< Job 6 >
1 But Job answered and said,
൧അതിന് ഇയ്യോബ് ഉത്തരം പറഞ്ഞത്:
2 Oh that one would indeed weigh the wrath that is upon me, and take up my griefs in a balance together!
൨“അയ്യോ എന്റെ വ്യസനം ഒന്ന് തൂക്കിനോക്കിയെങ്കിൽ! എന്റെ വിപത്ത് സ്വരൂപിച്ച് തുലാസിൽ വച്ചെങ്കിൽ!
3 And verily they would be heavier than the sand by the seashore: but, as it seems, my words are vain.
൩അത് കടല്പുറത്തെ മണലിനേക്കാൾ ഭാരമേറിയതായിരിക്കും. അതുകൊണ്ട് എന്റെ വാക്ക് തെറ്റിപ്പോകുന്നു.
4 For the arrows of the Lord are in my body, whose violence drinks up my blood: whenever I am going to speak, they pierce me.
൪സർവ്വശക്തനായ ദൈവത്തിന്റെ അസ്ത്രങ്ങൾ എന്നിൽ തറച്ചിരിക്കുന്നു; അവയുടെ വിഷം എന്റെ ആത്മാവ് കുടിക്കുന്നു; ദൈവത്തിന്റെ ഭയങ്കരത എനിക്കെതിരെ അണിനിരന്നിരിക്കുന്നു.
5 What then? will the wild ass bray for nothing, if he is not seeking food? or again, will the ox low at the manger, when he has a fodder?
൫പുല്ലുള്ളപ്പോൾ കാട്ടുകഴുത കരയുമോ? തീറ്റി തിന്നുമ്പോൾ കാള മുക്കുറയിടുമോ?
6 Shall bread be eaten without salt? or again, is there taste in empty words?
൬രുചിയില്ലാത്തത് ഉപ്പുകൂടാതെ തിന്നാമോ? മുട്ടയുടെ വെള്ളയ്ക്ക് രുചിയുണ്ടോ?
7 For my wrath cannot cease; for I perceive my food as the smell of a lion [to be] loathsome.
൭തൊടുവാൻ എനിയ്ക്ക് വെറുപ്പ് തോന്നുന്നത് എനിയ്ക്ക് അറപ്പുള്ള ഭക്ഷണമായിരിക്കുന്നു.
8 For oh that he would grant [my desire], and my petition might come, and the Lord would grant my hope!
൮അയ്യോ, എന്റെ അപേക്ഷ സാധിച്ചെങ്കിൽ! എന്റെ വാഞ്ഛ ദൈവം എനിയ്ക്ക് നല്കിയെങ്കിൽ!
9 Let the Lord begin and wound me, but let him not utterly destroy me.
൯എന്നെ തകർക്കുവാൻ ദൈവം പ്രസാദിച്ചെങ്കിൽ! തൃക്കൈ നീട്ടി എന്നെ ഖണ്ഡിച്ചുകളഞ്ഞെങ്കിൽ!
10 Let the grave be my city, upon the walls of which I have leaped: I will not shrink from it; for I have not denied the holy words of my God.
൧൦അങ്ങനെ എനിയ്ക്ക് ആശ്വാസം ലഭിക്കുമായിരുന്നു; കനിവറ്റ വേദനയിൽ ഞാൻ ഉല്ലസിക്കുമായിരുന്നു. പരിശുദ്ധന്റെ വചനങ്ങളെ ഞാൻ നിഷേധിച്ചിട്ടില്ലല്ലോ;
11 For what is my strength, that I continue? what is my time, that my soul endures?
൧൧ഞാൻ കാത്തിരിക്കേണ്ടതിന് എനിക്ക് എന്ത് ശക്തി? ദീർഘക്ഷമ കാണിക്കേണ്ടതിന് എന്റെ അന്തം എന്ത്?
12 Is my strength the strength of stones? or is my flesh of brass?
൧൨എന്റെ ബലം കല്ലിന്റെ ബലമോ? എന്റെ മാംസം താമ്രമാകുന്നുവോ?
13 Or have I not trusted in him? but help is [far] from me.
൧൩ഞാൻ കേവലം തുണയില്ലാത്തവനല്ലയോ? രക്ഷ എന്നെ വിട്ടുപോയില്ലയോ?
14 Mercy has rejected me; and the visitation of the Lord has disregarded me.
൧൪ദുഃഖിതനോട് സ്നേഹിതൻ ദയ കാണിക്കേണ്ടതാകുന്നു; അല്ലെങ്കിൽ അവൻ സർവ്വശക്തനായ ദൈവത്തിന്റെ ഭയം ത്യജിക്കും.
15 My nearest relations have not regarded me; they have passed me by like a failing brook, or like a wave.
൧൫എന്റെ സഹോദരന്മാർ ഒരു തോടുപോലെ എന്നെ ചതിച്ചു; വറ്റിപ്പോകുന്ന തോടുകളുടെ ശാഖപോലെ തന്നെ.
