< 1 Kings 2 >
1 The time of David's death was approaching, so he gave his son Solomon these last instructions:
൧ദാവീദിന്റെ മരണകാലം അടുത്തപ്പോൾ അവൻ തന്റെ മകൻ ശലോമോനോട് ഇപ്രകാരം കല്പിച്ചു:
2 “I am about to go the way everybody on earth must go. Be brave, and act like a man.
൨“ഞാൻ സകലഭൂവാസികളുടെയും വഴിയായി പോകുന്നു; അതുകൊണ്ട് നീ ധൈര്യംപൂണ്ട് പുരുഷത്വം കാണിക്ക.
3 Do what God orders you to do, follow his ways. Keep his rules, his commands, and his laws and regulations, as written in the Law of Moses, so you may be successful in everything you do, and in everything you give your attention to.
൩‘നീ എന്ത് ചെയ്താലും എവിടേക്ക് തിരിഞ്ഞാലും സകലത്തിലും നീ കൃതാർത്ഥനാകേണ്ടതിനും നിന്റെ മക്കൾ പൂർണ്ണഹൃദയത്തോടും പൂർണ്ണ മനസ്സോടുംകൂടെ എന്റെ മുമ്പാകെ സത്യത്തിൽ നടന്ന്, തങ്ങളുടെ വഴി സൂക്ഷിച്ചാൽ യിസ്രായേലിന്റെ രാജസ്ഥാനത്ത് ഇരിപ്പാൻ ഒരു പുരുഷൻ നിനക്ക് ഇല്ലാതെപോകയില്ല എന്ന് യഹോവ എന്നോട് അരുളിച്ചെയ്ത വചനം താൻ ഉറപ്പിക്കേണ്ടതിനുമായി
4 If so, then the Lord will keep his promise to me when he said: ‘If your descendants are to live right before me, faithfully and with complete commitment, then you will always have one of them on the throne of Israel.’
൪മോശെയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതുപോലെ നിന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടന്ന്, അവന്റെ ചട്ടങ്ങളും കല്പനകളും വിധികളും സാക്ഷ്യങ്ങളും പ്രമാണിച്ച്, അവന്റെ ആജ്ഞ അനുസരിച്ചുകൊൾക.
5 In addition, you know what Joab, son of Zeruiah, did to me and what he did to Abner, son of Ner, and Amasa, son of Jether, the two army commanders of Israel. He murdered them, spilling the blood of war during a time of peace. He smeared the blood of war on his belt and on his sandals.
൫കൂടാതെ സെരൂയയുടെ മകൻ യോവാബ് എന്നോട് ചെയ്തത് എന്തെന്ന് നീ അറിയുന്നുവല്ലോ; യിസ്രായേലിന്റെ രണ്ട് സേനാധിപന്മാരായ നേരിന്റെ മകൻ അബ്നേരിനെയും യേഥെരിന്റെ മകൻ അമാസയെയും കൊന്ന് സമാധാനകാലത്ത് യുദ്ധരക്തം ചൊരിഞ്ഞ്, തന്റെ അരക്കച്ചയിലും കാലിലെ ചെരിപ്പിലും ആക്കിയല്ലോ.
6 Do what you think is right, but don't let his gray head go down peacefully into the grave. (Sheol )
൬ആകയാൽ നീ നിനക്ക് ലഭിച്ച ജ്ഞാനം ഉപയോഗിച്ച് അവന്റെ നരയെ സമാധാനത്തോടെ ശവക്കുഴിയിൽ ഇറങ്ങുവാൻ അനുവദിക്കരുത്. (Sheol )
7 But be kind to the sons of Barzillai of Gilead. Bring them into your royal court, for they helped me when I ran from your brother Absalom.
൭എന്നാൽ ഗിലെയാദ്യനായ ബർസില്ലായിയുടെ മക്കൾക്ക് നീ ദയ കാണിക്കേണം; അവർ നിന്റെ മേശയിൽ നിന്ന് ഭക്ഷണം കഴിക്കുന്നവരുടെ കൂട്ടത്തിൽ ആയിരിക്കട്ടെ; നിന്റെ സഹോദരൻ അബ്ശാലോമിന്റെ മുമ്പിൽനിന്ന് ഞാൻ ഓടിപ്പോകുമ്പോൾ അവർ എനിക്ക് സഹായകരായിരുന്നു.
