< Deuteronomy 23 >
1 No man with crushed or severed genitals may enter the assembly of the LORD.
൧ഷണ്ഡനോ ഛിന്നലിംഗനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
2 No one of illegitimate birth may enter the assembly of the LORD, nor may any of his descendants, even to the tenth generation.
൨ജാരസന്തതി യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവന്റെ പത്താം തലമുറപോലും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
3 No Ammonite or Moabite or any of their descendants may enter the assembly of the LORD, even to the tenth generation.
൩ഒരു അമ്മോന്യനോ മോവാബ്യനോ യഹോവയുടെ സഭയിൽ പ്രവേശിക്കരുത്; അവരുടെ പത്താം തലമുറപോലും ഒരുനാളും യഹോവയുടെ സഭയിൽ പ്രവേശിക്കരുത്.
4 For they did not meet you with food and water on your way out of Egypt, and they hired Balaam son of Beor from Pethor in Aram-naharaim to curse you.
൪നിങ്ങൾ ഈജിപ്റ്റിൽനിന്നു വരുമ്പോൾ അവർ അപ്പവും വെള്ളവുമായി വഴിയിൽ നിങ്ങളെ സ്വീകരിക്കാതിരുന്നതുകൊണ്ടും നിന്നെ ശപിക്കുവാൻ അവർ മെസൊപൊത്താമ്യയിലെ പെഥോരിൽനിന്ന് ബെയോരിന്റെ മകനായ ബിലെയാമിനെ നിങ്ങൾക്ക് വിരോധമായി കൂലിയ്ക്കു വിളിപ്പിച്ചതുകൊണ്ടും തന്നെ.
5 Yet the LORD your God would not listen to Balaam, and the LORD your God turned the curse into a blessing for you, because the LORD your God loves you.
൫എന്നാൽ ബിലെയാമിന് ചെവികൊടുക്കുവാൻ നിന്റെ ദൈവമായ യഹോവയ്ക്ക് മനസ്സില്ലായിരുന്നു; നിന്റെ ദൈവമായ യഹോവ നിന്നെ സ്നേഹിച്ചതുകൊണ്ട് ശാപം നിനക്ക് അനുഗ്രഹമാക്കിത്തീർത്തു.
6 You are not to seek peace or prosperity from them as long as you live.
൬ആകയാൽ നിന്റെ ആയുഷ്കാലത്തൊരിക്കലും അവരുടെ സമാധാനത്തിനും നന്മയ്ക്കും വേണ്ടി ചിന്തിക്കരുത്.
7 Do not despise an Edomite, for he is your brother. Do not despise an Egyptian, because you lived as a foreigner in his land.
൭ഏദോമ്യനെ വെറുക്കരുത്; അവൻ നിന്റെ സഹോദരനല്ലയോ. ഈജിപ്റ്റുകാരെ വെറുക്കരുത്; നീ അവന്റെ ദേശത്ത് പരദേശി ആയിരുന്നുവല്ലോ.
8 The third generation of children born to them may enter the assembly of the LORD.
൮അവർക്ക് ജനിക്കുന്ന മൂന്നാം തലമുറയിലെ മക്കൾക്ക് യഹോവയുടെ സഭയിൽ പ്രവേശിക്കാം.
9 When you are encamped against your enemies, then you shall keep yourself from every wicked thing.
൯ശത്രുക്കൾക്കു നേരെ പാളയമിറങ്ങുമ്പോൾ കൊള്ളരുതാത്ത കാര്യമൊന്നും ചെയ്യാതിരിക്കുവാൻ നീ സൂക്ഷിച്ചുകൊള്ളണം.
10 If any man among you becomes unclean because of a nocturnal emission, he must leave the camp and stay outside.
൧൦രാത്രിയിൽ സംഭവിച്ച ഏതെങ്കിലും കാര്യത്താൽ അശുദ്ധനായ്തീർന്ന ഒരുവൻ നിങ്ങളിൽ ഉണ്ടായിരുന്നാൽ അവൻ പാളയത്തിന് പുറത്തുപോകണം; പാളയത്തിനകത്ത് വരരുത്.
11 When evening approaches, he must wash with water, and when the sun sets he may return to the camp.
൧൧സന്ധ്യയാകുമ്പോൾ അവൻ വെള്ളത്തിൽ കുളിക്കണം; സൂര്യൻ അസ്തമിച്ചശേഷം അവന് പാളയത്തിനകത്തു വരാം.
12 You must have a place outside the camp to go and relieve yourself.
൧൨വിസർജ്ജനത്തിനു പോകുവാൻ നിനക്ക് പാളയത്തിനു പുറത്ത് ഒരു സ്ഥലം ഉണ്ടായിരിക്കണം.
13 And you must have a digging tool in your equipment so that when you relieve yourself you can dig a hole and cover up your excrement.
൧൩നിന്റെ ആയുധങ്ങളുടെ കൂട്ടത്തിൽ ഒരു പാരയും ഉണ്ടായിരിക്കേണം; വിസർജ്ജനത്തിന് ഇരിക്കുമ്പോൾ അതുകൊണ്ട് ഒരു കുഴി കുഴിച്ച് നിന്റെ വിസർജ്ജ്യം മൂടിക്കളയണം.
14 For the LORD your God walks throughout your camp to protect you and deliver your enemies to you. Your camp must be holy, lest He see anything unclean among you and turn away from you.
