< 2 Peter 3 >
1 Consider, most beloved, this second epistle which I am writing to you, in which I stir up, by admonition, your sincere mind,
൧പ്രിയമുള്ളവരേ, ഞാൻ ഇപ്പോൾ നിങ്ങൾക്ക് എഴുതുന്നത് രണ്ടാം ലേഖനമല്ലോ.
2 so that you may be mindful of those words that I preached to you from the holy prophets, and of the precepts of the Apostles of your Lord and Savior.
൨വിശുദ്ധപ്രവാചകന്മാർ മുൻപറഞ്ഞ വചനങ്ങളും നിങ്ങളുടെ അപ്പൊസ്തലന്മാർ മുഖാന്തരം കർത്താവും രക്ഷിതാവുമായവൻ തന്ന കല്പനയും ഓർത്തുകൊള്ളേണമെന്ന് ഈ ലേഖനം രണ്ടിനാലും ഞാൻ നിങ്ങളെ ഓർമ്മപ്പെടുത്തി നിങ്ങളുടെ പരമാർത്ഥമനസ്സ് ഉണർത്തുന്നു.
3 Know this first: that in the last days there will arrive deceitful mockers, walking according to their own desires,
൩അവന്റെ പ്രത്യക്ഷതയാകുന്ന മടങ്ങിവരവിന്റെ വാഗ്ദത്തം എവിടെ?
4 saying: “Where is his promise or his advent? For from the time that the fathers have slept, all things have continued just as they were from the beginning of creation.”
൪പിതാക്കന്മാർ മരിച്ചശേഷം സകലവും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെ തന്നെ ഇരിക്കുന്നു എന്ന് പറഞ്ഞ് സ്വന്തമോഹങ്ങളെ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ അന്ത്യകാലത്ത് വരുമെന്ന് വിശേഷാൽ അറിഞ്ഞുകൊൾവിൻ.
5 But they willfully ignore this: that the heavens existed first, and that the earth, from water and through water, was established by the Word of God.
൫ആകാശവും വെള്ളത്തിൽനിന്നും വെള്ളത്താലും ഉളവായ ഭൂമിയും പണ്ട് ദൈവത്തിന്റെ വചനത്താൽ ഉണ്ടായി എന്നും
6 By water, the former world then, having been inundated with water, perished.
൬അതേ വചനത്താലും വെള്ളത്താലും അന്നുണ്ടായിരുന്ന ലോകം മുങ്ങി നശിച്ചു എന്നും
7 But the heavens and the earth that exist now were restored by the same Word, being reserved unto fire on the day of judgment, and unto the perdition of impious men.
൭ഇപ്പോഴത്തെ ആകാശവും ഭൂമിയും അതേ വചനത്താൽ തീയ്ക്കായി സൂക്ഷിച്ചും, ഭക്തികെട്ട മനുഷ്യരുടെ ന്യായവിധിയും നാശവും സംഭവിപ്പാനുള്ള ദിവസത്തേക്കായി കാത്തുമിരിക്കുന്നു എന്നും അവർ മനസ്സോടെ മറന്നുകളയുന്നു.
8 Yet truly, let this one thing not escape notice, most beloved, that with the Lord one day is like a thousand years, and a thousand years is like one day.
൮എന്നാൽ പ്രിയമുള്ളവരേ, കർത്താവിന് ഒരു ദിവസം ആയിരം സംവത്സരംപോലെയും ആയിരം സംവത്സരം ഒരു ദിവസംപോലെയും ഇരിക്കുന്നു എന്നീ കാര്യം നിങ്ങൾ മറക്കരുത്.
9 The Lord is not delaying his promise, as some imagine, but he does act patiently for your sake, not wanting anyone to perish, but wanting all to be turned back to penance.
൯ചിലർ താമസം എന്ന് വിചാരിക്കുന്നതുപോലെ കർത്താവ് തന്റെ വാഗ്ദത്തം നിവർത്തിപ്പാൻ താമസിക്കുന്നതല്ല, മറിച്ച് അവൻ നിങ്ങളോട് ക്ഷമകാണിക്കുന്നതത്രേ. നിങ്ങൾ ആരും നശിച്ചുപോകരുതെന്ന് ഇച്ഛിച്ച്, എല്ലാവരും മാനസാന്തരപ്പെടുവാനായി അവൻ സമയം അനുവദിച്ചു തന്നതേയുള്ളു.
10 Then the day of the Lord shall arrive like a thief. On that day, the heavens shall pass away with great violence, and truly the elements shall be dissolved with heat; then the earth, and the works that are within it, shall be completely burned up.
൧൦കർത്താവിന്റെ മടങ്ങിവരവിന്റെ ദിവസമോ കള്ളനെപ്പോലെ വരും. അന്ന് ആകാശം വലിയ ശബ്ദത്തോടെ ഒഴിഞ്ഞുപോകും; മൂലപദാർത്ഥങ്ങൾ കത്തിയെരിയുകയും, ഭൂമിയും അതിലുള്ള പ്രവർത്തികളും വിധിക്കപ്പെടുകയും ചെയ്യും.
11 Therefore, since all these things will be dissolved, what kind of people ought you to be? In behavior and in piety, be holy,
൧൧ഇപ്രകാരം ഇവ ഒക്കെയും നശിച്ചുപോകുവാനുള്ളതായിരിക്കയാൽ നിങ്ങൾ വിശുദ്ധജീവിതവും ഭക്തിയും സംബന്ധിച്ച് എങ്ങനെയുള്ളവർ ആയിരിക്കണം?
12 waiting for, and hurrying toward, the advent of the day of the Lord, by which the burning heavens shall be dissolved, and the elements shall melt from the heat of the fire.
൧൨ആകാശം കത്തി എരിയുവാനും മൂലപദാർത്ഥങ്ങൾ വെന്തുരുകുവാനും ഉള്ള ദൈവത്തിന്റെ ആ ഭരണദിവസത്തെ പ്രതീക്ഷിക്കുകയും ബദ്ധപ്പെടുകയും ചെയ്യുവിൻ.
13 Yet truly, in accord with his promises, we are looking forward to the new heavens and the new earth, in which justice lives.
൧൩എന്നാൽ നാം അവൻ വാഗ്ദത്തം ചെയ്ത നീതിയിൽ വസിക്കുന്ന പുതിയ ആകാശത്തിനും പുതിയ ഭൂമിക്കുമായിട്ട് കാത്തിരിക്കുന്നു.
14 Therefore, most beloved, while awaiting these things, be diligent, so that you may be found to be immaculate and unassailable before him, in peace.
൧൪അതുകൊണ്ട് പ്രിയമുള്ളവരേ, നിങ്ങൾ ഇവയ്ക്കായി കാത്തിരിക്കയാൽ അവൻ നിങ്ങളെ കറയും കളങ്കവും ഇല്ലാത്തവരായും അവനോടുകൂടെ സമാധാനമുള്ളവരായും കാണ്മാൻതക്കവണ്ണം കഴിവതും ഉത്സാഹിപ്പിൻ.
15 And let the longsuffering of our Lord be considered salvation, as also our most beloved brother Paul, according to the wisdom given to him, has written to you,
൧൫നമ്മുടെ കർത്താവിന്റെ ദീർഘക്ഷമ രക്ഷക്കായിട്ടാണ് എന്ന് വിചാരിപ്പിൻ. നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിനനുസരിച്ച് നിങ്ങൾക്ക്
16 just as he also spoke in all of his epistles about these things. In these, there are certain things which are difficult to understand, which the unlearned and the unsteady distort, as they also do the other Scriptures, to their own destruction.
൧൬എഴുതിയിരിക്കുന്ന സകല ലേഖനങ്ങളിലും ഇതിനെക്കുറിച്ച് അങ്ങനെ തന്നെ പറഞ്ഞിട്ടുണ്ടല്ലോ. അവയിൽ ഗ്രഹിപ്പാൻ പ്രയാസമുള്ളത് ചിലതുണ്ട്. അറിവില്ലാത്തവരും അസ്ഥിരന്മാരുമായവർ ശേഷം തിരുവെഴുത്തുകളെപ്പോലെ അതും തങ്ങളുടെ നാശത്തിനായി കോട്ടിക്കളയുന്നു.
17 But since you, brothers, know these things beforehand, be cautious, lest by being drawn into the error of the foolish, you may fall away from your own steadfastness.
൧൭എന്നാൽ പ്രിയമുള്ളവരേ, നിങ്ങൾ മുമ്പുകൂട്ടി ഈ കാര്യങ്ങൾ അറിഞ്ഞിരിക്കകൊണ്ട് അധർമ്മികളുടെ വഞ്ചനയിൽ കുടുങ്ങി സ്വന്ത സ്ഥിരതവിട്ട് വീണുപോകാതിരിക്കുവാൻ സൂക്ഷിച്ചുകൊള്ളുവിൻ.
18 Yet truly, increase in grace and in the knowledge of our Lord and Savior Jesus Christ. To him be glory, both now and in the day of eternity. Amen. (aiōn )
൧൮കൃപയിലും നമ്മുടെ കർത്താവും രക്ഷിതാവുമായ യേശുക്രിസ്തുവിന്റെ പരിജ്ഞാനത്തിലും വളരുവിൻ. അവന് ഇപ്പോഴും എന്നെന്നേക്കും മഹത്വം. ആമേൻ. (aiōn )