8 Don't you forget Shimei, son of Gera, the Benjamite from Bahurim who cursed me with painful words when I went to Mahanaim. When he met me at the Jordan I swore to him by the Lord, ‘I will not kill you with the sword.’
൮ബഹൂരീമിലെ ബെന്യാമീന്യനായ ഗേരയുടെ മകൻ ശിമെയി, ഞാൻ മഹനയീമിലേക്ക് പോകുന്ന ദിവസം എന്നെ കഠിനമായി ശപിച്ചു; എങ്കിലും അവൻ യോർദ്ദാങ്കൽ എന്നെ എതിരേറ്റ് വന്നതുകൊണ്ട് ‘അവനെ വാൾകൊണ്ട് കൊല്ലുകയില്ല’ എന്ന് ഞാൻ യഹോവയുടെ നാമത്തിൽ അവനോട് സത്യംചെയ്തു.
9 So don't leave him unpunished. You're a wise man and you know what you have to do to him—send him down into the grave with blood on his gray head.” (Sheol )
൯എന്നാൽ നീ അവനെ കുറ്റവിമുക്തനാക്കരുത്; നീ ബുദ്ധിമാനായതിനാൽ അവനോട് എന്ത് ചെയ്യേണമെന്ന് നിനക്ക് അറിയാമല്ലോ?; അവന്റെ നരയെ രക്തത്തോടെ ശവക്കുഴിയിലേക്ക് അയക്കുക”. (Sheol )
10 Then David died and his was buried in the City of David.
൧൦പിന്നെ ദാവീദ് തന്റെ പൂര്‍വ്വ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തിൽ അവനെ അടക്കം ചെയ്തു.
11 His reign over Israel lasted forty years; seven years in Hebron and thirty-three years in Jerusalem.
൧൧ദാവീദ് യിസ്രായേലിൽ വാണകാലം നാല്പതു സംവത്സരം; അവൻ ഹെബ്രോനിൽ ഏഴ് സംവത്സരവും യെരൂശലേമിൽ മുപ്പത്തിമൂന്ന് സംവത്സരവും വാണു.
12 Solomon took over as king, sitting on the throne of his father David, and his hold on his kingdom was secure.
൧൨ശലോമോൻ തന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുന്നു; അവന്റെ രാജത്വം സ്ഥിരമായിത്തീർന്നു.
13 Adonijah, son of Haggith, went to see Bathsheba, Solomon's mother. She asked him, “Have you come here with good intentions?” He replied, “Yes, with good intentions.”
൧൩എന്നാൽ ഹഗ്ഗീത്തിന്റെ മകൻ അദോനീയാവ് ശലോമോന്റെ അമ്മ ബത്ത്-ശേബയെ ചെന്നുകണ്ടു; “നിന്റെ വരവ് സമാധാനത്തോടെയാണോ” എന്ന് അവൾ ചോദിച്ചതിന്: “സമാധാനത്തോടെ തന്നേ” എന്ന് അവൻ മറുപടി പറഞ്ഞു.
14 “I have something I'd like to ask of you,” he continued. “Go on,” she said.
൧൪എനിക്ക് നിന്നോട് ഒരു കാര്യം പറവാനുണ്ട് എന്നും അവൻ പറഞ്ഞു. “പറക” എന്ന് അവൾ പറഞ്ഞു.
15 “You know that the kingdom was mine,” he declared, “and everyone in Israel was looking forward to me being their next king. But everything was turned upside-down, and the kingdom passed to my brother, because that's what the Lord wanted.
൧൫അവൻ പറഞ്ഞത്: “രാജത്വം എനിക്കുള്ളതായിരുന്നു; ഞാൻ വാഴേണമെന്ന് യിസ്രായേലൊക്കെയും പ്രതീക്ഷിച്ചിരുന്നു എന്ന് നീ അറിയുന്നുവല്ലോ; എന്നാൽ രാജത്വം മറിഞ്ഞ് എന്റെ സഹോദരന് ആയിപ്പോയി; യഹോവയാൽ അത് അവന് ലഭിച്ചു.
16 Now I've just one request to ask of you—please don't say no.” “Tell me,” she said.
൧൬എന്നാൽ ഇപ്പോൾ ഞാൻ നിന്നോട് അപേക്ഷിക്കുന്ന ഈ കാര്യം തള്ളിക്കളയരുതേ”. “നീ പറക” എന്ന് അവൾ പറഞ്ഞു.
17 He went on, “Please talk to King Solomon for me because he won't turn you down. Ask him to give me Abishag from Shunem as my wife.”
