< Numbers 15 >
1 And the Lord said to Moses,
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
2 Say to the children of Israel, When you have come into the land which I am giving to you for your resting-place,
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന നിങ്ങളുടെ നിവാസദേശത്തു നിങ്ങൾ ചെന്നിട്ടു
3 And are going to make an offering by fire to the Lord, a burned offering or an offering in connection with an oath, or an offering freely given, or at your regular feasts, an offering for a sweet smell to the Lord, from the herd or the flock:
ഒരു നേൎച്ച നിവൎത്തിപ്പാനോ സ്വമേധാദാനമായിട്ടോ നിങ്ങളുടെ ഉത്സവങ്ങളിലോ യഹോവെക്കു മാടിനെയാകട്ടെ ആടിനെയാകട്ടെ ഹോമയാഗമായിട്ടെങ്കിലും ഹനനയാഗമായിട്ടെങ്കിലും യഹോവെക്കു സൌരഭ്യവാസനയാകുമാറു ഒരു ദഹനയാഗം അൎപ്പിക്കുമ്പോൾ
4 Then let him who is making his offering, give to the Lord a meal offering of a tenth part of a measure of the best meal mixed with a fourth part of a hin of oil:
യഹോവെക്കു വഴിപാടുകഴിക്കുന്നവൻ കാൽഹീൻ എണ്ണ ചേൎത്ത ഒരിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
5 And for the drink offering, you are to give with the burned offering or other offering, the fourth part of a hin of wine for every lamb.
ഹോമയാഗത്തിന്നും ഹനനയാഗത്തിന്നും പാനീയയാഗമായി നീ ആടൊന്നിന്നു കാൽഹീൻ വീഞ്ഞു കൊണ്ടുവരേണം.
6 Or for a male sheep, give as a meal offering two tenth parts of a measure of the best meal mixed with a third part of a hin of oil:
ആട്ടുകൊറ്റനായാൽ ഹീനിൽ മൂന്നിലൊന്നു എണ്ണ ചേൎത്ത രണ്ടിടങ്ങഴി മാവു ഭോജനയാഗമായി കൊണ്ടുവരേണം.
7 And for the drink offering give a third part of a hin of wine, for a sweet smell to the Lord.
അതിന്റെ പാനീയയാഗത്തിന്നു ഹീനിൽ മൂന്നിലൊന്നു വീഞ്ഞും യഹോവെക്കു സൌരഭ്യവാസനയായി അൎപ്പിക്കേണം.
8 And when you make ready a young ox for a burned or other offering, or for the effecting of an oath, or for peace-offerings to the Lord:
നേൎച്ച നിവൎത്തിപ്പാനോ യഹോവെക്കു സമാധാനയാഗം കഴിപ്പാനോ ഹോമയാഗത്തിന്നാകട്ടെ ഹനനയാഗത്തിന്നാകട്ടെ ഒരു കാളക്കിടാവിനെ കൊണ്ടുവരുമ്പോൾ
9 Then with the ox give a meal offering of three tenth parts of a measure of the best meal mixed with half a hin of oil.
കിടാവിനോടുകൂടെ അരഹീൻ എണ്ണ ചേൎത്ത മൂന്നിടങ്ങഴി മാവു ഭോജനയാഗമായിട്ടു അൎപ്പിക്കേണം.
10 And for the drink offering: give half a hin of wine, for an offering made by fire for a sweet smell to the Lord.
അതിന്റെ പാനീയയാഗമായി അരഹീൻ വീഞ്ഞു യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗമായി അൎപ്പിക്കേണം.
11 This is to be done for every young ox and for every male sheep or he-lamb or young goat.
കാളക്കിടാവു, ആട്ടുകൊറ്റൻ, കുഞ്ഞാടു, കോലാട്ടിൻകുട്ടി എന്നിവയിൽ ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
12 Whatever number you make ready, so you are to do for every one.
നിങ്ങൾ അൎപ്പിക്കുന്ന യാഗമൃഗങ്ങളുടെ എണ്ണത്തിന്നും ഒത്തവണ്ണം ഓരോന്നിന്നും ഇങ്ങനെ തന്നേ വേണം.
