< 1 Kings 9 >

1 After Solomon had finished the Lord's Temple and the royal palace, having accomplished everything he'd wanted to do,
ശലോമോൻ യഹോവയുടെ ആലയവും രാജധാനിയും, താൻ നിർമ്മിക്കുവാൻ ആഗ്രഹിച്ചിരുന്നതൊക്കെയും പണിതുതീർന്നശേഷം
2 the Lord appeared to him a second time, as he had appeared to him at Gibeon.
യഹോവ ഗിബെയോനിൽവെച്ച് ശലോമോന് പ്രത്യക്ഷനായതുപോലെ രണ്ടാം പ്രാവശ്യവും അവന് പ്രത്യക്ഷനായി.
3 The Lord told him, “I have heard your prayer and your request to me. I have dedicated this Temple you have built by placing my name on it forever; I will always watch over it and take care of it.
യഹോവ അവനോട് അരുളിച്ചെയ്തത്: “നീ എന്റെ മുമ്പാകെ കഴിച്ചിരിക്കുന്ന നിന്റെ പ്രാർത്ഥനയും യാചനയും ഞാൻ കേട്ടു; നീ പണിതിരിക്കുന്ന ഈ ആലയത്തിൽ എന്റെ നാമം എന്നേക്കും സ്ഥാപിച്ച് അതിനെ വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ കണ്ണുകളും ഹൃദയവും എല്ലായ്പോഴും അവിടെ ഉണ്ടായിരിക്കും.
4 As for you, if you follow my ways as your father David did, doing everything I've told you to do, and if you keep my laws and regulations,
നിന്റെ അപ്പനായ ദാവീദ് നടന്നതുപോലെ ഹൃദയനിർമ്മലതയോടും പരമാർത്ഥതയോടുംകൂടെ എന്റെ മുമ്പാകെ നടന്ന്, എന്റെ കൽപ്പനകൾ അനുസരിച്ച് എന്റെ ചട്ടങ്ങളും
5 then I will make your throne secure forever. I made this agreement with your father David, telling him, ‘You will always have a descendant to rule over Israel.’
വിധികളും പ്രമാണിച്ചാൽ ‘യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെപോകയില്ല’ എന്ന് ഞാൻ നിന്റെ അപ്പനായ ദാവീദിനോട് അരുളിച്ചെയ്തതുപോലെ യിസ്രായേലിന്മേൽ നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.
6 But if you or your descendants turn away and do not keep the laws and the commandments I have given you, and if you go and serve and worship other gods,
നിങ്ങളോ നിങ്ങളുടെ പുത്രന്മാരോ എന്നെ വിട്ടുമാറി നിങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്ന എന്റെ കല്പനകളും ചട്ടങ്ങളും പ്രമാണിക്കാതെ, അന്യദൈവങ്ങളെ സേവിച്ച് നമസ്കരിച്ചാൽ,
7 then I will cut Israel off from the land I have given them. I will banish from my presence this Temple I have dedicated to my honor, and I will make it an object lesson of ridicule among the nations.
ഞാൻ യിസ്രായേലിന് കൊടുത്തിരിക്കുന്ന ദേശത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്റെ നാമത്തിന് വേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയവും ഞാൻ എന്റെ മുമ്പിൽനിന്ന് നീക്കിക്കളയും; യിസ്രായേൽ സകലജാതികളുടെയും ഇടയിൽ പഴഞ്ചൊല്ലും പരിഹാസവിഷയവും ആയിരിക്കും.
8 This Temple will become a pile of rubble. All who pass by it will be appalled and will hiss, saying, ‘Why has the Lord acted in such a way to this land and this Temple?’
ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ട് അത്ഭുതത്തോടും പരിഹാസത്തോടും കൂടി ചീറ്റുകയും ചെയ്തു, ‘യഹോവ ഈ ദേശത്തിനും ഈ ആലയത്തിനും ഇങ്ങനെ വരുത്തിയത് എന്ത്’ എന്ന് ചോദിക്കും.
9 The answer will come, ‘Because they abandoned the Lord their God, who brought their forefathers out of Egypt, and have embraced other gods, worshiping them and serving them. That's why the Lord has brought all this trouble upon them.’”
