< Psalms 47 >
1 For the choirmaster. A Psalm of the sons of Korah. Clap your hands, all you peoples; shout unto God with a voice of triumph.
സംഗീതസംവിധായകന്. കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം. സകലജനതകളുമേ, കൈകൊട്ടുക; ആനന്ദഘോഷത്തോടെ ദൈവത്തിന് ആർപ്പിടുക.
2 How awesome is the LORD Most High, the great King over all the earth!
കാരണം അത്യുന്നതനായ യഹോവ ഭയങ്കരൻ, അവിടന്ന് സർവഭൂമിക്കും മഹാരാജാവുതന്നെ.
3 He subdues nations beneath us, and peoples under our feet.
അവിടന്ന് രാഷ്ട്രങ്ങളെ നമ്മുടെ കീഴിലും ജനതകളെ നമ്മുടെ കാൽക്കീഴിലുമാക്കി.
4 He chooses our inheritance for us, the pride of Jacob, whom He loves.
അവിടന്ന് നമുക്കുവേണ്ടി നമ്മുടെ അവകാശഭൂമിയെ തെരഞ്ഞെടുത്തു, അവിടന്ന് സ്നേഹിച്ച യാക്കോബിന്റെ അഭിമാനത്തെത്തന്നെ. (സേലാ)
5 God has ascended amid shouts of joy, the LORD with the sound of the horn.
ആനന്ദഘോഷത്തോടെ ദൈവം ആരോഹണം ചെയ്തിരിക്കുന്നു, കാഹളനാദത്തോടെ യഹോവയും.
6 Sing praises to God, sing praises; sing praises to our King, sing praises!
ദൈവത്തിനു സ്തുതിപാടുക, സ്തുതിപാടുക; നമ്മുടെ രാജാവിനു സ്തുതിപാടുക, സ്തുതിപാടുക.
7 For God is King of all the earth; sing profound praises to Him.
കാരണം ദൈവം സർവഭൂമിക്കും രാജാവാകുന്നു; അവിടത്തേക്കൊരു സ്തുതിഗീതം ആലപിക്കുക.
8 God reigns over the nations; God is seated on His holy throne.
ദൈവം രാഷ്ട്രങ്ങളുടെമേൽ വാഴുന്നു; ദൈവം അവിടത്തെ വിശുദ്ധസിംഹാസനത്തിൽ ഉപവിഷ്ടനാകുന്നു.
9 The nobles of the nations have assembled as the people of the God of Abraham; for the shields of the earth belong to God; He is highly exalted.
രാഷ്ട്രങ്ങളുടെ ശ്രേഷ്ഠർ അബ്രാഹാമിന്റെ ദൈവത്തിന്റെ ജനമായി ഒത്തുചേരുന്നു, കാരണം ഭൂമിയിലെ രാജാക്കന്മാരെല്ലാം ദൈവത്തിനുള്ളതാണ്; അവിടന്ന് ഏറ്റവും ഉന്നതനായിരിക്കുന്നു.