൧൭അപ്പോൾ അവൻ: “ശൂനേംകാരത്തിയായ അബീശഗിനെ എനിക്ക് ഭാര്യയായിട്ട് തരുവാൻ ശലോമോൻരാജാവിനോട് പറയേണമേ; അവൻ നിന്റെ അപേക്ഷ തള്ളിക്കളകയില്ലല്ലോ” എന്ന് പറഞ്ഞു.
18 “Very well,” Bathsheba replied. “I will talk to the king for you.”
൧൮“ആകട്ടെ; ഞാൻ നിനക്ക് വേണ്ടി രാജാവിനോട് സംസാരിക്കാം” എന്ന് ബത്ത്-ശേബ പറഞ്ഞു.
19 So Bathsheba went to talk to King Solomon for Adonijah. The king got up from his throne to meet her, and bowed before her. Then he sat back down and ordered another throne brought in for his mother. She sat to his right.
൧൯അങ്ങനെ ബത്ത്-ശേബ അദോനീയാവിനുവേണ്ടി ശലോമോൻരാജാവിനോട് സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവ് എഴുന്നേറ്റ് അവളെ വന്ദനം ചെയ്ത്, തന്റെ സിംഹാസനത്തിൽ ഇരുന്നു; രാജമാതാവിന് ഇരിപ്പിടം ഒരുക്കി; അവൾ അവന്റെ വലത്തുഭാഗത്ത് ഇരുന്നു.
20 “I have just one small request to ask of you,” she said. “Please don't say no.” The king replied, “Ask away, dear mother. I won't say no to you.”
൨൦“ഞാൻ നിന്നോട് ഒരു ചെറിയ കാര്യം അപേക്ഷിക്കുന്നു; എന്റെ അപേക്ഷ തള്ളിക്കളയരുത്” എന്ന് അവൾ പറഞ്ഞു. രാജാവ് അവളോട്: “അമ്മ ചോദിച്ചാലും; ഞാൻ ആ അപേക്ഷ തള്ളിക്കളകയില്ല” എന്ന് പറഞ്ഞു.
21 “Please give Abishag from Shunem to your brother Adonijah as his wife,” she replied.
൨൧അപ്പോൾ അവൾ: “ശൂനേംകാരത്തി അബീശഗിനെ നിന്റെ സഹോദരൻ അദോനീയാവിന് ഭാര്യയായി കൊടുക്കണം” എന്ന് പറഞ്ഞു.
22 King Solomon answered his mother, “Why on earth are you asking me to give Abishag to Adonijah? You might as well ask me to give my brother the kingdom! He is my older brother, and Abiathar the priest and Joab, son of Zeruiah, are on his side!”
൨൨ശലോമോൻ രാജാവ് തന്റെ അമ്മയോട്: “ശൂനേംകാരത്തി അബീശഗിനെ അദോനീയാവിന് വേണ്ടി ചോദിക്കുന്നത് എന്ത്? രാജത്വത്തെയും അവന് വേണ്ടി ചോദിക്കരുതോ? അവൻ എന്റെ ജ്യേഷ്ഠനല്ലോ; അവനും പുരോഹിതൻ അബ്യാഥാരിനും സെരൂയയുടെ മകൻ യോവാബിനും വേണ്ടി തന്നേ എന്ന് ഉത്തരം പറഞ്ഞു.
23 Then King Solomon vowed before the Lord, “May God punish me, really punish me, if what Adonijah has asked for doesn't cost him his life.
൨൩അദോനീയാവ് ഈ കാര്യം ചോദിച്ചത് തന്റെ ജീവനാശത്തിനായിട്ടല്ലെങ്കിൽ ദൈവം തക്കവണ്ണവും അധികവും എന്നോട് ചെയ്യട്ടെ;
24 So I vow, as the Lord lives, who affirmed me as king and placed me on the throne of my father David, making me the head of a dynasty as he promised, Adonijah shall be executed today.”
൨൪ആകയാൽ എന്നെ സ്ഥിരപ്പെടുത്തിയവനും എന്നെ എന്റെ അപ്പനായ ദാവീദിന്റെ സിംഹാസനത്തിൽ ഇരുത്തി തന്റെ വാഗ്ദാനപ്രകാരം എനിക്ക് ഒരു ഗൃഹം പണിതവനുമായ യഹോവയാണ, ഇന്ന് തന്നേ അദോനീയാവ് മരിക്കേണം” എന്ന് ശലോമോൻ രാജാവ് കല്പിച്ച് യഹോവയുടെ നാമത്തിൽ സത്യംചെയ്തു.
