< Job 33 >
1 “But now, O Job, hear my speech, and listen to all my words.
൧ഇയ്യോബേ, എന്റെ സംഭാഷണം കേട്ടുകൊള്ളുക; എന്റെ സകലവാക്കുകളും ശ്രദ്ധിച്ചുകൊള്ളുക.
2 Behold, I will open my mouth; my address is on the tip of my tongue.
൨ഇതാ, ഞാൻ ഇപ്പോൾ എന്റെ വായ് തുറക്കുന്നു; എന്റെ വായിൽ എന്റെ നാവ് സംസാരിക്കുന്നു.
3 My words are from an upright heart, and my lips speak sincerely what I know.
൩എന്റെ വാക്കുകൾ എന്റെ ഉള്ളിലെ സത്യം വെളിവാക്കും. എന്റെ അധരങ്ങൾ അറിയുന്നത് അവ പരമാർത്ഥമായി പ്രസ്താവിക്കും.
4 The Spirit of God has made me, and the breath of the Almighty gives me life.
൪ദൈവത്തിന്റെ ആത്മാവ് എന്നെ സൃഷ്ടിച്ചു; സർവ്വശക്തന്റെ ശ്വാസം എനിക്ക് ജീവനെ തരുന്നു.
5 Refute me if you can; prepare your case and confront me.
൫നിനക്ക് കഴിയുമെങ്കിൽ എന്നോട് പ്രതിവാദിക്കുക; സന്നദ്ധനായി എന്റെ മുമ്പിൽ നിന്നുകൊള്ളുക.
6 I am just like you before God; I was also formed from clay.
൬ഇതാ, നിന്നെപ്പോലെ ഞാനും ദൈവത്തിനുള്ളവൻ; എന്നെയും മണ്ണുകൊണ്ട് നിർമ്മിച്ചിരിക്കുന്നു.
7 Surely no fear of me should terrify you; nor will my hand be heavy upon you.
൭എന്റെ ഭീഷണി നിന്നെ ഭയപ്പെടുത്തുകയില്ല; എന്റെ പ്രേരണ നിനക്ക് ഭാരമായിരിക്കുകയുമില്ല.
8 Surely you have spoken in my hearing, and I have heard these very words:
൮ഞാൻ കേൾക്കെ നീ പറഞ്ഞതും നിന്റെ വാക്ക് ഞാൻ കേട്ടതും എന്തെന്നാൽ:
9 ‘I am pure, without transgression; I am clean, with no iniquity in me.
൯‘ഞാൻ ലംഘനം ഇല്ലാത്ത നിർമ്മലൻ; ഞാൻ നിർദ്ദോഷി; എന്നിൽ അകൃത്യവുമില്ല.
10 Yet God finds occasions against me; He counts me as His enemy.
൧൦ദൈവം എന്നെ ആക്രമിക്കാൻ അവസരം കണ്ടുപിടിക്കുന്നു; എന്നെ അവിടുത്തെ ശത്രുവായി വിചാരിക്കുന്നു.
11 He puts my feet in the stocks; He watches over all my paths.’
൧൧അവിടുന്ന് എന്റെ കാലുകളെ ആമത്തിൽ ഇടുന്നു; എന്റെ പാതകളെല്ലാം സൂക്ഷിച്ചുനോക്കുന്നു.’
12 Behold, you are not right in this matter. I will answer you, for God is greater than man.
൧൨ഇതിന് ഞാൻ നിന്നോട് ഉത്തരം പറയാം: ‘ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനേക്കാൾ വലിയവനല്ലയോ.
13 Why do you complain to Him that He answers nothing a man asks?
൧൩നീ ദൈവത്തോട് എന്തിന് വാദിക്കുന്നു? തന്റെ കാര്യങ്ങളിൽ ഒന്നിനും അവിടുന്ന് ഉത്തരം പറയുന്നില്ലല്ലോ.
14 For God speaks in one way and in another, yet no one notices.
൧൪ഒന്നോ രണ്ടോ വട്ടം ദൈവം അരുളിച്ചെയ്യുന്നു; മനുഷ്യൻ അത് കൂട്ടാക്കുന്നില്ലതാനും.
15 In a dream, in a vision in the night, when deep sleep falls upon men as they slumber on their beds,
൧൫ഗാഢനിദ്ര മനുഷ്യർക്കുണ്ടാകുമ്പോൾ, അവർ കിടക്കമേൽ നിദ്രകൊള്ളുമ്പോൾ, സ്വപ്നത്തിൽ, രാത്രിദർശനത്തിൽ തന്നെ,
16 He opens their ears and terrifies them with warnings
൧൬അവിടുന്ന് മനുഷ്യരുടെ ചെവി തുറക്കുന്നു; അവരെ മുന്നറിയിപ്പുകൾ കൊണ്ട് ഭയപ്പെടുത്തുന്നു.
17 to turn a man from wrongdoing and keep him from pride,
൧൭മനുഷ്യനെ അവന്റെ ദുഷ്കർമ്മത്തിൽനിന്ന് അകറ്റുവാനും പുരുഷനെ ഗർവ്വത്തിൽനിന്ന് രക്ഷിക്കുവാനും തന്നെ.
18 to preserve his soul from the Pit and his life from perishing by the sword.
