< Isaiah 60 >

1 Arise, be enlightened, O Jerusalem: for thy light is come, and the glory of the Lord is risen upon thee.
“എഴുന്നേറ്റു പ്രകാശിക്കുക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേൽ ഉദിച്ചിരിക്കുന്നു.
2 For behold darkness shall cover the earth, and a mist the people: but the Lord shall arise upon thee, and his glory shall be seen upon thee.
അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവിടുത്തെ തേജസ്സും നിന്റെമേൽ പ്രത്യക്ഷമാകും.
3 And the Gentiles shall walk in thy light, and kings in the brightness of thy rising.
ജാതികൾ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്മാർ നിന്റെ ഉദയശോഭയിലേക്കും വരും.
4 Lift up thy eyes round about, and see: all these are gathered together, they are come to thee: thy sons shall come from afar, and thy daughters shall rise up at thy side.
നീ തലപൊക്കി ചുറ്റും നോക്കുക; അവർ എല്ലാവരും ഒന്നിച്ചുകൂടി നിന്റെ അടുക്കൽ വരുന്നു; നിന്റെ പുത്രന്മാർ ദൂരത്തുനിന്ന് വരും; നിന്റെ പുത്രിമാരെ എളിയിൽ വഹിച്ചുകൊണ്ടു വരും.
5 Then shalt thou see, and abound, and thy heart shall wonder and be enlarged, when the multitude of the sea shall be converted to thee, the. strength of the Gentiles shall come to thee.
അപ്പോൾ നീ കണ്ടു ശോഭിക്കും; നിന്റെ ഹൃദയം പിടച്ചു വികസിക്കും; സമുദ്രത്തിന്റെ ധനം നിന്റെ അടുക്കൽ ചേരും; ജാതികളുടെ സമ്പത്ത് നിന്റെ അടുക്കൽ വരും.
6 The multitude of camels shall cover thee, the dromedaries of Madian and Epha: all they from Saba shall come, bringing gold and frankincense: and shewing forth praise to the Lord.
ഒട്ടകങ്ങളുടെ കൂട്ടവും മിദ്യാനിലെയും ഏഫയിലെയും ചിറ്റൊട്ടകങ്ങളും നിന്നെ മൂടും; ശേബയിൽ നിന്ന് അവർ എല്ലാവരും വരും; പൊന്നും കുന്തുരുക്കവും അവർ കൊണ്ടുവന്നു യഹോവയുടെ സ്തുതിയെ ഘോഷിക്കും.
7 All the flocks of Cedar shall be gathered together unto thee, the rams of Nabaioth shall minister to thee: they shall be offered upon my acceptable altar, and I will glorify the house of my majesty.
കേദാരിലെ ആടുകൾ എല്ലാം നിന്റെ അടുക്കൽ ഒന്നിച്ചുകൂടും; നെബായോത്തിലെ മുട്ടാടുകൾ നിനക്ക് ശുശ്രൂഷ ചെയ്യും; അവ പ്രസാദമുള്ള യാഗമായി എന്റെ പീഠത്തിന്മേൽ വരും; അങ്ങനെ ഞാൻ എന്റെ മഹത്ത്വമുള്ള ആലയത്തെ മഹത്ത്വപ്പെടുത്തും
8 Who are these, that fly as clouds, and as doves to their windows?
മേഘംപോലെയും അവരുടെ കിളിവാതിലുകളിലേക്കു പ്രാവുകളെപ്പോലെയും പറന്നുവരുന്ന ഇവർ ആര്?
9 For, the islands wait for me, and the ships of the sea in the beginning: that I may bring thy sons from afar: their silver, and their gold with them, to the name of the Lord thy God, and to the Holy One of Israel, because he hath glorified thee.
ദൂരത്തുനിന്ന് നിന്റെ മക്കളെ അവരുടെ പൊന്നും വെള്ളിയുമായി നിന്റെ ദൈവമായ യഹോവയുടെ നാമത്തിനും അവിടുന്ന് നിന്നെ മഹത്ത്വപ്പെടുത്തിയിരിക്കുകകൊണ്ടു യിസ്രായേലിന്റെ പരിശുദ്ധ ദൈവത്തിനും കൊണ്ടുവരേണ്ടതിനു ദ്വീപുവാസികളും തർശീശ് കപ്പലുകൾ ഒന്നാമതായും എനിക്കായി കാത്തിരിക്കുന്നു.
10 And the children of strangers shall build up thy walls, and their kings shall minister to thee: for in my wrath have I struck thee, and in my reconciliation have I had mercy upon thee.
൧൦അന്യജാതിക്കാർ നിന്റെ മതിലുകളെ പണിയും; അവരുടെ രാജാക്കന്മാർ നിനക്ക് ശുശ്രൂഷ ചെയ്യും; എന്റെ ക്രോധത്തിൽ ഞാൻ നിന്നെ അടിച്ചു; എങ്കിലും എന്റെ പ്രീതിയിൽ എനിക്ക് നിന്നോട് കരുണ തോന്നും.
11 And thy gates shall be open continually: they shall not be shut day nor night, that the strength of the Gentiles may be brought to thee, and their kings may be brought.
൧൧ജാതികളുടെ സമ്പത്തും യാത്രാസംഘത്തിൽ അവരുടെ രാജാക്കന്മാരെയും നിന്റെ അടുക്കൽ കൊണ്ടുവരേണ്ടതിനു നിന്റെ വാതിലുകൾ രാവും പകലും അടക്കപ്പെടാതെ എല്ലായ്പോഴും തുറന്നിരിക്കും.
