< Michaeas 2 >

1 They meditated troubles, and wrought wickedness on their beds, and they put it in execution with the daylight; for they have not lifted up their hands to God.
കിടക്കയിൽ അതിക്രമം ആലോചിച്ച് ദ്രോഹം ആസൂത്രണം ചെയ്യുന്നവർക്കു ഹാ കഷ്ടം! തങ്ങൾക്ക് അതിനുള്ള ശക്തിയുള്ളതുകൊണ്ട്, പുലരുമ്പോൾത്തന്നെ അവർ അതു നടപ്പിലാക്കുന്നു.
2 And they desired fields, and plundered orphans, and oppressed families, and spoiled a man and his house, even a man and his inheritance.
അവർ നിലങ്ങൾ മോഹിച്ച് അവയെ കൈവശപ്പെടുത്തുന്നു വീടുകൾ നോട്ടമിട്ട് അവയെ പിടിച്ചെടുക്കുന്നു. അവർ ഒരു മനുഷ്യന്റെ ഭവനത്തെ വഞ്ചിച്ചെടുക്കുകയും അവർ അവരുടെ അവകാശത്തെ കൈവശമാക്കുകയും ചെയ്യുന്നു.
3 Therefore thus saith the Lord; Behold, I devise evils against this family, out of which ye shall not lift up your necks, neither shall ye walk upright speedily: for the time is evil.
അതുകൊണ്ട് യഹോവ അരുളിച്ചെയ്യുന്നു: “ഞാൻ ഈ ജനത്തിനുനേരേ അത്യാഹിതം വരുത്തും അതിൽനിന്നു സ്വയം രക്ഷിക്കാൻ നിങ്ങൾക്കു കഴിയുന്നതല്ല. നിങ്ങൾ പിന്നീടൊരിക്കലും നിഗളിച്ചു നടക്കുകയില്ല, കാരണം ഇതു ദുഷ്കാലമാണല്ലോ.
4 In that day shall a parable be taken up against you, and a plaintive lamentation shall be uttered, saying, We are thoroughly miserable: the portion of my people has been measured out with a line, and there was none to hinder him so as to turn him back; your fields have been divided.
ആ ദിവസത്തിൽ അവർ നിങ്ങളെ പരിഹസിക്കും ഈ വിലാപഗീതം പാടി നിങ്ങളെ നിന്ദിക്കും: ‘ഞങ്ങൾ നിശ്ശേഷം നശിച്ചുപോയി; എന്റെ ജനത്തിന്റെ ഓഹരി വിഭജിക്കപ്പെട്ടു. അവിടന്ന് അത് എന്നിൽനിന്ന് എടുക്കുന്നു! ഞങ്ങളുടെ വയലുകളെ അവിടന്നു രാജ്യദ്രോഹികൾക്കു നൽകുന്നു.’”
5 Therefore thou shalt have no one to cast a line for the lot.
അതുകൊണ്ട്, നിങ്ങൾക്കു ദേശം നറുക്കിട്ട് വിഭജിച്ചുതരാൻ യഹോവയുടെ സഭയിൽ ആരും ഉണ്ടാകുകയില്ല.
6 Weep not with tears in the assembly of the Lord, neither let [any] weep for these things; for he shall not remove the reproaches,
“പ്രവചിക്കരുത്,” എന്ന് അവരുടെ പ്രവാചകന്മാർ പറയുന്നു. “ഇവയെക്കുറിച്ച് പ്രവചിക്കരുത്; അങ്ങനെയെങ്കിൽ നമുക്ക് അപമാനം വരികയില്ല.”
7 who says, The house of Jacob has provoked the Spirit of the Lord; are not these his practices? Are not the Lord's words right with him? and have they not proceeded correctly?