25 King Solomon sent Benaiah, son of Jehoiada, who carried out the king's orders and executed Adonijah.
൨൫പിന്നെ ശലോമോൻ രാജാവ് യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ചു; അവൻ അദോനിയാവിനെ വെട്ടിക്കൊന്നുകളഞ്ഞു.
26 In the case of Abiathar, the high priest, the king told him, “Go home and take care of your fields. You should be condemned to death, but I will not kill you right now because you carried the Ark of the Lord God ahead of my father David and went through all his hard times with him.”
൨൬അബ്യാഥാർപുരോഹിതനോട് രാജാവ്: “നീ അനാഥോത്തിലെ നിന്റെ ജന്മഭൂമിയിലേക്ക് പൊയ്ക്കൊൾക; നീ മരണയോഗ്യനാകുന്നു; എങ്കിലും നീ എന്റെ അപ്പനായ ദാവീദിന്റെ മുമ്പാകെ കർത്താവായ യഹോവയുടെ പെട്ടകം ചുമന്നതിനാലും എന്റെ അപ്പൻ അനുഭവിച്ച സകലകഷ്ടങ്ങളും നീയും കൂടി അനുഭവിച്ചതിനാലും ഞാൻ ഇന്ന് നിന്നെ കൊല്ലുന്നില്ല” എന്ന് പറഞ്ഞു.
27 So Solomon dismissed Abiathar from his position as priest of the Lord, and so fulfilled what the Lord had said at Shiloh regarding the descendants of Eli.
൨൭ഇങ്ങനെ യഹോവ ശീലോവിൽവെച്ച് ഏലിയുടെ കുടുംബത്തെക്കുറിച്ച് അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന് ശലോമോൻ അബ്യാഥാരിനെ യഹോവയുടെ പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.
28 When Joab heard the news he ran to the Lord's Tent and grabbed hold of the horns of the altar. (He had not supported Absalom's rebellion but he had supported Adonijah.)
൨൮ഈ വാർത്തകൾ യോവാബ് അറിഞ്ഞപ്പോൾ--യോവാബ് അബ്ശാലോമിന്റെ പക്ഷം ചേർന്നിരുന്നില്ലെങ്കിലും അദോനീയാവിന്റെ പക്ഷം ചേർന്നിരുന്നു--അവൻ യഹോവയുടെ കൂടാരത്തിൽ ഓടിച്ചെന്ന് യാഗപീഠത്തിന്റെ കൊമ്പുകളെ പിടിച്ചു.
29 When King Solomon was told that Joab was seeking sanctuary by the altar, he sent Benaiah, son of Jehoiada, to execute him.
൨൯യോവാബ് യഹോവയുടെ കൂടാരത്തിലേക്ക് ഓടിച്ചെന്ന് യാഗപീഠത്തിന്റെ അടുക്കൽ നില്ക്കുന്ന വിവരം ശലോമോൻ രാജാവ് അറിഞ്ഞ്. അപ്പോൾ ശലോമോൻ യെഹോയാദയുടെ മകൻ ബെനായാവിനെ അയച്ച്: “നീ ചെന്ന് അവനെ വെട്ടിക്കളക” എന്ന് കല്പിച്ചു.
30 Benaiah went to the Lord's Tent and told called to Joab, “The king orders you to come out!” “No! I'll die here!” Joab replied. Benaiah went back to the king and told him what Joab had said.
൩൦ബെനായാവ് യഹോവയുടെ കൂടാരത്തിൽ ചെന്ന്: “നീ പുറത്തുവരാൻ രാജാവ് കല്പിക്കുന്നു” എന്ന് അവനോട് പറഞ്ഞു. “ഇല്ല; ഞാൻ ഇവിടെ തന്നേ മരിക്കും” എന്ന് അവൻ മറുപടി പറഞ്ഞു. ബെനായാവ് ചെന്ന്: യോവാബ് തന്നോട് ഇപ്രകാരം പറയുന്നു എന്ന് രാജാവിനെ ബോധിപ്പിച്ചു.
31 “Do as he says,” the king told Benaiah. “Strike him down and bury him. In that way you will remove from me and my family the guilt of the innocent blood that Joab shed.
