന്റെ ചുറ്റുമുള്ള മതിലും പണിതുതീരുവോളം അവളെ ദാവീദിന്റെ നഗരത്തിൽ പാർപ്പിച്ചു.
2 Only the people sacrificed in the hie places, because there was no house buylt vnto the name of the Lord, vntill those dayes.
൨എന്നാൽ ആ കാലം വരെ യഹോവയുടെ നാമത്തിന് ഒരു ആലയം പണിയപ്പെട്ടിരുന്നില്ല; അതുകൊണ്ട് ജനം പൂജാഗിരികളിൽവെച്ച് യാഗം കഴിച്ചുപോന്നു.
3 And Salomon loued the Lord, walking in the ordinances of Dauid his father: onely he sacrificed and offred incense in the hie places.
൩ശലോമോൻ യഹോവയെ സ്നേഹിച്ച്, തന്റെ അപ്പനായ ദാവീദിന്റെ ചട്ടങ്ങളെ അനുസരിച്ചുനടന്നു; എങ്കിലും അവൻ പൂജാഗിരികളിൽവെച്ച് യാഗം കഴിക്കുകയും ധൂപം കാട്ടുകയും ചെയ്തു.
4 And the King went to Gibeon to sacrifice there, for that was the chiefe hie place: a thousand burnt offrings did Salomon offer vpon that altar.
൪രാജാവ് പ്രധാനപൂജാഗിരിയായ ഗിബെയോനിൽ യാഗം കഴിക്കുവാൻ പോയി; അവിടെയുള്ള യാഗപീഠത്തിന്മേൽ ശലോമോൻ ആയിരം ഹോമയാഗം അർപ്പിച്ചു.
5 In Gibeon the Lord appeared to Salomon in a dreame by night: and God sayd, Aske what I shall giue thee.
൫ഗിബെയോനിൽവെച്ച് യഹോവ രാത്രിയിൽ ശലോമോന് സ്വപ്നത്തിൽ പ്രത്യക്ഷനായി; “നിനക്ക് എന്ത് വേണമെന്ന് ചോദിച്ചു കൊൾക” എന്ന് ദൈവം അരുളിച്ചെയ്തു.
6 And Salomon sayd, Thou hast shewed vnto thy seruant Dauid my father great mercie, when hee walked before thee in trueth, and in righteousnesse, and in vprightnes of heart with thee: and thou hast kept for him this great mercie, and hast giuen him a sonne, to sit on his throne, as appeareth this day.
൬അതിന് ശലോമോൻ മറുപടി പറഞ്ഞത്: “എന്റെ അപ്പനായ ദാവീദ് എന്ന അവിടുത്തെ ദാസൻ സത്യത്തോടും നീതിയോടും ഹൃദയപരമാർത്ഥതയോടും കൂടെ അങ്ങയുടെ മുമ്പാകെ നടന്നതിന് ഒത്തവണ്ണം അങ്ങ് അവന് വലിയ കൃപ ചെയ്തു; ഈ വലിയ കൃപ തുടരുകയും, ഇന്ന് അവന്റെ സിംഹാസനത്തിൽ ഇരിപ്പാൻ അവന് ഒരു മകനെ നല്കുകയും ചെയ്തിരിക്കുന്നു.
7 And now, O Lord my God, thou hast made thy seruant King in steade of Dauid my father: and I am but a yong childe, and know not howe to go out and in.
൭എന്റെ ദൈവമായ യഹോവേ, അങ്ങ് അടിയനെ ഇപ്പോൾ എന്റെ അപ്പനായ ദാവീദിന് പകരം രാജാവാക്കിയിരിക്കുന്നു. ഞാനോ ഒരു ബാലനത്രേ; ചുമതലകൾ നിറവേറ്റുവാൻ എനിക്ക് അറിവില്ല.
8 And thy seruant is in the mids of thy people, which thou hast chosen, euen a great people which cannot be told nor nobred for multitude.
൮അങ്ങ് തെരഞ്ഞെടുത്തതും എണ്ണിക്കൂടാതവണ്ണം വലിപ്പവും ഉള്ള മഹാജാതിയായ ഒരു ജനത്തിന്റെ മദ്ധ്യേ അടിയൻ ഇരിക്കുന്നു.
9 Giue therefore vnto thy seruant an vnderstanding heart, to iudge thy people, that I may discerne betweene good and bad: for who is able to iudge this thy mightie people?
൯ആകയാൽ ഗുണവും ദോഷവും തിരിച്ചറിഞ്ഞ് അങ്ങയുടെ ജനത്തിന് ന്യായപാലനം ചെയ്വാൻ വിവേകമുള്ളോരു ഹൃദയം എനിക്ക് തരേണമേ; അതില്ലാതെ ഈ വലിയ ജനത്തിന് ന്യായപാലനം ചെയ്വാൻ ആർക്ക് കഴിയും?”
10 And this pleased the Lord well, that Salomon had desired this thing.
൧൦ശലോമോൻ ഈ കാര്യം ചോദിച്ചത് കർത്താവിന് പ്രസാദമായി.