16 They who used to reverence me, now have come against me like snow or congealed ice.
൧൬നീർക്കട്ടകൊണ്ട് അവ കലങ്ങിപ്പോകുന്നു; ഹിമം അവയിൽ ഉരുകി കാണാതെപോകുന്നു.
17 When it has melted at the approach of heat, it is not known what it was.
൧൭ചൂടുപിടിക്കുന്നേരം അവ വറ്റിപ്പോകുന്നു; ഉഷ്ണം ആകുമ്പോൾ അവ അവിടെനിന്ന് പൊയ്പോകുന്നു.
18 Thus I also have been deserted of all; and I am ruined, and become an outcast.
൧൮കച്ചവടസംഘങ്ങൾ വഴി വിട്ടുതിരിഞ്ഞു ചെല്ലുന്നു; അവ മരുഭൂമിയിൽ ചെന്ന് നശിച്ചുപോകുന്നു.
19 Behold the ways of the Thaemanites, ye that mark the paths of the Sabaeans.
൧൯തേമയുടെ കച്ചവടസംഘങ്ങൾ തിരിഞ്ഞുനോക്കുന്നു; ശെബയുടെ യാത്രാഗണം അവക്കായി പ്രതീക്ഷിക്കുന്നു.
20 They too that trust in cities and riches shall come to shame.
൨൦പ്രതീക്ഷിച്ചതുകൊണ്ട് അവർ ലജ്ജിക്കുന്നു; അവിടംവരെ ചെന്ന് നാണിച്ചു പോകുന്നു.
21 But ye also have come to me without pity; so that beholding my wound ye are afraid.
൨൧നിങ്ങളും ഇപ്പോൾ അതുപോലെ ആയി വിപത്ത് കണ്ടിട്ട് നിങ്ങൾ പേടിക്കുന്നു.
22 What? have I made any demand of you? or do I ask for strength from you,
൨൨എനിയ്ക്ക് കൊണ്ടുവന്നു തരുവിൻ; നിങ്ങളുടെ സമ്പത്തിൽനിന്ന് എനിക്കുവേണ്ടി കൈക്കൂലി കൊടുക്കുവിൻ;
23 to deliver me from enemies, or to rescue me from the hand of the mighty ones?
൨൩വൈരിയുടെ കയ്യിൽനിന്ന് എന്നെ വിടുവിക്കുവിൻ; നിഷ്ഠൂരന്മാരുടെ കയ്യിൽനിന്ന് എന്നെ വീണ്ടെടുക്കുവിൻ എന്നിങ്ങനെ ഞാൻ പറഞ്ഞിട്ടുണ്ടോ?
24 Teach ye me, and I will be silent: if in anything I have erred, tell me.
൨൪എന്നെ ഉപദേശിക്കുവിൻ; ഞാൻ മിണ്ടാതെയിരിക്കാം; ഏതിൽ തെറ്റിപ്പോയെന്ന് എനിയ്ക്ക് ബോധം വരുത്തുവിൻ.
25 But as it seems, the words of a true man are vain, because I do not ask strength of you.
൨൫നേരുള്ള വാക്കുകൾക്ക് എത്ര ബലം! നിങ്ങളുടെ ശാസനയ്ക്കോ എന്ത് ഫലം?
26 Neither will your reproof cause me to cease my words, for neither will I endure the sound of your speech.
൨൬വാക്കുകളെ ആക്ഷേപിക്കുവാൻ വിചാരിക്കുന്നുവോ? ആശയറ്റവന്റെ വാക്കുകൾ കാറ്റിന് തുല്യമത്രേ.
27 Even because ye attack the fatherless, and insult your friend.
൨൭അനാഥന് നിങ്ങൾ ചീട്ടിടുന്നു; സ്നേഹിതനെക്കൊണ്ട് കച്ചവടം ചെയ്യുന്നു.
28 But now, having looked upon your countenances, I will not lie.
൨൮ഇപ്പോൾ ദയചെയ്ത് എന്നെ ഒന്ന് നോക്കുവിൻ; ഞാൻ നിങ്ങളുടെ മുഖത്തു നോക്കി ഭോഷ്കുപറയുമോ?
29 Sit down now, and let there not be unrighteousness; and unite again with the just.
൨൯ഒന്നുകൂടി നോക്കുവിൻ; നീതികേട് ഭവിക്കരുത്. ഒന്നുകൂടെ നോക്കുവിൻ; എന്റെ കാര്യം നീതിയുള്ളത് തന്നേ.
30 For there is no injustice in my tongue; and does not my throat meditate understanding?
൩൦എന്റെ നാവിൽ അനീതിയുണ്ടോ? എന്റെ വായ് അനർത്ഥം തിരിച്ചറിയുകയില്ലയോ?