< Psalms 32 >

1 A psalm of David. How happy are those whose wrongs are forgiven, whose sins are covered.
ദാവീദിന്റെ ഒരു ധ്യാനം. അതിക്രമങ്ങൾക്ക് ക്ഷമയും പാപങ്ങൾക്ക് മോചനവും കിട്ടിയവൻ ഭാഗ്യവാൻ.
2 How happy are those whose sins the Lord does not count against them, those who do not act deceptively.
യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കാപട്യം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ.
3 When I kept quiet, my body fell apart as I groaned in distress all day long.
ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിരന്തരമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;
4 You beat me day and night, my strength dried up as in the heat of summer. (Selah)
രാവും പകലും അവിടുത്തെ കൈ എന്റെ മേൽ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്ക്കാലത്തെ ഉഷ്ണത്താൽ എന്നപോലെ വറ്റിപ്പോയി. (സേലാ)
5 Then I confessed my sins to you. I did not hide the wrongs I had done. I said to myself, “I will confess my disobedience to the Lord,” and you forgave the guilt of my sins. (Selah)
ഞാൻ എന്റെ പാപം അങ്ങയുടെ മുമ്പാകെ ഏറ്റുപറഞ്ഞു; എന്റെ അകൃത്യം മറച്ചതുമില്ല. “എന്റെ ലംഘനങ്ങൾ യഹോവയോട് ഏറ്റുപറയും” എന്ന് ഞാൻ പറഞ്ഞു; അപ്പോൾ അവിടുന്ന് എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. (സേലാ)
6 Therefore let all who are faithful pray to you while there's time, so when trouble comes in like a flood it will not overwhelm them.
ഇതു നിമിത്തം ഓരോ ഭക്തനും സഹായം ആവശ്യമുള്ള സമയത്ത് അങ്ങയോട് പ്രാർത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോൾ അത് അവന്റെ അടുക്കൽ എത്തുകയില്ല.
7 For you are my refuge, you protect me from trouble. You surround me with songs of salvation. (Selah)
അവിടുന്ന് എനിക്ക് മറവിടമാകുന്നു; അവിടുന്ന് എന്നെ കഷ്ടത്തിൽനിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷംകൊണ്ട് അവിടുന്ന് എന്നെ ചുറ്റിക്കൊള്ളും. (സേലാ)
8 “I will instruct you, teaching you the way to follow. I will advise you, watching out for you.
ഞാൻ നിന്നെ ഉപദേശിച്ച്, നടക്കേണ്ട വഴി നിനക്ക് കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ച് നിനക്ക് ആലോചന പറഞ്ഞുതരും.
9 You mustn't be like a horse or a mule that doesn't know which way to go without a bit or a bridle. Otherwise they can't be controlled.”
നിങ്ങൾ തിരിച്ചറിവില്ലാത്ത കുതിരയെയും കോവർകഴുതയെയും പോലെ ആകരുത്; കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ട് അവയെ അടക്കിവരുന്നു; അല്ലെങ്കിൽ അവ നിനക്ക് സ്വാധീനമാകുകയില്ല.
10 The wicked have many problems, but those who trust in the Lord will be surrounded by his never-failing love.
൧൦ദുഷ്ടന് വളരെ വേദനകൾ ഉണ്ട്; എന്നാൽ യഹോവയിൽ ആശ്രയിക്കുന്നവനെ ദയ സംരക്ഷിച്ചുകൊള്ളും.
11 So be happy in the Lord and celebrate, you who do good. Shout for joy, all you who live right!
൧൧നീതിമാന്മാരേ, യഹോവയിൽ സന്തോഷിച്ചാനന്ദിക്കുവിൻ; ഹൃദയപരമാർത്ഥികൾ എല്ലാവരുമേ, ഘോഷിച്ചുല്ലസിക്കുവിൻ.

< Psalms 32 >