< 1 Kings 16 >

1 And the word of the Lord came to Jehu, son of Hanani, protesting against Baasha and saying,
ബയെശക്ക് വിരോധമായി ഹനാനിയുടെ മകൻ യേഹൂവിന് യഹോവയുടെ അരുളപ്പാടുണ്ടായത്:
2 Because I took you up out of the dust, and made you ruler over my people Israel; and you have gone in the ways of Jeroboam, and made my people Israel do evil, moving me to wrath by their sins;
“ഞാൻ നിന്നെ പൊടിയിൽനിന്ന് ഉയർത്തി എന്റെ ജനമായ യിസ്രായേലിന് പ്രഭുവാക്കിവെച്ചു; നീയോ യൊരോബെയാമിന്റെ വഴിയിൽ നടന്ന് എനിക്ക് കോപം ജ്വലിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചു;
3 Truly, I will see that Baasha and all his family are completely brushed away; I will make your family like the family of Jeroboam, the son of Nebat.
അതുകൊണ്ട് ഞാൻ ബയെശയെയും അവന്റെ ഗൃഹത്തെയും നിശ്ശേഷം നശിപ്പിക്കും; നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെ ആക്കും.
4 Anyone of the family of Baasha who comes to death in the town, will become food for the dogs; and he to whom death comes in the open country, will be food for the birds of the air.
ബയെശയുടെ സന്തതികളിൽ പട്ടണത്തിൽവെച്ച് മരിക്കുന്നവനെ നായ്ക്കളും വയലിൽവെച്ച് മരിക്കുന്നവനെ ആകാശത്തിലെ പക്ഷികളും തിന്നും”.
5 Now the rest of the acts of Baasha, and what he did, and his power, are they not recorded in the book of the history of the kings of Israel?
ബയെശയുടെ മറ്റ് പ്രവൃത്തികളും അവൻ ചെയ്ത വീര്യപ്രവൃത്തികളും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
6 And Baasha went to rest with his fathers, and was put into the earth at Tirzah; and Elah his son became king in his place.
ബയെശാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തിർസ്സയിൽ അടക്കം ചെയ്തു; അവന്റെ മകൻ ഏലാ അവന് പകരം രാജാവായി.
7 And the Lord sent his word against Baasha and his family by the mouth of the prophet Jehu, the son of Hanani, because of all the evil he did in the eyes of the Lord, moving him to wrath by the work of his hands, because he was like the family of Jeroboam, and because he put it to death.
ബയെശാ യഹോവയുടെ കൺമുൻപിൽ യൊരോബെയാംഗൃഹത്തെപ്പോലെ സകല ദുഷ്ടതകളും പ്രവൃത്തിച്ച് യഹോവയെ കോപിപ്പിക്കയും അവരെ കൊന്നുകളകയും ചെയ്തതുകൊണ്ടത്രേ അവന്റെ ഗൃഹത്തിന് വിരോധമായി ഹനാനിയുടെ മകൻ യേഹൂപ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായത്.
8 In the twenty-sixth year that Asa was king of Judah, Elah, the son of Baasha, became king of Israel in Tirzah, and he was king for two years.
യെഹൂദാ രാജാവായ ആസയുടെ ഇരുപത്താറാം ആണ്ടിൽ ബയെശയുടെ മകൻ ഏലാ യിസ്രായേലിൽ രാജാവായി തിർസ്സയിൽ രണ്ട് സംവത്സരം വാണു.
9 And his servant Zimri, captain of half his war-carriages, made secret designs against him: now he was in Tirzah, drinking hard in the house of Arza, controller of the king's house in Tirzah.
എന്നാൽ രഥങ്ങളിൽ പകുതിക്ക് അധിപതിയായ സിമ്രി എന്ന അവന്റെ ഭൃത്യൻ അവന് വിരോധമായി കൂട്ടുകെട്ടുണ്ടാക്കി; ഏലാ തിർസ്സയിലെ രാജധാനിവിചാരകനായ അർസ്സയുടെ വീട്ടിൽ മദ്യപിച്ച് ലഹരിപിടിച്ചിരിക്കുമ്പോൾ
10 And Zimri went in and made an attack on him and put him to death, in the twenty-seventh year that Asa was king of Judah, and made himself king in his place.
