< Psalmen 86 >
1 Een gebed van David. Luister toch Jahweh, en wil mij verhoren, Want ik ben zo ellendig en arm.
൧ദാവീദിന്റെ ഒരു പ്രാർത്ഥന. യഹോവേ, ചെവി ചായിക്കണമേ; എനിക്കുത്തരമരുളണമേ; ഞാൻ എളിയവനും ദരിദ്രനും ആകുന്നു.
2 Wees mijn behoeder, want ik ben uw vrome vereerder; Mijn God, kom uw dienaar te hulp, die op U hoopt.
൨എന്റെ പ്രാണനെ കാക്കണമേ; ഞാൻ അങ്ങയുടെ ഭക്തനാകുന്നുവല്ലോ; എന്റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കണമേ.
3 Ontferm U mijner, o Heer; Want ik roep tot U de ganse dag.
൩കർത്താവേ, എന്നോട് കൃപയുണ്ടാകണമേ; ഇടവിടാതെ ഞാൻ അങ്ങയോട് നിലവിളിക്കുന്നു.
4 Stort vreugde in de ziel van uw dienaar, Want tot U verhef ik mijn geest, o mijn Heer;
൪അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കണമേ; യഹോവേ, അങ്ങയിലേക്ക് ഞാൻ എന്റെ ഉള്ളം ഉയർത്തുന്നു.
5 Want Gij, o Heer, zijt goed en barmhartig, Rijk aan genade voor al wie U aanroept.
൫കർത്താവേ, അവിടുന്ന് നല്ലവനും ക്ഷമിക്കുന്നവനും അങ്ങയോട് അപേക്ഷിക്കുന്ന എല്ലാവരോടും മഹാദയാലുവും ആകുന്നു.
6 Jahweh, hoor mijn gebed, zie neer op mijn smeken;
൬യഹോവേ, എന്റെ പ്രാർത്ഥന ചെവിക്കൊള്ളണമേ; എന്റെ യാചനകൾ ശ്രദ്ധിക്കണമേ.
7 Ik roep tot U op de dag van mijn nood, daar Gij mij verhoort!
൭അവിടുന്ന് എനിക്ക് ഉത്തരമരുളുകയാൽ എന്റെ കഷ്ടദിവസത്തിൽ ഞാൻ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.
8 Heer, geen der goden komt U nabij, En niets gelijkt op uw werken!
൮കർത്താവേ, ദേവന്മാരിൽ അങ്ങേക്ക് തുല്യനായി ആരുമില്ല. അങ്ങയുടെ പ്രവൃത്തികൾക്കു തുല്യമായി ഒരു പ്രവൃത്തിയുമില്ല.
9 Alle volkeren, die Gij hebt geschapen, o Heer, Moeten U komen aanbidden en uw Naam verheerlijken!
൯കർത്താവേ, അവിടുന്ന് ഉണ്ടാക്കിയ സകലജനതതികളും തിരുമുമ്പിൽ വന്ന് നമസ്കരിക്കും; അവർ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തും.
10 Want Gij zijt groot, Gij doet wonderen; Waarachtig, Gij alleen zijt God!
൧൦അവിടുന്ന് വലിയവനും അത്ഭുതങ്ങൾ പ്രവർത്തിക്കുന്നവനുമല്ലയോ?; അവിടുന്ന് മാത്രം ദൈവമാകുന്നു.
11 Jahweh, toon mij uw weg, opdat ik wandele in uw waarheid, Vervul enkel mijn hart van de vrees voor uw Naam;
൧൧യഹോവേ, അങ്ങയുടെ വഴി എന്നെ പഠിപ്പിക്കണമെ; എന്നാൽ ഞാൻ അങ്ങയുടെ സത്യത്തിൽ നടക്കും; അങ്ങയുടെ നാമത്തെ ഭയപ്പെടുവാൻ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കണമേ.
12 Dan zal ik U hartelijk danken, mijn Heer en mijn God, En uw Naam verheerlijken voor eeuwig!
൧൨എന്റെ ദൈവമായ കർത്താവേ, ഞാൻ പൂർണ്ണഹൃദയത്തോടെ അങ്ങയെ സ്തുതിക്കും; അങ്ങയുടെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
13 Want dan toont Gij mij uw grote ontferming, En redt Gij mij uit het diepst van de afgrond! (Sheol )
൧൩എന്നോടുള്ള അങ്ങയുടെ ദയ വലിയതാണല്ലോ; അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിന്റെ ആഴത്തിൽ നിന്ന് രക്ഷിച്ചിരിക്കുന്നു. (Sheol )
14 Mijn God, onbeschaamden staan tegen mij op, Een bende geweldenaars bedreigt mijn leven; Want ze houden U niet voor ogen!
൧൪ദൈവമേ, അഹങ്കാരികൾ എന്നോട് എതിർത്തിരിക്കുന്നു. നീചന്മാരുടെ കൂട്ടം എനിക്ക് പ്രാണഹാനി വരുത്തുവാൻ നോക്കുന്നു. അവർ അങ്ങയെ ശ്രദ്ധിക്കുന്നതുമില്ല.
15 Maar Gij zijt een barmhartig en genadig God, o mijn Heer, Lankmoedig en rijk aan goedheid en trouw:
൧൫കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
16 Wend U tot mij, en wees mij genadig! Verleen uw dienaar bescherming, En red den zoon van uw dienstmaagd.
൧൬എന്നിലേക്കു തിരിഞ്ഞ് എന്നോട് കൃപയുണ്ടാകണമേ; അങ്ങയുടെ ദാസന് അങ്ങയുടെ ശക്തി തന്ന്, അങ്ങയുടെ ദാസിയുടെ പുത്രനെ രക്ഷിക്കണമേ.
17 Geef mij een teken van heil; Opdat mijn haters tot hun beschaming aanschouwen, Dat Gij het zijt, Jahweh, Die mij bijstaat en troost!
൧൭എന്നെ വെറുക്കുന്നവർ കണ്ട് ലജ്ജിക്കേണ്ടതിന് നന്മയ്ക്കായി ഒരു അടയാളം എനിക്ക് തരണമേ; യഹോവേ, അവിടുന്ന് എന്നെ സഹായിച്ച് ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ.