< Psalms 70 >
1 For the Chief Musician. By David. A reminder. Hurry, God, to deliver me. Come quickly to help me, LORD.
൧സംഗീതപ്രമാണിക്ക്; ദാവീദിന്റെ ഒരു ജ്ഞാപക സങ്കീർത്തനം. ദൈവമേ, എന്നെ വിടുവിക്കുവാൻ, യഹോവേ, എന്നെ സഹായിക്കുവാൻ വേഗം വരണമേ.
2 Let them be disappointed and confounded who seek my soul. Let those who desire my ruin be turned back in disgrace.
൨എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ച് ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞ് അപമാനം ഏല്ക്കട്ടെ.
3 Let them be turned because of their shame who say, “Aha! Aha!”
൩“നന്നായി നന്നായി” എന്നു പറയുന്നവർ അവരുടെ ലജ്ജ നിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
4 Let all those who seek you rejoice and be glad in you. Let those who love your salvation continually say, “Let God be exalted!”
൪അങ്ങയെ അന്വേഷിക്കുന്ന സകലരും അങ്ങയിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; അവിടുത്തെ രക്ഷയെ പ്രിയപ്പെടുന്നവർ: “ദൈവം മഹത്വമുള്ളവൻ” എന്ന് എപ്പോഴും പറയട്ടെ.
5 But I am poor and needy. Come to me quickly, God. You are my help and my deliverer. LORD, do not delay.
൫ഞാൻ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരണമേ; അങ്ങ് തന്നെ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.