< Psalms 45 >
1 For the Chief Musician; set to Shoshannim. [A Psalm] of the sons of Korah. Maschil. A Song of loves. My heart overfloweth with a goodly matter; I speak the things which I have made touching the king: My tongue is the pen of a ready writer.
൧സംഗീതപ്രമാണിക്ക്; സാരസരാഗത്തിൽ കോരഹ് പുത്രന്മാരുടെ ഒരു ധ്യാനം. പ്രേമഗീതം. എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു; “എന്റെ കൃതി രാജാവിന് വേണ്ടിയുള്ളത്” എന്ന് ഞാൻ പറയുന്നു. എന്റെ നാവ് സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ ആകുന്നു.
2 Thou art fairer than the children of men; Grace is poured into thy lips: Therefore God hath blessed thee for ever.
൨നീ മനുഷ്യപുത്രന്മാരിൽ അതിസുന്ദരൻ; ലാവണ്യം നിന്റെ അധരങ്ങളിൽ പകർന്നിരിക്കുന്നു; അതുകൊണ്ട് ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
3 Gird thy sword upon thy thigh, O mighty one, Thy glory and thy majesty.
൩അല്ലയോ വീരാ, നിന്റെ വാൾ അരയ്ക്ക് കെട്ടുക; അത് നിന്റെ തേജസ്സും നിന്റെ മഹിമയും തന്നെ.
4 And in thy majesty ride on prosperously, Because of truth and meekness [and] righteousness: And thy right hand shall teach thee terrible things.
൪സത്യവും സൗമ്യതയും നീതിയും പാലിക്കേണ്ടതിന് നീ മഹിമയോടെ കൃതാർത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങൾ നിനക്ക് ഉപദേശിച്ചുതരട്ടെ.
5 Thine arrows are sharp; The peoples fall under thee; [They are] in the heart of the king’s enemies.
൫നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്ത് അവ തറയ്ക്കുന്നു; ജനതകൾ നിന്റെ മുമ്പിൽ വീഴുന്നു.
6 Thy throne, O God, is for ever and ever: A sceptre of equity is the sceptre of thy kingdom.
൬ദൈവം നിനക്കുതന്ന സിംഹാസനം എന്നേക്കുമുള്ളതാകുന്നു; അങ്ങയുടെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.
7 Thou hast loved righteousness, and hated wickedness: Therefore God, thy God, hath anointed thee With the oil of gladness above thy fellows.
൭അവിടുന്ന് നീതി ഇഷ്ടപ്പെട്ട് ദുഷ്ടത വെറുക്കുന്നു; അതുകൊണ്ട് ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരിൽ അധികമായി നിന്നെ ആനന്ദതൈലം കൊണ്ട് അഭിഷേകം ചെയ്തിരിക്കുന്നു.
8 All thy garments [smell of] myrrh, and aloes, [and] cassia; Out of ivory palaces stringed instruments have made thee glad.
൮നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ട് സുഗന്ധപൂരിതമായിരിക്കുന്നു; ദന്തമന്ദിരങ്ങളിൽനിന്ന് കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
9 Kings’ daughters are among thy honorable women: At thy right hand doth stand the queen in gold of Ophir.
൯നിന്റെ സ്ത്രീരത്നങ്ങളുടെ കൂട്ടത്തിൽ രാജകുമാരികൾ ഉണ്ട്; നിന്റെ വലത്തുഭാഗത്ത് രാജ്ഞി ഓഫീർതങ്കം അണിഞ്ഞുകൊണ്ട് നില്ക്കുന്നു.
10 Hearken, O daughter, and consider, and incline thine ear; Forget also thine own people, and thy father’s house:
൧൦അല്ലയോ കുമാരീ, കേൾക്കുക; നോക്കുക; ചെവിചായിക്കുക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്കുക.
11 So will the king desire thy beauty; For he is thy lord; and reverence thou him.
൧൧അപ്പോൾ രാജാവ് നിന്റെ സൗന്ദര്യത്തിൽ ആകൃഷ്ടനാകും; അവൻ നിന്റെ നാഥനാകയാൽ നീ അവനെ നമസ്കരിയ്ക്കുക.
12 And the daughter of Tyre [shall be there] with a gift; The rich among the people shall entreat thy favor.
൧൨ജനത്തിലെ ധനവാന്മാരായ സോർനിവാസികൾ സമ്മാനങ്ങളുമായി നിന്റെ മുഖപ്രസാദം തേടും.
13 The king’s daughter within [the palace] is all glorious: Her clothing is inwrought with gold.
൧൩അന്തഃപുരത്തിലെ രാജകുമാരി ശോഭാപരിപൂർണ്ണയാകുന്നു; അവളുടെ വസ്ത്രം പൊൻകസവുകൊണ്ടുള്ളത്.
14 She shall be led unto the king in broidered work: The virgins her companions that follow her Shall be brought unto thee.
൧൪അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ച് രാജസന്നിധിയിൽ കൊണ്ടുവരും; അവളെ അനുഗമിക്കുന്ന കന്യകമാരായ തോഴിമാരെയും നിന്റെ അടുക്കൽ കൊണ്ടുവരും.
15 With gladness and rejoicing shall they be led: They shall enter into the king’s palace.
൧൫സന്തോഷത്തോടും ഉല്ലാസത്തോടും കൂടി അവരെ കൊണ്ടുവരും; അവർ രാജമന്ദിരത്തിൽ പ്രവേശിക്കും.
16 Instead of thy fathers shall be thy children, Whom thou shalt make princes in all the earth.
൧൬നിന്റെ പുത്രന്മാർ പിതാക്കന്മാർക്കു പകരം ഇരിക്കും; സർവ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
17 I will make thy name to be remembered in all generations: Therefore shall the peoples give thee thanks for ever and ever.
൧൭ഞാൻ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഓർക്കുമാറാക്കും. അതുകൊണ്ട് ജനതകൾ എന്നും എന്നേക്കും നിന്നെ പ്രകീർത്തിക്കും.