< Deuteronomy 32 >
1 Heaven, listen as I speak; Earth, hear what I'm saying.
ആകാശമേ, ശ്രദ്ധിക്കുക, ഞാൻ സംസാരിക്കാം; ഭൂമിയേ, എന്റെ അധരത്തിലെ വചനങ്ങൾ ശ്രവിക്കുക.
2 May my teaching fall gently like the rain; may my words drop lightly like the dew, like soft rain on new grass, like spring showers on growing plants.
എന്റെ ഉപദേശം മഴപോലെ വർഷിക്കട്ടെ, എന്റെ വചനങ്ങൾ മഞ്ഞുപോലെ പൊഴിയട്ടെ, ഇളം പുല്ലിന്മേൽ ചാറ്റൽമഴപോലെ, തളിർചെടികളിൽ മാരിപോലെ.
3 I will praise the Lord's character. Tell everyone how great he is!
ഞാൻ യഹോവയുടെ നാമം ഘോഷിക്കും. നമ്മുടെ ദൈവത്തിന്റെ മഹത്ത്വത്തെ പുകഴ്ത്തുക!
4 He is the Rock. Everything he does is perfect, for all his ways are right. He is the trustworthy God who is never unjust; he is fair and honest.
അവിടന്ന് പാറയാകുന്നു, അവിടത്തെ പ്രവൃത്തികൾ തികവുള്ളവയും, അവിടത്തെ എല്ലാ വഴികളും നീതിയുള്ളവയും ആകുന്നു. അവിടന്ന് തിന്മ പ്രവർത്തിക്കാത്ത വിശ്വസ്തനായ ദൈവം ആകുന്നു, അവിടന്ന് സത്യസന്ധനും നീതിമാനും ആകുന്നു.
5 His children have acted immorally towards him; so they are no longer his children because of their sinful stains. They are a perverse and corrupt people.
അവിടത്തെ ജനം അവിടത്തേക്കെതിരേ വഷളത്തം പ്രവർത്തിച്ചു; കാരണം അവർ അവിടത്തെ മക്കളല്ല; അവർ കാപട്യവും വഞ്ചനയും നിറഞ്ഞ നിർലജ്ജരായ തലമുറയാണ്.
6 Is this any way to repay the Lord, you foolish, stupid people? Isn't he your Father who created you? Isn't he the one who turned you into a nation and made you strong?
ബുദ്ധിയില്ലാത്ത ഭോഷരേ, ഇങ്ങനെയോ നിങ്ങൾ യഹോവയ്ക്കു പ്രതിഫലം കൊടുക്കുന്നത്? അവിടന്നല്ലോ നിന്റെ പിതാവും നിന്റെ സ്രഷ്ടാവും; നിന്നെ സൃഷ്ടിച്ചതും മെനഞ്ഞതും അവിടന്നല്ലയോ?
7 Remember the olden days; think about times long ago. God and ask your father, and he will explain them to you. Talk to your elders, and they will let you know.
പൂർവകാലങ്ങളെ ഓർക്കുക; പിൻതലമുറകളുടെ സംവത്സരങ്ങളെ ചിന്തിക്കുക. നിന്റെ പിതാവിനോടു ചോദിക്കുക, അവൻ നിന്നോടു പറയും, നിന്റെ ഗോത്രത്തലവന്മാരോടു ചോദിക്കുക, അവർ നിന്നോടു വിശദീകരിക്കും.
8 The Most High gave the nations their lands when he divided the human race; he fixed their borders depending on their gods.
പരമോന്നതൻ ജനതകൾക്ക് അവരുടെ ഓഹരി നൽകിയപ്പോൾ, അവിടന്ന് മനുഷ്യവർഗത്തെ വേർതിരിച്ചപ്പോൾ, ഇസ്രായേൽമക്കളുടെ എണ്ണം അനുസരിച്ച് അവിടന്ന് ജനസമൂഹങ്ങൾക്ക് അതിർത്തി നിശ്ചയിച്ചു.
9 But the Lord's people are his, Israel is his chosen one.
യഹോവയുടെ ഓഹരിയോ അവിടത്തെ ജനം, യാക്കോബ് അവിടത്തേക്ക് വേർതിരിക്കപ്പെട്ട ഓഹരി.
