< Job 13 >
1 Look, I've seen all this with my own eyes, and heard it with my own ears, and I understand it.
“എന്റെ കണ്ണുകൾ ഇതെല്ലാം കണ്ടു; എന്റെ കാതുകൾ കേൾക്കുകയും ഗ്രഹിക്കുകയും ചെയ്തിരിക്കുന്നു.
2 I know what you know. You're no better than me.
നിങ്ങൾക്കറിയാവുന്നത് എനിക്കുമറിയാം; ഞാൻ നിങ്ങളെക്കാൾ കുറഞ്ഞവനുമല്ല.
3 But I would still like to speak to the Almighty: I want to prove myself to God!
എന്നാൽ ഞാൻ സർവശക്തനോടു സംസാരിക്കും; എന്റെ വാദം ദൈവസന്നിധാനത്തിൽ ഉന്നയിക്കുകയും ചെയ്യും, അതാണ് ഞാൻ ആഗ്രഹിക്കുന്നത്.
4 As for you, you cover things up by telling lies! You are all like doctors who can't heal anyone!
യോഗ്യതയില്ലാത്ത വൈദ്യന്മാരാണ് നിങ്ങളെല്ലാവരും; നിങ്ങൾ എന്നെ വ്യാജവാർത്തകൾകൊണ്ട് കളങ്കിതനാക്കുന്നു!
5 I wish you would all be quiet! That would be the wisest thing for you to do.
ഹാ! നിങ്ങൾ പൂർണമായും മൗനം അവലംബിച്ചിരുന്നെങ്കിൽ! അതു നിങ്ങൾക്കു ജ്ഞാനമായിരിക്കുമായിരുന്നു.
6 Listen to my argument and pay attention to what I have to say.
ഇപ്പോൾ എന്റെ വാദം കേൾക്കൂ; എന്റെ അധരങ്ങളിൽനിന്നുള്ള വ്യവഹാരം ശ്രദ്ധിക്കുക.
7 Do you think you can tell lies to defend God? Are you talking deceitfully on his behalf?
നിങ്ങൾ ദൈവത്തിനുവേണ്ടി അനീതി സംസാരിക്കുമോ? അവിടത്തേക്കുവേണ്ടി വ്യാജവാക്കുകൾ ഉച്ചരിക്കുമോ?
8 Or are you wanting to show God favoritism? Are you going to argue God's case for him?
നിങ്ങൾ അവിടത്തോട് പക്ഷഭേദം കാണിക്കുമോ? ദൈവത്തിനുവേണ്ടി നിങ്ങൾ വ്യവഹാരം നടത്തുമോ?
9 Will you be found to be doing good when God examines you? Can you fool him as if he's a human being?
അവിടന്നു നിങ്ങളെ പരീക്ഷിച്ചാൽ നിങ്ങൾ യോഗ്യരെന്നു തെളിയുമോ? അഥവാ, ഒരുത്തൻ മനുഷ്യനെ വഞ്ചിക്കുന്നതുപോലെ നിങ്ങൾക്കു ദൈവത്തെ വഞ്ചിക്കാൻ കഴിയുമോ?
10 No, he will definitely rebuke you if you secretly show him favoritism!
നിങ്ങൾ ഗൂഢമായി മുഖപക്ഷം കാണിച്ചാൽ അവിടന്നു തീർച്ചയായും നിങ്ങളെ ശാസിക്കും.
11 Isn't his majesty terrifying to you? Aren't you so afraid of him you're paralyzed?
അവിടത്തെ പ്രതാപം നിങ്ങളെ ഭയപ്പെടുത്തുന്നില്ലേ? അവിടത്തെക്കുറിച്ചുള്ള ഭീതി നിങ്ങളുടെമേൽ പതിക്കുന്നില്ലേ?
12 Your sayings are as helpful as ashes; your arguments as weak as clay.
നിങ്ങളുടെ മഹദ്വചനങ്ങൾ നാശത്തിന്റെ പഴമൊഴികളത്രേ; നിങ്ങളുടെ പ്രതിരോധനിരകൾ കളിമൺകോട്ടകൾതന്നെ.
13 Be quiet. Don't talk to me. Let me speak, come what may.
“മൗനമായിരിക്കുക, എന്നെ സംസാരിക്കാൻ അനുവദിക്കുക; പിന്നെ എനിക്കു വരുന്നതു വരട്ടെ.
14 I take responsibility for myself; I am ready to risk my life.
എന്തിനു ഞാൻ എന്റെ ശരീരം അപകടത്തിലാക്കുകയും എന്റെ ജീവൻ പണയപ്പെടുത്തുകയും ചെയ്യണം?
