< Psalms 104 >

1 Give praise to the Lord, O my soul. O Lord my God, you are very great; you are robed with honour and power.
എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, അങ്ങ് ഏറ്റവും വലിയവൻ; മഹത്വവും തേജസ്സും അങ്ങ് ധരിച്ചിരിക്കുന്നു;
2 You are clothed with light as with a robe; stretching out the heavens like a curtain:
വസ്ത്രം ധരിക്കുന്നതുപോലെ അങ്ങ് പ്രകാശം ധരിക്കുന്നു; തിരശ്ശീലപോലെ അവിടുന്ന് ആകാശത്തെ വിരിക്കുന്നു.
3 The arch of your house is based on the waters; you make the clouds your carriage; you go on the wings of the wind:
ദൈവം തന്റെ മാളികകളുടെ തുലാങ്ങൾ വെള്ളത്തിന്മേൽ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിൻ ചിറകിന്മേൽ സഞ്ചരിക്കുന്നു.
4 He makes winds his angels, and flames of fire his servants.
യഹോവ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
5 He has made the earth strong on its bases, so that it may not be moved for ever and ever;
അവിടുന്ന് ഭൂമി ഒരിക്കലും ഇളകിപ്പോകാതെ അതിന്റെ അടിസ്ഥാനത്തിന്മേൽ സ്ഥാപിച്ചിരിക്കുന്നു.
6 Covering it with the sea as with a robe: the waters were high over the mountains;
അങ്ങ് ഭൂമിയെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പർവ്വതങ്ങൾക്കു മീതെ നിന്നിരുന്നു.
7 At the voice of your word they went in flight; at the sound of your thunder they went away in fear;
അവ അങ്ങയുടെ ശാസനയാൽ ഓടിപ്പോയി; അങ്ങയുടെ ഇടിമുഴക്കത്താൽ അവ തിടുക്കത്തിൽ നീങ്ങിപ്പോയി -
8 The mountains came up and the valleys went down into the place which you had made ready for them.
മലകൾ പൊങ്ങി, താഴ്വരകൾ താണു - അവിടുന്ന് അവയ്ക്കു നിശ്ചയിച്ച സ്ഥലത്തേക്ക് നീങ്ങിപ്പോയി;
9 You made a limit over which they might not go, so that the earth would never again be covered by them.
ഭൂമിയെ മൂടിക്കളയുവാൻ മടങ്ങിവരാതിരിക്കേണ്ടതിന് അങ്ങ് അവയ്ക്ക് ലംഘിക്കാൻ കഴിയാത്ത ഒരു അതിര് ഇട്ടു.
10 You sent the springs into the valleys; they are flowing between the hills.
൧൦ദൈവം ഉറവുകളെ താഴ്വരകളിലേക്ക് അയയ്ക്കുന്നു; അവ മലകളുടെ ഇടയിൽകൂടി ഒഴുകുന്നു.
11 They give drink to every beast of the field; the mountain asses come to them for water.
൧൧അവയിൽ നിന്ന് വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകൾ അവയുടെ ദാഹം തീർക്കുന്നു;
12 The birds of the air have their resting-places by them, and make their song among the branches.
൧൨അവയുടെ തീരങ്ങളിൽ ആകാശത്തിലെ പറവകൾ വസിക്കുകയും കൊമ്പുകളുടെ ഇടയിൽ പാടുകയും ചെയ്യുന്നു.
13 He sends down rain from his store-houses on the hills: the earth is full of the fruit of his works.
൧൩ദൈവം ആകശത്തില്‍ നിന്ന് മലകളെ നനയ്ക്കുന്നു; ഭൂമിക്ക് അങ്ങയുടെ പ്രവൃത്തികളുടെ ഫലത്താൽ തൃപ്തിവരുന്നു.
14 He makes the grass come up for the cattle, and plants for the use of man; so that bread may come out of the earth;
൧൪അവിടുന്ന് മൃഗങ്ങൾക്ക് പുല്ലും മനുഷ്യന്റെ ഉപയോഗത്തിനായി സസ്യവും മുളപ്പിക്കുന്നു;
15 And wine to make glad the heart of man, and oil to make his face shining, and bread giving strength to his heart.
൧൫ദൈവം ഭൂമിയിൽനിന്ന് ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖം മിനുക്കുവാൻ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
16 The trees of the Lord are full of growth, the cedars of Lebanon of his planting;
൧൬യഹോവയുടെ വൃക്ഷങ്ങൾക്ക് തൃപ്തിവരുന്നു; കർത്താവ് നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കൾക്കു തന്നെ.
17 Where the birds have their resting-places; as for the stork, the tall trees are her house.
൧൭അവിടെ പക്ഷികൾ കൂടുണ്ടാക്കുന്നു; പെരുഞാറയ്ക്ക് സരളവൃക്ഷങ്ങൾ പാർപ്പിടമാകുന്നു.
18 The high hills are a safe place for the mountain goats, and the rocks for the small beasts.
൧൮ഉയർന്നമലകൾ കാട്ടാടുകൾക്കും പാറകൾ കുഴിമുയലുകൾക്കും സങ്കേതമാകുന്നു.