13 All those who are Israelites by birth are to do these things in this way, when giving an offering made by fire of a sweet smell to the Lord.
സ്വദേശിയായവനൊക്കെയും യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം അൎപ്പിക്കുമ്പോൾ ഇതെല്ലാം ഇങ്ങനെതന്നേ അനുഷ്ഠിക്കേണം.
14 And if a man from another country or any other person living among you, through all your generations, has the desire to give an offering made by fire of a sweet smell to the Lord, let him do as you do.
നിങ്ങളോടുകൂടെ പാൎക്കുന്ന പരദേശിയോ നിങ്ങളുടെ ഇടയിൽ സ്ഥിരവാസം ചെയ്യുന്ന ഒരുത്തനോ യഹോവെക്കു സൌരഭ്യവാസനയായ ദഹനയാഗം കഴിക്കുന്നുവെങ്കിൽ നിങ്ങൾ അനുഷ്ഠിക്കുംവണ്ണം തന്നേ അവനും അനുഷ്ഠിക്കേണം.
15 There is to be one law for you and for the man of another country living with you, one law for ever from generation to generation; as you are, so is he to be before the Lord.
നിങ്ങൾക്കാകട്ടെ വന്നു പാൎക്കുന്ന പരദേശിക്കാകട്ടെ സൎവ്വസഭെക്കും തലമുറതലമുറയായി എന്നേക്കും ഒരു ചട്ടം തന്നേ ആയിരിക്കേണം; യഹോവയുടെ സന്നിധിയിൽ പരദേശി നിങ്ങളെപ്പോലെ തന്നേ ഇരിക്കേണം.
16 The law and the rule are to be the same for you and for those from other lands living with you.
നിങ്ങൾക്കും വന്നു പാൎക്കുന്ന പരദേശിക്കും പ്രമാണവും നിയമവും ഒന്നുതന്നേ ആയിരിക്കേണം.
17 And the Lord said to Moses,
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
18 Say to the children of Israel, When you come into the land where I am guiding you,
യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: ഞാൻ നിങ്ങളെ കൊണ്ടുപോകുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം
19 Then, when you take for your food the produce of the land, you are to give an offering lifted up before the Lord.
ദേശത്തിലെ ആഹാരം ഭക്ഷിക്കുമ്പോൾ നിങ്ങൾ യഹോവെക്കു ഉദൎച്ചാൎപ്പണം കഴിക്കേണം.
20 Of the first of your rough meal you are to give a cake for a lifted offering, lifting it up before the Lord as the offering of the grain-floor is lifted up.
ആദ്യത്തെ തരിമാവുകൊണ്ടുള്ള ഒരു വട ഉദൎച്ചാൎപ്പണമായി കഴിക്കേണം; മെതിക്കളത്തിന്റെ ഉദൎച്ചാൎപ്പണംപോലെ തന്നേ അതു ഉദൎച്ച ചെയ്യേണം.
21 From generation to generation you are to give to the Lord a lifted offering from the first of your rough meal.
ഇങ്ങനെ നിങ്ങൾ തലമുറതലമുറയായി ആദ്യത്തെ തരിമാവുകൊണ്ടു യഹോവെക്കു ഉദൎച്ചാൎപ്പണം കഴിക്കേണം.
