< 1 Chronicles 25 >

1 Moreover David and the chief. officers of the army separated for the ministry the sons of Asaph, and of Heman, and of Idithun: to prophesy with harps, and with psalteries, and with cymbals according to their number serving in their appointed office.
ദാവീദ് തന്റെ സൈന്യാധിപന്മാരുമായി കൂടിയാലോചിച്ച് ആസാഫിന്റെയും ഹേമാന്റെയും യെദൂഥൂന്റെയും പുത്രന്മാരിൽ ചിലരെ പ്രവചനശുശ്രൂഷയ്ക്കായി വേർതിരിച്ചു. വീണ, കിന്നരം, ഇലത്താളം ഇവയുടെ അകമ്പടിയോടുകൂടി അവർ ഈ ശുശ്രൂഷ നിർവഹിക്കണമായിരുന്നു. ഈ ശുശ്രൂഷ നിർവഹിച്ച ആളുകളുടെ പേരുവിവരം ഇപ്രകാരമാണ്:
2 Of the sons of Asaph: Zacchur, and Joseph, and Nathania, and Asarela, sons of Asaph: under the hand of Asaph prophesying near the king.
ആസാഫിന്റെ പുത്രന്മാരിൽനിന്ന്: സക്കൂർ, യോസേഫ്, നെഥന്യാവ്, അശരേലാ, ഇവർ ആസാഫിന്റെ നിർദേശമനുസരിച്ച് രാജാവിന്റെ മേൽനോട്ടത്തിൽ പ്രവചനശുശ്രൂഷ ചെയ്തിരുന്നു.
3 And of Idithun: the sons of Idithun, Godolias, Serf, Jeseias, and Hasabias, and Mathathias, six, under the hand of their father Idithun, who prophesied with a harp to give thanks and to praise the Lord.
യെദൂഥൂനുവേണ്ടി അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്: ഗെദല്യാവ്, സെരി, യെശയ്യാവ്, ശിമെയി, ഹശബ്യാവ്, മത്ഥിഥ്യാവ്—ആകെ ആറുപേർ. ഇവർ പ്രവചിച്ചത് തങ്ങളുടെ പിതാവായ യെദൂഥൂന്റെ മേൽനോട്ടത്തിലായിരുന്നു. കിന്നരംമീട്ടി യഹോവയ്ക്കു നന്ദിയും സ്തുതിയും അർപ്പിച്ചുകൊണ്ടായിരുന്നു അവർ ശുശ്രൂഷ നിറവേറ്റിയിരുന്നത്.
4 Of Heman also: the sons of Heman, Bocciau, Mathaniau, Oziel, Subuel, and Jerimoth, Hananias, Hanani, Eliatha, Geddelthi, and Romemthiezer, and Jesbacassa, Mellothi, Othir, Mahazioth:
ഹേമാനുവേണ്ടി, അദ്ദേഹത്തിന്റെ പുത്രന്മാരിൽനിന്ന്: ബുക്കിയാവ്, മത്ഥന്യാവ്, ഉസ്സീയേൽ, ശെബൂവേൽ, യെരീമോത്ത്, ഹനന്യാവ്, ഹനാനി, എലീയാഥാ, ഗിദ്ദൽതി, രോമംതി-ഏസെർ, യോശ്ബെക്കാശാ, മല്ലോഥി, ഹോഥീർ, മഹസീയോത്ത്
5 All these were the sons of Heman the seer of the king in the words of God, to lift up the horn: and God gave to Heman fourteen sons and three daughters.
ഇവരെല്ലാം രാജാവിന്റെ ദർശകനായ ഹേമാന്റെ പുത്രന്മാരായിരുന്നു. ഹേമാനെ ഉന്നതനാക്കുമെന്ന് ദൈവം നൽകിയ വാഗ്ദാനത്തിന്റെ ഫലമായി അവനു നൽകപ്പെട്ടവരായിരുന്നു ഇവർ. ദൈവം ഹേമാന് പതിന്നാലു പുത്രന്മാരെയും മൂന്നു പുത്രിമാരെയും പ്രദാനംചെയ്തു.
6 All these under their father’s hand were distributed to sing in the temple of the Lord, with cymbals, and psalteries and harps, for the service of the house of the Lord near the king: to wit, Asaph, and Idithun, and Heman.
ഈ മൂന്നു ഗണത്തിലുംപെട്ട ഇവരെല്ലാം യഹോവയുടെ ആലയത്തിൽ ഇലത്താളങ്ങളും വീണയും കിന്നരവും ഉപയോഗിച്ച് ദൈവത്തിന്റെ മന്ദിരത്തിൽ നടക്കുന്ന ശുശ്രൂഷയ്ക്കുവേണ്ടതായ സംഗീതം പകർന്നു. ഇവരെല്ലാം താന്താങ്ങളുടെ പിതാക്കന്മാരുടെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചത്. ആസാഫും യെദൂഥൂനും ഹേമാനും രാജാവിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവർത്തിച്ചിരുന്നത്.
