< Psalms 9 >
1 Unto the end, for the hidden things of the Son. A psalm for David. I will give praise to thee, O Lord, with my whole heart: I will relate all thy wonders.
സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.” ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ പൂർണഹൃദയത്തോടെ, അങ്ങയെ സ്തുതിക്കും; അവിടത്തെ അത്ഭുതങ്ങളൊക്കെയും ഞാൻ വർണിക്കും.
2 I will be glad and rejoice in thee: I will sing to thy name, O thou most high.
ഞാൻ അങ്ങയിൽ ആനന്ദിച്ചുല്ലസിക്കും; അത്യുന്നതനേ, തിരുനാമത്തിനു ഞാൻ സ്തുതിപാടും.
3 When my enemy shall be turned back: they shall be weakened and perish before thy face.
എന്റെ ശത്രുക്കൾ പിന്തിരിഞ്ഞോടുന്നു; അവർ തിരുമുമ്പാകെ കാലിടറിവീണു നശിക്കുന്നു.
4 For thou hast maintained my judgment and my cause: thou hast sat on the throne, who judgest justice.
കാരണം അവിടന്ന് എനിക്കുവേണ്ടി ന്യായവും വ്യവഹാരവും നടത്തിയിരിക്കുന്നു, അവിടന്ന് സിംഹാസനസ്ഥനായി നീതിയോടെ ന്യായംവിധിക്കുന്നു.
5 Thou hast rebuked the Gentiles, and the wicked one hath perished: thou hast blotted out their name for ever and ever.
അവിടന്ന് ജനതകളെ ശകാരിക്കുകയും ദുഷ്ടരെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു; അവിടന്ന് അവരുടെ നാമം എന്നെന്നേക്കുമായി മായിച്ചുകളഞ്ഞിരിക്കുന്നു.
6 The swords of the enemy have failed unto the end: and their cities thou hast destroyed. Their memory hath perished with a noise.
അന്തമില്ലാത്ത അനർഥങ്ങൾനിമിത്തം ശത്രുക്കൾ തകർക്കപ്പെട്ടിരിക്കുന്നു, അവരുടെ നഗരങ്ങളെ അങ്ങ് ഉന്മൂലനംചെയ്തിരിക്കുന്നു; അവരുടെ ഓർമകൾപോലും മാഞ്ഞുപോയിരിക്കുന്നു.
7 But the Lord remaineth for ever. He hath prepared his throne in judgment:
യഹോവ എന്നേക്കും വാഴുന്നു; അവിടന്ന് ന്യായവിധിക്കായി തന്റെ സിംഹാസനം സ്ഥാപിച്ചിരിക്കുന്നു.
8 And he shall judge the world in equity, he shall judge the people in justice.
അവിടന്ന് ലോകത്തെ നീതിയോടെ ന്യായംവിധിക്കും; ജനതകളെ നേരോടെ ന്യായപാലനംചെയ്യും.
9 And the Lord is become a refuge for the poor: a helper in due time in tribulation.
യഹോവ പീഡിതർക്കൊരു അഭയസ്ഥാനം, ദുർഘടസമയങ്ങളിൽ ഉറപ്പുള്ള ഒരു കോട്ട.
10 And let them trust in thee who know thy name: for thou hast not forsaken them that seek thee, O Lord.
അവിടത്തെ നാമം അറിയുന്നവർ അങ്ങയിൽ ആശ്രയംവെക്കുന്നു, യഹോവേ, അവിടത്തെ അന്വേഷിക്കുന്നവരെ ഒരുനാളും അങ്ങ് ഉപേക്ഷിക്കുകയില്ലല്ലോ.
11 Sing ye to the Lord, who dwelleth in Sion: declare his ways among the Gentiles:
സീയോനിൽ വാഴുന്ന യഹോവയ്ക്കു സ്തുതിപാടുക; അവിടത്തെ പ്രവൃത്തികൾ ജനതകൾക്കിടയിൽ ഘോഷിക്കുക.
12 For requiring their blood he hath remembered the: he hath not forgotten the cry of the poor.
കാരണം, രക്തത്തിനു പ്രതികാരംചെയ്യുന്ന അവിടന്ന് പീഡിതരെ ഓർക്കുന്നു; അവരുടെ നിലവിളി അവിടന്ന് അവഗണിക്കുന്നതുമില്ല.
13 Have mercy on me, O Lord: see my humiliation which I suffer from my enemies.
യഹോവേ, എന്റെ ശത്രുക്കൾ എന്നെ ദ്രോഹിക്കുന്നത് എങ്ങനെയെന്ന് കാണണമേ! എന്നോട് കരുണതോന്നി, മരണകവാടത്തിൽനിന്ന് എന്നെ ഉദ്ധരിക്കണമേ,
14 Thou that liftest me up from the gates of death, that I may declare all thy praises in the gates of the daughter of Sion.
സീയോൻപുത്രിയുടെ കവാടത്തിൽ ഞാൻ അവിടത്തെ സ്തുതി ഘോഷിക്കും; ഞാൻ അങ്ങയുടെ രക്ഷയിൽ ആനന്ദിക്കും.
15 I will rejoice in thy salvation: the Gentiles have stuck fast in the destruction which they have prepared. Their foot hath been taken in the very snare which they hid.
രാഷ്ട്രങ്ങൾ അവർ കുഴിച്ച കുഴിയിൽത്തന്നെ വീണിരിക്കുന്നു; അവരുടെ കാൽപ്പാദങ്ങൾ അവർ വിരിച്ച വലയിൽത്തന്നെ കുടുങ്ങിയിരിക്കുന്നു.
16 The Lord shall be known when he executeth judgments: the sinner hath been caught in the works of his own hands.
യഹോവ അവിടത്തെ നീതിനിർവഹണത്തിൽ പ്രസിദ്ധനായിരിക്കുന്നു; ദുഷ്ടർ അവരുടെ കൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിപ്പോയിരിക്കുന്നു. തന്ത്രിനാദം. (സേലാ)
17 The wicked shall be turned into hell, all the nations that forget God. (Sheol )
ദുഷ്ടർ പാതാളത്തിലേക്കു തിരിയുന്നു, ദൈവത്തെ മറക്കുന്ന രാഷ്ട്രങ്ങളുടെ അന്ത്യവും അങ്ങനെതന്നെ. (Sheol )
18 For the poor man shall not be forgotten to the end: the patience of the poor shall not perish for ever.
എന്നാൽ ദരിദ്രർ എക്കാലവും വിസ്മരിക്കപ്പെടുകയില്ല; പീഡിതരുടെ പ്രത്യാശ എന്നേക്കും നശിച്ചുപോകുകയില്ല.
19 Arise, O Lord, let not man be strengthened: let the Gentiles be judged in thy sight.
യഹോവേ, എഴുന്നേൽക്കണമേ, മർത്യർ വിജയഭേരി മുഴക്കാതിരിക്കട്ടെ; ജനതകൾ തിരുമുമ്പാകെ ന്യായവിധിക്കു വിധേയരാകട്ടെ.
20 Appoint, O Lord, a lawgiver over them: that the Gentiles may know themselves to be but men.
യഹോവേ, ഭീതിയാൽ അവരെ തകർക്കണമേ, തങ്ങൾ വെറും മനുഷ്യരെന്ന് രാഷ്ട്രങ്ങൾ മനസ്സിലാക്കട്ടെ. (സേലാ)