< 1 Chronicles 27 >
1 The children of Israel also after their nomber, euen the chiefe fathers and captaines of thousandes and of hundreths, and their officers that serued the King by diuers courses, which came and in went out, moneth by moneth throughout al the moneths of the yeere: in euery course were foure and twentie thousand.
൧യിസ്രായേൽപുത്രന്മാർ ആളുകളുടെ എണ്ണത്തിനനുസരിച്ച് പിതൃഭവനത്തലവന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും അവരുടെ പ്രമാണികളും രാജാവിന് സേവ ചെയ്തുപോന്നു. അവർ വർഷത്തിൽ എല്ലാമാസങ്ങളിലും വരികയും പോകയും ചെയ്തിരുന്നു. ഓരോ കൂറിലും ഇരുപത്തിനാലായിരംപേർ (24,000) ഉണ്ടായിരുന്നു.
2 Ouer the first course for the first moneth was Iashobeam the sonne of Zabdiel: and in his course were foure and twentie thousand.
൨ഒന്നാം മാസത്തേക്കുള്ള ഒന്നാം കൂറിന് മേൽവിചാരകൻ സബ്ദീയേലിന്‍റെ മകൻ യാശോബെയാം: അവന്റെ കൂറിൽ ഇരുപത്തിനാലായിരംപേർ (24,000).
3 Of the sonnes of Perez was the chiefe ouer all the princes of the armies for the first moneth.
൩അവൻ പേരെസ്സിന്റെ പുത്രന്മാരിൽ ഉള്ളവനും ഒന്നാം മാസത്തെ സകലസേനാപതികൾക്കും തലവനും ആയിരുന്നു.
4 And ouer the course of the second moneth was Dodai, an Ahohite, and this was his course, and Mikloth was a captaine, and in his course were foure and twentie thousand.
൪രണ്ടാം മാസത്തേക്കുള്ള കൂറിന് അഹോഹ്യനായ ദോദായി മേൽവിചാരകനും അവന്റെ കൂറിൽ മിക്ലോത്ത് പ്രമാണിയും ആയിരുന്നു. അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
5 The captaine of the thirde hoste for the third moneth was Benaiah the sonne of Iehoiada the chiefe Priest: and in his course were foure and twentie thousand.
൫മൂന്നാം മാസത്തേക്കുള്ള മൂന്നാമത്തെ സേനാപതി മഹാപുരോഹിതനായ യെഹോയാദയുടെ മകൻ ബെനായാവ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
6 This Benaiah was mightie among thirtie and aboue the thirtie, and in his course was Amizabad his sonne.
൬മുപ്പതുപേരിൽ വീരനും മുപ്പതുപേർക്കു തലവനുമായ ബെനായാവ് ഇവൻ തന്നേ; അവന്റെ കൂറിന് അവന്റെ മകനായ അമ്മീസാബാദ് പ്രമാണിയായിരുന്നു.
7 The fourth for the fourth moneth was Asahel the brother of Ioab, and Zebadiah his sonne after him: and in his course were foure and twentie thousand.
൭നാലാം മാസത്തേക്കുള്ള നാലാമത്തവൻ യോവാബിന്റെ സഹോദരനായ അസാഹേലും അവന്റെ ശേഷം അവന്റെ മകനായ സെബദ്യാവും ആയിരുന്നു; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
8 The fift for ye fift moneth was prince Shamhuth the Izrahite: and in his course foure and twentie thousand.
൮അഞ്ചാം മാസത്തേക്കുള്ള അഞ്ചാമത്തവൻ യിസ്രാഹ്യനായ ശംഹൂത്ത്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
9 The sixt for the sixt moneth was Ira the sonne of Ikkesh the Tekoite: and in his course foure and twentie thousand.
൯ആറാം മാസത്തേക്കുള്ള ആറാമത്തവൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
10 The seuenth for the seuenth moneth was Helez the Pelonite, of the sonnes of Ephraim: and in his course foure and twentie thousand.
൧൦ഏഴാം മാസത്തേക്കുള്ള ഏഴാമത്തവൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
11 The eight for the eight moneth was Sibbecai the Hushathite of the Zarhites: and in his course foure and twentie thousand.
൧൧എട്ടാം മാസത്തേക്കുള്ള എട്ടാമത്തവൻ സേരെഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
12 The ninth for the ninth moneth was Abiezer the Anethothite of the sonnes of Iemini: and in his course foure and twentie thousand.