15 Even though he kills me, I will hope in him. I am still going to defend my ways before him.
അവിടന്ന് എന്നെ കൊന്നാലും ഞാൻ ദൈവത്തിൽ പ്രത്യാശവെക്കും; എന്റെ വഴികൾ ശരിയെന്നു തിരുസന്നിധിയിൽ ഞാൻ ബോധിപ്പിക്കും.
16 By doing this I will be saved since no godless person could come before him.
തീർച്ചയായും, ഇതുതന്നെയായിരിക്കും എന്റെ മോചനത്തിനുള്ള മാർഗം. അഭക്തർ അവിടത്തെ സന്നിധിയിൽ വരുന്നതിനു ധൈര്യപ്പെടുകയില്ല!
17 Listen carefully to what I say, pay attention to my explanation.
എന്റെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക; എന്റെ പ്രസ്താവന നിങ്ങളുടെ ചെവികളിൽ മുഴങ്ങട്ടെ.
18 Look, I've prepared my case—I know I will be proved right.
ഇപ്പോൾ ഞാൻ എന്റെ വ്യവഹാരം തയ്യാറാക്കിയിരിക്കുന്നു; ഞാൻ കുറ്റവിമുക്തനാക്കപ്പെടും എന്ന് എനിക്കുറപ്പുണ്ട്.
19 Who wants to argue with me? If I'm proved wrong, I'm prepared to be quiet and die.
എനിക്കെതിരേ ആരോപണമുയർത്താൻ ആർക്കെങ്കിലും കഴിഞ്ഞാൽ? ഞാൻ നിശ്ശബ്ദനായിരുന്ന് മരണംവരിക്കും.
20 God, I have two requests, then I can face you.
“ദൈവമേ, ഈ രണ്ടു കാര്യങ്ങൾമാത്രം എനിക്ക് അനുവദിച്ചുതരണമേ, അങ്ങനെയെങ്കിൽ ഞാൻ അങ്ങയിൽനിന്ന് ഒന്നും ഒളിക്കുകയില്ല:
21 Stop beating me, and stop terrifying me.
അങ്ങയുടെ കരം എന്നിൽനിന്ന് ദൂരേക്ക് അകറ്റണമേ; അങ്ങയുടെ ഭീകരതകൊണ്ട് എന്നെ ഭ്രമിപ്പിക്കുകയും ചെയ്യരുതേ.
22 Then call, and I will answer. Or let me speak, and then answer me.
പിന്നീട്, അങ്ങ് എന്നെ വിളിക്കൂ, ഞാൻ ഉത്തരം പറയാം, അഥവാ, ഞാൻ സംസാരിക്കട്ടെ, അങ്ങ് ഉത്തരമരുളിയാലും.
23 What are my sins and iniquities? Show me what have I done wrong; how have I rebelled against you?
ഞാൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളും പാപങ്ങളും എത്രമാത്രം? എന്റെ ലംഘനവും എന്റെ പാപവും എന്നെ അറിയിക്കണമേ.
24 Why are you unfriendly towards me? Why do you treat me as your enemy?
അങ്ങ് എനിക്കു തിരുമുഖം മറയ്ക്കുകയും എന്നെ ശത്രുവായി കണക്കാക്കുകയും ചെയ്യുന്നത് എന്തിന്?
25 Would you frighten a leaf blown by the wind or hunt down a piece of straw?
കൊഴിഞ്ഞുവീഴുന്ന ഇലയെ അങ്ങു ദണ്ഡിപ്പിക്കുമോ? ഉണങ്ങിയ പതിരിനെ അങ്ങു പിൻതുടരുമോ?
26 For you write down bitter things against me and pay me back for the sins of my youth.
അങ്ങ് എനിക്കെതിരേ കയ്‌പുള്ളത് രേഖപ്പെടുത്തുന്നു; എന്റെ യൗവനകാല പാപങ്ങളുടെ ഫലം എന്നെ അനുഭവിപ്പിക്കുന്നു.
27 You put my feet in the stocks. You keep an eye on every step I take. You even inspect my footprints!
അങ്ങ് എന്റെ കാൽ ആമത്തിലിടുന്നു; എന്റെ കാലടികളിൽ അടയാളംകുറിച്ച് എന്റെ വഴികളെല്ലാം സസൂക്ഷ്മം നിരീക്ഷിക്കുന്നു.
28 I'm falling apart like something rotten, like moth-eaten clothes.
“ചീഞ്ഞഴുകുന്ന വസ്തുപോലെയും ചിതലരിച്ച വസ്ത്രംപോലെയും മനുഷ്യൻ ക്ഷയിക്കുന്നു.