< Job 17 >

1 My spirit shall be wasted, my days shall be shortened, and only the grave remaineth for me.
എന്റെ ശ്വാസം ക്ഷയിച്ചു, എന്റെ ആയുസ്സ് തീർന്നുപോകുന്നു; ശവക്കുഴി എനിക്കായി ഒരുങ്ങിയിരിക്കുന്നു.
2 I have not sinned, and my eye abideth in bitterness.
എന്റെ അരികിൽ പരിഹാസമേയുള്ളു; എന്റെ കണ്ണ് അവരുടെ പ്രകോപനം കണ്ടു കൊണ്ടിരിക്കുന്നു.
3 Deliver me O Lord, and set me beside thee, and let any man’s hand fight against me.
അവിടുന്ന് പണയംകൊടുത്ത് എനിയ്ക്ക് ജാമ്യമാകേണമേ; എന്നെ സഹായിക്കുവാൻ മറ്റാരുള്ളു?
4 Thou hast set their heart far from understanding, therefore they shall not be exalted.
ബുദ്ധി തോന്നാത്തവണ്ണം അവിടുന്ന് അവരുടെ ഹൃദയം അടച്ചുകളഞ്ഞു; അതുനിമിത്തം അവിടുന്ന് അവരെ ഉയർത്തുകയില്ല.
5 He promiseth a prey to his companions, and the eyes of his children shall fail.
ഒരാൾ സ്നേഹിതന്മാരെ കവർച്ചയ്ക്കു വേണ്ടി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണ് മങ്ങിപ്പോകും.
6 He hath made me as it were a byword of the people, and I am an example before them.
അവിടുന്ന് എന്നെ ജനങ്ങൾക്ക് പഴഞ്ചൊല്ലാക്കിത്തീർത്തു; ഞാൻ മുഖത്ത് തുപ്പേല്‍ക്കുന്നവനായിത്തീർന്നു.
7 My eye is dim through indignation, and my limbs are brought as it were to nothing.
ദുഃഖം കാരണം എന്റെ കണ്ണ് മങ്ങിയിരിക്കുന്നു; എന്റെ അവയവങ്ങൾ എല്ലാം നിഴൽപോലെ തന്നെ.
8 The just shall be astonished at this, and the innocent shall be raised up against the hypocrite.
നേരുള്ളവർ അത് കണ്ട് ഭ്രമിച്ചുപോകും; നിഷ്കളങ്കൻ അഭക്തന്റെ നേരെ ക്ഷോഭിക്കും.
9 And the just man shall hold on his way, and he that hath clean hands shall be stronger and stronger.
നീതിമാനോ തന്റെ വഴി തന്നെ പിന്തുടരും; കൈവെടിപ്പുള്ളവൻ മേല്ക്കുമേൽ ബലം പ്രാപിക്കും.
10 Wherefore be you all converted, and come, and I shall not find among you any wise man.
൧൦എന്നാൽ നിങ്ങൾ എല്ലാവരും മടങ്ങിവരുവിൻ; ഞാൻ നിങ്ങളിൽ ഒരു ജ്ഞാനിയെയും കാണുന്നില്ല.
11 My days have passed away, my thoughts are dissipated, tormenting my heart.
൧൧എന്റെ നാളുകൾ കഴിഞ്ഞുപോയി; എന്റെ ഉദ്ദേശ്യങ്ങൾക്ക്, എന്റെ ഹൃദയത്തിലെ നിരൂപണങ്ങൾക്ക് തകർച്ച സംഭവിച്ചു.
12 They have turned night into day, and after darkness I hope for light again.
൧൨അവർ രാത്രിയെ പകലാക്കുന്നു; വെളിച്ചം ഇരുട്ടിനോട് അടുത്തിരിക്കുന്നു.
13 If I wait hell is my house, and I have made my bed in darkness. (Sheol h7585)
൧൩ഞാനോ പാതാളത്തെ എന്റെ വീടായി പ്രതീക്ഷിക്കുന്നു; ഇരുട്ടിൽ ഞാൻ എന്റെ കിടക്ക വിരിച്ചിരിക്കുന്നു. (Sheol h7585)
14 If I have said to rottenness: Thou art my father; to worms, my mother and my sister.
൧൪ഞാൻ ദ്രവത്വത്തോട്: നീ എന്റെ അപ്പൻ എന്നും പുഴുവിനോട്: നീ എന്റെ അമ്മയും സഹോദരിയും എന്നും പറഞ്ഞിരിക്കുന്നു.
15 Where is now then my expectation, and who considereth my patience?
൧൫അങ്ങനെയിരിക്കെ എന്റെ പ്രത്യാശ എവിടെ? ആര് എന്റെ പ്രത്യാശയെ കാണും?
16 All that I have shall go down into the deepest pit: thinkest thou that there at least I shall have rest? (Sheol h7585)
൧൬അത് പാതാളത്തിന്റെ വാതിലുകൾ വരെ ഇറങ്ങിപ്പോകുമോ? പൊടിയിലേക്ക് അത് ഇറങ്ങിവരുമോ?” (Sheol h7585)

< Job 17 >