൩൧രാജാവ് അവനോട് കല്പിച്ചത് “അവൻ പറഞ്ഞതുപോലെ നീ ചെയ്ക; അവനെ വെട്ടിക്കൊന്നു കുഴിച്ചിടുക; യോവാബ് കാരണംകൂടാതെ ചിന്തിയ രക്തം നീ ഇങ്ങനെ എന്നിൽ നിന്നും എന്റെ പിതൃഭവനത്തിൽ നിന്നും നീക്കിക്കളക.
32 The Lord will pay him back for the blood he shed, for without my father David's knowledge, he killed two good men who were better than he was. With his sword he killed Abner, son of Ner, commander of Israel's army, and Amasa, son of Jether, commander of Judah's army.
൩൨അവന്റെ രക്തപാതകം യഹോവ അവന്റെ തലമേൽ തന്നേ വരുത്തും; യിസ്രായേലിന്റെ സേനാധിപതി നേരിന്റെ മകൻ അബ്നേർ, യെഹൂദയുടെ സേനാധിപതി യേഥെരിന്റെ മകൻ അമാസാ എന്നിങ്ങനെ തന്നെക്കാൾ നീതിയും സൽഗുണവുമുള്ള രണ്ടു പുരുഷന്മാരെ അവൻ എന്റെ അപ്പനായ ദാവീദിന്റെ അറിവ് കൂടാതെ വാൾകൊണ്ട് വെട്ടിക്കൊന്നുകളഞ്ഞുവല്ലോ.
33 May the responsibility for shedding their blood come back on Joab and his descendants forever; but may the Lord give peace and prosperity to David, his descendants, his family, and his dynasty forever.”
൩൩അവരുടെ രക്തം എന്നേക്കും യോവാബിന്റെയും അവന്റെ സന്തതിയുടെയും തലമേൽ ഇരിക്കും; ദാവീദിനും അവന്റെ സന്തതിക്കും ഗൃഹത്തിനും സിംഹാസനത്തിനും യഹോവയിങ്കൽനിന്ന് എന്നേക്കും സമാധാനം ഉണ്ടാകും.
34 So Benaiah son of Jehoiada returned and killed Joab. He was buried at his home in the wilderness.
൩൪അങ്ങനെ യെഹോയാദയുടെ മകൻ ബെനായാവ് ചെന്ന് അവനെ വെട്ടിക്കൊന്നു; മരുഭൂമിയിലെ അവന്റെ വീട്ടിൽ അവനെ അടക്കം ചെയ്തു.
35 The king appointed Benaiah, son of Jehoiada, to take over Joab's role as army commander, and replaced Abiathar with Zadok the priest.
൩൫രാജാവ് യോവാബിന് പകരം യെഹോയാദയുടെ മകൻ ബെനായാവിനെ സേനാധിപതിയാക്കി; അബ്യാഥാരിന്നു പകരം സാദോക് പുരോഹിതനെയും നിയമിച്ചു.
36 Then the king summoned Shimei and told him, “Go and build yourself a house in Jerusalem and stay there, but don't leave and go anywhere else.
൩൬പിന്നെ രാജാവ് ആളയച്ച് ശിമെയിയെ വരുത്തി അവനോട്: “നീ യെരൂശലേമിൽ നിനക്ക് ഒരു വീട് പണിത് പാർത്തുകൊൾക; അവിടെനിന്ന് മറ്റെങ്ങും പോകരുത്.
37 You should know for certain that the day you leave and cross the Kidron Valley you will die. Your death will be your own responsibility.”
൩൭യെരുശലേം വിട്ട് കിദ്രോൻതോട് കടക്കുന്ന നാളിൽ നീ മരിക്കേണ്ടിവരും എന്ന് തീർച്ചയായി അറിഞ്ഞുകൊൾക; നിന്റെ രക്തം നിന്റെ തലമേൽ തന്നേ ഇരിക്കും” എന്ന് കല്പിച്ചു.
38 “What Your Majesty says is fair,” Shimei replied. “Your servant will do as my lord the king has ordered.” Shimei lived in Jerusalem for a long time.
൩൮ശിമെയി രാജാവിനോട്: അങ്ങയുടെ വാക്ക് നല്ലത്; യജമാനനായ രാജാവ് കല്പിച്ചതുപോലെ അടിയൻ ചെയ്തുകൊള്ളാം എന്ന് പറഞ്ഞു. അങ്ങനെ ശിമെയി കുറെക്കാലം യെരൂശലേമിൽ പാർത്തു.