൧൨ഒമ്പതാം മാസത്തേക്കുള്ള ഒമ്പതാമത്തവൻ ബെന്യാമീന്യരിൽ അനാഥോഥ്യനായ അബീയേസെർ; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
13 The tenth for the tenth moneth was Maharai, the Netophathite of the Zarhites: and in his course foure and twentie thousand.
൧൩പത്താം മാസത്തേക്കുള്ള പത്താമത്തവൻ സേരെഹ്യരിൽ നെതോഫാത്യനായ മഹരായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
14 The eleueth for the eleuenth moneth was Benaiah the Pirathonite of the sonnes of Ephraim: and in his course foure and twentie thousand.
൧൪പതിനൊന്നാം മാസത്തേക്കുള്ള പതിനൊന്നാമത്തവൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ്; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
15 The twelft for the twelft moneth was Heldai the Netophathite, of Othniel: and in his course foure and twentie thousand.
൧൫പന്ത്രണ്ടാം മാസത്തേക്കുള്ള പന്ത്രണ്ടാമത്തവൻ ഒത്നീയേലിൽനിന്നുത്ഭവിച്ച നെതോഫാത്യനായ ഹെൽദായി; അവന്റെ കൂറിലും ഇരുപത്തിനാലായിരംപേർ (24,000).
16 Moreouer the rulers ouer the tribes of Israel were these: ouer the Reubenites was ruler, Eliezer the sonne of Zichri: ouer the Shimeonites, Shephatiah the sonne of Maachah:
൧൬യിസ്രായേൽ ഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കു പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കു മയഖയുടെ മകൻ ശെഫത്യാവ്;
17 Ouer the Leuites, Hashabiah the sonne of Remuel: ouer them of Aharon, and Zadok:
൧൭ലേവ്യർക്കു കെമൂവേലിന്റെ മകൻ ഹശബ്യാവ്; അഹരോന്യർക്കു സാദോക്;
18 Ouer Iudah, Elihu of the brethren of Dauid: ouer Issachar, Omri the sonne of Michael:
൧൮യെഹൂദെക്ക് ദാവീദിന്റെ സഹോദരന്മാരിൽ ഒരുവനായ എലീഹൂ; യിസ്സാഖാരിന് മീഖായേലിന്റെ മകൻ ഒമ്രി;
19 Ouer Zebulun, Ishmaiah the sonne of Obadiah: ouer Naphtali, Ierimoth the sonne of Azriel:
൧൯സെബൂലൂന് ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്; നഫ്താലിക്ക് അസ്രീയേലിന്റെ മകൻ യെരീമോത്ത്;
20 Ouer the sonnes of Ephraim, Hoshea the sonne of Azazziah: ouer the halfe tribe of Manasseh, Ioel the sonne of Pedaiah:
൨൦എഫ്രയീമ്യർക്ക് അസസ്യാവിന്റെ മകൻ ഹോശേയ; മനശ്ശെയുടെ പാതിഗോത്രത്തിന് പെദായാവിന്റെ മകൻ യോവേൽ.
21 Ouer the other halfe of Manasseh in Gilead, Iddo the sonne of Zechariah: ouer Beniamin, Iaasiel the sonne of Abner:
൨൧ഗിലെയാദിലെ മനശ്ശെയുടെ പാതിഗോത്രത്തിന് സെഖര്യാവിന്റെ മകൻ യിദ്ദോ; ബെന്യാമീന് അബ്നേരിന്റെ മകൻ യാസീയേൽ;
22 Ouer Dan, Azariel the sonne of Ieroham. these are the princes of the tribes of Israel.
൨൨ദാന് യെരോഹാമിന്റെ മകൻ അസരെയേൽ. ഇവർ യിസ്രായേൽ ഗോത്രങ്ങൾക്ക് പ്രഭുക്കന്മാർ ആയിരുന്നു.
23 But Dauid tooke not the nober of them from twentie yeere olde and vnder, because the Lord had sayde that he would increase Israel like vnto the starres of the heauens.
൨൩എന്നാൽ യഹോവ യിസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തിരുന്നതുകൊണ്ട് ദാവീദ് ഇരുപതു വയസ്സിന് താഴെയുള്ളവരുടെ എണ്ണം എടുത്തില്ല.
24 And Ioab the sonne of Zeruiah beganne to nomber: but hee finished it not, because there came wrath for it against Israel, neither was the nomber put into the Chronicles of King Dauid.
