< 2 Corinthians 10 >
1 Now by the mildness and gentleness of Christ, I appeal to you—I, Paul, who am humble when face to face with you, but bold when away.
൧നിങ്ങളുടെ സമീപെ എളിയവനും നിങ്ങളുടെ അസാന്നിദ്ധ്യത്തിൽ നിങ്ങളോട് ധൈര്യപ്പെടുന്നവനുമായ പൗലൊസ് എന്ന ഞാൻ ക്രിസ്തുവിന്റെ സൗമ്യതയാലും ശാന്തതയാലും നിങ്ങളോട് അപേക്ഷിക്കുന്നു.
2 I beg you that when I come I may not need to be as bold as I expect toward those who presume that we live according to the flesh.
൨ഞങ്ങൾ ജഡത്തെ അനുസരിച്ച് നടക്കുന്നു എന്ന് നിരൂപിക്കുന്ന ചിലരോട് ധീരത കാണിക്കുവാൻ ഞാൻ ഭാവിക്കുന്നു; ഞാൻ നിങ്ങളുടെ അടുക്കൽ വരുമ്പോൾ അങ്ങനെ ആത്മവിശ്വാസത്തോടെ ധൈര്യം കാണിക്കുവാൻ ഇടവരരുത് എന്നും അപേക്ഷിക്കുന്നു.
3 For though we live in the flesh, we do not wage war according to the flesh.
൩ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവർ എങ്കിലും ജഡപ്രകാരം പോരാടുന്നില്ല.
4 The weapons of our warfare are not the weapons of the world. Instead, they have divine power to demolish strongholds.
൪എന്തെന്നാൽ, ഞങ്ങളുടെ യുദ്ധത്തിന്റെ ആയുധങ്ങളോ ജഡികങ്ങൾ അല്ല, എന്നാൽ കോട്ടകളെ തകർക്കുവാൻ തക്ക ദൈവിക ശക്തിയുള്ളവ തന്നെ.
5 We tear down arguments and every presumption set up against the knowledge of God; and we take captive every thought to make it obedient to Christ.
൫അവയാൽ ദൈവത്തിന്റെ പരിജ്ഞാനത്തിന് വിരോധമായി പൊങ്ങുന്ന എല്ലാ ഉയർന്ന വാദങ്ങളേയും തകർത്തുകളയുകയും, ഏത് വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായിട്ട് പിടിച്ചടക്കുകയും ചെയ്യുന്നു.
6 And we will be ready to punish every act of disobedience, as soon as your obedience is complete.
൬ഇങ്ങനെ നിങ്ങളുടെ അനുസരണം തികഞ്ഞുവരുമ്പോൾ എല്ലാ അനുസരണക്കേടിനും ശിക്ഷിക്കുവാനും തയ്യാറാവുന്നു. നിങ്ങൾ പുറമെയുള്ളതു നോക്കുന്നു.
7 You are looking at outward appearances. If anyone is confident that he belongs to Christ, he should remind himself that we belong to Christ just as much as he does.
൭താൻ ക്രിസ്തുവിനുള്ളവൻ എന്ന് ഒരുവന് ബോദ്ധ്യപ്പെട്ടിരിക്കുന്നു എങ്കിൽ താൻ ക്രിസ്തുവിനുള്ളവൻ ആയിരിക്കുന്നതുപോലെ ഞങ്ങളും ക്രിസ്തുവിനുള്ളവർ എന്ന് അവൻ പിന്നെയും തന്നെത്താൻ ഓർത്തുകൊള്ളട്ടെ.
8 For even if I boast somewhat excessively about the authority the Lord gave us for building you up rather than tearing you down, I will not be ashamed.
൮നിങ്ങളെ ഇടിച്ചുകളയുവാനല്ല പണിയുവാനായിട്ട്, കർത്താവ് ഞങ്ങൾക്ക് തന്ന അധികാരത്തെക്കുറിച്ച് ഏറെക്കുറെ പ്രശംസിച്ചാലും ഞാൻ ലജ്ജിച്ചുപോകയില്ല.
9 I do not want to seem to be trying to frighten you by my letters.
൯ഞാൻ കത്തുകളാൽ നിങ്ങളെ ഭയപ്പെടുത്തുന്നു എന്ന് തോന്നരുത്.
10 For some say, “His letters are weighty and forceful, but his physical presence is unimpressive, and his speaking is of no account.”