39 But three years later, two of Shimei's slaves escaped to Achish, son of Maacah, king of Gath. Shimei was told, “Look, your slaves are in Gath.”
൩൯മൂന്ന് സംവത്സരം കഴിഞ്ഞപ്പോൾ ശിമെയിയുടെ രണ്ട് അടിമകൾ മാഖയുടെ മകൻ ആഖീശ് എന്ന ഗത്ത് രാജാവിന്റെ അടുക്കൽ ഓടിപ്പോയി; തന്റെ അടിമകൾ ഗത്തിൽ ഉണ്ടെന്ന് ശിമെയിക്ക് അറിവുകിട്ടി.
40 So Shimei saddled up his donkey and went to Achish in Gath to look for his slaves. He found them and brought them back from Gath.
൪൦അപ്പോൾ ശിമെയി എഴുന്നേറ്റ് കഴുതെക്ക് കോപ്പിട്ട് പുറപ്പെട്ടു; അടിമകളെ അന്വേഷിപ്പാൻ ഗത്തിൽ ആഖീശിന്റെ അടുക്കൽ പോയി; അങ്ങനെ ശിമെയി ചെന്ന് അടിമകളെ ഗത്തിൽനിന്ന് കൊണ്ടുവന്നു.
41 Solomon was informed that Shimei had left Jerusalem to go to Gath, and had then returned.
൪൧ശിമെയി യെരൂശലേം വിട്ട് ഗത്തിൽ പോയി മടങ്ങിവന്നു എന്ന് ശലോമോന് അറിവ് കിട്ടി.
42 The king summoned Shimei and asked him, “Didn't I vow to you by the Lord, didn't I warn you that the day you left and went somewhere else that you should know for certain that you would die? Didn't you reply to me, ‘What Your Majesty says is fair; I'll do as you ordered’?
൪൨അപ്പോൾ രാജാവ് ആളയച്ച് ശിമെയിയെ വരുത്തി അവനോട്: “നീ പുറത്തിറങ്ങി എവിടെയെങ്കിലും പോകുന്ന നാളിൽ മരിക്കേണ്ടിവരുമെന്ന് തീർച്ചയായി അറിഞ്ഞുകൊൾക എന്ന് ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകി, നിന്നെക്കൊണ്ട് യഹോവയുടെ നാമത്തിൽ സത്യം ചെയ്യിക്കയും, ഞാൻ കേട്ട വാക്ക് നല്ലതെന്ന് നീ എന്നോട് പറകയും ചെയ്തില്ലയോ?
43 So why haven't you kept your vow to the Lord, and obeyed my orders?”
൪൩അങ്ങനെയിരിക്കെ നീ യഹോവയുടെ ആണയും ഞാൻ നിന്നോട് കല്പിച്ച കല്പനയും പ്രമാണിക്കാതെ ഇരുന്നത് എന്ത്” എന്ന് ചോദിച്ചു.
44 The king also told Shimei, “Deep down you know all the evil things you did to my father David. That's why the Lord will repay you for your evil.
൪൪പിന്നെ രാജാവ് ശിമെയിയോട്: “നീ എന്റെ അപ്പനായ ദാവീദിനോട് ചെയ്തതും നിനക്ക് ഓർമ്മയുള്ളതും ആയ ദോഷമൊക്കെയും നീ അറിയുന്നുവല്ലോ; യഹോവ നിന്റെ ദോഷം നിന്റെ തലമേൽ തന്നേ വരുത്തും.
45 But I, King Solomon, will be blessed and David's dynasty will be kept safe in the presence of the Lord forever.”
൪൫എന്നാൽ ശലോമോൻ രാജാവ് അനുഗ്രഹിക്കപ്പെട്ടവനും ദാവീദിന്റെ സിംഹാസനം യഹോവയുടെ മുമ്പാകെ എന്നേക്കും സ്ഥിരമായുമിരിക്കും എന്ന് പറഞ്ഞിട്ട്
46 The king ordered Benaiah, son of Jehoiada, to execute Shimei, so he went and killed Shimei. In this way Solomon's hold on the kingdom was made secure.
൪൬രാജാവ് യെഹോയാദയുടെ മകൻ ബെനായാവിനോട് കല്പിച്ചു; അവൻ ചെന്ന് അവനെ വെട്ടിക്കൊന്നു. അങ്ങനെ ശലോമോന്റെ രാജത്വം സ്ഥിരമായി.