൧൮അവിടുന്ന് കുഴിയിൽനിന്ന് അവന്റെ പ്രാണനെയും വാളാൽ നശിക്കാതെ അവന്റെ ജീവനെയും രക്ഷിക്കുന്നു.
19 A man is also chastened on his bed with pain and constant distress in his bones,
൧൯തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ യാതന ഉണ്ട്.
20 so that he detests his bread, and his soul loathes his favorite food.
൨൦അതുകൊണ്ട് അവന്റെ ജീവൻ അപ്പവും അവന്റെ പ്രാണൻ സ്വാദുഭോജനവും വെറുക്കുന്നു.
21 His flesh wastes away from sight, and his hidden bones protrude.
൨൧അവന്റെ മാംസം ക്ഷയിച്ച് കാണാനില്ലാതെയായിരിക്കുന്നു; കാണനില്ലാതിരുന്ന അവന്റെ അസ്ഥികൾ പൊങ്ങിനില്‍ക്കുന്നു.
22 He draws near to the Pit, and his life to the messengers of death.
൨൨അവന്റെ പ്രാണൻ ശവക്കുഴിക്കും അവന്റെ ജീവൻ നാശകന്മാർക്കും അടുത്തിരിക്കുന്നു.
23 Yet if there is a messenger on his side, one mediator in a thousand, to tell a man what is right for him,
൨൩മനുഷ്യനോട് അവന്റെ ധർമ്മം അറിയിക്കേണ്ടതിന് ആയിരത്തിൽ ഒരുവനായി മദ്ധ്യസ്ഥനായ ഒരു ദൂതൻ അവനുവേണ്ടി ഉണ്ടെങ്കിൽ
24 to be gracious to him and say, ‘Spare him from going down to the Pit; I have found his ransom,’
൨൪ദൂതൻ അവനിൽ കൃപ തോന്നി: ‘കുഴിയിൽ ഇറങ്ങാത്തവിധം ഇവനെ രക്ഷിക്കേണമേ; ഞാൻ ഒരു മറുവില കണ്ടിരിക്കുന്നു’ എന്നു പറയും
25 then his flesh is refreshed like a child’s; he returns to the days of his youth.
൨൫അപ്പോൾ അവന്റെ ദേഹം യൗവ്വനചൈതന്യത്താൽ പുഷ്ടിവയ്ക്കും; അവൻ ബാല്യപ്രായത്തിലേക്ക് തിരിച്ചുവരും.
26 He prays to God and finds favor; he sees God’s face and shouts for joy, and God restores His righteousness to that man.
൨൬അവൻ ദൈവത്തോട് പ്രാർത്ഥിക്കും; അവിടുന്ന് അവനിൽ പ്രസാദിക്കും; തിരുമുഖത്തെ അവൻ സന്തോഷത്തോടെ കാണും; ദൈവം മനുഷ്യന് അവന്റെ വിജയം പകരം കൊടുക്കും.
27 Then he sings before men with these words: ‘I have sinned and perverted what was right; yet I did not get what I deserved.
൨൭അവൻ മനുഷ്യരുടെ മുമ്പിൽ പാടി പറയുന്നത്: ‘ഞാൻ പാപംചെയ്ത് നേരായുള്ളത് മറിച്ചുകളഞ്ഞു; അതിന് എന്നോട് പകരം ചെയ്തിട്ടില്ല.
28 He redeemed my soul from going down to the Pit, and I will live to see the light.’
൨൮ദൈവം എന്റെ പ്രാണനെ കുഴിയിൽ ഇറങ്ങാത്തവിധം രക്ഷിച്ചു; എന്റെ ജീവൻ പ്രകാശം കണ്ട് സന്തോഷിക്കുന്നു.
29 Behold, all these things God does to a man, two or even three times,
൨൯ഇതാ, ദൈവം രണ്ടു മൂന്നുപ്രാവശ്യം ഇവയെല്ലം മനുഷ്യനോട് ചെയ്യുന്നു.
30 to bring back his soul from the Pit, that he may be enlightened with the light of life.
൩൦അവന്റെ പ്രാണനെ കുഴിയിൽനിന്ന് കയറ്റേണ്ടതിനും ജീവന്റെ പ്രകാശംകൊണ്ട് അവനെ പ്രകാശിപ്പിക്കേണ്ടതിനും തന്നെ.
31 Pay attention, Job, and listen to me; be silent, and I will speak.
൩൧ഇയ്യോബേ, ശ്രദ്ധിച്ചു കേൾക്കുക; മിണ്ടാതെയിരിക്കുക; ഞാൻ സംസാരിക്കാം.
32 But if you have something to say, answer me; speak up, for I would like to vindicate you.
൩൨നിനക്ക് ഉത്തരം പറയുവാനുണ്ടെങ്കിൽ പറയുക; സംസാരിക്കുക; നിന്നെ നീതീകരിക്കുവാൻ ആകുന്നു എന്റെ താത്പര്യം.
33 But if not, then listen to me; be quiet, and I will teach you wisdom.”
൩൩ഇല്ലെങ്കിൽ, നീ എന്റെ വാക്ക് കേൾക്കുക; മിണ്ടാതിരിക്കുക; ഞാൻ നിനക്ക് ജ്ഞാനം ഉപദേശിച്ചുതരാം”.