യാക്കോബുഗൃഹമേ, ഇപ്രകാരം പറയുന്നതു ശരിയോ? “യഹോവയുടെ ആത്മാവ് കോപിച്ചിരിക്കുന്നോ? അവിടന്ന് അങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുമോ?” “നേരായവഴിയിൽ ജീവിക്കുന്നവർക്ക് എന്റെ വചനം നന്മയല്ലയോ?
8 Even beforetime my people withstood [him] as an enemy against his peace; they have stripped off his skin to remove hope [in] the conflict of war.
ഒടുവിലിതാ, എന്റെ ജനം ഒരു ശത്രുവിനെപ്പോലെ എഴുന്നേറ്റിരിക്കുന്നു. യുദ്ധത്തിൽനിന്നു മടങ്ങിവരുന്നവരെപ്പോലെ ചിന്താരഹിതരായി കടന്നുപോകുന്നവരിൽനിന്ന് അവരുടെ വിലയേറിയ പുറങ്കുപ്പായം നിങ്ങൾ ഉരിഞ്ഞെടുക്കുന്നു.
9 The leaders of my people shall be cast forth from their luxurious houses; they are rejected because of their evil practices; draw ye near to the everlasting mountains.
നിങ്ങൾ എന്റെ ജനത്തിന്റെ സ്ത്രീകളെ തങ്ങളുടെ സുഖകരമായ ഭവനങ്ങളിൽനിന്ന് ഓടിച്ചുകളയുന്നു. അവരുടെ കുഞ്ഞുങ്ങളുടെമേലുള്ള എന്റെ അനുഗ്രഹങ്ങൾ എന്നേക്കും നഷ്ടപ്പെടുത്തുന്നു.
10 Arise thou, and depart; for this is not thy rest because of uncleanness: ye have been utterly destroyed;
എഴുന്നേൽക്കുക, ഓടിപ്പോകുക! ഇതു നിങ്ങളുടെ വിശ്രമസ്ഥലമല്ല, ഉദ്ധരിക്കാനാകാത്തവിധം ഇതു നശിപ്പിച്ചും മലിനപ്പെടുത്തിയും ഇരിക്കുന്നു.
11 ye have fled, no one pursuing [you: thy] spirit has framed falsehood, it has dropped on thee for wine and strong drink. But it shall come to pass, [that] out of the dropping of this people,
ഒരു നുണയനോ വഞ്ചകനോ മുന്നോട്ടുവന്ന്, ‘മദ്യത്തെയും വീഞ്ഞിനെയുംകുറിച്ച് ഞാൻ പ്രവചിക്കാം’ എന്നു പറഞ്ഞാൽ, അവൻതന്നെയാണ് നിങ്ങൾക്കു പറ്റിയ പ്രവാചകൻ.
12 Jacob shall be completely gathered with all [his people: ] I will surely receive the remnant of Israel; I will cause them to return together, as sheep in trouble, as a flock in the midst of their fold: they shall rush forth from among men through the breach made before them:
“യാക്കോബേ, ഞാൻ നിങ്ങളെ എല്ലാവരെയും കൂട്ടിച്ചേർക്കും; ഞാൻ നിശ്ചയമായും ഇസ്രായേലിന്റെ ശേഷിപ്പിനെ കൂട്ടിവരുത്തും. തൊഴുത്തിലെ ആടുപോലെയും മേച്ചിൽപ്പുറത്തെ ആട്ടിൻകൂട്ടംപോലെയും ഞാൻ നിങ്ങളെ ഒരുമിച്ചുകൂട്ടും. ദേശത്തു ജനം തിങ്ങിനിറയും.
13 they have broken through, and passed the gate, and gone out by it: and their king has gone out before them, and the Lord shall lead them.
വഴിതുറക്കുന്നവൻ അവർക്കുമുമ്പായി നടക്കും; അവർ കവാടം തകർത്ത് വെളിയിൽപ്പോകും. അവർക്കുമുമ്പിൽ അവരുടെ രാജാവ് നടക്കും, യഹോവതന്നെ അവരെ നയിക്കും.”

< Michaeas 2 >