< Job 4 >

1 Then Eliphaz the Temanite answered Job.
അപ്പോൾ തേമാന്യനായ എലീഫാസ് ഇപ്രകാരം ഉത്തരം പറഞ്ഞു:
2 “Could I say a word? I don't want to upset you but who could keep quiet and not respond?
“നിന്നോട് ആരെങ്കിലും ഒരു വാക്കു സംസാരിക്കാൻ തുനിഞ്ഞാൽ നീ അക്ഷമനാകുമോ? എന്നാൽ ആർക്കു സംസാരിക്കാതിരിക്കാൻ കഴിയും?
3 You've certainly encouraged many people and supported those who are weak.
നീ ധാരാളംപേരെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്; ശക്തിക്ഷയിച്ച കൈകളെ നീ ബലപ്പെടുത്തിയിട്ടുള്ളതും ഓർക്കുക.
4 Your advice has helped those who are stumbling not to fall, and you have strengthened those whose knees are weak.
ഇടറുന്നവരെ നിന്റെ വാക്കുകൾ ഉറപ്പിച്ചുനിർത്തി; ദുർബലമായ കാൽമുട്ടുകൾക്കു നീ ബലം പകർന്നു.
5 But now you're the one suffering and you're upset.
ഇപ്പോഴിതാ, ദുരന്തം നിന്നെ വേട്ടയാടിയിരിക്കുന്നു, നിന്റെ ധൈര്യം ചോർന്നുപോകുകയും ചെയ്തിരിക്കുന്നു; അതു നിന്നെ ആഞ്ഞടിച്ചപ്പോൾ നീ പരിഭ്രാന്തനായിരിക്കുന്നു.
6 Wasn't it your reverence for God that gave you confidence and your integrity that gave you hope?
നിന്റെ ദൈവഭക്തി നിനക്ക് ആത്മവിശ്വാസം നൽകുന്നില്ലേ? നിന്റെ നിർമലമാർഗങ്ങളല്ലേ നിനക്കു പ്രത്യാശ നൽകുന്നത്?
7 Think about it: since when did the innocent die? Since when were good people destroyed?
“ഓർത്തുനോക്കുക: നിഷ്കളങ്കരായ ആരെങ്കിലും നശിച്ചുപോയിട്ടുണ്ടോ? പരമാർഥികൾ എപ്പോഴെങ്കിലും മുടിഞ്ഞുപോയിട്ടുണ്ടോ?
8 From what I've seen it's those who plant evil and sow trouble who reap the same!
എന്റെ നിരീക്ഷണത്തിൽ, അനീതി ഉഴുകയും ദോഷം വിതയ്ക്കുകയും ചെയ്യുന്നവർ അതുതന്നെ കൊയ്തുകൂട്ടുന്നു.
9 A breath from God destroys them; a blast of his anger wipes them out.
ദൈവത്തിന്റെ നിശ്വാസത്താൽ അവർ നശിക്കുന്നു; അവിടത്തെ കോപാഗ്നിയിൽ അവർ വെന്തുവെണ്ണീറാകുന്നു.
10 Lions may roar and growl, but their teeth still break.
സിംഹം അലറുകയും മുരളുകയും ചെയ്തേക്കാം, എന്നിട്ടും ഭീകരസിംഹങ്ങളുടെ ദംഷ്ട്രങ്ങൾ തകർക്കപ്പെടുന്നു.
11 Even a lion dies from lack of food, and the lioness' cubs are scattered.
സിംഹം ഇര കിട്ടായ്കയാൽ നശിച്ചുപോകുകയും സിംഹിയുടെ കുട്ടികൾ ചിതറിപ്പോകുകയും ചെയ്യുന്നു.
12 A word quietly crept up on me; a whisper reached my ear.
“ഇപ്പോൾ ഒരു വാർത്ത രഹസ്യമായി എന്റെ ചെവിയിലെത്തി; അതിന്റെ മന്ത്രണം എന്റെ കാതുകളിൽ പതിച്ചു.
13 Troubling thoughts came to me in nightmares when you fall into a deep sleep.
രാത്രിയിൽ അസ്വസ്ഥചിന്തകൾ ഉളവാക്കുന്ന സ്വപ്നങ്ങൾക്കിടയിൽ, മനുഷ്യർ ഗാഢനിദ്രയിൽ ആണ്ടുപോകുന്ന നേരത്തുതന്നെ,
14 I became terrified and trembled; all my bones were shaking.
ഭീതിയും നടുക്കവും എന്നെ പിടികൂടി; എന്റെ അസ്ഥികളെയെല്ലാം അതു പിടിച്ചുകുലുക്കി.
15 Then a breath brushed my face and gave me goose-pimples.
ഒരാത്മാവ് എന്റെ മുഖത്തുകൂടി തെന്നിമാറി; എന്റെ ശരീരം രോമാഞ്ചമണിഞ്ഞു.
16 Something stopped, but I couldn't see its face. My eyes could only make out a shape. It was totally quiet, and then I heard a voice:
അതു നിശ്ചലമായി നിന്നു; എങ്കിലും ആ രൂപം എന്താണെന്നു തിരിച്ചറിയാൻ എനിക്കു കഴിഞ്ഞില്ല. ഒരു രൂപം എന്റെ കണ്ണുകൾക്കുമുമ്പിൽ നിലകൊണ്ടു; നിശ്ശബ്ദതയിൽ ഞാൻ ഒരു പതിഞ്ഞസ്വരം കേട്ടു:
17 ‘Can anyone be right before God? Can anyone be pure before their Maker?
‘മർത്യനു ദൈവത്തെക്കാൾ നീതിമാനാകാൻ കഴിയുമോ? തന്റെ സ്രഷ്ടാവിനെക്കാൾ നിർമലനാകാൻ ഒരു മനുഷ്യനു സാധിക്കുമോ?
18 If he doesn't even trust his servants, and he says his angels make mistakes,
ദൈവം തന്റെ സേവകരിൽ വിശ്വാസം അർപ്പിക്കുന്നില്ലെങ്കിൽ; തന്റെ ദൂതന്മാരിൽ അങ്ങ് കുറ്റമാരോപിക്കുന്നെങ്കിൽ,
19 how much more does this apply to those who live in these houses made of clay, whose foundations are based on dust, who fall apart like clothing to a moth?
മൺകൂടാരങ്ങളിൽ വസിക്കുന്നവർ, പൊടിയിൽനിന്ന് ഉദ്ഭവിച്ചവർ, നിശാശലഭത്തെക്കാൾ വേഗത്തിൽ ചവിട്ടിയരയ്ക്കപ്പെടുന്നവർ എത്രയധികം കുറ്റക്കാരായിരിക്കും!
20 Alive in the morning, they are dead by evening. They die, unnoticed.
ഉഷസ്സിനും സായംസന്ധ്യക്കും മധ്യേ അവർ ഛിന്നഭിന്നമാകുന്നു; അഗണ്യരായി, അവർ എന്നെന്നേക്കുമായി അപ്രത്യക്ഷരാകുന്നു.
21 They are like tent ropes that are pulled up, and they collapse in death. They die without wisdom.’
അവരുടെ ജീവതന്തു അവർക്കുള്ളിൽത്തന്നെ അറ്റുപോകുകയല്ലേ? അവർ ജ്ഞാനം പ്രാപിക്കാതെ മരിക്കുകയല്ലേ ചെയ്യുന്നത്?’

< Job 4 >