൧൪നിന്റെ ദൈവമായ യഹോവ നിന്നെ രക്ഷിക്കുവാനും ശത്രുക്കളെ നിനക്ക് ഏല്പിച്ചുതരുവാനും നിന്റെ പാളയത്തിന്റെ മദ്ധ്യത്തിൽ നടക്കുന്നു; നിങ്ങളുടെ ഇടയിൽ മാലിന്യം കണ്ടിട്ട് അവൻ നിന്നെ വിട്ടകലാതിരിപ്പാൻ നിന്റെ പാളയം ശുദ്ധിയുള്ളതായിരിക്കണം.
15 Do not return a slave to his master if he has taken refuge with you.
൧൫യജമാനനെ വിട്ട് നിന്റെ അടുക്കൽ ശരണം പ്രാപിക്കുവാൻ വന്ന ദാസനെ യജമാനന്റെ കയ്യിൽ ഏല്പിക്കരുത്.
16 Let him live among you wherever he chooses, in the town of his pleasing. Do not oppress him.
൧൬അവൻ നിങ്ങളുടെ ഇടയിൽ ഏതെങ്കിലും പട്ടണത്തിൽ തനിക്കു ബോധിച്ചിടത്ത് നിന്നോടുകൂടെ പാർക്കട്ടെ; അവനെ ബുദ്ധിമുട്ടിക്കരുത്.
17 No daughter or son of Israel is to be a shrine prostitute.
൧൭യിസ്രായേൽപുത്രിമാരുടെ ഇടയിൽ ഒരു വേശ്യ ഉണ്ടാകരുത്; യിസ്രായേൽപുത്രന്മാരുടെ ഇടയിൽ ഒരു പുരുഷമൈഥുനക്കാരനും ഉണ്ടാകരുത്.
18 You must not bring the wages of a prostitute, whether female or male, into the house of the LORD your God to fulfill any vow, because both are detestable to the LORD your God.
൧൮ആണോ പെണ്ണോ ആയ വേശ്യയുടെ കൂലിയും നായുടെ വിലയും നിന്റെ ദൈവമായ യഹോവയുടെ ആലയത്തിലേക്ക് യാതൊരു നേർച്ചയായും കൊണ്ടുവരരുത്; ഇവ രണ്ടും നിന്റെ ദൈവമായ യഹോവയ്ക്ക് അറപ്പാകുന്നു.
19 Do not charge your brother interest on money, food, or any other type of loan.
൧൯പണത്തിനോ, ആഹാരത്തിനോ, വായ്പ്പ കൊടുക്കുന്ന ഏതെങ്കിലും വസ്തുവിനോ സഹോദരനോട് പലിശ വാങ്ങരുത്.
20 You may charge a foreigner interest, but not your brother, so that the LORD your God may bless you in everything to which you put your hand in the land that you are entering to possess.
൨൦അന്യനോട് പലിശ വാങ്ങാം; എന്നാൽ നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്ത് നീ കൈവയ്ക്കുന്നതിലൊക്കെയും നിന്റെ ദൈവമായ യഹോവ നിന്നെ അനുഗ്രഹിക്കേണ്ടതിന് സഹോദരനോട് പലിശ വാങ്ങരുത്.
21 If you make a vow to the LORD your God, do not be slow to keep it, because He will surely require it of you, and you will be guilty of sin.
൨൧നിന്റെ ദൈവമായ യഹോവയ്ക്കു നേർച്ച നേർന്നാൽ അത് നിവർത്തിക്കുവാൻ താമസം വരുത്തരുത്; അങ്ങനെ ചെയ്താൽ നിന്റെ ദൈവമായ യഹോവ നിന്നോട് ചോദിക്കും; അത് നിനക്ക് പാപമായിരിക്കും.
22 But if you refrain from making a vow, you will not be guilty of sin.
൨൨നേരാതിരിക്കുന്നത് പാപം ആകയില്ല.
23 Be careful to follow through on what comes from your lips, because you have freely vowed to the LORD your God with your own mouth.
൨൩നിന്റെ നാവിൽനിന്നു വീണത് നിവർത്തിക്കുകയും വായ്കൊണ്ട് പറഞ്ഞ സ്വമേധാദാനം നിന്റെ ദൈവമായ യഹോവയ്ക്ക് നേർന്നതുപോലെ നിവർത്തിക്കുകയും വേണം.
24 When you enter your neighbor’s vineyard, you may eat your fill of grapes, but you must not put any in your basket.
൨൪കൂട്ടുകാരന്റെ മുന്തിരിത്തോട്ടത്തിലൂടെ പോകുമ്പോൾ ഇഷ്ടംപോലെ മുന്തിരിപ്പഴം തൃപ്തിയാകുംവണ്ണം നിനക്ക് തിന്നാം; എങ്കിലും നിന്റെ പാത്രത്തിൽ ഇടരുത്.
25 When you enter your neighbor’s grainfield, you may pluck the heads of grain with your hand, but you must not put a sickle to your neighbor’s grain.
൨൫കൂട്ടുകാരന്റെ വിളഭൂമിയിൽകൂടി പോകുമ്പോൾ നിനക്ക് കൈകൊണ്ട് കതിർ പറിക്കാം; എങ്കിലും കൂട്ടുകാരന്റെ വിളവിൽ അരിവാൾ വെക്കരുത്.