12 For the nation and the kingdom that will not serve thee, shall perish: and the Gentiles shall be wasted with desolation.
൧൨നിന്നെ സേവിക്കാത്ത ജനതയും രാജ്യവും നശിച്ചുപോകും; ആ ജനതകൾ അശേഷം ശൂന്യമായിപ്പോകും.
13 The glory of Libanus shall come to thee, the Ar tree, and the box tree, and the pine tree together, to beautify the place of my sanctuary: and I will glorify the place of my feet.
൧൩എന്റെ വിശുദ്ധമന്ദിരമുള്ള സ്ഥലത്തിനു ഭംഗിവരുത്തുവാനായി ലെബാനോന്റെ മഹത്ത്വവും സരളവൃക്ഷവും പയിനും പുന്നയും ഒരുപോലെ നിന്റെ അടുക്കൽ വരും; അങ്ങനെ ഞാൻ എന്റെ പാദസ്ഥാനത്തെ മഹത്ത്വീകരിക്കും.
14 And the children of them that afflict thee, shall come bowing down to thee, and all that slandered thee shall worship the steps of thy feet, and shall call thee the city of the Lord, the Sion of the Holy One of Israel.
൧൪നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടു വരും; നിന്നെ നിന്ദിച്ചവരെല്ലാം നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.
15 Because thou wast forsaken, and hated, and there was none that passed through thee, I will make thee to be an everlasting glory, a joy unto generation and generation:
൧൫ആരും കടന്നുപോകാത്തവിധം നീ നിർജ്ജനവും ദ്വേഷവിഷയവും ആയിരുന്നതിനു പകരം ഞാൻ നിന്നെ നിത്യമാഹാത്മ്യവും തലമുറതലമുറയായുള്ള ആനന്ദവും ആക്കിത്തീർക്കും.
16 And thou shalt suck the milk of the Gentiles, and thou shalt be nursed with the breasts of kings: and thou shalt know that I am the Lord thy Saviour, and thy Redeemer, the Mighty One of Jacob.
൧൬നീ ജാതികളുടെ പാല് കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടെടുപ്പുകാരൻ എന്നും നീ അറിയും.
17 For brass I will bring gold, and for iron I will bring silver: and for wood brass, and for stones iron: and I will make thy visitation peace, and thy overseers justice.
൧൭ഞാൻ താമ്രത്തിനു പകരം സ്വർണ്ണം വരുത്തും; ഇരിമ്പിനു പകരം വെള്ളിയും മരത്തിനു പകരം താമ്രവും കല്ലിനു പകരം ഇരിമ്പും വരുത്തും; ഞാൻ സമാധാനത്തെ നിനക്ക് നായകന്മാരും നീതിയെ നിനക്ക് അധിപതിമാരും ആക്കും.
18 Iniquity shall no more be heard in thy land, wasting nor destruction in thy borders, and salvation shall possess thy walls, and praise thy gates.
൧൮ഇനി നിന്റെ ദേശത്തു അക്രമവും നിന്റെ അതിരിനകത്തു ശൂന്യവും നാശവും കേൾക്കുകയില്ല; നിന്റെ മതിലുകൾക്കു രക്ഷ എന്നും നിന്റെ വാതിലുകൾക്കു സ്തുതി എന്നും നീ പേര് പറയും.
19 Thou shalt no more have the sun for thy light by day, neither shall the brightness of the moon enlighten thee: but the Lord shall be unto thee for an everlasting light, and thy God for thy glory.
൧൯ഇനി പകൽനേരത്ത് നിന്റെ വെളിച്ചം സൂര്യനല്ല; നിനക്ക് നിലാവെട്ടം തരുന്നത് ചന്ദ്രനുമല്ല; യഹോവ നിനക്ക് നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു.
20 Thy sun shall go down no more, and thy moon shall not decrease: for the Lord shall be unto thee for an everlasting light, and the days of thy mourning shall be ended.
൨൦നിന്റെ സൂര്യൻ ഇനി അസ്തമിക്കുകയില്ല; നിന്റെ ചന്ദ്രൻ മറഞ്ഞുപോവുകയുമില്ല; യഹോവ നിന്റെ നിത്യപ്രകാശമായിരിക്കും; നിന്റെ ദുഃഖകാലം തീർന്നുപോകും.
21 And thy people shall be all just, they shall inherit the land for ever, the branch of my planting, the work of my hand to glorify me.
൨൧നിന്റെ ജനമെല്ലാം നീതിമാന്മാരാകും; ഞാൻ മഹത്ത്വപ്പെടേണ്ടതിനു എന്റെ നടുതലയുടെ മുളയും എന്റെ കൈകളുടെ പ്രവൃത്തിയും ആയിട്ട് അവർ ദേശത്തെ സദാകാലത്തേക്കും കൈവശമാക്കും.
22 The least shall become a thousand, and a little one a most strong nation: I the Lord will suddenly do this thing in its time.
൨൨കുറഞ്ഞവൻ ആയിരവും ചെറിയവൻ മഹാജനതയും ആയിത്തീരും; യഹോവയായ ഞാൻ തക്കസമയത്ത് അതിനെ വേഗത്തിൽ നിവർത്തിക്കും”.

< Isaiah 60 >