൧൦എന്തെന്നാൽ അവന്റെ കത്തുകൾ ഗൗരവവും ശക്തിയുള്ളതും തന്നെ; എന്നാൽ ശാരീരികസാന്നിദ്ധ്യമോ ബലഹീനവും സംസാരം നിന്ദ്യവുമത്രെ എന്നു ചിലർ പറയുന്നുവല്ലോ.
11 Such people should consider that what we are in our letters when absent, we will be in our actions when present.
൧൧അകലെയിരിക്കുമ്പോൾ ഞങ്ങൾ കത്തുകളിലൂടെയുള്ള വാക്കിൽ എങ്ങനെയുള്ളവരോ, അരികത്തിരിക്കുമ്പോൾ പ്രവൃത്തിയിലും അങ്ങനെയുള്ളവർ തന്നെ എന്ന് അവർ നിരൂപിക്കട്ടെ.
12 We do not dare to classify or compare ourselves with some who commend themselves. When they measure themselves by themselves and compare themselves with themselves, they show their ignorance.
൧൨തങ്ങളെത്തന്നെ പ്രശംസിക്കുന്ന ചിലരിൽനിന്ന് ഞങ്ങളെത്തന്നെ വേർതിരിക്കുവാനോ, താരതമ്യപ്പെടുത്തുവാനോ തുനിയുന്നില്ല; എന്നാൽ, അവർ തങ്ങളാൽ തന്നെ തങ്ങളെ അളക്കുകയും തങ്ങളോട് തന്നെ തങ്ങളെ താരതമ്യപ്പെടുത്തുകയും ചെയ്യുന്നതുകൊണ്ട് തിരിച്ചറിവുള്ളവരല്ല.
13 We, however, will not boast beyond our limits, but only within the field of influence that God has assigned to us—a field that reaches even to you.
൧൩ഞങ്ങളോ അളവില്ലാത്തവണ്ണമല്ല, നിങ്ങളുടെ അടുക്കലോളം എത്തുംവിധം ദൈവം ഞങ്ങൾക്ക് അനുവദിച്ചുതന്ന അതിരിന്റെ അളവിന് ഒത്തവണ്ണമത്രേ പ്രശംസിക്കുന്നത്.
14 We are not overstepping our bounds, as if we had not come to you. Indeed, we were the first to reach you with the gospel of Christ.
൧൪ഞങ്ങൾ നിങ്ങളുടെ അടുക്കലോളം എത്താതെ ഞങ്ങളെത്തന്നെ അതിർ കടത്തുന്നില്ല; എന്തെന്നാൽ ക്രിസ്തുവിന്റെ സുവിശേഷം പ്രസംഗിച്ചുകൊണ്ട് ഞങ്ങൾ നിങ്ങളുടെ അടുക്കലോളം വന്നിട്ടുണ്ടല്ലോ.
15 Neither do we boast beyond our limits in the labors of others. But we hope that as your faith increases, our area of influence among you will greatly increase as well,
൧൫ഞങ്ങൾ മറ്റുള്ളവരുടെ പ്രയത്നത്തിൽ അളവില്ലാതെ പ്രശംസിക്കുന്നു എന്നുമില്ല. നിങ്ങളുടെ വിശ്വാസം വർദ്ധിച്ചാൽ, ഞങ്ങളുടെ അതിരിനകത്ത് നിന്ന് നിങ്ങളുടെ ഇടയിൽ ഞങ്ങളുടെ പ്രവർത്തനമേഖല വിസ്തൃതമാക്കി,
16 so that we can preach the gospel in the regions beyond you. Then we will not be boasting in the work already done in another man’s territory.
൧൬മറ്റൊരുത്തന്റെ അതിരിനകത്ത് നേടിയതിൽ പ്രശംസിക്കാതെ, നിങ്ങളുടെ ദിക്കുകൾക്കും അപ്പുറത്ത് സുവിശേഷം പ്രസംഗിക്കുവാൻ ആശിക്കുകയത്രേ ചെയ്യുന്നു.
17 Rather, “Let him who boasts boast in the Lord.”
൧൭എന്നാൽ, പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ.
18 For it is not the one who commends himself who is approved, but the one whom the Lord commends.
൧൮തന്നെത്താൻ പ്രശംസിക്കുന്നവനല്ല, കർത്താവ് പ്രശംസിക്കുന്നവനത്രേ അംഗീകരിക്കപ്പെട്ടവൻ.