10 He found you in a desert land, in a desolate wasteland of whirlwinds. He protected you; he cared for you; he looked after you as the one he loved the most.
അവിടന്ന് മരുഭൂമിയിൽ അവനെ കണ്ടെത്തി, വന്ധ്യമായതും ഓരികേൾക്കുന്നതുമായ ശൂന്യസ്ഥലങ്ങളിൽത്തന്നെ. അവിടന്ന് അവനെ രക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു, അവിടന്ന് അവനെ കൺമണിപോലെ കാത്തുസൂക്ഷിച്ചു.
11 Like an eagle watching over its nest, hovering over its chicks, he spread his wings and picked you up and carried you along.
ഒരു കഴുകൻ തന്റെ കൂടിളക്കി കുഞ്ഞുങ്ങളുടെമേൽ വട്ടമിട്ടു പറക്കുകയും ചിറകുവിരിച്ച് അവയെ ഉയർത്തുകയും ചിറകിൽ അവയെ സുരക്ഷിതമായി വഹിക്കുകയും ചെയ്യുന്നതുപോലെ.
12 The Lord was the only one who led you; no foreign god was with him.
യഹോവ ഏകനായി അവനെ നയിച്ചു, ഒരു അന്യദേവനും അവനോടൊപ്പം ഉണ്ടായിരുന്നില്ല.
13 The Lord gave you the high country to rule, and fed you with the crops of the field to eat. He sustained you with honey from the rock and olive oil from the flinty crag,
ദേശത്തിന്റെ ഉന്നതങ്ങളിൽ അവിടന്ന് അവനെ സഞ്ചരിക്കുമാറാക്കി, വയലിലെ സമൃദ്ധികൊണ്ട് അവനെ പരിപോഷിപ്പിച്ചു. അവിടന്ന് അവനെ പാറയിൽനിന്നുള്ള തേൻകൊണ്ടും തീക്കല്ലിൽനിന്നുള്ള എണ്ണകൊണ്ടും പോഷിപ്പിച്ചു.
14 with yogurt from the herd and milk from the flock, with the fat of lambs, with rams from Bashan, and goats, along with the best wheat. You drank the wine made from the best grapes.
കന്നുകാലികളുടെയും ആട്ടിൻപറ്റത്തിന്റെയും വെണ്ണയും പാലും, ആടുകളുടെയും കോലാടുകളുടെയും മാംസവും, ബാശാനിലെ വിശിഷ്ട ആട്ടുകൊറ്റന്മാരെയും നേർത്ത ഗോതമ്പിൻ കാമ്പിനെയും അവനു കൊടുത്തു. മുന്തിരിയുടെ രക്തമായ വീഞ്ഞു നീ കുടിച്ചു.
15 But Israel, you grew fat and rebelled—fat, overweight, and bloated with food. You abandoned the God who made you and despised the Rock of your salvation.
യെശൂരൂൻ തടിച്ചുകൊഴുത്തു, കാൽകുടഞ്ഞു, അവൻ കൊഴുത്തുതടിച്ചു, മിനുമിനുത്തു. തന്നെ സൃഷ്ടിച്ച ദൈവത്തെ അവൻ ഉപേക്ഷിച്ചു, അവന്റെ രക്ഷയുടെ പാറയെ തള്ളിക്കളഞ്ഞു.
16 You made the Lord jealous by worshiping foreign gods; you made him angry with such disgusting practices.
അന്യദൈവങ്ങളാൽ അവർ അവിടത്തെ തീക്ഷ്ണതയുള്ളവനാക്കി. മ്ലേച്ഛവിഗ്രഹങ്ങളാൽ അവർ അവിടത്തെ പ്രകോപിപ്പിച്ചു,
17 You offered sacrifices to demons instead of God, to gods you didn't know anything about, to brand-new gods that your forefathers didn't worship.
ദൈവമല്ലാത്ത ഭൂതങ്ങൾക്ക് അവർ ബലി അർപ്പിച്ചു— അവർ അറിഞ്ഞിട്ടില്ലാത്ത അന്യദേവന്മാർക്ക്, അടുത്തകാലത്തു പുതുതായി പ്രത്യക്ഷപ്പെട്ട ദേവന്മാർക്ക്, നിങ്ങളുടെ പിതാക്കന്മാർ ഭയപ്പെട്ടിട്ടില്ലാത്ത അന്യദേവന്മാർക്കുതന്നെ.
