< 2 Thessalonians 3 >

1 Lastly, brothers and sisters, please pray for us, so that the Lord's message may spread and be truly appreciated, just as it is by you—
ഒടുവിൽ സഹോദരന്മാരേ, കൎത്താവിന്റെ വചനം നിങ്ങളുടെ അടുക്കൽ എത്തിയതുപോലെ വേഗം വ്യാപിച്ചു മഹത്വപ്പെടുവാനും
2 and that we may be kept safe from immoral and evil men, because not everyone trusts in God.
വല്ലാത്തവരും ദുഷ്ടന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നു ഞങ്ങൾ വിടുവിക്കപ്പെടുവാനും ഞങ്ങൾക്കുവേണ്ടി പ്രാൎത്ഥിപ്പിൻ; വിശ്വാസം എല്ലാവൎക്കും ഇല്ലല്ലോ.
3 But the Lord is trustworthy and will strengthen you, and protect you from the evil one.
കൎത്താവോ വിശ്വസ്തൻ; അവൻ നിങ്ങളെ ഉറപ്പിച്ചു ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം കാത്തുകൊള്ളും.
4 We have great confidence in the Lord that you are doing and will continue to do what we told you.
ഞങ്ങൾ ആജ്ഞാപിക്കുന്നതു നിങ്ങൾ ചെയ്യുന്നു എന്നും മേലാലും ചെയ്യും എന്നും ഞങ്ങൾ നിങ്ങളെക്കുറിച്ചു കൎത്താവിൽ ഉറെച്ചിരിക്കുന്നു.
5 May the Lord lead you into a deeper understanding of God's love for you and the endurance of Christ.
കൎത്താവു താൻ നിങ്ങളുടെ ഹൃദയങ്ങളെ ദൈവത്തിന്റെ സ്നേഹത്തിലേക്കും ക്രിസ്തുവിന്റെ സഹിഷ്ണതയിലേക്കും തിരിക്കുമാറാകട്ടെ.
6 Now we want to tell you, brothers and sisters, in the name of our Lord Jesus Christ, not to associate with any believer who can't be bothered to work for their living—those who don't follow the teachings they learned from us.
സഹോദരന്മാരേ, ഞങ്ങളോടു പ്രാപിച്ച പ്രമാണം വിട്ടു ക്രമംകെട്ടു നടക്കുന്ന ഏതു സഹോദരനോടും അകന്നുകൊള്ളേണം എന്നു നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു ആജ്ഞാപിക്കുന്നു.
7 You certainly know that you should follow our example, because while we were with you we weren't lazy,
ഞങ്ങളെ അനുകരിക്കേണ്ടിയതു എങ്ങനെ എന്നു നിങ്ങൾ തന്നേ അറിയുന്നുവല്ലോ. ഞങ്ങൾ നിങ്ങളുടെ ഇടയിൽ ക്രമം കെട്ടു നടന്നിട്ടില്ല,
8 —we didn't eat anyone's food without paying for it. Instead we worked hard day and night so we wouldn't be a burden to any of you.
ആരുടെയും ആഹാരം വെറുതെ അനുഭവിച്ചിട്ടുമില്ല; നിങ്ങളിൽ ആൎക്കും ഭാരമായിത്തീരരുതു എന്നുവെച്ചു ഞങ്ങൾ അദ്ധ്വാനത്തോടും പ്രയാസത്തോടും കൂടെ രാപ്പകൽ വേലചെയ്തു പോന്നതു
9 Not that we don't have the right to do so—but we wanted to be an example to you, so that you could copy what we did.
അധികാരമില്ലാഞ്ഞിട്ടല്ല, അനുകരിപ്പാൻ നിങ്ങൾക്കു ഞങ്ങളെ മാതൃകയാക്കിത്തരേണ്ടതിന്നത്രേ.
10 Even while we were with you we gave strict instructions that anybody who didn't want to work shouldn't eat.
വേലചെയ്‌വാൻ മനസ്സില്ലാത്തവൻ തിന്നുകയുമരുതു എന്നു ഞങ്ങൾ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ തന്നേ ആജ്ഞാപിച്ചിട്ടുണ്ടല്ലോ.
11 But now we hear that there are some lazy busybodies among you who don't work at all.
നിങ്ങളിൽ ചിലർ ഒട്ടും വേല ചെയ്യാതെ പരകാൎയ്യം നോക്കി ക്രമംകെട്ടു നടക്കുന്നു എന്നു കേൾക്കുന്നു.
12 We're ordering such people, urging them in the Lord Jesus, to settle down and work to pay for their own food.
ഇങ്ങനെയുള്ളവരോടു: സാവധാനത്തോടു വേല ചെയ്തു അഹോവൃത്തി കഴിക്കേണം എന്നു കൎത്താവായ യേശുക്രിസ്തുവിൽ ഞങ്ങൾ ആജ്ഞാപിച്ചു പ്രബോധിപ്പിക്കുന്നു.
13 Brothers and sisters, don't give up doing good.
നിങ്ങളോ, സഹോദരന്മാരേ, നന്മ ചെയ്യുന്നതിൽ തളൎന്നു പോകരുതു.
14 Take note of anyone who doesn't do what we're telling you in this letter, and make sure you don't associate with them, so that they may become embarrassed.
ഈ ലേഖനത്തിലുള്ള ഞങ്ങളുടെ വാക്കു അനുസരിക്കാത്തവൻ നാണിക്കേണ്ടതിന്നു അവനോടുള്ള സംസൎഗ്ഗം വിട്ടു അവനെ വേറുതിരിപ്പിൻ.
15 Don't consider them enemies, but warn them as a brother or sister.
എങ്കിലും ശത്രു എന്നു വിചാരിക്കാതെ സഹോദരൻ എന്നുവെച്ചു അവനെ ബുദ്ധിയുപദേശിക്കയത്രേ വേണ്ടതു.
16 May the Lord of peace himself grant you peace in every situation in every way. May the Lord be with all of you.
സമാധാനത്തിന്റെ കൎത്താവായവൻ താൻ നിങ്ങൾക്കു എല്ലായ്പോഴും സകലവിധത്തിലും സമാധാനം നല്കുമാറാകട്ടെ; കൎത്താവു നിങ്ങളെല്ലാവരോടും കൂടെ ഇരിക്കുമാറാകട്ടെ.
17 Notice the greeting to you from me, Paul, in my own handwriting. This is my signature on every letter I write.
പൌലൊസായ എന്റെ കയ്യാൽ വന്ദനം; സകല ലേഖനത്തിലും ഇതുതന്നേ അടയാളം; ഇങ്ങനെ ഞാൻ എഴുതുന്നു.
18 May the grace of our Lord Jesus Christ be with all of you.
നമ്മുടെ കൎത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളെല്ലാവരോടുംകൂടെ ഇരിക്കുമാറാകട്ടെ.

< 2 Thessalonians 3 >