‘അവർ തങ്ങളുടെ പിതാക്കന്മാരെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ ഉപേക്ഷിക്കയും അന്യദൈവങ്ങളോട് ചേർന്ന് അവയെ നമസ്കരിച്ച് സേവിക്കയും ചെയ്കകൊണ്ട് യഹോവ ഈ അനർത്ഥം ഒക്കെയും അവർക്ക് വരുത്തിയിരിക്കുന്നു’ എന്ന് അതിന് ഉത്തരം പറയും.
10 It took twenty years for Solomon to construct the two buildings—the Temple of the Lord and his own palace. After this,
൧൦യഹോവയുടെ ആലയവും രാജധാനിയും ഇരുപത് സംവത്സരംകൊണ്ട് പണിതശേഷം
11 King Solomon gave twenty towns in Galilee to Hiram king of Tyre, because Hiram had provided him with all the cedar and juniper and gold he wanted.
൧൧ശലോമോൻ രാജാവ് സോർരാജാവായ ഹൂരാമിന് ഗലീലദേശത്ത് ഇരുപത് പട്ടണങ്ങൾ നൽകി; ശലോമോന് ആവശ്യാനുസരണം ദേവദാരുവും സരളമരവും സ്വർണ്ണവും കൊടുത്തിരുന്നത് ഹീരാമായിരുന്നു.
12 But when Hiram went from Tyre to see the cities that Solomon had given him, he was not happy with them.
൧൨ശലോമോൻ ഹൂരാമിന് കൊടുത്ത പട്ടണങ്ങൾ കാണേണ്ടതിന് അവൻ സോരിൽനിന്ന് വന്നു; എന്നാൽ അവ അവന് ഇഷ്ടപ്പെട്ടില്ല; “സഹോദരാ,
13 “What are these towns you have given me, my brother?” asked Hiram. He called them the land of Cabul, the name they are known by to this day.
൧൩എങ്ങനെയുള്ള പട്ടണങ്ങളാണ് നീ എനിക്ക് തന്നിരിക്കുന്നത്?” എന്ന് അവൻ ചോദിച്ചു. അവക്ക് അവൻ കാബൂൽദേശം എന്ന് പേരിട്ടു; ആ പേര് ഇന്നുവരെയും അങ്ങനെ തന്നെ നിലനിൽക്കുന്നു.
14 Even so, Hiram sent the king 120 talents of gold in payment.
൧൪ഹൂരാം ശലോമോന് ഏകദേശം 4,000 കിലോഗ്രാം പൊന്ന് കൊടുത്തയച്ചു.
15 Here is the account of the forced labor that King Solomon imposed to build the Lord's Temple, his own palace, the terraces, and the wall of Jerusalem, as well as Hazor, Megiddo, and Gezer.
൧൫യഹോവയുടെ ആലയം, അരമന, മില്ലോ, യെരൂശലേമിന്റെ മതിൽ, ഹാസോർ, മെഗിദ്ദോ, ഗേസെർ എന്നിവ പണിയേണ്ടതിനായിരുന്നു ശലോമോൻ കഠിനവേലക്ക് ആളുകളെ നിയോഗിച്ചത്
16 Pharaoh, king of Egypt, had attacked and captured Gezer. He had set it on fire, killed the Canaanites living in the town. He had then given it as a wedding dowry to his daughter, Solomon's wife.
൧൬ഈജിപ്റ്റ് രാജാവായ ഫറവോൻ, ഗേസെർ കീഴടക്കി, അത് തീവെച്ച് നശിപ്പിച്ച് നിവാസികളായ കനാന്യരെ കൊന്നു; ശലോമോന്റെ ഭാര്യയായ തന്റെ മകൾക്ക് അത് അവൻ സ്ത്രീധനമായി കൊടുത്തിരുന്നു.
17 Solomon rebuilt Gezer and lower Beth-horon,
൧൭അങ്ങനെ ശലോമോൻ ഗേസെരും
18 Baalath and Tamar in the wilderness, in the land of Judah,
൧൮താഴത്തെ ബേത്ത്-ഹോരോനും ബാലാത്തും യെഹൂദാമരുഭൂമിയിലുള്ള
19 and all of Solomon's towns for storage, and the towns for his chariots and for his horsemen, plus whatever Solomon wanted to build in Jerusalem, in Lebanon, and throughout his entire kingdom.