7 And the number of them with their brethren, that taught the song of the Lord, all the teachers, were two hundred and eighty-eight,
അവരെല്ലാവരും തങ്ങളുടെ ബന്ധുജനങ്ങളോടു ചേർന്ന് യഹോവയ്ക്കു സംഗീതം ആലപിക്കുന്നതിൽ തഴക്കംവന്നവരും വിദഗ്ദ്ധരും ആയിരുന്നു. അവരുടെ എണ്ണം ആകെ 288 ആയിരുന്നു.
8 And they cast lots by their courses, the elder equally with the younger, the learned and the unlearned together.
ചെറുപ്പക്കാരും മുതിർന്നവരും അധ്യാപകരും അധ്യേതാക്കളും ഒരുപോലെ നറുക്കിട്ട് താന്താങ്ങളുടെ ശുശ്രൂഷ നിശ്ചയിച്ചു.
9 And the first lot came forth to Joseph, who was of Asaph. The second to Godolias, to him and his sons, and his brethren twelve.
ആസാഫിനുവേണ്ടിയുള്ള ആദ്യത്തെ നറുക്ക് യോസേഫിനു വീണു. അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ രണ്ടാമത്തേത് ഗെദല്യാവിന് വീണു. അദ്ദേഹവും ബന്ധുക്കളും പുത്രന്മാരുംകൂടി പന്ത്രണ്ടുപേർ
10 The third to Zachur, to his sons and his brethren twelve.
മൂന്നാമത്തേത് സക്കൂറിനു വീണു. അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
11 The fourth to Isari, to his sons and his brethren twelve.
നാലാമത്തേത് യിസ്രിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
12 The fifth to Nathania, to his sons and his brethren twelve.
അഞ്ചാമത്തേത് നെഥന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
13 The sixth to Bocciau, to his sons and his brethren twelve.
ആറാമത്തേത് ബുക്കിയാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
14 The seventh to Isreela, to his sons and his brethren twelve.
ഏഴാമത്തേത് യെശരേലെക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
15 The eighth to Jesaia, to his sons and his brethren twelve.
എട്ടാമത്തേത് യെശയ്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
16 The ninth to Mathanaias, to his sons and his brethren twelve.
ഒൻപതാമത്തേത് മത്ഥന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
17 The tenth to Semeias, to his sons and his brethren twelve.
പത്താമത്തേത് ശിമെയിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
18 The eleventh to Azareel, to his sons and his brethren twelve.
പതിനൊന്നാമത്തേത് അസരെയേലിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
19 The twelfth to Hasabia, to his sons and his brethren twelve.
പന്ത്രണ്ടാമത്തേത് ഹശബ്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
20 The thirteenth to Subael, to his sons and his brethren twelve.
പതിമ്മൂന്നാമത്തേത് ശൂബായേലിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
21 The fourteenth to Mathathias, to his sons and his brethren twelve.
പതിന്നാലാമത്തേത് മത്ഥിഥ്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
22 The fifteenth to Jerimoth, to his sons and his brethren twelve.
പതിനഞ്ചാമത്തേത് യെരേമോത്തിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
23 The sixteenth to Hananias, to his sons and his brethren twelve.
പതിനാറാമത്തേത് ഹനന്യാവിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
24 The seventeenth to Jesbacassa, to his sons and his brethren twelve.
പതിനേഴാമത്തേത് യോശ്ബെക്കാശയ്ക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
25 The eighteenth to Hanani, to his sons and his brethren twelve.
പതിനെട്ടാമത്തേത് ഹനാനിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
26 The nineteenth to Mellothi, to his sons and his brethren twelve.
പത്തൊൻപതാമത്തേത് മല്ലോഥിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
27 The twentieth to Eliatha, to his sons and his brethren twelve.
ഇരുപതാമത്തേത് എലീയാഥെക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
28 The one and twentieth to Othir, to his sons and his brethren twelve.
ഇരുപത്തൊന്നാമത്തേത് ഹോഥീരിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
29 The two and twentieth to Geddelthi, to his sons and his brethren twelve.
ഇരുപത്തിരണ്ടാമത്തേത് ഗിദ്ദൽതിക്ക്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
30 The three and twentieth to Mahazioth, to his sons and his brethren twelve.
ഇരുപത്തിമൂന്നാമത്തേത് മഹസീയോത്തിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ
31 The four and twentieth to Romemthiezer, to his sons and his brethren twelve.
ഇരുപത്തിനാലാമത്തേത് രോമംതി-ഏസെറിന്, അദ്ദേഹവും പുത്രന്മാരും ബന്ധുക്കളുംകൂടി പന്ത്രണ്ടുപേർ.

< 1 Chronicles 25 >