< Psalms 30 >
1 A Psalm of David: dedication-song of the house. I will extol thee, Jehovah; for thou hast delivered me, and hast not made mine enemies to rejoice over me.
൧ആലയപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തുന്നു; അവിടുന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ അവിടുന്ന് സന്ദർഭം ഉണ്ടാക്കിയതുമില്ല.
2 Jehovah my God, I cried unto thee, and thou hast healed me.
൨എന്റെ ദൈവമായ യഹോവേ, അങ്ങയോട് ഞാൻ നിലവിളിച്ചു; അവിടുന്ന് എന്നെ സൗഖ്യമാക്കുകയും ചെയ്തു.
3 Jehovah, thou hast brought up my soul from Sheol, thou hast quickened me from among those that go down to the pit. (Sheol )
൩യഹോവേ, അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് അവിടുന്ന് എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. (Sheol )
4 Sing psalms unto Jehovah, ye saints of his, and give thanks in remembrance of his holiness.
൪യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ.
5 For a moment [is passed] in his anger, a life in his favour; at even weeping cometh for the night, and at morn there is rejoicing.
൫അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു.
6 As for me, I said in my prosperity, I shall never be moved.
൬“ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു.
7 Jehovah, by thy favour thou hadst made my mountain to stand strong: thou didst hide thy face; I was troubled.
൭യഹോവേ, അങ്ങയുടെ പ്രസാദത്താൽ അങ്ങ് എന്നെ പർവ്വതം പോലെ ഉറച്ചു നില്‍ക്കുമാറാക്കി; അവിടുത്തെ മുഖം അങ്ങ് മറച്ചു, ഞാൻ ഭ്രമിച്ചുപോയി.
8 I called to thee, Jehovah, and unto the Lord did I make supplication:
൮യഹോവേ, ഞാൻ അങ്ങയോട് നിലവിളിച്ചു; യഹോവയോട് ഞാൻ യാചിച്ചു.
9 What profit is there in my blood, in my going down to the pit? shall the dust praise thee? shall it declare thy truth?
൯ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? ധൂളി അങ്ങയെ സ്തുതിക്കുമോ? അത് അങ്ങയുടെ സത്യം പ്രസ്താവിക്കുമോ?
10 Hear, O Jehovah, and be gracious unto me; Jehovah, be my helper.
൧൦യഹോവേ, കേൾക്കണമേ; എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കണമേ.
11 Thou hast turned for me my mourning into dancing; thou hast loosed my sackcloth, and girded me with gladness;
൧൧അവിടുന്ന് എന്റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു; അവിടുന്ന് എന്റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു;
12 That [my] glory may sing psalms of thee, and not be silent. Jehovah my God, I will praise thee for ever.
൧൨ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.