< Isaiah 62 >
1 For Sion’s sake I will not hold my peace, and for the sake of Jerusalem, I will not rest till her just one come forth as brightness, and her saviour be lighted as a lamp.
൧സീയോനെപ്രതി ഞാൻ മിണ്ടാതെ ഇരിക്കുകയില്ല, യെരൂശലേമിനെപ്രതി ഞാൻ അടങ്ങിയിരിക്കുകയുമില്ല; അതിന്റെ നീതി പ്രകാശംപോലെയും അതിന്റെ രക്ഷ, കത്തുന്ന വിളക്കുപോലെയും വിളങ്ങിവരുവോളം തന്നെ.
2 And the Gentiles shall see thy just one, and all kings thy glorious one: and thou shalt be called by a new name, which the mouth of the Lord shall name.
൨ജാതികൾ നിന്റെ നീതിയെയും സകലരാജാക്കന്മാരും നിന്റെ മഹത്ത്വത്തെയും കാണും; യഹോവയുടെ വായ് കല്പിക്കുന്ന പുതിയ പേര് നിനക്ക് വിളിക്കപ്പെടും.
3 And thou shalt be a crown of glory in the hand of the Lord, and a royal diadem in the hand of thy God.
൩യഹോവയുടെ കയ്യിൽ നീ ഭംഗിയുള്ള കിരീടവും നിന്റെ ദൈവത്തിന്റെ കയ്യിൽ രാജമുടിയും ആയിരിക്കും.
4 Thou shalt no more be called Forsaken: and thy land shall no more be called Desolate: but thou shalt be called My pleasure in her, and thy land inhabited. Because the Lord hath been well pleased with thee: and thy land shall be inhabited.
൪നിന്നെ ഇനി അസൂബാ എന്നു വിളിക്കുകയില്ല; നിന്റെ ദേശത്തെ ശെമാമാ എന്നു പറയുകയുമില്ല; നിനക്ക് ഹെഫ്സീബാ എന്നും നിന്റെ ദേശത്തിന് ബെയൂലാ എന്നും പേര് ആകും; യഹോവയ്ക്കു നിന്നോട് പ്രിയമുണ്ടല്ലോ; നിന്റെ ദേശത്തിന് വിവാഹം കഴിയും.
5 For the young man shall dwell with the virgin, and thy children shall dwell in thee. And the bridegroom shall rejoice over the bride, and thy God shall rejoice over thee.
൫യൗവനക്കാരൻ കന്യകയെ വിവാഹം ചെയ്യുന്നതുപോലെ നിന്റെ പുത്രന്മാർ നിന്നെ വിവാഹം ചെയ്യും; മണവാളൻ മണവാട്ടിയിൽ സന്തോഷിക്കുന്നതുപോലെ നിന്റെ ദൈവം നിന്നിൽ സന്തോഷിക്കും.
6 Upon thy wails, O Jerusalem, I have appointed watchmen all the day, and all the night, they shall never hold their peace. You that are mindful of the Lord, hold not your peace,
൬യെരൂശലേമേ, ഞാൻ നിന്റെ മതിലുകളിന്മേൽ കാവല്ക്കാരെ ആക്കിയിരിക്കുന്നു; അവർ രാവോ പകലോ ഒരിക്കലും മിണ്ടാതെയിരിക്കുകയില്ല; യഹോവയെ ഓർമിപ്പിക്കുന്നവരേ, നിങ്ങൾ സ്വസ്ഥമായിരിക്കരുത്.
7 And give him no silence till he establish, and till he make Jerusalem a praise in the earth.
൭അവിടുന്ന് യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തുവോളവും ഭൂമിയിൽ അതിനെ പ്രശംസാവിഷയമാക്കുവോളവും അവിടുത്തേക്കു സ്വസ്ഥത കൊടുക്കുകയുമരുത്.
8 The Lord hath sworn by his right hand, and by the arm of his strength: Surely I will no more give thy corn to be meat for thy enemies: and the sons of the strangers shall not drink thy wine, for which thou hast laboured.
൮“ഇനി ഞാൻ നിന്റെ ധാന്യം നിന്റെ ശത്രുക്കൾക്കു ആഹാരമായി കൊടുക്കുകയില്ല; നീ അദ്ധ്വാനിച്ചുണ്ടാക്കിയ വീഞ്ഞ് അന്യജാതിക്കാർ കുടിച്ചുകളയുകയുമില്ല” എന്നു യഹോവ തന്റെ വലംകൈയും തന്റെ ബലമുള്ള ഭുജവും തൊട്ടു സത്യം ചെയ്തിരിക്കുന്നു.
9 For they that gather it, shall eat it, and shall praise the Lord: and they that bring it together, shall drink it in my holy courts.
൯“അതിനെ ശേഖരിച്ചവർതന്നെ അത് ഭക്ഷിച്ചു യഹോവയെ സ്തുതിക്കും; അതിനെ സംഭരിച്ചവർ തന്നെ എന്റെ വിശുദ്ധപ്രാകാരങ്ങളിൽവച്ച് അത് പാനംചെയ്യും”.
10 Go through, go through the gates, prepare the way for the people, make the road plain, pick out the stones, and lift up the standard to the people.
൧൦കടക്കുവിൻ; വാതിലുകളിൽകൂടി കടക്കുവിൻ; ജനത്തിനു വഴി ഒരുക്കുവിൻ; നികത്തുവിൻ; പ്രധാനപാത നികത്തുവിൻ; കല്ല് പെറുക്കിക്കളയുവിൻ; ജനതകൾക്കായിട്ട് ഒരു കൊടി ഉയർത്തുവിൻ.
11 Behold the Lord hath made it to be heard in the ends of the earth, tell the daughter of Sion: Behold thy Saviour cometh: behold his reward is with him, and his work before him.
൧൧“‘ഇതാ, നിന്റെ രക്ഷ വരുന്നു; കൂലി അവന്റെ പക്കലും പ്രതിഫലം അവന്റെ കൈയിലും ഉണ്ട്’ എന്നു സീയോൻ പുത്രിയോട് പറയുവിൻ” എന്നിങ്ങനെ യഹോവ ഭൂമിയുടെ അറുതിയോളം ഘോഷിപ്പിച്ചിരിക്കുന്നു.
12 And they shall call them, The holy people, the redeemed of the Lord. But thou shalt be called: A city sought after, and not forsaken.
൧൨അവർ അവരെ വിശുദ്ധജനമെന്നും യഹോവയുടെ വിമുക്തന്മാആരെന്നും വിളിക്കും; നിനക്കോ അന്വേഷിക്കപ്പെട്ടവൾ എന്നും ഉപേക്ഷിക്കപ്പെടാത്ത നഗരം എന്നും പേര് ആകും.