18 You dismissed the Rock who fathered you; you forgot the God who gave birth to you.
നിന്നെ ജനിപ്പിച്ച പാറയെ നീ ഉപേക്ഷിച്ചു, നിനക്കു ജന്മംനൽകിയ ദൈവത്തെ നീ മറന്നുകളഞ്ഞു.
19 The Lord rejected them when he saw this; his sons and daughters made him angry.
യഹോവ അതുകണ്ടു, അവരെ ഉപേക്ഷിച്ചു. കാരണം അവന്റെ പുത്രന്മാരും പുത്രിമാരും അവിടത്തെ പ്രകോപിപ്പിച്ചു.
20 He said: “I will turn away from them. Then I'll see what happens to them! They are a perverse people, unfaithful children.
അവിടന്ന് അരുളിച്ചെയ്തു: “എന്റെ മുഖം ഞാൻ അവർക്കു മറയ്ക്കും, അവരുടെ അന്ത്യം എന്താകുമെന്നു ഞാൻ കാണും. അവർ മത്സരികളായ തലമുറയല്ലോ, അവിശ്വസ്ത സന്തതികൾതന്നെ.
21 They have made me jealous by worshiping things that are not God; they have made me angry with their useless idols. So I will make them jealous using a people that aren't really a nation; I will make them angry using ignorant foreigners.
ദൈവമല്ലാത്തവയെക്കൊണ്ട് അവർ എന്നെ തീക്ഷ്ണതയുള്ളവനാക്കി, അവരുടെ മിഥ്യാമൂർത്തികളെക്കൊണ്ട് എന്നെ കോപിപ്പിച്ചു. ജനമല്ലാത്തവരെക്കൊണ്ടു ഞാൻ അവരെ അസൂയയുള്ളവരാക്കും. തിരിച്ചറിവില്ലാത്ത ഒരു ജനതയെക്കൊണ്ടു ഞാൻ അവരെ പ്രകോപിപ്പിക്കും.
22 My anger has been set on fire, burning down to the depths of the grave, destroying the earth and all it produces, even setting fire to the foundations of the mountains. (Sheol )
എന്റെ കോപത്താൽ അഗ്നി ജ്വലിച്ചു, അതു പാതാളത്തിന്റെ അടിത്തട്ടുവരെ കത്തും. അതു ഭൂമിയെയും അതിലെ കൊയ്ത്തുകളെയും ദഹിപ്പിക്കും. അതു പർവതങ്ങളുടെ അടിസ്ഥാനങ്ങൾ കത്തിക്കും. (Sheol )
23 I will pile disasters on them; I will use up my arrows shooting at them.
“ഞാൻ അത്യാഹിതങ്ങൾ അവരുടെമേൽ കുന്നുകൂട്ടും, അവർക്കെതിരേ എന്റെ അസ്ത്രങ്ങൾ തൊടുത്തുവിടും.
24 They will waste away from hunger, destroyed by disease and poisonous plague. I will send wild animals to bite them with their teeth, the fangs of snakes that slide along the ground.
ഞാൻ അവർക്കെതിരേ കഠിനക്ഷാമം അയയ്ക്കും, ദഹിപ്പിക്കുന്ന പകർച്ചവ്യാധിയും മാരകവ്യാധിയും അയയ്ക്കും. ഞാൻ വന്യമൃഗങ്ങളുടെ പല്ല് അവർക്കെതിരേ അയയ്ക്കും; പൊടിയിൽ ഇഴയുന്ന സർപ്പങ്ങളുടെ വിഷവും അയയ്ക്കും.
25 Outside in the streets the sword kills their children, inside their homes, they die from fright; young men and young women, children and old people.
തെരുവിൽവെച്ച് വാൾ അവരെ മക്കളില്ലാത്തവരാക്കും, അവരുടെ വീടുകളിൽ ഭീതി ആവസിക്കും. യുവാക്കളും യുവതികളും നശിക്കും. ശിശുക്കളും നരച്ചവരും നശിക്കും.