൧൯തദ്മോരും തനിക്ക് ഉണ്ടായിരുന്ന സകല സംഭാരനഗരങ്ങളും രഥങ്ങൾ, കുതിരപ്പടയാളികൾ എന്നിവക്കുള്ള പട്ടണങ്ങളും, യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്ത് എല്ലായിടവും താൻ പണിയുവാൻ ആഗ്രഹിച്ചതൊക്കെയും പണിതു
20 The descendants of the Amorites, Hittites, Perizzites, Hivites and Jebusites (people who were not Israelites)
൨൦അമോര്യർ, ഹിത്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നിങ്ങനെ യിസ്രായേൽ മക്കളിൽ ഉൾപ്പെടാത്ത സകലജാതിയെയും
21 who remained in the land—those whom the Israelites were unable to destroy completely—were conscripted by Solomon to work as forced laborers, as they continue to do to this day.
൨൧യിസ്രായേൽ മക്കൾക്ക് നിർമ്മൂലമാക്കുവാൻ കഴിയാതെ ദേശത്ത് ശേഷിച്ചിരുന്ന അവരുടെ പിൻതലമുറക്കാരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കി; അവർ ഇപ്പോഴും അങ്ങനെ തന്നെ ഇരിക്കുന്നു.
22 But Solomon did not enslave any of the Israelites. They were his soldiers, officials, commanders, captains, chariot commanders, and horsemen.
൨൨യിസ്രായേൽ മക്കളിൽ ആരെയും ശലോമോൻ കഠിനവേല ചെയ്യുന്നവരാക്കിയില്ല; അവർ അവന്റെ യോദ്ധാക്കളും ഭൃത്യന്മാരും പ്രഭുക്കന്മാരും പടനായകന്മാരും രഥങ്ങൾക്കും കുതിരപ്പടയാളികൾക്കും അധിപതിമാരും ആയിരുന്നു.
23 They were also the chief officers in charge of Solomon's programs: 550 in command of the people who carried out the work.
൨൩ബാക്കിയുള്ള അഞ്ഞൂറ്റമ്പതുപേർ ശലോമോനുവേണ്ടി വേലയെടുത്ത ജനത്തിന്റെ മേലുദ്യോഗസ്ഥന്മാരായിരുന്നു.
24 Once Pharaoh's daughter had moved from the City of David to the palace that Solomon had built for her, he built the city terraces.
൨൪ഫറവോന്റെ മകൾ ദാവീദിന്റെ നഗരത്തിൽനിന്ന്, ശലോമോൻ അവൾക്കുവേണ്ടി പണികഴിപ്പിച്ചിരുന്ന അരമനയിൽ പാർപ്പാൻ വന്നശേഷം അവൻ മില്ലോ പട്ടണം പണിതു.
25 Three times each year Solomon sacrificed burnt offerings and friendship offerings on the altar he had built for the Lord, burning incense before the Lord with them, and so fulfilled what was required at the Temple.
൨൫ശലോമോൻ യഹോവയ്ക്ക് പണിതിരുന്ന യാഗപീഠത്തിന്മേൽ അവൻ ആണ്ടിൽ മൂന്നുപ്രാവശ്യം ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് യഹോവയുടെ സന്നിധിയിൽ ധൂപം കാട്ടിയിരുന്നു. ഇങ്ങനെ അവൻ യഹോവയുടെ ആലയം തീർത്തു.
26 King Solomon built a fleet of ships at Ezion-geber, which is near Eloth on the shore of the Red Sea, in the land of Edom.
൨൬ശലോമോൻ രാജാവ് ഏദോംദേശത്ത് ചെങ്കടല്‍കരയിൽ ഏലോത്തിന് സമീപത്തുള്ള എസ്യോൻ-ഗേബെരിൽവെച്ച് കപ്പലുകൾ പണിയിച്ചു.
27 Hiram sent his sailors who knew the sea to serve in the fleet with Solomon's men.
൨൭ആ കപ്പലുകളിൽ ശലോമോന്റെ ദാസന്മാരോടുകൂടെ വേലചെയ്യുവാൻ ഹൂരാം സമുദ്രപരിചയമുള്ള കപ്പല്ക്കാരായ തന്റെ ദാസന്മാരെ അയച്ചു.
28 They sailed to Ophir and brought back 420 talents of gold from there and delivered it to Solomon.
൨൮അവർ ഓഫീരിലേക്ക് ചെന്ന് അവിടെനിന്ന് ഏകദേശം 14,000 കിലോഗ്രാം പൊന്ന് ശലോമോൻരാജാവിന്റെ അടുക്കൽ കൊണ്ടുവന്നു.

< 1 Kings 9 >