< Psalms 34 >
1 [A Psalm] of David; when he changed his behaviour before Abimelech, who drove him away, and he departed. I will bless Jehovah at all times; his praise shall continually be in my mouth.
൧ദാവീദ് അബീമേലെക്കിന്റെ മുൻപിൽ വച്ച് ബുദ്ധിഭ്രമം നടിക്കുകയും അവിടെനിന്ന് അവനെ പുറത്താക്കുകയും ചെയ്തപ്പോൾ പാടിയ ഒരു സങ്കീർത്തനം. ഞാൻ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവിടുത്തെ സ്തുതി എപ്പോഴും എന്റെ അധരങ്ങളിൽ ഉണ്ടായിരിക്കും.
2 My soul shall make its boast in Jehovah: the meek shall hear, and rejoice.
൨എന്റെ ഹൃദയം യഹോവയിൽ പ്രശംസിക്കുന്നു; താഴ്മയുള്ളവർ അത് കേട്ട് സന്തോഷിക്കും.
3 Magnify Jehovah with me, and let us exalt his name together.
൩എന്നോടൊപ്പം യഹോവയുടെ മഹത്വത്തെ ഘോഷിക്കുവിൻ; നാം ഒന്നിച്ച് അവിടുത്തെ നാമത്തെ സ്തുതിക്കുക.
4 I sought Jehovah, and he answered me, and delivered me from all my fears.
൪ഞാൻ യഹോവയോട് അപേക്ഷിച്ചു; അവിടുന്ന് എനിക്ക് ഉത്തരമരുളി; എന്റെ സകല ഭയങ്ങളിൽനിന്നും എന്നെ വിടുവിച്ചു.
5 They looked unto him, and were enlightened, and their faces were not confounded.
൫അവിടുത്തെ നോക്കിയവർ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
6 This afflicted one called, and Jehovah heard [him], and saved him out of all his troubles.
൬ഈ എളിയവൻ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളിൽനിന്നും അവനെ രക്ഷിച്ചു.
7 The angel of Jehovah encampeth round about them that fear him, and delivereth them.
൭യഹോവയുടെ ദൂതൻ അവിടുത്തെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
8 Taste and see that Jehovah is good: blessed is the man that trusteth in him!
൮യഹോവ നല്ലവൻ എന്ന് രുചിച്ചറിയുവിൻ; അവിടുത്തെ ശരണം പ്രാപിക്കുന്ന പുരുഷൻ ഭാഗ്യവാൻ.
9 Fear Jehovah, ye his saints; for there is no want to them that fear him.
൯യഹോവയുടെ വിശുദ്ധന്മാരേ, അവിടുത്തെ ഭയപ്പെടുവിൻ; ദൈവഭക്തന്മാർക്ക് ഒരു കുറവും ഇല്ലല്ലോ.
10 The young lions are in need and suffer hunger; but they that seek Jehovah shall not want any good.
൧൦ബാലസിംഹങ്ങൾ പോലും ഇരകിട്ടാതെ വിശന്നിരിക്കാം; യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവുണ്ടാകുകയില്ല.
11 Come, ye sons, hearken unto me: I will teach you the fear of Jehovah.
൧൧മക്കളേ, വന്ന് എനിക്ക് ചെവിതരുവിൻ; യഹോവാഭക്തി ഞാൻ നിങ്ങൾക്ക് ഉപദേശിച്ചുതരാം.
12 What man is he that desireth life, [and] loveth days, that he may see good?
൧൨ജീവനെ ആഗ്രഹിക്കുകയും ദീർഘായുസ്സോടെയിരുന്ന് നന്മ കാണുവാൻ ഇച്ഛിക്കുകയും ചെയ്യുന്നവൻ ആര്?
13 Keep thy tongue from evil, and thy lips from speaking guile;
൧൩ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്ളുക;
14 Depart from evil, and do good; seek peace, and pursue it.
൧൪ദോഷം വിട്ടകന്ന് നന്മചെയ്യുക; സമാധാനം അന്വേഷിച്ച് അതിനെ പിന്തുടരുക.
15 The eyes of Jehovah are upon the righteous, and his ears are toward their cry;
൧൫യഹോവയുടെ കണ്ണ് നീതിമാന്മാരുടെമേലും അവിടുത്തെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
16 The face of Jehovah is against them that do evil, to cut off the remembrance of them from the earth:
൧൬ദുഷ്പ്രവൃത്തിക്കാരുടെ ഓർമ്മയെ ഭൂമിയിൽനിന്ന് മായിച്ചു കളയേണ്ടതിന് യഹോവയുടെ മുഖം അവർക്ക് പ്രതികൂലമായിരിക്കുന്നു.
17 [The righteous] cry, and Jehovah heareth, and delivereth them out of all their troubles.
൧൭നീതിമാന്മാർ നിലവിളിച്ചു; യഹോവ കേട്ടു, സകലകഷ്ടങ്ങളിൽനിന്നും അവരെ വിടുവിച്ചു.
18 Jehovah is nigh to those that are of a broken heart, and saveth them that are of a contrite spirit.
൧൮ഹൃദയം നുറുങ്ങിയവർക്ക് യഹോവ സമീപസ്ഥൻ; മനസ്സു തകർന്നവരെ അവിടുന്ന് രക്ഷിക്കുന്നു.
19 Many are the adversities of the righteous, but Jehovah delivereth him out of them all:
൧൯നീതിമാന്റെ അനർത്ഥങ്ങൾ അസംഖ്യമാകുന്നു; അവയിൽ നിന്നെല്ലാം യഹോവ അവനെ വിടുവിക്കുന്നു.
20 He keepeth all his bones; not one of them is broken.
൨൦അവന്റെ അസ്ഥികൾ എല്ലാം അവിടുന്ന് സൂക്ഷിക്കുന്നു; അവയിൽ ഒന്നും ഒടിഞ്ഞുപോകുകയില്ല.
21 Evil shall destroy the wicked; and they that hate the righteous shall bear their guilt.
൨൧തിന്മ ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ വെറുക്കുന്നവർ ശിക്ഷ അനുഭവിക്കും.
22 Jehovah redeemeth the soul of his servants; and none of them that trust in him shall bear guilt.
൨൨യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ രക്ഷിക്കുന്നു; ദൈവത്തെ ശരണമാക്കുന്നവർ ആരും ശിക്ഷ അനുഭവിക്കുകയില്ല.