26 I would have told them I was going to cut them to pieces and wipe out even the memory of them;
ഞാൻ അവരെ ചിതറിക്കുമെന്നും മനുഷ്യകുലത്തിൽനിന്ന് അവരുടെ സ്മരണ മായിക്കും എന്നും ഞാൻ പറഞ്ഞു.
27 but I didn't want to hear their conquerors jeering, their enemies misunderstanding what had happened and saying, ‘We won all by ourselves, the Lord didn't have anything to do with it.’
എന്നാൽ, ശത്രുക്കളുടെ പ്രകോപനത്തെ ഞാൻ ഭയപ്പെട്ടു, അവരുടെ എതിരാളികൾ തെറ്റിദ്ധരിച്ച് ഇപ്രകാരം പറയുമായിരിക്കും, ‘ഞങ്ങളുടെ കരം വിജയിച്ചു; യഹോവയല്ല ഇതെല്ലാം പ്രവർത്തിച്ചത്.’”
28 Israel is a nation that doesn't think straight; none of them understand anything.
അവർ ബുദ്ധിയില്ലാത്ത ജനം, അവർക്കു വിവേചനശക്തിയില്ല.
29 How I wish they were wise, so they could understand it; they would recognize what was going to happen to them.
അവർ വിവേകികളായിരുന്നെങ്കിൽ ഇതു ഗ്രഹിക്കുമായിരുന്നു, അവരുടെ അന്ത്യം എന്താകുമെന്നു വിവേചിക്കുമായിരുന്നു.
30 How on earth could one man chase after a thousand, or two make ten thousand run away, unless their Rock of protection had sold them, unless the Lord had surrendered them?
അവരുടെ പാറ അവരെ വിറ്റുകളയുകയും യഹോവ അവരെ ഉപേക്ഷിക്കുകയും ചെയ്യാതിരുന്നെങ്കിൽ, ഒരുവൻ ആയിരത്തെയും ഇരുവർ പതിനായിരത്തെയും എങ്ങനെ ഓടിക്കുമായിരുന്നു?
31 The rock they rely on is not like our Rock, as even our enemies admit.
അവരുടെ പാറ നമ്മുടെ പാറപോലെ അല്ല എന്നു നമ്മുടെ ശത്രുക്കൾപോലും സമ്മതിക്കുന്നു.
32 But their vine comes from the vine of Sodom, from the fields of Gomorrah. Their grapes are poisonous; they are bitter bunches.
അവരുടെ മുന്തിരി സൊദോമിലെ മുന്തിരിയിൽനിന്നും ഗൊമോറായിലെ വയലുകളിൽനിന്നുമുള്ളതാകുന്നു. അവരുടെ മുന്തിരിപ്പഴങ്ങളിൽ വിഷം നിറഞ്ഞിരിക്കുന്നു; അവരുടെ മുന്തിരിക്കുലകൾ കയ്‌പുള്ളതാകുന്നു.
33 Their wine is the poison of serpents, deadly snake venom.
അവരുടെ വീഞ്ഞ് സർപ്പത്തിന്റെ വിഷം; മൂർഖന്റെ മാരകവിഷംതന്നെ.
34 I've stored this all up; it's sealed in my vaults.
“ഇത് എന്റെപക്കൽ സംഭരിക്കുകയും എന്റെ കലവറകളിൽ മുദ്രവെച്ചു സൂക്ഷിച്ചിരിക്കുകയുമല്ലേ? എന്ന് യഹോവ അരുളിച്ചെയ്യുന്നു.
35 I make sure justice is done, I will repay. The time is coming when they will fall, their day of disaster is approaching, their doom will soon arrive.”
ഞാനാണ് പ്രതികാരംചെയ്യുന്നവൻ; ഞാൻ പകരംവീട്ടും. തക്കസമയത്ത് അവരുടെ കാൽ വഴുതും, അവരുടെ അനർഥകാലം സമീപമായിരിക്കുന്നു, അവരുടെ നാശം ക്ഷണത്തിൽ അവരുടെമേൽ പതിക്കുന്നു.”
36 The Lord is going to vindicate his people; he will be merciful to his servants when he sees that they have no strength left, and that everyone is gone, whether slave or free.
