< Micah 5 >
1 Gather your troops together, Jerusalem! An enemy is besieging us. They will strike Israel's leader on the cheek with a rod.
നമ്മെ ഒരു സൈന്യം ഉപരോധിച്ചിരിക്കുന്നു, അതുകൊണ്ട് സൈന്യനഗരമേ, നീ നിന്റെ സൈന്യത്തെ അണിനിരത്തുക. ഇസ്രായേലിന്റെ ഭരണാധികാരിയുടെ ചെകിട്ടത്ത് അവർ വടികൊണ്ട് അടിക്കും.
2 But from you, Bethlehem Ephrathah, (though you are only a small place in Judah), will come a ruler of Israel to do my will. His existence is from the ages of eternity past.
“എന്നാൽ നീയോ ബേത്ലഹേം എഫ്രാത്തേ, നീ യെഹൂദാ വംശങ്ങളിൽ ചെറുതാണെങ്കിലും, ഇസ്രായേലിന്റെ ഭരണാധികാരിയാകേണ്ടവൻ; എനിക്കായി നിന്നിൽനിന്നു പുറപ്പെട്ടുവരും, അവിടത്തെ ഉത്ഭവം പണ്ടുപണ്ടേയുള്ളതും പുരാതനമായതുംതന്നെ.”
3 So the Lord will give up on them until the woman in labor has given birth. Then the rest of his brothers will return to the people of Israel.
അതുകൊണ്ട്, നോവുകിട്ടിയ സ്ത്രീ പ്രസവിക്കുന്നതുവരെയും അവന്റെ സഹോദരന്മാരിൽ ശേഷിപ്പുള്ളവർ ഇസ്രായേല്യരോടു ചേരുന്നതുവരെയും ഇസ്രായേൽ ഉപേക്ഷിക്കപ്പെട്ടിരിക്കും.
4 He will stand up and feed his flock in the strength of the Lord, in the majesty of the name of the Lord his God. They will live in safety because his greatness is recognized all over the world.
യഹോവയുടെ ശക്തിയിലും തന്റെ ദൈവമായ യഹോവയുടെ നാമത്തിന്റെ മഹത്ത്വത്തിലും തന്റെ ആട്ടിൻകൂട്ടത്തെ മേയിക്കാനായി അവൻ എഴുന്നേൽക്കും. അവർ സുരക്ഷിതരായി വസിക്കും; അങ്ങനെ അവന്റെ മഹത്ത്വം ഭൂമിയുടെ അറ്റത്തോളം വ്യാപിക്കും.
5 He will be our source of peace when the Assyrians invade our land and destroy our fortresses. Then we will appoint many strong leaders,
അവിടന്ന് നമ്മുടെ സമാധാനം ആയിരിക്കും. അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു നമ്മുടെ കോട്ടകളിലൂടെ മുന്നേറുമ്പോൾ, നാം അവർക്കെതിരേ ഏഴ് ഇടയന്മാരെയും എട്ട് സൈന്യാധിപന്മാരെയും ഉയർത്തും.
6 and they will rule Assyria with their swords, the land of Nimrod with drawn swords. He shall rescue us from the Assyrians when they invade our land, marching across our borders.
അവർ അശ്ശൂർദേശത്തെ വാൾകൊണ്ടും നിമ്രോദിന്റെ ദേശത്തെ ഊരിയവാൾകൊണ്ടും ഭരിക്കും. അശ്ശൂർ നമ്മുടെ ദേശം ആക്രമിച്ചു നമ്മുടെ അതിർത്തികളിലേക്കു നീങ്ങുമ്പോൾ അവിടന്ന് നമ്മെ അവരിൽനിന്നു വിടുവിക്കും.
7 Then those who are left of the people of Jacob shall be in the center of many nations, like dew from the Lord, like showers on the grass, which wait for no one, and which no one can delay.
അനേക ജനതകളുടെ മധ്യത്തിൽ യാക്കോബിന്റെ ശേഷിപ്പ് നിലനിൽക്കും. അവർ യഹോവയിൽനിന്നു വരികയും ആർക്കായും കാത്തിരിക്കാതെ, ആരെയും ആശ്രയിക്കാതെ വരുന്ന മഞ്ഞുതുള്ളിപോലെയും പുല്ലിന്മേൽ പതിക്കുന്ന മാരിപോലെയും ആയിരിക്കും.
8 Those who are left of the people of Jacob shall be among many nations, in the center of many peoples. They will be like a lion among the wild animals of the forest, like a young lion among flocks of sheep, clawing and tearing as it passes through, with no one to come to the rescue.
യാക്കോബിന്റെ ശേഷിപ്പ് ഇതര രാഷ്ട്രങ്ങൾക്കിടയിൽ, അതേ, അനേക വംശങ്ങൾക്കിടയിൽ, കാട്ടുമൃഗങ്ങൾക്കിടയിലെ സിംഹംപോലെയും ആട്ടിൻകൂട്ടത്തിന്റെ മധ്യത്തിലെ സിംഹക്കുട്ടിപോലെയും ആയിരിക്കും; അവൻ അകത്തുകടന്നാൽ ചവിട്ടിക്കടിച്ചു കീറിക്കളയും, വിടുവിക്കാൻ ആരും ഉണ്ടാകുകയില്ല.
9 Lift your hand in triumph against your enemies; all of them will be destroyed.
നിന്റെ കൈ നിന്റെ ശത്രുക്കളുടെമേൽ ഉയർന്നിരിക്കും, നിന്റെ സകലശത്രുക്കളും നശിപ്പിക്കപ്പെടും.
10 On that day, says the Lord, I will kill your horses and break your chariots.
“ആ ദിവസത്തിൽ,” യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെ കുതിരകളെ നിന്നിൽനിന്നു നശിപ്പിക്കുകയും നിന്റെ രഥങ്ങളെ തകർത്തുകളയുകയും ചെയ്യും.
11 I will tear down your city walls and demolish your fortresses.
ഞാൻ നിന്റെ ദേശത്തിലെ പട്ടണങ്ങൾ നശിപ്പിക്കും നിന്റെ സകലസുരക്ഷിതകേന്ദ്രങ്ങളും തകർത്തുകളയും.
12 I will stop the witchcraft you practice; there will be no more fortune-tellers for you.
നിന്റെ ക്ഷുദ്രപ്രയോഗത്തെ ഞാൻ നശിപ്പിക്കും നീ ഇനിയൊരിക്കലും ലക്ഷണംനോക്കുകയില്ല.
13 I will smash down the idols and stone pillars that stand among you: you shall not bow down and worship idols that you make with your own hands any more.
ഞാൻ നിന്റെ ബിംബങ്ങളും ആചാരസ്തൂപങ്ങളും നശിപ്പിച്ചുകളയും; നിന്റെ കൈപ്പണികളുടെ മുമ്പിൽ നീ ഇനി വണങ്ങുകയില്ല.
14 I will pull up the Asherah poles that you have and destroy your pagan places.
ഞാൻ നിങ്ങളുടെ മധ്യത്തിൽനിന്ന് അശേരാസ്തംഭങ്ങൾ തരിപ്പണമാക്കും നിങ്ങളുടെ പട്ടണങ്ങൾ തകർത്തുകളയും.
15 In anger and fury I will execute vengeance on those nations that do not obey me.
എന്നെ അനുസരിക്കാത്ത രാജ്യങ്ങളുടെമേൽ ഞാൻ കോപത്തോടും ക്രോധത്തോടുംകൂടെ പ്രതികാരംചെയ്യും.”