< Psalms 66 >
1 Unto the end, a canticle of a psalm of the resurrection. Shout with joy to God, all the earth,
൧സംഗീതപ്രമാണിക്ക്; ഒരു ഗീതം; ഒരു സങ്കീർത്തനം. സർവ്വഭൂമിയും, ദൈവത്തെ ആഘോഷിക്കട്ടെ;
2 Sing ye a psalm to his name; give glory to his praise.
൨ദൈവനാമത്തിന്റെ മഹത്വം കീർത്തിക്കുവിൻ; അവിടുത്തെ സ്തുതി മഹത്വപൂർണമാക്കുവിൻ.
3 Say unto God, How terrible are thy works, O Lord! in the multitude of thy strength thy enemies shall lie to thee.
൩“അങ്ങയുടെ പ്രവൃത്തികൾ എത്ര ഭയങ്കരം; അങ്ങയുടെ ശക്തിയുടെ വലിപ്പത്താൽ ശത്രുക്കൾ അങ്ങേക്ക് കീഴടങ്ങും;
4 Let all the earth adore thee, and sing to thee: let it sing a psalm to thy name.
൪സർവ്വഭൂമിയും അങ്ങയെ നമസ്കരിച്ച് പാടും; അവർ തിരുനാമത്തിന് കീർത്തനം പാടും” എന്നിങ്ങനെ ദൈവത്തോട് പറയുവിൻ. (സേലാ)
5 Come and see the works of God; who is terrible in his counsels over the sons of men.
൫വന്ന് ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിൻ; ദൈവം മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയിൽ ഭയങ്കരൻ.
6 Who turneth the sea into dry land, in the river they shall pass on foot: there shall we rejoice in him.
൬കർത്താവ് സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവർ കാൽനടയായി നദി കടന്നുപോയി; അവിടെ നാം കർത്താവിൽ സന്തോഷിച്ചു.
7 Who by his power ruleth for ever: his eyes behold the nations; let not them that provoke him he exalted in themselves.
൭ദൈവം തന്റെ ശക്തിയാൽ എന്നേക്കും വാഴുന്നു; അവിടുത്തെ കണ്ണ് ജനതകളെ നോക്കുന്നു; മത്സരക്കാർ സ്വയം ഉയർത്തരുതേ. (സേലാ)
8 O bless our God, ye Gentiles: and make the voice of his praise to be heard.
൮വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിൻ; കർത്താവിന്റെ സ്തുതി ഉച്ചത്തിൽ കേൾപ്പിക്കുവിൻ.
9 Who hath set my soul to live: and hath not suffered my feet to be moved:
൯അവിടുന്ന് നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികൾ വഴുതുവാൻ സമ്മതിക്കുന്നതുമില്ല.
10 For thou, O God, hast proved us: thou hast tried us by fire, as silver is tried.
൧൦ദൈവമേ, അങ്ങ് ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കും പോലെ അങ്ങ് ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
11 Thou hast brought us into a net, thou hast laid afflictions on our back:
൧൧അങ്ങ് ഞങ്ങളെ വലയിൽ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്ത് ഒരു വലിയ ഭാരം വച്ചിരിക്കുന്നു.
12 Thou hast set men over our heads. We have passed through tire and water, and thou hast brought us out into a refreshment.
൧൨അങ്ങ് മനുഷ്യരെ ഞങ്ങളുടെ തലമേൽ കയറി ഓടിക്കുമാറാക്കി; ഞങ്ങൾ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും അങ്ങ് ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
13 I will go into thy house with burnt offerings: I will pay thee my vows,
൧൩ഞാൻ ഹോമയാഗങ്ങളുമായി അങ്ങയുടെ ആലയത്തിലേക്ക് വരും; അങ്ങേക്കുള്ള എന്റെ നേർച്ചകളെ ഞാൻ കഴിക്കും.
14 Which my lips have uttered, And my mouth hath spoken, when I was in trouble.
൧൪ഞാൻ കഷ്ടത്തിൽ ആയിരുന്നപ്പോൾ അവ എന്റെ അധരങ്ങളാൽ ഉച്ചരിച്ചു, എന്റെ വായാൽ നേർന്നു.
15 I will offer up to thee holocausts full of marrow, with burnt offerings of rams: I will offer to thee bullocks with goats.
൧൫ഞാൻ ആട്ടുകൊറ്റന്മാരുടെ സൗരഭ്യവാസനയോടു കൂടി തടിച്ച മൃഗങ്ങളെ അങ്ങേക്ക് ഹോമയാഗം കഴിക്കും; ഞാൻ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അർപ്പിക്കും. (സേലാ)
16 Come and hear, all ye that fear God, and I will tell you what great things he hath done for my soul.
൧൬സകലഭക്തന്മാരുമേ, വന്ന് കേൾക്കുവിൻ; അവൻ എന്റെ പ്രാണനുവേണ്ടി ചെയ്തത് ഞാൻ വിവരിക്കാം.
17 I cried to him with my mouth: and I extolled him with my tongue.
൧൭ഞാൻ എന്റെ അധരം കൊണ്ട് കർത്താവിനോട് നിലവിളിച്ചു; എന്റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു.
18 If I have looked at iniquity in my heart, the Lord will not hear me.
൧൮ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കുകയില്ലായിരുന്നു.
19 Therefore hath God heard me, and hath attended to the voice of my supplication.
൧൯എന്നാൽ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാർത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
20 Blessed be God, who hath not turned away my prayer, nor his mercy from me.
൨൦എന്റെ പ്രാർത്ഥന തള്ളിക്കളയാതെയും തന്റെ ദയ എന്നിൽനിന്ന് എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.