< Job 40 >

1 And Jehovah answered Job and said,
യഹോവ പിന്നെയും ഇയ്യോബിനോട് ഇപ്രകാരം അരുളിച്ചെയ്തു:
2 Shall he that will contend with the Almighty instruct [him]? he that reproveth God, let him answer it.
“സർവശക്തനോട് എതിർക്കുന്നവർ അവിടത്തെ തെറ്റുകൾ തിരുത്തുമോ? ദൈവത്തിൽ കുറ്റം ആരോപിക്കുന്നവർ ഇതിന് ഉത്തരം പറയട്ടെ.”
3 And Job answered Jehovah and said,
അപ്പോൾ ഇയ്യോബ് യഹോവയോട് ഇപ്രകാരം മറുപടി പറഞ്ഞു:
4 Behold, I am nought: what shall I answer thee? I will lay my hand upon my mouth.
“കണ്ടാലും, ഞാൻ എത്ര അയോഗ്യൻ! ഞാൻ അങ്ങയോട് എങ്ങനെ ഉത്തരം പറയും? ഞാൻ കൈകൊണ്ടു വായ് പൊത്തുകയാണ്.
5 Once have I spoken, and I will not answer; yea twice, but I will proceed no further.
ഒരുപ്രാവശ്യം ഞാൻ സംസാരിച്ചു, എന്നാൽ ഇനി എനിക്ക് ഒരു മറുപടിയുമില്ല. രണ്ടുപ്രാവശ്യം ഞാൻ മറുപടി പറഞ്ഞു; ഇനി ഞാൻ ഒന്നും മിണ്ടുകയില്ല.”
6 And Jehovah answered Job out of the whirlwind and said,
അതിനുശേഷം യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഇങ്ങനെ ഉത്തരം പറഞ്ഞു:
7 Gird up now thy loins like a man: I will demand of thee, and inform thou me.
“ഇപ്പോൾ നീ ഒരു പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും നീ എനിക്ക് ഉത്തരം നൽകണം.
8 Wilt thou also annul my judgment? wilt thou condemn me that thou mayest be righteous?
“നീ എന്റെ ന്യായവിധിയെ റദ്ദാക്കുമോ? നീ നിന്നെത്തന്നെ നീതീകരിക്കേണ്ടതിന് എന്നെ കുറ്റം വിധിക്കുമോ?
9 Hast thou an arm like God? or canst thou thunder with a voice like him?
അഥവാ, ദൈവത്തിന്റേതുപോലെയുള്ള ഒരു ഭുജം നിനക്കുണ്ടോ? അവിടത്തേതുപോലെ നിന്റെ ശബ്ദം ഇടിനാദം മുഴക്കുമോ?
10 Deck thyself now with glory and excellency, and clothe thyself with majesty and splendour.
മഹിമയും പ്രതാപവുംകൊണ്ടു നീ നിന്നെത്തന്നെ അലങ്കരിക്കുക, ബഹുമാനവും ഗാംഭീര്യവും നീ ധരിച്ചുകൊൾക.
11 Cast abroad the ragings of thine anger, and look on every one that is proud, and abase him:
നിന്റെ ക്രോധത്തിന്റെ ഘോരതയുടെ കെട്ടുകൾ അഴിയപ്പെടട്ടെ, അഹങ്കാരികളായ എല്ലാവരുടെയുംമേൽ നീ നിന്റെ ദൃഷ്ടിവെച്ച് അവരെ താഴ്ത്തിയാലും.
12 Look on every one that is proud, bring him low, and tread down the wicked in their place:
നിഗളികളായ ഓരോരുത്തരുടെമേലും നീ ദൃഷ്ടിവെച്ച് അവരെ നിസ്സാരരാക്കിയാലും. ദുഷ്ടന്മാർ നിൽക്കുന്നിടത്തുതന്നെവെച്ച് അവരെ ചവിട്ടിമെതിച്ചാലും.
13 Hide them in the dust together; bind their faces in secret.
അവരെ ഒന്നടങ്കം പൊടിയിലാഴ്ത്തിയാലും; ശവക്കുഴികളിൽ അവരുടെ മുഖം മറവുചെയ്താലും.
14 Then will I also praise thee, because thy right hand saveth thee.
അപ്പോൾ നിന്റെ വലതുകരത്തിനു നിന്നെ രക്ഷിക്കാൻ കഴിയുമെന്നു ഞാൻതന്നെ സമ്മതിച്ചുതരാം.
15 See now the behemoth, which I made with thee: he eateth grass as an ox.
“നിന്നെയെന്നപോലെ ഞാൻ നിർമിച്ച നീർക്കുതിരയെ നോക്കുക. അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
16 Behold now, his strength is in his loins, and his force is in the muscles of his belly.
അതിന്റെ ഇടുപ്പിന്റെ ശക്തി നോക്കുക, ഉദരപേശികളിലാണ് അതിന്റെ ബലം.
17 He bendeth his tail like a cedar; the sinews of his thighs are woven together.
ദേവദാരുപോലെയുള്ള അതിന്റെ വാൽ ആട്ടുന്നു; അതിന്റെ തുടകളിലെ ഞരമ്പുകൾ കൂടിപ്പിണഞ്ഞിരിക്കുന്നു.
18 His bones are tubes of bronze, his members are like bars of iron.
അതിന്റെ അസ്ഥികൾ വെങ്കലക്കുഴലുകളാണ്, അതിന്റെ കൈകാലുകൾ ഇരുമ്പുദണ്ഡുകൾപോലെ.
19 He is the chief of God's ways: he that made him gave him his sword.
ദൈവത്തിന്റെ സൃഷ്ടികളിൽ മുഖ്യസ്ഥാനമാണ് അതിനുള്ളത്; എങ്കിലും അതിന്റെ സ്രഷ്ടാവിന് ഒരു വാളുമായി അതിനെ സമീപിക്കാൻ കഴിയും.
20 For the mountains bring him forth food, where all the beasts of the field play.
പർവതങ്ങൾ അതിന് ആഹാരമൊരുക്കുന്നു; എല്ലാ കാട്ടുമൃഗങ്ങളും അതിനരികെ വിഹരിക്കുന്നു.
21 He lieth under lotus-bushes, in the covert of the reed and fen:
താമരച്ചെടിയുടെ തണലിലും ഞാങ്ങണയുടെ മറവിലെ ചതുപ്പുനിലത്തും അതു കിടക്കുന്നു.
22 Lotus-bushes cover him with their shade; the willows of the brook surround him.
താമരച്ചെടികൾ അതിന്റെ തണലിൽ അതിനെ മറയ്ക്കുന്നു; അരുവികളിലെ അലരിച്ചെടികൾ അതിനെ ചുറ്റിനിൽക്കുന്നു.
23 Lo, the river overfloweth — he startleth not: he is confident though a Jordan break forth against his mouth.
നദി ഇരമ്പിക്കയറിവന്നാൽ അതു പേടിക്കുകയില്ല; യോർദാൻനദി അതിന്റെ വായ്ക്കുനേരേ കുതിച്ചുയർന്നാലും അതു സുരക്ഷിതമായിരിക്കും!
24 Shall he be taken in front? will they pierce through [his] nose in the trap?
അത് ഉണർന്നിരിക്കുമ്പോൾ ആർക്കെങ്കിലും അതിനെ പിടികൂടാമോ? അതിനു കെണിവെച്ച്, അതിന്റെ മൂക്കു തുളയ്ക്കാൻ ആർക്കു കഴിയും?

< Job 40 >