< Job 30 >

1 But now, those younger in years scorn me, whose fathers I would not have seen fit to place with the dogs of my flock,
“എന്നാൽ ഇപ്പോൾ എന്നെക്കാൾ പ്രായംകുറഞ്ഞവർ എന്നെ പരിഹസിക്കുന്നു; അവരുടെ പിതാക്കന്മാർ എന്റെ ആട്ടിൻപറ്റത്തിന്റെ കാവൽനായ്ക്കളോടൊപ്പം നിർത്താൻപോലും യോഗ്യരായിരുന്നില്ല.
2 the strength of whose hands was nothing to me, and they were considered unworthy of life itself.
വാസ്തവത്തിൽ അവരുടെ കൈക്കരുത്ത് എനിക്കെന്തു മെച്ചമുണ്ടാക്കി? അവരുടെ ഊർജസ്വലത അവരിൽനിന്നു ചോർന്നുപോയല്ലോ.
3 They were barren from poverty and hunger; they gnawed in solitude, layered with misfortune and misery.
ദാരിദ്ര്യവും വിശപ്പുംനിമിത്തം മെലിഞ്ഞുണങ്ങിയ അവർ, രാത്രിസമയത്ത് വിജനസ്ഥലങ്ങളിലും വരണ്ടുണങ്ങിയ നിലങ്ങളിലും അലഞ്ഞുനടന്നു.
4 And they chewed grass and the bark from trees, and the root of junipers was their food.
അവർ കുറ്റിക്കാട്ടിൽ ഓരുനിലത്തെ ചീര പറിക്കുന്നു; കാട്ടുകിഴങ്ങ് അവർക്ക് ആഹാരമായിരിക്കുന്നു.
5 They took these things from the steep valleys, and when they discovered one of these things, they rushed to the others with a cry.
അവർ സമൂഹത്തിൽനിന്ന് നിഷ്കാസിതരായിരിക്കുന്നു; മോഷ്ടാക്കളെപ്പോലെ ആട്ടിയോടിക്കപ്പെട്ടവരാണ് അവർ.
6 They lived in the parched desert and in caves underground or above the rocks.
തന്മൂലം അവർ നീർച്ചാലുകളുടെ തടങ്ങളിലും പാറയുടെ വിള്ളലുകളിലും ഗുഹകളിലും പാർക്കാൻ നിർബന്ധിതരാകുന്നു.
7 They rejoiced among these kinds of things, and they considered it delightful to be under thorns.
കുറ്റിക്കാടുകളിൽനിന്ന് മൃഗങ്ങളെപ്പോലെ അവർ ഓരിയിടുന്നു; അടിക്കാടുകൾക്കിടയിൽ അവർ ഒരുമിച്ചുകൂടുന്നു.
8 These are the sons of foolish and base men, not even paying any attention to the land.
അവർ ഭോഷരുടെ മക്കൾ, നീചസന്തതികൾ; ദേശത്തുനിന്ന് അവരെ അടിച്ചോടിക്കുന്നു.
9 Now I become their song, and I have been made into their proverb.
“ഇപ്പോൾ ഞാൻ അവർക്കൊരു ഹാസ്യഗാനമായിരിക്കുന്നു; ഒരു പഴഞ്ചൊല്ലായിത്തന്നെ മാറിയിരിക്കുന്നു.
10 They loathe me, and so they flee far from me, and they are not reluctant to spit in my face.
അവർ എന്നെ വെറുത്ത് എന്നിൽനിന്ന് അകന്നുനിൽക്കുന്നു; എന്റെ മുഖത്ത് തുപ്പുന്നതിനുപോലും അവർ മടിക്കുന്നില്ല.
11 For he has opened his quiver and has afflicted me, and he has placed a bridle in my mouth.
കാരണം, ദൈവം എന്റെ വില്ലിന്റെ ഞാണഴിച്ച് എന്നെ കഷ്ടതയിലാക്കുന്നു. എന്റെമുമ്പിൽ അവർ കയറൂരിവിട്ടവരെപ്പോലെ ആകുന്നു.
12 Immediately, upon rising, my calamities rise up to the right. They have overturned my feet and have pressed me down along their way like waves.
എന്റെ വലതുഭാഗത്ത് അവരുടെ വർഗം ആക്രമിക്കുന്നു എന്റെ കാലുകൾക്കായി കുരുക്കിടുന്നു. അവർ എനിക്കെതിരേ നാശതന്ത്രങ്ങൾ ഒരുക്കുന്നു.
13 They have diverted my journeys; they have waited to ambush me, and they have prevailed, and there was no one who might bring help.
അവർ എന്റെ പാത തകർക്കുന്നു; എന്നെ നശിപ്പിക്കുന്നതിൽ അവർ വിജയം കണ്ടെത്തുന്നു. ‘അവനെ സഹായിക്കാൻ ആരും വരികയില്ല,’ എന്ന് അവർ പറയുന്നു.
14 They have rushed upon me, as when a wall is broken or a gate opened, and they have been pulled down into my miseries.
വായ് തുറന്നിരിക്കുന്ന ഒരു പിളർപ്പിലൂടെ എന്നപോലെ അവർ കയറിവരുന്നു; ഇടിഞ്ഞുതകർന്ന അവശിഷ്ടങ്ങൾക്കിടയിലൂടെ അവർ എന്റെനേരേ ഉരുണ്ടുവരുന്നു.
15 I have been reduced to nothing. You have taken away my desire like a wind, and my health has passed by like a cloud.
ഭീകരതകൾ എനിക്കെതിരേ ഉയർന്നുവരുന്നു; കാറ്റിനാൽ എന്നപോലെ അവർ എന്റെ മഹത്ത്വം പാറ്റിക്കളയുന്നു; എന്റെ ഐശ്വര്യം ഒരു മേഘംപോലെ നീങ്ങിപ്പോയിരിക്കുന്നു.