൧൦സിമ്രി അകത്ത് കടന്ന് യെഹൂദാ രാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ അവനെ വെട്ടിക്കൊന്ന് അവന് പകരം രാജാവായി.
11 And straight away when he became king and took his place on the seat of the kingdom, he put to death all the family of Baasha: not one male child of his relations or his friends kept his life.
൧൧അവൻ രാജാവായി സിംഹാസനത്തിൽ ഇരുന്നപ്പോൾ ബയെശയുടെ ഗൃഹത്തെ മുഴുവനും നശിപ്പിച്ചു; ആ കുടുംബത്തിന്റെ ചാർച്ചക്കാരിലോ സ്നേഹിതരിലോ ഒരു പുരുഷപ്രജയെ പോലും അവൻ ശേഷിപ്പിച്ചില്ല.
12 So Zimri put to death all the family of Baasha, so that the word which the Lord said against him by the mouth of Jehu the prophet came about;
൧൨അങ്ങനെ ബയെശയും അവന്റെ മകൻ ഏലയും തങ്ങളുടെ മിഥ്യാമൂർത്തികളാൽ യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ച്, തങ്ങൾ ചെയ്തതും യിസ്രായേലിനെക്കൊണ്ട് ചെയ്യിച്ചതുമായ സകലപാപങ്ങളും നിമിത്തം
13 Because of all the sins of Baasha, and the sins of Elah his son, which they did and made Israel do, moving the Lord, the God of Israel, to wrath by their foolish acts.
൧൩യഹോവ യേഹൂപ്രവാചകൻ മുഖാന്തരം ബയെശക്ക് വിരോധമായി അരുളിച്ചെയ്ത വചനപ്രകാരം സിമ്രി ബയെശയുടെ ഭവനത്തെ മുഴുവനും നിഗ്രഹിച്ചുകളഞ്ഞു.
14 Now the rest of the acts of Elah, and all he did, are they not recorded in the book of the history of the kings of Israel?
൧൪ഏലയുടെ മറ്റുള്ള വൃത്താന്തങ്ങളും അവൻ ചെയ്തതൊക്കെയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
15 In the twenty-seventh year of Asa, king of Judah, Zimri was king for seven days in Tirzah. Now the people were attacking Gibbethon in the land of the Philistines.
൧൫യെഹൂദാ രാജാവായ ആസയുടെ ഇരുപത്തേഴാം ആണ്ടിൽ സിമ്രി തിർസ്സയിൽ ഏഴു ദിവസം രാജാവായിരുന്നു; അന്ന് പടജ്ജനം ഫെലിസ്ത്യരുടെ ഗിബ്ബെഥോൻ ഉപരോധിച്ചിരിക്കയായിരുന്നു.
16 And news came to the people in the tents that Zimri had made a secret design and had put the king to death: so all Israel made Omri, the captain of the army, king that day in the tents.
൧൬സിമ്രി കൂട്ടുകെട്ടുണ്ടാക്കി രാജാവിനെ കൊന്നുകളഞ്ഞു എന്ന് പാളയം ഇറങ്ങിയിരുന്ന പടജ്ജനം കേട്ടപ്പോൾ എല്ലാ യിസ്രായേലും അന്ന് തന്നേ പാളയത്തിൽവെച്ച് സേനാധിപതിയായ ഒമ്രിയെ യിസ്രായേലിന് രാജാവായി വാഴിച്ചു.
17 Then Omri went up from Gibbethon, with all the army of Israel, and they made an attack on Tirzah, shutting in the town on every side.
