< Jeremiah 42 >
1 Then all the army commanders, together with Johanan son of Kareah, Jezaniah son of Hoshaiah, and everyone from the least to the most important came to
൧അനന്തരം എല്ലാ പടത്തലവന്മാരും കാരേഹിന്റെ മകനായ യോഹാനാനും ഹോശയ്യാവിന്റെ മകനായ യെസന്യാവും ആബാലവൃദ്ധം ജനങ്ങളും അടുത്തുവന്ന് യിരെമ്യാപ്രവാചകനോട്:
2 Jeremiah the prophet and said, “Please listen to our request.
൨“നിന്റെ ദൈവമായ യഹോവ, ഞങ്ങൾ നടക്കേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യവും ഞങ്ങൾക്ക് അറിയിച്ചുതരേണ്ടതിന് ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഈ ഞങ്ങൾക്കുവേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കണമേ.
3 Pray to the Lord your God for all of us. As you can see there's only a few of us left compared to how many there were before. In your prayer please ask the Lord your God to tell where to go and what to do.”
൩അസംഖ്യജനമായിരുന്ന ഞങ്ങളിൽ അല്പംപേർ മാത്രമേ ശേഷിക്കുന്നുള്ളു എന്ന് നീ സ്വന്തകണ്ണാൽ കാണുന്നുവല്ലോ” എന്ന് പറഞ്ഞു.
4 “I'll do as you ask,” Jeremiah replied. “I will definitely pray to the Lord your God as you've requested, and I'll tell you everything he says. I won't keep anything back from you.”
൪യിരെമ്യാപ്രവാചകൻ അവരോട്: “ഞാൻ നിങ്ങളുടെ അപേക്ഷ അംഗീകരിച്ചിരിക്കുന്നു; നിങ്ങൾ പറഞ്ഞതുപോലെ ഞാൻ നിങ്ങളുടെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കും; യഹോവ നിങ്ങൾക്ക് മറുപടി നൽകുന്നതെല്ലാം ഞാൻ നിങ്ങളെ അറിയിക്കും; ഒന്നും മറച്ചുവയ്ക്കുകയില്ല” എന്ന് പറഞ്ഞു.
5 Then they said to Jeremiah, “May the Lord be a true and faithful witness against us if we don't do everything that the Lord your God tells you we should.
൫അവർ യിരെമ്യാവിനോട്: “നീ മുഖാന്തരം നിന്റെ ദൈവമായ യഹോവ ഞങ്ങളോട് അരുളിച്ചെയ്യുന്നതൊക്കെയും ഞങ്ങൾ അനുസരിക്കാതെ ഇരുന്നാൽ, യഹോവ നമ്മുടെ മദ്ധ്യത്തിൽ സത്യവും വിശ്വസ്തതയുമുള്ള സാക്ഷിയായിരിക്കട്ടെ.
6 Good or bad, we will obey what the Lord our God says, the one we're asking you to speak to. That way everything will go well with us, because we will be obeying what the Lord our God says.”
൬ഞങ്ങൾ നിന്നെ പറഞ്ഞയക്കുന്ന ഞങ്ങളുടെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ച് ഞങ്ങൾക്കു നന്മ വരേണ്ടതിന് നമ്മുടെ ദൈവമായ യഹോവയുടെ വാക്കു ഗുണമായാലും ദോഷമായാലും ഞങ്ങൾ കേട്ടനുസരിക്കും” എന്ന് പറഞ്ഞു.
7 Ten days later a message from the Lord came to Jeremiah.
൭പത്തു ദിവസം കഴിഞ്ഞശേഷം യിരെമ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.
8 He summoned Johanan, all the army commanders, and everyone from the least to the most important.
൮അവൻ കാരേഹിന്റെ മകനായ യോഹാനാനെയും കൂടെ ഉണ്ടായിരുന്ന എല്ലാ പടത്തലവന്മാരെയും ആബാലവൃദ്ധം സകലജനത്തെയും വിളിച്ച് അവരോടു പറഞ്ഞത്:
9 Jeremiah told them, This what the Lord, the God of Israel, says to those of who you sent to me to present your request:
൯നിങ്ങളുടെ അപേക്ഷ ബോധിപ്പിക്കുവാൻ നിങ്ങൾ എന്നെ പറഞ്ഞയച്ച യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു:
10 If you will stay right here in this country, then I will build you up and I won't tear you down; I will plant you and I won't uproot you; because I'm very sad about the disaster I have brought down on you.
