< Psalms 149 >

1 Hallelujah! Sing unto Jehovah a new song; [sing] his praise in the congregation of the godly.
യഹോവയെ സ്തുതിക്കുവിൻ; യഹോവയ്ക്ക് ഒരു പുതിയ പാട്ടും ഭക്തന്മാരുടെ സഭയിൽ കർത്താവിന്റെ സ്തുതിയും പാടുവിൻ.
2 Let Israel rejoice in his Maker; let the sons of Zion be joyful in their King.
യിസ്രായേൽ അവരെ ഉണ്ടാക്കിയ ദൈവത്തിൽ സന്തോഷിക്കട്ടെ; സീയോന്റെ മക്കൾ അവരുടെ രാജാവിൽ ആനന്ദിക്കട്ടെ.
3 Let them praise his name in the dance; let them sing psalms unto him with the tambour and harp.
അവർ നൃത്തം ചെയ്തുകൊണ്ട് കർത്താവിന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടുംകൂടി അവിടുത്തേക്ക് കീർത്തനം ചെയ്യട്ടെ.
4 For Jehovah taketh pleasure in his people; he beautifieth the meek with salvation.
യഹോവ തന്റെ ജനത്തിൽ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ ദൈവം രക്ഷകൊണ്ട് അലങ്കരിക്കും.
5 Let the godly exult in glory; let them shout for joy upon their beds.
ഭക്തന്മാർ ജയത്തിൽ ആനന്ദിക്കട്ടെ; അവർ അവരുടെ ശയ്യകളിൽ ഘോഷിച്ചുല്ലസിക്കട്ടെ.
6 Let the high praises of God be in their mouth, and a two-edged sword in their hand:
അവരുടെ വായിൽ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യിൽ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജനതകൾക്കു പ്രതികാരവും വംശങ്ങൾക്കു ശിക്ഷയും നടത്തേണ്ടതിനും
7 To execute vengeance against the nations, [and] punishment among the peoples;
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിനും
8 To bind their kings with chains, and their nobles with fetters of iron;
എഴുതിയിരിക്കുന്ന വിധി അവരുടെ മേൽ നടത്തേണ്ടതിനും തന്നെ.
9 To execute upon them the judgment written. This honour have all his saints. Hallelujah!
അത് കർത്താവിന്റെ സർവ്വഭക്തന്മാർക്കും ബഹുമാനം ആകുന്നു. യഹോവയെ സ്തുതിക്കുവിൻ.

< Psalms 149 >