22 And if in error you go against any of these laws which the Lord has given to Moses,
യഹോവ മോശെയോടു കല്പിച്ച ഈ സകലകല്പനകളിലും
23 All the laws which the Lord has given you by the hand of Moses, from the day when the Lord gave them, and ever after from generation to generation;
യാതൊന്നെങ്കിലും യഹോവ മോശെയോടു കല്പിച്ച നാൾമുതൽ തലമുറതലമുറയായി യഹോവ മോശെമുഖാന്തരം നിങ്ങളോടു കല്പിച്ച സകലത്തിലും യാതൊന്നെങ്കിലും നിങ്ങൾ പ്രമാണിക്കാതെ തെറ്റു ചെയ്താൽ,
24 Then, if the wrong is done in error, without the knowledge of the meeting of the people, let all the meeting give a young ox as a burned offering, a sweet smell to the Lord, with its meal offering and its drink offering, as is ordered in the law, together with a he-goat for a sin-offering.
അറിയാതെകണ്ടു അബദ്ധവശാൽ സഭ വല്ലതും ചെയ്തുപോയാൽ സഭയെല്ലാം കൂടെ ഹോമയാഗത്തിന്നായി ഒരു കാളക്കിടാവിനെയും പാപയാഗത്തിന്നായി ഒരു കോലാട്ടുകൊറ്റനെയും ചട്ടപ്രകാരം അതിന്നുള്ള ഭോജനയാഗത്തോടും പാനീയയാഗത്തോടുംകൂടെ യഹോവെക്കു സൌരഭ്യവാസനയായി അൎപ്പിക്കേണം.
25 So the priest will make the people free from sin, and they will have forgiveness; for it was an error, and they have given their offering made by fire to the Lord, and their sin-offering before the Lord, on account of their error:
ഇങ്ങനെ പുരോഹിതൻ യിസ്രായേൽമക്കളുടെ സൎവ്വസഭെക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അതു അവരോടു ക്ഷമിക്കപ്പെടും; അതു അബദ്ധവശാൽ സംഭവിക്കയും അവർ തങ്ങളുടെ അബദ്ധത്തിന്നായിട്ടു യഹോവെക്കു ദഹനയാഗമായി തങ്ങളുടെ വഴിപാടും പാപയാഗവും യഹോവയുടെ സന്നിധിയിൽ അൎപ്പിക്കയും ചെയ്തുവല്ലോ.
26 And all the meeting of the children of Israel, as well as those from other lands living among them, will have forgiveness; for it was an error on the part of the people.
എന്നാൽ അതു യിസ്രായേൽമക്കളുടെ സൎവ്വസഭയോടും അവരുടെ ഇടയിൽ വന്നുപാൎക്കുന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സൎവ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.
27 And if one person does wrong, without being conscious of it, then let him give a she-goat of the first year for a sin-offering.
ഒരാൾ അബദ്ധവശാൽ പാപം ചെയ്താൽ അവൻ തനിക്കുവേണ്ടി പാപയാഗത്തിന്നായി ഒരു വയസ്സു പ്രായമുള്ള ഒരു പെൺകോലാട്ടിനെ അൎപ്പിക്കണം.
28 And the priest will take away the sin of the person who has done wrong, if the wrong was done unconsciously, and he will have forgiveness.
അബദ്ധവശാൽ പാപം ചെയ്തവന്നു പാപപരിഹാരം വരുത്തുവാൻ പുരോഹിതൻ അവന്നുവേണ്ടി യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തകൎമ്മം അനുഷ്ഠിക്കേണം; എന്നാൽ അതു അവനോടു ക്ഷമിക്കപ്പെടും.
29 The law in connection with wrong done unconsciously is to be the same for him who is an Israelite by birth and for the man from another country who is living among them.
യിസ്രായേൽമക്കളുടെ ഇടയിൽ അബദ്ധവശാൽ പാപം ചെയ്യുന്നവൻ സ്വദേശിയോ വന്നു പാൎക്കുന്ന പരദേശിയോ ആയാലും പ്രമാണം ഒന്നുതന്നേ ആയിരിക്കേണം.
30 But the person who does wrong in the pride of his heart, if he is one of you or of another nation by birth, is acting without respect for the Lord, and will be cut off from his people.