൧൦“നിങ്ങൾ ഈ ദേശത്തുതന്നെ വസിക്കുമെങ്കിൽ ഞാൻ നിങ്ങളെ പൊളിച്ചുകളയാതെ പണിയുകയും നിങ്ങളെ പറിച്ചുകളയാതെ നടുകയും ചെയ്യും; നിങ്ങൾക്ക് വരുത്തിയ അനർത്ഥത്തെക്കുറിച്ച് ഞാൻ അനുതപിക്കുന്നു.
11 I know you fear the king of Babylon, but you don't need to be afraid of him, declares the Lord. I am with you to save you and rescue you from him.
൧൧നിങ്ങൾ ഭയപ്പെടുന്ന ബാബേൽരാജാവിനെ ഭയപ്പെടണ്ടാ; നിങ്ങളെ രക്ഷിക്കുവാനും അവന്റെ കൈയിൽനിന്ന് നിങ്ങളെ വിടുവിക്കുവാനും ഞാൻ നിങ്ങളോടുകൂടി ഉള്ളതുകൊണ്ട് അവനെ ഭയപ്പെടണ്ടാ” എന്ന് യഹോവയുടെ അരുളപ്പാട്.
12 I will be merciful to you, so that he will be merciful to you and will let you stay in your own country.
൧൨അവന് നിങ്ങളോട് കരുണ തോന്നുവാനും നിങ്ങളെ നിങ്ങളുടെ ദേശത്തേക്ക് മടക്കി അയയ്ക്കുവാനും തക്കവിധം ഞാൻ നിങ്ങളോട് കരുണ കാണിക്കും.
13 But if you say, “We won't stay here in this country,” and by doing so disobey what the Lord your God says;
൧൩എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക് അനുസരിക്കാതെ ‘ഞങ്ങൾ ഈ ദേശത്തു വസിക്കുകയില്ല;
14 or if you say instead, “No, we're going to Egypt to live there, where we won't experience war or hear trumpets sounding or go hungry;”
൧൪യുദ്ധം കാണുവാനില്ലാത്തതും കാഹളനാദം കേൾക്കുവാനില്ലാത്തതും ആഹാരത്തിനു മുട്ടില്ലാത്തതുമായ, ഈജിപ്റ്റിൽ ചെന്നു വസിക്കും’ എന്ന് പറയുന്നു എങ്കിൽ - ശേഷിക്കുന്ന യെഹൂദാജനമേ,
15 then listen to what the Lord says, you survivors from Judah! This is what the Lord Almighty, the God of Israel, says: If you're absolutely determined to go to Egypt and live there,
൧൫ഇപ്പോൾ യഹോവയുടെ വചനം കേൾക്കുവിൻ! യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങൾ ഈജിപ്റ്റിലേക്ക് പോകുവാൻ മനസ്സുവച്ച് അവിടെ ചെന്നു വസിക്കുവാൻ ഭാവിക്കുന്നു എങ്കിൽ -
16 then the war you're so frightened of will catch up with you there, and the famine you're so terrified of will chase after you into Egypt, and you will die there.
൧൬നിങ്ങൾ പേടിക്കുന്ന വാൾ അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ പിടിക്കും; നിങ്ങൾ ഭയപ്പെടുന്ന ക്ഷാമം അവിടെ ഈജിപ്റ്റിൽവെച്ച് നിങ്ങളെ ബാധിക്കും; അവിടെവച്ച് നിങ്ങൾ മരിക്കും.
17 Everyone who decides to go to Egypt and live there will die by war and famine and disease. Not a single one will survive or escape the disaster I will bring down on them.