11 And God sayde vnto him, Because thou hast asked this thing, and hast not asked for thy selfe long life, neyther hast asked riches for thy selfe, nor hast asked the life of thine enemies, but hast asked for thy selfe vnderstanding to heare iudgement,
൧൧ദൈവം അവനോട് അരുളിച്ചെയ്തത് എന്തെന്നാൽ: “നീ ദീർഘായുസ്സോ സമ്പത്തോ ശത്രുസംഹാരമോ ഒന്നും അപേക്ഷിക്കാതെ ന്യായപാലനത്തിനുള്ള വിവേകം മാത്രം അപേക്ഷിച്ചതുകൊണ്ട്
12 Beholde, I haue done according to thy wordes: lo, I haue giuen thee a wise and an vnderstanding heart, so that there hath bene none like thee before thee, neither after thee shall arise the like vnto thee.
൧൨ഞാൻ നിന്റെ അപേക്ഷ പ്രകാരം ചെയ്തിരിക്കുന്നു; ജ്ഞാനവും വിവേകവുമുള്ളോരു ഹൃദയം ഞാൻ നിനക്ക് തന്നിരിക്കുന്നു; നിനക്ക് സമനായവൻ നിനക്ക് മുമ്പുണ്ടായിട്ടില്ല; നിന്റെ ശേഷം ഉണ്ടാകയും ഇല്ല.
13 And I haue also giuen thee that, which thou hast not asked, both riches and honour, so that among the Kings there shall be none like vnto thee all thy dayes.
൧൩കൂടാതെ, നീ അപേക്ഷിക്കാത്ത സമ്പത്തും മഹത്വവും ഞാൻ നിനക്ക് തന്നിരിക്കുന്നു; അതിനാൽ നിന്റെ ജീവകാലത്തൊക്കെയും രാജാക്കന്മാരിൽ ഒരുത്തനും നിനക്ക് സമനാകയില്ല.
14 And if thou wilt walke in my wayes, to keepe mine ordinances and my commandements, as thy father Dauid did walke, I will prolong thy dayes.
൧൪നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ നീ എന്റെ ചട്ടങ്ങളും കല്പനകളും പ്രമാണിച്ച് എന്റെ വഴികളിൽ നടന്നാൽ ഞാൻ നിനക്ക് ദീർഘായുസ്സും തരും.
15 And when Salomon awoke, behold, it was a dreame, and he came to Ierusalem, and stoode before the Arke of the couenant of the Lord, and offred burnt offrings and made peace offrings, and made a feast to all his seruants.
൧൫ശലോമോൻ ഉറക്കം ഉണർന്നപ്പോൾ അത് സ്വപ്നം എന്ന് മനസ്സിലായി. പിന്നെ അവൻ യെരൂശലേമിലേക്ക് മടങ്ങിവന്ന് യഹോവയുടെ നിയമപെട്ടകത്തിന്റെ മുമ്പാകെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിക്കുകയും തന്റെ സകലഭൃത്യന്മാർക്കും ഒരു വിരുന്ന് കഴിക്കുകയും ചെയ്തു.
16 Then came two harlots vnto the King, and stoode before him.
൧൬അനന്തരം വേശ്യമാരായ രണ്ട് സ്ത്രീകൾ രാജാവിന്റെ അടുക്കൽവന്ന് അവന്റെ മുമ്പാകെ നിന്നു.
17 And the one woman sayd, Oh my lorde, I and this woman dwell in one house, and I was deliuered of a childe with her in the house.
൧൭അവരിൽ ഒരാൾ പറഞ്ഞത്: “തമ്പുരാനെ, അടിയനും ഇവളും ഒരേ വീട്ടിൽ പാർക്കുന്നു; ഞങ്ങൾ പാർക്കുന്ന വീട്ടിൽവെച്ച് ഞാൻ ഒരു കുഞ്ഞിനെ പ്രസവിച്ചു.
18 And the third day after that I was deliuered, this woman was deliuered also: and we were in the house together: no stranger was with vs in the house, saue we twaine.
൧൮ഞാൻ പ്രസവിച്ചതിന്റെ മൂന്നാംദിവസം ഇവളും പ്രസവിച്ചു; ഞങ്ങൾ ഒന്നിച്ചാണ് താമസിച്ചിരുന്നത്; ഞങ്ങൾ ഇരുവരും അല്ലാതെ ആ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
19 And this womans sonne died in the night: for she ouerlay him.
൧൯എന്നാൽ രാത്രി ഇവൾ തന്റെ മകന്റെമേൽ അറിയാതെ കിടന്നതിനാൽ അവൻ മരിച്ചുപോയി.
20 And she rose at midnight, and tooke my sonne from my side, while thine handmaide slept, and layde him in her bosome, and layde her dead sonne in my bosome.
൨൦അവൾ അർദ്ധരാത്രി എഴുന്നേറ്റ്, അടിയൻ ഉറങ്ങുന്ന സമയം, അടിയന്റെ മകനെ എടുത്ത് അവളുടെ മാർവ്വിടത്തിലും അവളുടെ മരിച്ച മകനെ അടിയന്റെ മാർവ്വിടത്തിലും കിടത്തി.