൧൭ഉടനെ ഒമ്രിയും എല്ലാ യിസ്രായേലും ഗിബ്ബെഥോൻ വിട്ടുചെന്ന് തിർസ്സയെ ഉപരോധിച്ചു.
18 And when Zimri saw that the town was taken, he went into the inner room of the king's house, and burning the house over his head, came to his end,
൧൮പട്ടണം പിടിക്കപ്പെട്ടു എന്ന് സിമ്രി കണ്ടപ്പോൾ രാജധാനിയുടെ ഉൾമുറിയിൽ കടന്ന് രാജധാനിക്ക് തീവെച്ച് അതിനകത്ത് സ്വയം മരിച്ചു.
19 Because of his sin in doing evil in the eyes of the Lord, in going in the way of Jeroboam and in his sin which he made Israel do.
൧൯സ്വയം പാപംചെയ്യുകയും യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിക്കുകയും ചെയ്ത യൊരോബെയാമിന്റെ വഴികളിൽ നടന്ന് യഹോവയ്ക്ക് അനിഷ്ടമായുള്ളത് പ്രവൃത്തിച്ചതിനാൽ തന്നേ ഇങ്ങനെ സംഭവിച്ചു.
20 Now the rest of the acts of Zimri, and the secret design he made, are they not recorded in the book of the history of the kings of Israel?
൨൦സിമ്രിയുടെ മറ്റ് പ്രവൃത്തികളും അവൻ ഉണ്ടാക്കിയ ഗൂഢാലോചനയും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
21 Then there was a division among the people of Israel; half the people were for making Tibni, son of Ginath, king, and half were supporting Omri.
൨൧അന്ന് യിസ്രായേൽജനം രണ്ട് ഭാഗമായി പിരിഞ്ഞു; പകുതി ജനം ഗീനത്തിന്റെ മകനായ തിബ്നിയെ രാജാവാക്കേണ്ടതിന് അവന്റെ പക്ഷം ചേർന്നു; മറ്റെ പകുതി ഒമ്രിയുടെ പക്ഷം ചേർന്നു.
22 But the supporters of Omri overcame those who were on the side of Tibni, the son of Ginath; and death came to Tibni and to his brother Joram at that time: and Omri became king in the place of Tibni.
൨൨എന്നാൽ ഒമ്രിയുടെ അനുയായികൾ ഗീനത്തിന്റെ മകൻ തിബ്നിയുടെ പക്ഷത്തെ തോല്പിച്ചു; അങ്ങനെ തിബ്നി കൊല്ലപ്പെടുകയും ഒമ്രി രാജാവാകയും ചെയ്തു.
23 In the thirty-first year of Asa, king of Judah, Omri became king over Israel, and he was king for twelve years; for six years he was ruling in Tirzah.
൨൩യെഹൂദാ രാജാവായ ആസയുടെ മുപ്പത്തൊന്നാം ആണ്ടിൽ ഒമ്രി യിസ്രായേലിൽ രാജാവായി പന്ത്രണ്ട് സംവത്സരം വാണു; തിർസ്സയിൽ അവൻ ആറ് സംവത്സരം വാണു.
24 He got the hill Samaria from Shemer for the price of two talents of silver, and he made a town there, building it on the hill and naming it Samaria, after Shemer the owner of the hill.
൨൪പിന്നെ അവൻ ശേമെരിനോട് ശമര്യാമല ഏകദേശം 70 കിലോഗ്രാം വെള്ളിക്ക് വാങ്ങി ആ മലമുകളിൽ പട്ടണം പണിതു; താൻ പണിത പട്ടണത്തിന് മലയുടമസ്ഥനായിരുന്ന ശേമെരിന്റെ പേരിൻ പ്രകാരം ശമര്യാ എന്ന് പേരിട്ടു.
25 And Omri did evil in the eyes of the Lord, even worse than all those before him,
൨൫ഒമ്രി യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു; തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം ദോഷം പ്രവർത്തിച്ചു.
26 Copying all the evil ways of Jeroboam, the son of Nebat, and all the sins he did and made Israel do, moving the Lord, the God of Israel, to wrath by their foolish ways.