൧൭ഈജിപ്റ്റിൽ ചെന്നു താമസിക്കേണ്ടതിന് അവിടെ പോകുവാൻ മനസ്സു വച്ചിരിക്കുന്ന എല്ലാവരും വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും; ഞാൻ അവർക്ക് വരുത്തുന്ന അനർത്ഥത്തിൽ അകപ്പെടാതെ അവരിൽ ആരും ശേഷിക്കുകയോ രക്ഷപെടുകയോ ചെയ്യുകയില്ല”.
18 This is what the Lord Almighty, the God of Israel, says: In the same way that my furious anger was poured out on the people living in Jerusalem, so will my anger be poured out on you if you go to Egypt. People will be horrified at what happens to you, and you will become a curse word, an insult, an expression of condemnation. You won't ever see your homeland again.
൧൮യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “എന്റെ കോപവും ക്രോധവും യെരൂശലേംനിവാസികളുടെ മേൽ ചൊരിഞ്ഞിരിക്കുന്നതുപോലെ തന്നെ, നിങ്ങൾ ഈജിപ്റ്റിൽ ചെല്ലുമ്പോൾ എന്റെ ക്രോധം നിങ്ങളുടെമേലും ചൊരിയും; നിങ്ങൾ ആണയ്ക്കും ഭീതിക്കും ശാപത്തിനും നിന്ദയ്ക്കും വിഷയമായിത്തീരും; ഈ സ്ഥലം നിങ്ങൾ ഇനി കാണുകയുമില്ല.
19 “The Lord has told you, survivors from Judah, ‘Don't go to Egypt,’” Jeremiah concluded. “Be absolutely clear about this warning I'm giving you today!
൧൯“യെഹൂദയിൽ ശേഷിപ്പുള്ളവരേ, നിങ്ങൾ ഈജിപ്റ്റിൽ പോകരുത്” എന്ന് യഹോവ കല്പിക്കുന്നു; ഞാൻ അത് ഇന്ന് നിങ്ങളോടു സാക്ഷീകരിച്ചിരിക്കുന്നു എന്ന് നിങ്ങൾ അറിഞ്ഞുകൊള്ളുവിൻ”.
20 You've made a big mistake that will cost you your lives by sending me to the Lord your God, asking, ‘Pray to the Lord our God for us, and let us know everything the Lord our God says and we'll do it.’
൨൦“നീ ഞങ്ങളുടെ ദൈവമായ യഹോവയോട് ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണം; ഞങ്ങളുടെ ദൈവമായ യഹോവ കല്പിക്കുന്നതെല്ലാം നീ ഞങ്ങളോട് അറിയിക്കണം; ഞങ്ങൾ അതുപോലെ ചെയ്യും” എന്നു പറഞ്ഞ് നിങ്ങൾ എന്നെ നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ അയച്ചു.
21 I have told you today what he said, but you have not obeyed everything the Lord your God sent me to tell you.
൨൧ഞാൻ ഇന്ന് അത് നിങ്ങളോട് അറിയിക്കുകയും ചെയ്തു; നിങ്ങളോ നിങ്ങളുടെ ദൈവമായ യഹോവയുടെ വാക്ക്, ഞാൻ മുഖാന്തരം അവിടുന്ന് നിങ്ങളോട് അറിയിച്ച കാര്യം ഒന്നും അനുസരിച്ചിട്ടില്ല; ഇതിൽ നിങ്ങൾ നിങ്ങളെത്തന്നെ ചതിച്ചിരിക്കുന്നു.
22 So you should know that without question you're going to die by war and famine and disease in Egypt where you want to go and live.”
൨൨അതിനാൽ നിങ്ങൾ ഇപ്പോൾ ചെന്നുപാർക്കുവാൻ ആഗ്രഹിക്കുന്ന സ്ഥലത്തുവച്ച് നിങ്ങൾ വാൾകൊണ്ടും ക്ഷാമംകൊണ്ടും മഹാമാരികൊണ്ടും മരിക്കും എന്ന് അറിഞ്ഞുകൊള്ളുവിൻ”.