എന്നാൽ സ്വദേശികളിലോ പരദേശികളിലോ ആരെങ്കിലും കരുതിക്കൂട്ടിക്കൊണ്ടു ചെയ്താൽ അവൻ യഹോവയെ ദുഷിക്കുന്നു; അവനെ അവന്റെ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം.
31 Because he had no respect for the word of the Lord, and did not keep his law, that man will be cut off without mercy and his sin will be on him.
അവൻ യഹോവയുടെ വചനം ധിക്കരിച്ചു അവന്റെ കല്പന ലംഘിച്ചു; അവനെ നിൎമ്മൂലമാക്കിക്കളയേണം; അവന്റെ അകൃത്യം അവന്റെമേൽ ഇരിക്കും.
32 Now while the children of Israel were in the waste land, they saw a man who was getting sticks on the Sabbath day.
യിസ്രായേൽമക്കൾ മരുഭൂമിയിൽ ഇരിക്കുമ്പോൾ ശബ്ബത്ത് നാളിൽ ഒരുത്തൻ വിറകു പെറുക്കുന്നതു കണ്ടു.
33 And those who saw him getting sticks took him before Moses and Aaron and all the people.
അവൻ വിറകു പെറുക്കുന്നതു കണ്ടവർ അവനെ മോശെയുടെയും അഹരോന്റെയും സൎവ്വസഭയുടെയും അടുക്കൽ കൊണ്ടുവന്നു.
34 And they had him shut up, because they had no directions about what was to be done with him.
അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവർ അവനെ തടവിൽ വെച്ചു.
35 Then the Lord said to Moses, Certainly the man is to be put to death: let him be stoned by all the people outside the tent-circle.
പിന്നെ യഹോവ മോശെയോടു: ആ മനുഷ്യൻ മരണശിക്ഷ അനുഭവിക്കേണം; സൎവ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
36 So all the people took him outside the tent-circle and he was stoned to death there, as the Lord gave orders to Moses.
യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സൎവ്വസഭയും അവനെ പാളയത്തിന്നു പുറത്തു കൊണ്ടുപോയി കല്ലെറിഞ്ഞു കൊന്നു.
37 And the Lord said to Moses,
യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
38 Say to the children of Israel that through all their generations they are to put on the edges of their robes an ornament of twisted threads, and in every ornament a blue cord;
നീ യിസ്രായേൽമക്കളോടു പറയേണ്ടതെന്തെന്നാൽ: അവർ തലമുറതലമുറയായി വസ്ത്രത്തിന്റെ കോൺതലെക്കു പൊടിപ്പു ഉണ്ടാക്കുകയും കോൺതലെക്കലെ പൊടിപ്പിൽ നീലച്ചരടു കെട്ടുകയും വേണം.
39 So that, looking on these ornaments, you may keep in mind the orders of the Lord and do them; and not be guided by the desires of your hearts and eyes, through which you have been untrue to me:
നിങ്ങൾ യഹോവയുടെ സകലകല്പനകളും ഓൎത്തു അനുസരിക്കേണ്ടതിന്നും നിങ്ങളുടെ സ്വന്തഹൃദയത്തിന്നും സ്വന്തകണ്ണിന്നും തോന്നിയവണ്ണം പരസംഗമായി നടക്കാതിരിക്കേണ്ടതിന്നും ആ പൊടിപ്പു ജ്ഞാപകം ആയിരിക്കേണം.
40 And that you may keep in mind all my orders and do them and be holy to your God.
നിങ്ങൾ എന്റെ സകലകല്പനകളും ഓൎത്തു അനുസരിച്ചു നിങ്ങളുടെ ദൈവത്തിന്നു വിശുദ്ധരായിരിക്കേണ്ടതിന്നു തന്നേ.
41 I am the Lord your God, who took you out of the land of Egypt, so that I might be your God: I am the Lord your God.
നിങ്ങളുടെ ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന ഞാൻ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു; ഞാൻ നിങ്ങളുടെ ദൈവമായ യഹോവതന്നേ.