< Psalms 20 >
1 For the choirmaster. A Psalm of David. May the LORD answer you in the day of trouble; may the name of the God of Jacob protect you.
൧സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവ കഷ്ടകാലത്ത് നിനക്ക് ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്റെ ദൈവത്തിന്റെ നാമം നിന്നെ ഉയർത്തുമാറാകട്ടെ.
2 May He send you help from the sanctuary and sustain you from Zion.
൨കർത്താവ് തന്റെ വിശുദ്ധമന്ദിരത്തിൽ നിന്ന് നിനക്ക് സഹായം അയയ്ക്കുമാറാകട്ടെ; സീയോനിൽനിന്ന് നിന്നെ താങ്ങുമാറാകട്ടെ.
3 May He remember all your gifts and look favorably on your burnt offerings.
൩നിന്റെ വഴിപാടുകൾ ഒക്കെയും അവൻ ഓർക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. (സേലാ)
4 May He give you the desires of your heart and make all your plans succeed.
൪നിന്റെ ഹൃദയത്തിലെ ആഗ്രഹം കർത്താവ് നിനക്ക് നല്കട്ടെ; നിന്റെ താത്പര്യങ്ങൾ എല്ലാം നിവർത്തിക്കട്ടെ.
5 May we shout for joy at your victory and raise a banner in the name of our God. May the LORD grant all your petitions.
൫ഞങ്ങൾ നിന്റെ ജയത്തിൽ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തിൽ കൊടി ഉയർത്തും; യഹോവ നിന്റെ അപേക്ഷകളെല്ലാം നിവർത്തിക്കുമാറാകട്ടെ.
6 Now I know that the LORD saves His anointed; He answers him from His holy heaven with the saving power of His right hand.
൬യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്ന് ഞാൻ ഇപ്പോൾ അറിയുന്നു; കർത്താവ് തന്റെ വിശുദ്ധസ്വർഗ്ഗത്തിൽനിന്ന് തന്റെ വലങ്കൈയുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാൽ അവന് ഉത്തരമരുളും.
7 Some trust in chariots and others in horses, but we trust in the name of the LORD our God.
൭ചിലർ രഥങ്ങളിലും ചിലർ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തിൽ ആശ്രയിക്കും.
8 They collapse and fall, but we rise up and stand firm.
൮അവർ കുനിഞ്ഞ് വീണുപോയി; എന്നാൽ ഞങ്ങൾ എഴുന്നേറ്റ് നിവർന്നുനില്‍ക്കുന്നു.
9 O LORD, save the king. Answer us on the day we call.
൯യഹോവേ, രാജാവിനെ രക്ഷിക്കണമേ; ഞങ്ങൾ അപേക്ഷിക്കുമ്പോൾ ഉത്തരമരുളണമേ.