അവരുടെ ശക്തി ക്ഷയിച്ചിരിക്കുന്നെന്നും അടിമയോ സ്വതന്ത്രനോ ആരുംതന്നെ അവശേഷിച്ചിട്ടില്ലെന്നും അവിടന്ന് കാണുമ്പോൾ, യഹോവ തന്റെ ജനത്തെ കുറ്റവിമുക്തരാക്കുകയും തന്റെ സേവകരോട് അനുകമ്പതോന്നുകയും ചെയ്യും.
37 He'll ask, “What happened to your gods, the rock where your went for protection?
അവിടന്ന് ഇപ്രകാരം പറയും: “അവരുടെ ദേവന്മാർ, അവർ അഭയം കണ്ടെത്തിയ പാറ,
38 Who ate the fat of your sacrifices and drank the wine of your drink offerings? Have them come and help you; have them come and protect you!
അവരുടെ ബലിമേദസ്സു ഭുജിച്ച ദേവന്മാർ, അവരുടെ പാനീയയാഗത്തിന്റെ വീഞ്ഞുകുടിച്ചവർ, എവിടെ? അവർ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ! അവർ നിങ്ങൾക്ക് അഭയം നൽകട്ടെ!
39 Listen! I am the only God! There is no other God except me! I bring death, and I give life; I wound, and I heal. No one can be rescued from my power.
“ഇതാ ഞാൻ, ഞാൻതന്നെയാകുന്നു ദൈവം എന്ന് ഇപ്പോൾ കണ്ടുകൊൾക! ഞാനല്ലാതെ മറ്റൊരു ദൈവമില്ല. ഞാൻ കൊല്ലുന്നു, ഞാൻ ജീവിപ്പിക്കുന്നു, ഞാൻ മുറിപ്പെടുത്തുന്നു, ഞാൻ സൗഖ്യമാക്കുന്നു, എന്റെ കരത്തിൽനിന്നു വിടുവിക്കാൻ ആർക്കും കഴിയുകയില്ല.
40 I hold up my hand to heaven and solemnly declare on my eternal life,
എന്റെ കരം സ്വർഗത്തിലേക്കുയർത്തി ഞാൻ പ്രഖ്യാപിക്കുന്നു: എന്നേക്കും ജീവിക്കുന്ന ഞാൻ ശപഥംചെയ്യുന്നു,
41 when I sharpen my shining sword and pick it up to execute judgment, I will repay my enemies and punish those who hate me as they deserve.
എന്റെ മിന്നുന്ന വാളിനു ഞാൻ മൂർച്ചകൂട്ടി, ന്യായവിധി കൈകളിൽ എടുക്കുകയും ചെയ്യുമ്പോൾ, എന്റെ എതിരാളികളോടു ഞാൻ പ്രതികാരംചെയ്യും എന്നെ വെറുക്കുന്നവരോടു പകരംചോദിക്കും.
42 My arrows will become drunk with blood, as my sword eats flesh; the blood of those who are killed and captured, the heads of the enemy's leaders.”
എന്റെ അമ്പുകളെ ഞാൻ രക്തം കുടിപ്പിച്ച് ലഹരിപിടിപ്പിക്കും, എന്റെ വാൾ മാംസം വെട്ടിവിഴുങ്ങും; കൊല്ലപ്പെട്ടവരുടെയും അടിമകളുടെയും രക്തം, ശത്രുനായകന്മാരുടെ ശിരസ്സുകൾതന്നെ.”
43 Celebrate with him! Let all God's angels worship him! Celebrate, foreigners, with his people; because he will pay back those who killed his children. He will punish his enemies, and repay those who hate him; he will purify his land and his people.
ജനതകളേ, അവിടത്തെ ജനത്തോടൊപ്പം ആനന്ദിക്കുക. അവിടത്തെ ദാസന്മാരുടെ രക്തത്തിന് അവിടന്ന് പകരംചോദിക്കും. അവിടത്തെ ശത്രുക്കളോട് അവിടന്ന് പ്രതികാരംചെയ്യും; അവിടത്തെ ജനത്തിനും ദേശത്തിനും പ്രായശ്ചിത്തംവരുത്തും.