൨൬അവൻ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ എല്ലാ വഴികളിലും നടന്ന്, യിസ്രായേലിന്റെ ദൈവമായ യഹോവയെ തങ്ങളുടെ മിഥ്യാമൂർത്തികളാൽ കോപിപ്പിക്കത്തക്കവണ്ണം യിസ്രായേലിനെക്കൊണ്ട് പാപം ചെയ്യിച്ചു.
27 Now the rest of the acts which Omri did, and his great power, are they not recorded in the book of the history of the kings of Israel?
൨൭ഒമ്രി ചെയ്ത മറ്റുള്ള പ്രവൃത്തികളും അവന്റെ വീര്യപ്രവൃത്തികളും യിസ്രായേൽ രാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
28 So Omri went to rest with his fathers, and was put into the earth in Samaria; and Ahab his son became king in his place.
൨൮ഒമ്രി തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ശമര്യയിൽ അവനെ അടക്കം ചെയ്തു. അവന്റെ മകൻ ആഹാബ് അവന് പകരം രാജാവായി.
29 In the thirty-eighth year that Asa was king of Judah, Ahab, the son of Omri, became king over Israel; and Ahab was king in Samaria for twenty-two years.
൨൯യെഹൂദാ രാജാവായ ആസയുടെ മുപ്പത്തെട്ടാം ആണ്ടിൽ ഒമ്രിയുടെ മകൻ ആഹാബ് യിസ്രായേലിൽ രാജാവായി; അവൻ ശമര്യയിൽ യിസ്രായേലിനെ ഇരുപത്തുരണ്ട് സംവത്സരം വാണു.
30 And Ahab, the son of Omri, did evil in the eyes of the Lord, even worse than all who went before him.
൩൦ഒമ്രിയുടെ മകൻ ആഹാബ് തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം യഹോവയ്ക്ക് അനിഷ്ടമായുള്ളത് ചെയ്തു.
31 And as if copying the evil ways of Jeroboam, the son of Nebat, was a small thing for him, he took as his wife Jezebel, daughter of Ethbaal, king of Zidon, and became a servant and worshipper of Baal.
൩൧നെബാത്തിന്റെ മകൻ യൊരോബെയാമിന്റെ പാപങ്ങളിൽ നടക്കുന്നത് പോരാ എന്ന് തോന്നുമാറ് അവൻ സീദോന്യരാജാവായ എത്ത്-ബാലിന്റെ മകൾ ഈസേബെലിനെ വിവാഹം കഴിക്കുകയും ബാലിനെ സേവിച്ച് നമസ്കരിക്കയും ചെയ്തു.
32 And he put up an altar for Baal in the house of Baal which he had made in Samaria.
൩൨താൻ ശമര്യയിൽ പണിത ബാലിന്റെ ക്ഷേത്രത്തിൽ അവൻ ബാലിന് ഒരു ബലിപീഠം ഉണ്ടാക്കി.
33 And Ahab made an image of Asherah and did more than all the kings of Israel before him to make the Lord, the God of Israel, angry.
൩൩ആഹാബ് ഒരു അശേരാപ്രതിഷ്ഠയും ഉണ്ടാക്കി; അങ്ങനെ അവൻ തനിക്ക് മുമ്പുണ്ടായിരുന്ന എല്ലാ യിസ്രായേൽ രാജാക്കന്മാരെക്കാളും അധികം ദോഷം പ്രവർത്തിച്ച് യിസ്രായേലിന്റെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
34 In his days Hiel made Jericho; he put its base in position at the price of Abiram, his oldest son, and he put its doors in place at the price of his youngest son Segub; even as the Lord had said by Joshua, the son of Nun.
൩൪അവന്റെ കാലത്ത് ബേഥേല്യനായ ഹീയേൽ യെരിഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന് അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയ മകനും നഷ്ടമായി.

< 1 Kings 16 >