൨൪സെരൂയയുടെ മകനായ യോവാബ് എണ്ണുവാൻ തുടങ്ങിയെങ്കിലും അവൻ തീർത്തില്ല; അത് നിമിത്തം യിസ്രായേലിന്മേൽ കോപം വന്നതുകൊണ്ട് ആ സംഖ്യ ദാവീദ് രാജാവിന്റെ വൃത്താന്തപുസ്തകത്തിലെ കണക്കിൽ ചേർത്തിട്ടുമില്ല.
25 And ouer the Kings treasures was Azmaueth the sonne of Adiel: and ouer the treasures in the fieldes, in the cities and in the villages and in the towers was Iehonathan the sonne of Vzziah:
൨൫രാജാവിന്റെ ഭണ്ഡാരത്തിന് അദീയേലിന്റെ മകനായ അസ്മാവെത്ത് മേൽവിചാരകൻ. നിലങ്ങളിലും പട്ടണങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലും ഉള്ള പാണ്ടികശാലകൾക്ക് ഉസ്സീയാവിന്റെ മകൻ യെഹോനാഥാൻ മേൽവിചാരകൻ.
26 And ouer the workemen in the fielde that tilled the ground, was Ezri the sonne of Chelub:
൨൬വയലിൽ വേലചെയ്ത കൃഷിക്കാർക്ക് കെലൂബിന്റെ മകൻ എസ്രി മേൽവിചാരകൻ.
27 And ouer them that dressed the vines, was Shimei the Ramathite: and ouer that which apperteined to the vines, and ouer the store of the wine was Sabdi the Shiphmite:
൨൭മുന്തിരിത്തോട്ടങ്ങൾക്ക് രാമാത്യനായ ശിമെയിയും മുന്തിരത്തോട്ടങ്ങളിലെ അനുഭവമായ വീഞ്ഞ് സൂക്ഷിക്കുന്ന നിലവറകൾക്ക് ശിഫ്മ്യനായ സബ്ദിയും മേൽവിചാരകർ.
28 And ouer the oliue trees and mulberie trees that were in the valleys, was Baal Hanan the Gederite: and ouer the store of the oyle was Ioash:
൨൮ഒലിവുവൃക്ഷങ്ങൾക്കും താഴ്വീതിയിലെ കാട്ടത്തികൾക്കും ഗാദേര്യനായ ബാൽഹാനാനും എണ്ണ സൂക്ഷിച്ചുവെക്കുന്ന നിലവറകൾക്ക് യോവാശും മേൽവിചാരകർ.
29 And ouer the oxen that fed in Sharon, was Shetrai the Sharonite: and ouer the oxen in the valleyes was Shaphat the sonne of Adlai:
൨൯ശാരോനിൽ മേയുന്ന മൃഗസമൂഹങ്ങൾക്ക് ശാരോന്യനായ ശിത്രായിയും താഴ്വരയിലെ മൃഗസമൂഹങ്ങൾക്ക് അദായിയുടെ മകനായ ശാഫാത്തും മേൽവിചാരകർ.
30 And ouer the camels was Obil the Ishmaelite: and ouer the asses was Iehdeiah the Meronothite:
൩൦ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മെരോനോത്യനായ യെഹ്ദെയാവും മേൽവിചാരകർ.
31 And ouer the sheepe was Iaziz the Hagerite: all these were the rulers of the substance that was King Dauids.
൩൧ആടുകൾക്ക് ഹഗര്യനായ യാസീസ് മേൽവിചാരകൻ; ഇവർ എല്ലാവരും ദാവീദ് രാജാവിന്റെ വസ്തുവകകൾക്ക് അധിപതിമാരായിരുന്നു.
32 And Iehonathan Dauids vncle a man of counsell and vnderstanding (for he was a scribe) and Iehiel the sonne of Hachmoni were with the Kings sonnes.
൩൨ദാവീദിന്റെ ചിറ്റപ്പനായ യോനാഥാൻ ബുദ്ധിമാനായൊരു മന്ത്രിയും ശാസ്ത്രിയും ആയിരുന്നു; ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരുടെ സഹവാസി ആയിരുന്നു.
33 And Ahitophel was the Kings counseller, and Hushai the Archite the Kings friend.
൩൩അഹീഥോഫെൽ രാജമന്ത്രി; അർഖ്യനായ ഹൂശായി രാജമിത്രം.
34 And after Ahitophel was Iehoiada the sonne of Benaiah and Abiathar: and captaine of the Kings armie was Ioab.
൩൪അഹീഥോഫെലിന്റെ ശേഷം ബെനായാവിന്റെ മകനായ യെഹോയാദയും അബ്യാഥാരും മന്ത്രിമാർ; രാജാവിന്റെ സേനാധിപതി യോവാബ്.