44 Then Moses came with Joshua son of Nun and recited all the words of this song for the people to hear.
മോശ നൂന്റെ മകനായ യോശുവയോടൊപ്പം വന്ന് ഈ ഗാനത്തിന്റെ വചനങ്ങൾ എല്ലാ ജനവും കേൾക്കെ ഉരുവിട്ടു.
45 After Moses finished reciting the whole song to all the Israelites,
മോശ ഈ വചനങ്ങളെല്ലാം ഇസ്രായേലിനോടു ചൊല്ലിത്തീർന്നശേഷം അദ്ദേഹം അവരോട് ഇപ്രകാരം പറഞ്ഞു:
46 he told them, “Think about all these words I've declared to you today, so you can order your children to follow carefully everything in this law.
“ഈ ന്യായപ്രമാണത്തിലെ വചനങ്ങളെല്ലാം ശ്രദ്ധയോടെ അനുസരിക്കാൻ നിങ്ങൾ നിങ്ങളുടെ മക്കളോടു കൽപ്പിക്കേണ്ടതിന് ഇന്നു ഞാൻ നിങ്ങളോടു പ്രസ്താവിച്ച സകലവചനങ്ങളും ഹൃദയത്തിൽ സംഗ്രഹിക്കുക.
47 Don't treat these words as trivial because they are your life, and by them you will have long lives in the country that you will own after crossing the Jordan.”
ഇവ നിങ്ങൾക്കു കേവലം വ്യർഥമായ കാര്യങ്ങളല്ല—അവ നിങ്ങളുടെ ജീവൻ ആകുന്നു. നിങ്ങൾ അവകാശമാക്കാൻ യോർദാൻ കടന്നുചെല്ലുന്ന ദേശത്ത് നിങ്ങൾ ഇവയാൽ ദീർഘായുസ്സോടെ ഇരിക്കും.”
48 That same day the Lord told Moses,
ആ ദിവസംതന്നെ യഹോവ മോശയോടു കൽപ്പിച്ചു:
49 “Climb up into the Abarim mountains to Mount Nebo, in the land of Moab opposite Jericho, and look over the country of Canaan, which I am giving to the Israelites for them to own.
“യെരീഹോവിനെതിരേ മോവാബ് ദേശത്തുള്ള അബാരീം പർവതത്തിലെ നെബോമലയിലേക്കു കയറി, ഞാൻ ഇസ്രായേൽജനത്തിന് അവരുടെ അവകാശമായി നൽകുന്ന ദേശമായ കനാൻ കണ്ടുകൊൾക.
50 There on the mountain you've climbed, you will die and join your people in death, in the same way your brother Aaron died on Mount Hor and joined his people.
നിന്റെ സഹോദരനായ അഹരോൻ ഹോർ പർവതത്തിൽവെച്ചു മരിച്ചു തന്റെ ജനത്തോടു ചേർന്നതുപോലെ നീ കയറുന്ന പർവതത്തിൽവെച്ചു നീയും മരിച്ച് നിന്റെ ജനത്തോടു ചേരും.
51 For there at the waters of Meribah-kadesh in the Desert of Zin, you both were unfaithful to me. You misrepresented me to the Israelites when you didn't treat me as holy in their presence.
സീൻമരുഭൂമിയിൽ കാദേശ്പട്ടണത്തിലെ മെരീബാ ജലാശയത്തിനരികിൽവെച്ച് ഇസ്രായേല്യരുടെമുമ്പാകെ നിങ്ങൾ രണ്ടുപേരും എന്നോടു വിശ്വസ്തരാകാതിരുന്നതുകൊണ്ടും ഇസ്രായേൽജനത്തിന്റെ മധ്യേ എന്റെ വിശുദ്ധിയെ ആദരിക്കാതിരുന്നതുകൊണ്ടുമാണിത്.
52 Though you will see the country that I am giving the Israelites from a distance, you won't enter it.”
അതുകൊണ്ട് നീ ദൂരത്തുനിന്ന് ആ ദേശം കാണും. പക്ഷേ ഇസ്രായേൽജനതയ്ക്കു ഞാൻ നൽകുന്ന ദേശത്ത് നീ പ്രവേശിക്കുകയില്ല.”