< Psalms 71 >

1 In you, O Lord, have I put my hope; let me never be shamed.
യഹോവേ, ഞാൻ അങ്ങയിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
2 Keep me safe in your righteousness, and come to my help; give ear to my voice, and be my saviour.
അങ്ങയുടെ നീതിനിമിത്തം എന്നെ ഉദ്ധരിച്ച് വിടുവിക്കണമേ; അങ്ങയുടെ ചെവി എന്നിലേക്ക് ചായിച്ച് എന്നെ രക്ഷിക്കണമേ.
3 Be my strong Rock, the strong place of my salvation; for you are my Rock, and my safe place.
ഞാൻ എപ്പോഴും വന്ന് പാർക്കേണ്ടതിന് അവിടുന്ന് എനിക്ക് ഉറപ്പുള്ള പാറയായിരിക്കണമേ; എന്നെ രക്ഷിക്കുവാൻ അവിടുന്ന് കല്പിച്ചിരിക്കുന്നു; അങ്ങ് എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
4 O my God, take me out of the hand of the sinner, out of the hand of the evil and cruel man.
എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യിൽനിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യിൽനിന്നും എന്നെ വിടുവിക്കണമേ.
5 For you are my hope, O Lord God; I have had faith in you from the time when I was young.
യഹോവയായ കർത്താവേ, അവിടുന്ന് എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതൽ അവിടുന്ന് എന്റെ ആശ്രയം തന്നേ.
6 You have been my support from the day of my birth; you took me out of my mother's body; my praise will be ever of you.
ഗർഭംമുതൽ അവിടുന്ന് എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് എന്നെ എടുത്തവൻ അങ്ങ് തന്നെ; എന്റെ സ്തുതി എപ്പോഴും അങ്ങയെക്കുറിച്ചാകുന്നു;
7 I am a wonder to all; but you are my strong tower.
ഞാൻ പലർക്കും ഒരത്ഭുതം ആയിരിക്കുന്നു; അങ്ങ് എന്റെ ബലമുള്ള സങ്കേതമാകുന്നു.
8 My mouth will be full of your praise and glory all the day.
എന്റെ വായ് അങ്ങയുടെ സ്തുതികൊണ്ടും ഇടവിടാതെ അങ്ങയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
9 Do not give me up when I am old; be my help even when my strength is gone.
വാർദ്ധക്യകാലത്ത് അവിടുന്ന് എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോൾ എന്നെ ഉപേക്ഷിക്കുകയുമരുതേ.
10 For my haters are waiting secretly for me; and those who are watching for my soul are banded together in their evil designs,
൧൦എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവർ ഗൂഢാലോചന നടത്തുന്നു.
11 Saying, God has given him up; go after him and take him, for he has no helper.
൧൧“ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടർന്ന് പിടിക്കുവിൻ; വിടുവിക്കുവാൻ ആരുമില്ല” എന്ന് അവർ പറയുന്നു.
12 O God, be not far from me; O my God, come quickly to my help.
൧൨ദൈവമേ, എന്നോട് അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
13 Let those who say evil against my soul be overcome and put to shame; let my haters be made low and have no honour.
൧൩എന്റെ പ്രാണന് വിരോധികളായവർ ലജ്ജിച്ച് നശിച്ചുപോകട്ടെ; എനിക്ക് അനർത്ഥം അന്വേഷിക്കുന്നവർ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
14 But I will go on ever hoping, and increasing in all your praise.
൧൪ഞാൻ എപ്പോഴും പ്രത്യാശിക്കും; ഞാൻ മേല്ക്കുമേൽ അങ്ങയെ സ്തുതിക്കും.
15 My mouth will make clear your righteousness and your salvation all the day; for they are more than may be measured.
൧൫എന്റെ വായ് ഇടവിടാതെ അവിടുത്തെ നീതിയെയും രക്ഷയെയും വർണ്ണിക്കും; അവയുടെ സംഖ്യ എനിക്ക് അറിഞ്ഞുകൂടാ.
16 I will give news of the great acts of the Lord God; my words will be of your righteousness, and of yours only.
൧൬ഞാൻ യഹോവയായ കർത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടി വരും; അങ്ങയുടെ നീതിയെ മാത്രം ഞാൻ കീർത്തിക്കും.
17 O God, you have been my teacher from the time when I was young; and I have been talking of your works of wonder even till now.
൧൭ദൈവമേ, എന്റെ ബാല്യംമുതൽ അങ്ങ് എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാൻ അങ്ങയുടെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
18 Now when I am old and grey-headed, O God, give me not up; till I have made clear your strength to this generation, and your power to all those to come.
൧൮ദൈവമേ, അടുത്ത തലമുറയോട് ഞാൻ അങ്ങയുടെ ഭുജബലത്തെയും വരുവാനുള്ള എല്ലാവരോടും അങ്ങയുടെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാർദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
19 Your righteousness, O God, is very high; you have done great things; O God, who is like you?
൧൯ദൈവമേ, അവിടുത്തെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങൾ പ്രവർത്തിച്ചിട്ടുള്ള ദൈവമേ, അങ്ങയോട് തുല്യൻ ആരാണുള്ളത്?
20 You, who have sent great and bitter troubles on me, will give me life again, lifting me up from the deep waters of the underworld.
൨൦അനവധി കഷ്ടങ്ങളും അനർത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളിൽനിന്ന് ഞങ്ങളെ തിരികെ കയറ്റും.
21 You will make me greater than before, and give me comfort on every side.
൨൧അങ്ങ് എന്റെ മഹത്വം വർദ്ധിപ്പിച്ച് എന്നെ വീണ്ടും ആശ്വസിപ്പിക്കണമേ.
22 I will give praise to you with instruments of music, O my God, for you are true; I will make songs to you with music, O Holy One of Israel.
൨൨എന്റെ ദൈവമേ, ഞാൻ വീണകൊണ്ട് അങ്ങയെയും അവിടുത്തെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനേ, ഞാൻ കിന്നരം കൊണ്ട് അങ്ങേക്ക് സ്തുതിപാടും.
23 Joy will be on my lips when I make melody to you; and in my soul, to which you have given salvation.
൨൩ഞാൻ അങ്ങേക്ക് സ്തുതി പാടുമ്പോൾ എന്റെ അധരങ്ങളും അങ്ങ് വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
24 My tongue will be talking of your righteousness all the day; for those whose purpose is to do me evil have been crushed and put to shame.
൨൪എന്റെ നാവും ഇടവിടാതെ അങ്ങയുടെ നീതിയെക്കുറിച്ച് സംസാരിക്കും; എനിക്ക് ആപത്ത് അന്വേഷിക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോയിരിക്കുന്നു.

< Psalms 71 >