< Psalms 57 >

1 To the chief Musician. 'Destroy not.' Of David. Michtam; when he fled from Saul in the cave. Be gracious unto me, O God, be gracious unto me; for my soul taketh refuge in thee: yea, in the shadow of thy wings do I take refuge, until the calamities be overpast.
സംഗീതപ്രമാണിക്ക്; നശിപ്പിക്കരുതേ എന്ന രാഗത്തിൽ; ദാവീദിന്റെ ഒരു സ്വർണ്ണഗീതം. ശൌലിന്റെ മുമ്പിൽനിന്ന് ഗുഹയിലേക്ക് ഓടിപ്പോയ കാലത്ത് രചിച്ചത്. ദൈവമേ, എന്നോട് കൃപയുണ്ടാകണമേ; എന്നോട് കൃപയുണ്ടാകണമേ; ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു; അതേ, ഈ ആപത്തുകൾ ഒഴിഞ്ഞുപോകുംവരെ ഞാൻ അവിടുത്തെ ചിറകിൻ നിഴലിൽ ശരണം പ്രാപിക്കുന്നു.
2 I will call unto God, the Most High; unto God that performeth [all] for me.
അത്യുന്നതനായ ദൈവത്തെ ഞാൻ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിർവ്വഹിക്കുന്ന ദൈവത്തെ തന്നെ.
3 He will send from the heavens and save me; he hath covered with reproach him that would swallow me up. (Selah) God hath sent forth his loving-kindness and his truth.
എന്നെ വിഴുങ്ങുവാൻ ഭാവിക്കുന്നവർ എന്നെ നിന്ദിക്കുമ്പോൾ കർത്താവ് സ്വർഗ്ഗത്തിൽനിന്ന് കൈ നീട്ടി എന്നെ രക്ഷിക്കും. (സേലാ) ദൈവം തന്റെ ദയയും വിശ്വസ്തതയും അയയ്ക്കുന്നു.
4 My soul is in the midst of lions; I lie down [among] them that breathe out flames, the sons of men, whose teeth are spears and arrows, and their tongue a sharp sword.
ഞാന്‍ സിംഹത്തേപ്പോലെ ആര്‍ത്തിയോടെ വിഴുങ്ങുന്ന ജനങ്ങളുടെ ഇടയിൽ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവിൽ ഞാൻ കിടക്കുന്നു; പല്ലുകൾ കുന്തങ്ങളോ അസ്ത്രങ്ങളോ, നാവ് മൂർച്ചയുള്ള വാളോ ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയിൽ തന്നെ.
5 Be exalted above the heavens, O God; let thy glory be above all the earth!
ദൈവമേ, അവിടുന്ന് ആകാശത്തിന് മീതെ ഉയർന്നിരിക്കണമേ; അങ്ങയുടെ മഹത്വം സർവ്വഭൂമിയിലും പരക്കട്ടെ.
6 They have prepared a net for my steps; my soul was bowed down: they have digged a pit before me; they are fallen into the midst thereof. (Selah)
അവർ എന്റെ കാലടികൾക്ക് മുമ്പിൽ ഒരു വല വിരിച്ചു; എന്റെ മനസ്സ് ഇടിഞ്ഞിരിക്കുന്നു; അവർ എന്റെ മുമ്പിൽ ഒരു കുഴി കുഴിച്ചു; അതിൽ അവർ തന്നെ വീണു. (സേലാ)
7 My heart is fixed, O God, my heart is fixed: I will sing, yea, I will sing psalms.
എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സ് ഉറച്ചിരിക്കുന്നു; ഞാൻ പാടും; ഞാൻ കീർത്തനം ചെയ്യും.
8 Awake, my glory; awake, lute and harp: I will wake the dawn.
എൻ മനമേ, ഉണരുക; വീണയും കിന്നരവുമേ, ഉണരുവിൻ! ഞാൻ തന്നെ പ്രഭാതകാലത്ത് ഉണരും.
9 I will give thee thanks among the peoples, O Lord; of thee will I sing psalms among the nations:
കർത്താവേ, വംശങ്ങളുടെ ഇടയിൽ ഞാൻ അങ്ങേക്ക് സ്തോത്രം ചെയ്യും; ജനതകളുടെ മദ്ധ്യേ ഞാൻ അങ്ങേക്ക് കീർത്തനം ചെയ്യും.
10 For thy loving-kindness is great unto the heavens, and thy truth unto the clouds.
൧൦അങ്ങയുടെ ദയ ആകാശത്തോളവും അവിടുത്തെ വിശ്വസ്തത മേഘങ്ങളോളം വലുതല്ലയോ?
11 Be exalted above the heavens, O God; let thy glory be above all the earth!
൧൧ദൈവമേ, അവിടുന്ന് ആകാശത്തിന് മീതെ ഉയർന്നിരിക്കണമേ; അവിടുത്തെ മഹത്വം സർവ്വഭൂമിയ്ക്കും ഉപരിയായി പരക്കട്ടെ.

< Psalms 57 >