21 And when I rose in the morning to giue my sonne sucke, beholde, he was dead: and when I had well considered him in the morning, beholde, it was not my sonne, whom I had borne.
൨൧രാവിലെ കുഞ്ഞിന് മുലകൊടുപ്പാൻ അടിയൻ എഴുന്നേറ്റപ്പോൾ കുഞ്ഞ് മരിച്ചതായി കണ്ടു; നേരം വെളുത്തശേഷം അടിയൻ സൂക്ഷിച്ചുനോക്കിയപ്പോൾ അത് അടിയൻ പ്രസവിച്ച കുഞ്ഞല്ല എന്ന് മനസ്സിലായി.
22 Then the other woman sayd, Nay, but my sonne liueth, and thy sonne is dead. Againe she sayde, No, but thy sonne is dead, and mine aliue: thus they spake before the King.
൨൨അതിന് മറ്റെ സ്ത്രീ: “അങ്ങനെയല്ല; ജീവനുള്ളത് എന്റെ കുഞ്ഞ്; മരിച്ചത് നിന്റെ കുഞ്ഞ്” എന്ന് പറഞ്ഞു: ആദ്യത്തെ സ്ത്രീ: “മരിച്ചത് നിന്റെ കുഞ്ഞ്; ജീവനുള്ളത് എന്റെ കുഞ്ഞ്” എന്ന് പറഞ്ഞു. ഇങ്ങനെ അവർ രാജാവിന്റെ മുമ്പാകെ തമ്മിൽ വാദിച്ചു.
23 Then sayde the King, She sayth, This that liueth is my sonne, and the dead is thy sonne: and the other sayth, Nay, but the dead is thy sonne, and the liuing is my sonne.
൨൩അപ്പോൾ രാജാവ് കല്പിച്ചത്: “ജീവനുള്ളത് എന്റെ കുഞ്ഞ്, മരിച്ചത് നിന്റെ കുഞ്ഞ് എന്ന് ഇവൾ പറയുന്നു; അങ്ങനെയല്ല, മരിച്ചത് നിന്റെ കുഞ്ഞ്, ജീവനുള്ളത് എന്റെ കുഞ്ഞ് എന്ന് അവളും പറയുന്നു.
24 Then the King said, Bring me a sworde: and they brought out a sworde before the King.
൨൪ഒരു വാൾ കൊണ്ടുവരുവിൻ” എന്ന് രാജാവ് കല്പിച്ചു. അവർ ഒരു വാൾ രാജസന്നിധിയിൽ കൊണ്ടുവന്നു.
25 And the King sayde, Deuide ye the liuing child in twaine, and giue the one halfe to the one, and the other halfe to the other.
൨൫അപ്പോൾ രാജാവ്: ജീവനുള്ള കുഞ്ഞിനെ രണ്ടായിപിളർന്ന് പാതി ഒരുത്തിക്കും പാതി മറ്റവൾക്കും കൊടുക്കുവിൻ എന്ന് കല്പിച്ചു.
26 Then spake the woman, whose the liuing child was, vnto the King, for her compassion was kindled toward her sonne, and she sayde, Oh my lorde, giue her the liuing childe, and slay him not: but the other sayde, Let it be neither mine nor thine, but deuide it.
൨൬ഉടനെ ജീവനുള്ള കുഞ്ഞിന്റെ അമ്മ തന്റെ കുഞ്ഞിനെക്കുറിച്ചുള്ള ആർദ്രസ്നേഹത്താൽ നിറഞ്ഞ്, രാജാവിനോട്: “അയ്യോ! എന്റെ തമ്പുരാനേ ജീവനുള്ള കുഞ്ഞിനെ കൊല്ലരുതേ; അതിനെ അവൾക്ക് കൊടുത്തുകൊൾവിൻ” എന്ന് പറഞ്ഞു. മറ്റേവളോ: “എനിക്കും വേണ്ടാ, നിനക്കും വേണ്ടാ; അതിനെ പിളർക്കട്ടെ” എന്ന് പറഞ്ഞു.
27 Then the King answered, and sayde, Giue her the liuing childe, and slay him not: this is his mother.
൨൭അപ്പോൾ രാജാവ്: “ജീവനുള്ള കുഞ്ഞിനെ കൊല്ലരുത്; ആദ്യത്തെ സ്ത്രീ തന്നെയാണ് അതിന്റെ അമ്മ; കുഞ്ഞിനെ അവൾക്ക് കൊടുക്കുവിൻ” എന്ന് കല്പിച്ചു.
28 And all Israel heard the iudgement, which the King had iudged, and they feared the King: for they sawe that the wisedome of God was in him to doe iustice.
൨൮രാജാവ് കല്പിച്ച വിധി യിസ്രായേൽ ഒക്കെയും കേട്ടു. ന്യായപാലനം ചെയ്വാൻ ദൈവികജ്ഞാനം രാജാവിന്റെ ഉള്ളിൽ ഉണ്ട് എന്ന് മനസ്സിലാക്കി അവനെ ഭയപ്പെട്ടു.