16 But now my soul withers within myself, and the days of affliction take hold of me.
“ഇപ്പോൾ എന്റെ പ്രാണൻ എന്റെയുള്ളിൽ തൂകിപ്പോയിരിക്കുന്നു; ആകുലതയുടെ ദിവസങ്ങൾ എന്നെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു.
17 At night, my bone is pierced with sorrows, and those who feed on me, do not sleep.
രാത്രിയിൽ അത് എന്റെ അസ്ഥികളിൽ തുരന്നുകയറുന്നു; കാർന്നുതിന്നുന്ന വേദനയ്ക്ക് ഒരു ശമനവും ഉണ്ടാകുന്നില്ല.
18 By the sheer number of them my clothing is worn away, and they have closed in on me like the collar of my coat.
ദൈവം തന്റെ അദമ്യശക്തിയാൽ ഒരു വസ്ത്രംപോലെ എന്നെ ആവരണം ചെയ്തിരിക്കുന്നു; കുപ്പായക്കഴുത്തുപോലെ അവിടന്ന് എന്നെ മുറുകെ പിടിക്കുന്നു.
19 I have been treated like dirt, and I have been turned into embers and ashes.
അവിടന്ന് എന്നെ ചെളിയിലേക്കു വലിച്ചെറിയുന്നു; ഞാൻ ധൂളിയും ചാമ്പലുംപോലെ ആയിത്തീർന്നിരിക്കുന്നു.
20 I cry to you, and you do not heed me. I stand up, and you do not look back at me.
“ദൈവമേ, സഹായത്തിനായി ഞാൻ അങ്ങയോടു നിലവിളിച്ചിട്ടും അങ്ങ് ഉത്തരം നൽകുന്നില്ല; ഞാൻ എഴുന്നേറ്റു നിൽക്കുന്നു, എന്നാൽ അങ്ങ് എന്നെ ഒന്നു നോക്കുകപോലും ചെയ്യുന്നില്ല.
21 You have changed me into hardness, and, with the hardness of your hand, you oppose me.
അങ്ങ് എന്നോടു ക്രൂരനായിത്തീർന്നിരിക്കുന്നു; അവിടത്തെ കരബലത്താൽ എന്നെ ആക്രമിക്കുന്നു.
22 You have lifted me up, and, placing me as if on the wind, you have thrown me down powerfully.
അങ്ങ് എന്നെ കാറ്റിന്മേൽ കയറ്റി പറപ്പിക്കുന്നു; കൊടുങ്കാറ്റിൽ ഞാൻ ആടി ഉലയുന്നു.
23 I know that you will hand me over to death, where a home has been established for all the living.
അങ്ങ് എന്നെ മരണത്തിലേക്കാനയിക്കുമെന്ന് എനിക്കറിയാം, ജീവനുള്ളവരെല്ലാം ചെന്നുചേരുന്ന ഭവനത്തിലേക്കുതന്നെ.
24 Truly, then, you do not extend your hand in order to consume them, and if they fall down, you will save them.
“ഒരാൾ നാശക്കൂമ്പാരത്തിൽനിന്ന് സഹായത്തിനായി കൈനീട്ടി നിലവിളിക്കുമ്പോൾ ആരും അയാളുടെമേൽ കൈവെക്കുകയില്ല എന്നതു നിശ്ചയം?
25 Once, I wept over him who was afflicted, and my soul had compassion on the poor.
കഷ്ടതയിലിരിക്കുന്നവർക്കുവേണ്ടി ഞാൻ കരഞ്ഞിട്ടില്ലേ? ദരിദ്രരെ ഓർത്ത് എന്റെ ഹൃദയം ദുഃഖിച്ചിട്ടില്ലേ?
26 I expected good things, but evil things have come to me. I stood ready for light, yet darkness burst forth.
ഞാൻ നന്മ പ്രതീക്ഷിച്ചപ്പോൾ തിന്മ വന്നുചേർന്നു; പ്രകാശത്തിനായി ഞാൻ നോക്കിയപ്പോൾ അന്ധകാരം പടർന്നിറങ്ങി.
27 My insides have seethed, without any rest, for the days of affliction have prevented it.
എന്റെ ഹൃദയം തിളയ്ക്കുന്നു, വിശ്രമം ലഭിക്കുന്നില്ല; ദുരിതദിവസങ്ങൾ എന്നോട് ഏറ്റുമുട്ടുന്നു.
28 I went forth mourning, without anger, and rising up, I cried out in confusion.
ഞാൻ കറുത്തിരുണ്ടവനായി നടക്കുന്നു; വെയിൽ കൊണ്ടിട്ടല്ലതാനും. സഭയിൽ ഞാൻ എഴുന്നേറ്റ് സഹായത്തിനായി നിലവിളിക്കുന്നു.
29 I was the brother of snakes, and the companion of ostriches.
ഞാൻ കുറുനരികൾക്കു സഹോദരനും ഒട്ടകപ്പക്ഷികൾക്കു സഹചാരിയുമായി മാറിയിരിക്കുന്നു.
30 My skin has become blackened over me, and my bones have dried up because of the heat.
എന്റെ ത്വക്കു കറുത്തു പൊളിഞ്ഞുപോകുന്നു; എന്റെ ശരീരം ജ്വരം ഹേതുവായി ചുട്ടുപൊള്ളുന്നു.
31 My harp has been turned into mourning, and my pipes have been turned into a voice of weeping.
എന്റെ കിന്നരം രോദനമായും എന്റെ കുഴൽനാദം വിലാപത്തിന് അനുരണനമായും ആലപിക്കുന്നു.

< Job 30 >