19 He made the moon for a sign of the divisions of the year; teaching the sun the time of its going down.
൧൯കർത്താവ് കാലനിർണ്ണയത്തിനായി ചന്ദ്രനെ നിയമിച്ചു; സൂര്യൻ തന്റെ അസ്തമയം അറിയുന്നു.
20 When you make it dark, it is night, when all the beasts of the woods come quietly out of their secret places.
൨൦അങ്ങ് ഇരുട്ട് വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോൾ കാട്ടുമൃഗങ്ങൾ എല്ലാം സഞ്ചാരം തുടങ്ങുന്നു.
21 The young lions go thundering after their food; searching for their meat from God.
൨൧ബാലസിംഹങ്ങൾ ഇരയ്ക്കായി അലറുന്നു; അവ ദൈവത്തോട് അവയുടെ ആഹാരം ചോദിക്കുന്നു.
22 The sun comes up, and they come together, and go back to their secret places to take their rest.
൨൨സൂര്യൻ ഉദിക്കുമ്പോൾ അവ മടങ്ങുന്നു; അവയുടെ ഗുഹകളിൽ ചെന്നു കിടക്കുന്നു.
23 Man goes out to his work, and to his business, till the evening.
൨൩മനുഷ്യൻ തന്റെ പണിക്കായി പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലയ്ക്കായി തന്നെ.
24 O Lord, how great is the number of your works! in wisdom you have made them all; the earth is full of the things you have made.
൨൪യഹോവേ, അങ്ങയുടെ പ്രവൃത്തികൾ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ അങ്ങ് അവയെല്ലാം ഉണ്ടാക്കിയിരിക്കുന്നു; ഭൂമി അങ്ങയുടെ സൃഷ്ടികളാൽ നിറഞ്ഞിരിക്കുന്നു.
25 There is the great, wide sea, where there are living things, great and small, more than may be numbered.
൨൫വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതിൽ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കൾ ഉണ്ട്.
26 There go the ships; there is that great beast, which you have made as a plaything.
൨൬അതിൽ കപ്പലുകൾ ഓടുന്നു; അതിൽ കളിക്കുവാൻ അങ്ങ് ഉണ്ടാക്കിയ ലിവ്യാഥാൻ ഉണ്ട്.
27 All of them are waiting for you, to give them their food in its time.
൨൭തക്കസമയത്ത് ഭക്ഷണം കിട്ടേണ്ടതിന് ഇവ എല്ലാം അങ്ങയെ കാത്തിരിക്കുന്നു.
28 They take what you give them; they are full of the good things which come from your open hand.
൨൮അങ്ങ് കൊടുക്കുന്നത് അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോൾ അവയ്ക്ക് നന്മകൊണ്ട് തൃപ്തിവരുന്നു.
29 If your face is veiled, they are troubled; when you take away their breath, they come to an end, and go back to the dust.
൨൯തിരുമുഖം മറയ്ക്കുമ്പോൾ അവ ഭ്രമിച്ചുപോകുന്നു; അങ്ങ് അവയുടെ ശ്വാസം എടുക്കുമ്പോൾ അവ ചത്ത് പൊടിയിലേക്ക് തിരികെ ചേരുന്നു;
30 If you send out your spirit, they are given life; you make new the face of the earth.
൩൦അങ്ങ് അങ്ങയുടെ ശ്വാസം അയയ്ക്കുമ്പോൾ അവ സൃഷ്ടിക്കപ്പെടുന്നു; അങ്ങ് ഭൂമിയുടെ മുഖം പുതുക്കുന്നു.
31 Let the glory of the Lord be for ever; let the Lord have joy in his works:
൩൧യഹോവയുടെ മഹത്വം എന്നേക്കും നിലനില്‍ക്കട്ടെ; യഹോവ തന്റെ പ്രവൃത്തികളിൽ സന്തോഷിക്കട്ടെ.
32 At whose look the earth is shaking; at whose touch the mountains send out smoke.
൩൨കർത്താവ് ഭൂമിയെ നോക്കുന്നു, അത് വിറയ്ക്കുന്നു; അവിടുന്ന് മലകളെ തൊടുന്നു, അവ പുകയുന്നു.
33 I will make songs to the Lord all my life; I will make melody to my God while I have my being.
൩൩എന്റെ ആയുഷ്ക്കാലമൊക്കെയും ഞാൻ യഹോവയ്ക്കു പാടും; ഞാൻ ഉള്ള കാലത്തോളം എന്റെ ദൈവത്തിന് കീർത്തനം പാടും.
34 Let my thoughts be sweet to him: I will be glad in the Lord.
൩൪എന്റെ ധ്യാനം അവിടുത്തേയ്ക്ക് പ്രസാദകരമായിരിക്കട്ടെ; ഞാൻ യഹോവയിൽ സന്തോഷിക്കും.
35 Let sinners be cut off from the earth, and let all evil-doers come to an end. Give praise to the Lord, O my soul. Give praise to the Lord.
൩൫പാപികൾ ഭൂമിയിൽനിന്ന് നശിച്ചുപോകട്ടെ; ദുഷ്ടന്മാർ ഇല്ലാതെയാകട്ടെ; എൻ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിക്കുവിൻ.

< Psalms 104 >